*മണിപ്പൂരിൽ ഇരു വിഭാഗങ്ങൾ ത മ്മിലുള്ള വെടിവയ്‌പ് കൂടുതൽ സ്ഥലങ്ങളി ലേക്കു വ്യാപിക്കുന്നു.* ഞായറാഴ്ച് കാങ് പോക്‌പിയിലുണ്ടായ വെടിവയ്‌പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നുപേർക്കു പരിക്കേറ്റു.ഇംഫാൽ വെസ്റ്റിലെ കോടുക്കിലേക്കു സമീ പജില്ലയായ കാങ്പോക്‌പിയിലെ മലമുകളി ൽനിന്ന് ഡസൻകണക്കിന് തോക്കുധാരികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇ തോടെ കോടുക്കിലെ കാവൽക്കാർ ഉൾപ്പെ ടെ പ്രത്യാക്രമണം നടത്തി.

*ആദ്യകുർബാന ചടങ്ങിനോട് അനുബന്ധിച്ച് നടന്ന സൽക്കാരത്തിനിടയിൽ പാലാ കൊല്ലപ്പള്ളിയിൽ ഇരു സംഘങ്ങൾ തമ്മിൽ സംഘർഷത്തിനിടയിൽ യുവാവ് കുത്തേറ്റു മരിച്ചു.* കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് ആണ് കൊല്ലപ്പെട്ടത്.കൊലപാതകം നടത്തിയ അഭിലാഷ് ഷാജിക്കു ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അബോധാവസ്ഥയിലാണ്. മദ്യപാനത്തിനിടയിലാണ് സംഘർഷമുണ്ടായത്.

*ലോക്സഭാ തെരഞ്ഞെടുപ്പ് പു രോഗമിക്കുന്നതിനിടെ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി സ്ഥാ നം രാജിവച്ചു.* ആം ആദ്‌മി പാർട്ടിയുമായി സ ഖ്യമുണ്ടാക്കാൻ തീരുമാനിച്ചതിലെ അതൃ പ്‌തിയും സംഘടനാതലത്തിലെ തർക്കവുമാ ണ് രാജിയിലേക്കു നയിച്ചത്. രാജിക്കത്ത് എ ഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർ ഗെയ്ക്ക് കൈമാറി.പിസിസിയുടെ നിർദേശങ്ങൾ ഡൽഹിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്ര ട്ടറി ദീപക് ബാബരിയ എതിർക്കുന്നുവെന്നും ലൗലി ആരോപിക്കുന്നു

*സംസ്ഥാന സർക്കാർ ജീവ നക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാ തിരിക്കാൻ 2000 കോടി രൂപ കടമെടുക്കാൻ കേരളം.* റിസർവ് ബാങ്കിൻ്റെ കോർ ബാങ്കിംഗ് സൊല്യൂഷനായ ഇ- കുബേർ വഴി കടപ്പത്രമി റക്കിയാണ് കേരളം കടം എടുക്കുന്നത്.മേയ് മാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തന്നെ ശമ്പളവും പെൻഷനും നൽകുന്നതി ന്റെ ഭാഗമായിട്ടു കൂടിയാണ് കടമെടുക്കുന്ന ത്.
 
*അരവിന്ദ് കേജരിവാളിനെ സ ന്ദർശിക്കാൻ ഭാര്യ സുനിത കേജരിവാളിന് അനുമതി നൽകിയില്ല.* തിഹാർ ജയിൽ അ ധികൃതരാണ് സുനിതയ്ക്ക് സന്ദർശനാനുമ തി നിഷേധിച്ചത്.ആഴ്ച്‌ചയിൽ രണ്ട് തവണയേ സന്ദർശകരെ കാണാൻ അനുമതിയുള്ളൂ. സുനിത മുൻ കൂർ അനുമതി വാങ്ങിയില്ലെന്നുമാണ് ജയി ൽ അധികൃതർ നൽകുന്ന വിശദീകരണം

*ഹൂതി ആക്രമണത്തിന് ഇരയായ പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു.* നാവികസേനയുടെ ഐഎൻഎസ് കൊച്ചിയും രക്ഷാദൗത്യത്തിൽ പങ്കാളികളായി. ചെങ്കടലിൽ വച്ചായിരുന്നു ഹൂതി ആക്രമണം. കപ്പലിൽ ഉണ്ടായിരുന്ന 22 ഇന്ത്യൻ ജീവനക്കാരെയടക്കം 30 പെരെയും രക്ഷപ്പെടുത്തി. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എണ്ണക്കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്. 
 
*ഗുജറാത്ത് തീരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട പാക്കിസ്ഥാൻ ബോട്ടിൽനിന്ന് തീരസംരക്ഷണ സേന 600 കോടി രൂപ വിലമതിക്കുന്ന 86 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു.* ബോട്ടിലുണ്ടായിരുന്ന 14 പാക്കിസ്ഥാനികളെ അറസ്റ്റു െചയ്തു. തീരസംരക്ഷണ സേനയ്ക്കൊപ്പം ഭീകരവിരുദ്ധ സ്ക്വാഡും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും ദൗത്യത്തിൽ പങ്കാളികളായി. 

*പാകിസ്ഥാനിലെ ലഷ്‌കര്‍-ഇ-ഇസ്ലാം ഭീകര സംഘടനയുടെ കമാന്‍ഡര്‍ ഹാജി അക്ബര്‍ അഫ്രീദിയെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.* ഖൈബര്‍ ജില്ലയിലെ ബാരയിലാണ് സംഭവം . അജ്ഞാതരായ സായുധ സംഘമാണ് അഫ്രീദിയെ വെടിവച്ച് വീഴ്ത്തിയത്.

*ആഗോള ഭീകരന്‍ മസൂദ് അസ്ഹര്‍ വീണ്ടും സജീവമാകുന്നതായി റിപ്പോര്‍ട്ട്.* എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും തന്റെ അനുയായികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മുഹമ്മദ് അസ്ഹര്‍ ‘ ആസ്‌ക് മീ എനിതിംഗ് ‘ എന്ന പേരില്‍ സെലിബ്രിറ്റി സ്‌റ്റൈല്‍ സര്‍വീസ് ആരംഭിച്ചതായും അസ്ഹറിന്റെ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു .

*സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടെടുപ്പും പൂര്‍ണ തൃപ്തികരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍.* വോട്ടെടുപ്പ് യന്ത്രങ്ങള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചതായും, ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വിശദീകരിച്ചു.

*ഇന്ത്യയെ ആഗോള സമുദ്ര ഭൂപടത്തില്‍ എത്തിക്കാനുള്ള പദ്ധതികളുമായി .വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കുന്നതിന് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ട് .* ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായിരിക്കും ഇത്. വിഴിഞ്ഞത്തുനിന്ന് പ്രവര്‍ത്തനം തുടങ്ങാന്‍ പ്രമുഖ രാജ്യാന്തര ഷിപ്പിംഗ് കമ്പനികളുമായുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണ്.
 
*എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളിലെ ഗ്രേസ് മാര്‍ക്ക് മാനദണ്ഡം വിദ്യാഭ്യാസ വകുപ്പ് പുതുക്കി.* പാഠ്യേതര നേട്ടങ്ങള്‍ക്ക് ഇരട്ട ആനുകൂല്യം നല്‍കുന്നത് നിര്‍ത്തലാക്കി. ഒരേ നേട്ടത്തിന് എസ്എസ്എല്‍സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കും ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ബോണസ് പോയിന്റും നല്‍കുന്ന രീതി ഇതോടെ അവസാനിക്കും. സ്‌കൂള്‍ കലോത്സവം. ശാസ്‌ത്രോത്സവം, കായികമേള എന്നിവയില്‍ ഒന്നാം സ്ഥാനമോ എ ഗ്രേഡോ ലഭിക്കുന്നവര്‍ക്ക് 20 മാര്‍ക്ക് ലഭിക്കും

*സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ താന്‍ ബിജെപിയില്‍ ചേരുമെന്ന പരസ്യ പ്രഖ്യാപനവുമായി ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍.* സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്‌നങ്ങളൊന്നും പരിഹരിച്ചില്ലെന്നും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാന്‍ ആരും ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
*ചൂട് കനത്തതോടെ കോഴിക്കോട്ട് പനി കേസുകള്‍ വ്യാപകമാകുന്നു.* പനി മാത്രമല്ല ആളുകളെ ആശങ്കയിലാഴ്ത്തുന്നത്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ പടര്‍ച്ചയും ആധിയുണ്ടാക്കുന്നതാണ്. ജില്ലയില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ 8500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനിക്ക് ചികിത്സ തേടിയെത്തിയിരിക്കുന്നത്.

*കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിന്.* ഡോ. കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തിങ്കൾ മുതല്‍ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സമരം ആരംഭിക്കുമെന്ന് അതിജീവിത പറഞ്ഞു. ഐജി നല്‍കിയ ഉറപ്പ് വെറും വാക്കായെന്നും അതിജീവിത പറഞ്ഞു.

*കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്.* തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ യദുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മേയര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കേസില്‍ അവസാനിച്ചത്.

*സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം.* സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കല്‍ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥന്‍ (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കല്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (90) എന്നിവരാണ് മരിച്ചത്. കിണര്‍ പണിക്കിടയില്‍ തളര്‍ന്ന് വീണ വിശ്വനാഥന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

*തലസ്ഥാന മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവുമായി നടുറോഡിലുണ്ടായ വാക്ക്പോരില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു.* മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും ഇടത് വശം ചേർന്ന് ഓവർടേക്ക് ചെയ്തത് മേയർ സഞ്ചരിച്ച കാറാണെന്നും യദു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു യദുവിന്റെ പ്രതികരണം.
 
*തെരഞ്ഞെടുപ്പ് കമ്മീഷന് അനുശോചനം അര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട 51 കാരന്‍ അറസ്റ്റില്‍ .* കാക്കനാട് സ്വദേശി മുഹമ്മദ് ഷാജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസമാണ് വിവാദ പോസ്റ്റര്‍ മുഹമ്മദ് ഷാജി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് . സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പോസ്റ്റ് എന്നാണ് നിഗമനം.

*വയനാട്ടിൽ രാഹുൽ ഗാന്ധിയു ടെ വിജയത്തിനായി പോപ്പുലർ ഫ്രണ്ടുമായി കോൺഗ്രസ് കൈകോർത്തെന്ന ആരോപ ണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.* ദക്ഷിണ ഗോവയിലെ തെരഞ്ഞെടുപ്പ് റാലി യിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർ ശം. കർണാടകയിൽ കോൺഗ്രസ് അധികാര ത്തിൽ വന്നതു മുതൽ സംസ്ഥാനത്തെ ക്രമ സമാധാന നില വഷളായെന്നും മോദി ആ രോപിച്ചു.

*കൊലക്കേസ് പ്രതിയായ ഓ ട്ടോറിക്ഷ ഡ്രൈവറെ വെട്ടിക്കൊന്നു.* വെള്ള യിൽ പണിക്കർ റോഡ് നാലുകുടി പറമ്പിൽ ശ്രീകാന്ത് (47)ആണ് ഞായറാഴ്‌ച പുലർച്ചെ കൊല്ലപ്പെട്ടത്. പണിക്കർ റോഡിൽ വച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകാ ന്തിനൊപ്പം ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടു ത്തു.

*താൻ ബിജെപിയില്‍ ചേരാൻ പോകുന്നവെന്ന വാർത്ത പുറത്തു വന്നത് ഗൂഡാലോചനയുടെ ഭാഗമായാണെന്നു എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ.* എങ്ങനെയാണ് ഇത്തരത്തിലൊരു വാർത്ത കൊടുക്കാൻ സാധിച്ചതെന്ന് മാദ്ധ്യമങ്ങളോട് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു ഇ പി ജയരാജൻ.
 
*ഹ്രസ്വദൂര യാത്രകള്‍ക്കായുള്ള വന്ദേ മെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ജൂലൈയില്‍ നടത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.* വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും അടുത്ത മാസം ട്രാക്കുകളിലിറങ്ങും. വന്ദേ മെട്രോ ട്രെയിനുകള്‍ 100-250 കിലോമീറ്റര്‍ വരെ ദൂരമുള്ള പാതകളില്‍ സഞ്ചരിക്കുമ്പോള്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ 1,000 കിലോമീറ്ററിലധികം ദൂരം വരുന്ന റൂട്ടുകളില്‍ സര്‍വീസ് നടത്തും.

*ഹൈദരാബാദ് നഗരത്തിലെ പ്രശസ്തമായ ഹോട്ടല്‍ മാരിയറ്റിന്മേല്‍ ഉടമസ്ഥാവകാശം അവകാശപ്പെട്ട് തെലങ്കാന വഖഫ് ബോര്‍ഡ് നടത്തിയ നീക്കം റദ്ദാക്കി ഹൈക്കോടതി.* ചീഫ് ജസ്റ്റിസ് അലോക് ആരാദേ, ജസ്റ്റിസ് അനില്‍ കുമാര്‍ ജുകാന്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വഖഫ് ബോര്‍ഡിനെതിരെ ഉത്തരവ് പുറപ്പെടുവിക്കുകയും ‘വഖഫ് ബോര്‍ഡിന്റെ നടപടികള്‍ അധികാരപരിധിക്ക് പുറത്തതാണ്’എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

*വാതുവെപ്പ് ആപ്പ് കേസിൽ ബോളിവുഡ് താരം സാഹില്‍ ഖാൻ അറസ്റ്റിൽ.* ഛത്തീസ്ഗഢില്‍ വച്ച് മുംബൈ പൊലീസ് സൈബര്‍ സെല്ലിന്റെ പ്രത്യേക അന്വേഷണസംഘമാണ് താരത്തെ അറസ്റ്റ് ചെയ്തത്.40 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് സാഹില്‍ പിടിയിലായത്. 

*ഭീകരരുടെ ഒളിത്താവളം കണ്ടുകെട്ടി ജമ്മു കശ്മീര്‍ പൊലീസ്.* നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരമാണ് ഒളിത്താവളമായി ഉപയോഗിച്ചിരുന്ന വീട് കണ്ടുകെട്ടിയത്.മോംഭ്ഗാമയില്‍ സ്ഥിതി ചെയ്യുന്ന വീടാണ് കണ്ടുകെട്ടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീട്ടുടമ മുഹമ്മദ് ലത്തീഫ് ഭീകരര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കിയെന്നും പൊലീസ് പറഞ്ഞു.

*വളര്‍ത്തു നായ വിട്ടുപോയ സങ്കടത്തില്‍ 12 കാരി ആത്മഹത്യ ചെയ്തു.* സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഹരിയാനയിലാണ് സംഭവം. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വളര്‍ത്തു നായ ചത്തത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി വളരെ സങ്കടത്തിലായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. 

*ഭാര്യയുടെ കൈവെട്ടിയ ഭർത്താവ് കസ്റ്റഡിയില്‍.* വെല്ലൂർ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്. സംഭവത്തിനുശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിലെത്തി ശേഖർ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
 
*തിരുവനന്തപുരം ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തില്‍ വൻതീപിടിത്തം.* ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. തീപ്പിടിത്തത്തിന് പിന്നാലെ അഗ്‌നിശമന സേനാംഗങ്ങളെത്തി തീ അണച്ചു.  ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം.ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്താത്തതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് കൗണ്‍സിലറും ക്ഷേത്രഭാരവാഹികളും ആരോപിച്ചു.

*ജെഡിഎസ് അധ്യക്ഷൻ എച്ച്‌.ഡി.ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ ലൈംഗികാതിക്രമത്തിന് കേസ്.* 2019 മുതൽ 2022 വരെ പ്രജ്വൽ പലതവണ പീഡിപ്പിച്ചെന്നുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഹാസൻ ജില്ലയിലെ ഹൊലെനരാസിപുർ പൊലീസ് സ്റ്റേഷനിലാണ് സിറ്റിങ് എംപി കൂടിയായ പ്രജ്വലിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
 
*ബിഹാറിൽ യുവതിയെ തട്ടിക്കൊ ണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടു ത്തി പീഡിപ്പിച്ചു.* സംഭവത്തിൽ നാലു പേ രെ കിഷൻഗഞ്ച് പോലീസ് അറസ്റ്റ് ചെ യ്‌തു.ഷേർ സിംഗ് (55), ആകാശ് സിംഗ് (27), ബ്രി ജലാൽ സിംഗ് (30), ഷയാമു സിംഗ് (25) എ ന്നിവരാണ് അറസ്റ്റിലായത്. 30കാരിക്ക് നേ രെയാണ് അതിക്രമമുണ്ടായത്.

*തൃശൂരിൽ രണ്ടിടത്ത് പുലിയെ കണ്ടെന്ന് നാട്ടുകാർ.* അതിരപ്പിള്ളി, ചിമ്മി നി എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാത്രി പുലിയെ കണ്ടത്. വാഹനയാത്രക്കാർ പക ർത്തിയ പുലിയുടെ ദൃശ്യങ്ങൾ പുറത്തുവ ന്നിട്ടുണ്ട്.ചിമ്മിനിക്ക് അടുത്ത് ചൊക്കനയിൽ പുലി റോഡ് മുറിച്ച് കടക്കുന്നതാണ് യാത്രക്കാരു ടെ ശ്രദ്ധയിൽപ്പെട്ടത്.

*ഹോളിവുഡിലും സംഗീതരംഗത്തും നേടിയ വിജയങ്ങളേക്കാളും യേശുവിനു വേണ്ടി ജീവിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന തുറന്നുപറച്ചിലുമായി ഗ്രാമി അവാര്‍ഡ് ജേതാവായ സിംഗറും, ഹോളിവുഡ് അഭിനേത്രിയുമായ തമേല മന്‍.* ‘ഓവര്‍കമര്‍’ എന്ന തന്റെ പുതിയ സംഗീത ആല്‍ബത്തിന്റെ റിലീസിന് മുന്നോടിയായി ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’നു നല്‍കിയ അഭിമുഖത്തിലാണ് എന്‍.എ.എ.സി.പി അവാര്‍ഡ് ജേതാവും, ഗാനരചയിതാവും, നിര്‍മ്മാതാവും കൂടിയായ തമേല തന്റെ ദൈവവിശ്വാസത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്. 

*ഇന്നത്തെ വചനം*
അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച്‌ സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക്‌ അധികാരവും ശക്‌തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും.
ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു.
അവന്‍ പറഞ്ഞു :യാത്രയ്‌ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്‌. രണ്ട്‌ ഉടുപ്പും ഉണ്ടായിരിക്കരുത്‌.
നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേ ശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെനിന്നു പുറപ്പെടുകയും ചെയ്യുക.
നിങ്ങളെ സ്വീകരിക്കാതിരിക്കുന്നവരുടെ പട്ടണത്തില്‍നിന്നു പോകുമ്പോള്‍ അവര്‍ക്കെതിരേ സാക്‌ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍.
അവര്‍ പുറപ്പെട്ട്‌, ഗ്രാമങ്ങള്‍തോറും ചുറ്റിസഞ്ചരിച്ച്‌ സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നല്‍കുകയുംചെയ്‌തു.
ലൂക്കാ 9 : 1-6

*വചന വിചിന്തനം*
ശിഷ്യൻമാർ എല്ലായിടത്തും പോയി സുവിശേഷം പ്രസംഗിച്ചു. അവർ യാതൊരുവിധ കരുതലോ സമ്പാദ്യമോ ഇല്ലാതാണ് അയയ്ക്കപ്പെട്ടത്. എന്നിട്ടും അവർക്ക് എന്തെങ്കിലും കുറവുണ്ടായതായി സുവിശേഷം രേഖപ്പെടുത്തുന്നില്ല. സുവിശേഷത്തിൻ്റെ ശുശ്രൂഷകർക്ക് ഒന്നിൻ്റെയും കുറവ് ഉണ്ടാകുന്നില്ല. ഇത് രണ്ടു തരത്തിലാണ്. ഒന്നാമതായി ദൈവപരിപാലനകൊണ്ട് അവർക്ക് അത്യാവശ്യമായവ ലഭിക്കുന്നു. രണ്ടാമതായി ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ അവർക്കു സാധിക്കുന്നു. സുവിശേഷത്തിൻ്റെ ചൈതന്യവും ദാരിദ്ര്യ അരൂപിയും പുലർത്താൻ കർത്താവിൻ്റെ ശിഷ്യരെന്ന നിലയിൽ നമുക്കു പരിശ്രമിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*