കേരള സഭാപ്രതിഭകൾ-81
സിസ്റ്റർ ഡോ. ട്രീസ കളത്തിവീട്ടിൽ ഡി.എച്ച്.എം.
പ്രമുഖവിദ്യാഭ്യാസപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായ സിസ്റ്റർ ഡോ.ട്രീസാ വൈപ്പിൻകരയിലെ ഓച്ചന്തുരുത്തിൽ കളത്തിവീട്ടിൽ കിത്തോ അന്ന ദമ്പതികളുടെ നാലുമക്കളിൽ രണ്ടാമത്തെ മകളായി 1928 മെയ്മാസം 5-ാം തീയതി ജനിച്ചു. ഏഴാംക്ലാസുവരെ നാട്ടിൽ തന്നെയുള്ള ഇൻഫന്റ് ജീസസ് കോൺവെൻ്റ് സ്‌കൂളിൽ പഠിച്ചു. ചത്യത്ത് മൗണ്ട് കാർ മ്മർ കോൺവെന്റ്റ് സ്‌കൂളിൽനിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തി യാക്കി. തുടർന്ന് 1948 ൽ എറണാകുളം സെൻ്റ് തെരേസാസ് കോളേജിൽ നിന്നും എക്കണോമിക്‌സിൽ ബി.എ. ബിരുദവും എം.എ. ബിരുദവും കര സ്ഥമാക്കി. തന്റെ്റെ കഴിവും ആഗ്രഹവും മനസ്സിലാക്കിയ മാതാപിതാക്കൾട്രീസയെ ഉന്നതവിദ്യാഭ്യാസത്തിനായി പിന്നീട് അമേരിക്കയിലേക്കയച്ചു. അവിടെ ചിക്കാഗോയിലെ പ്രശസ്‌തമായ ലയോളാ യൂണിവേഴ്‌സിറ്റിയിൽ ചേർന്നു. പ്രസ്തുത യൂണിവേഴ്‌സിറ്റിയിൽ ഇന്ത്യയിൽനിന്നുള്ള പ്രഥമ വനിതാ വിദ്യാർത്ഥിയായിരുന്നു ട്രീസ. 1954 ൽ Education ൽ എം.എ. ബിരുദം നേടി. തുടർന്ന് ഇല്ലിനോയിസിൽ ഒരു കൊല്ലം സ്‌കൂൾ അദ്ധ്യാപികയായി ജോലി നോക്കി. തുടർന്ന് ലയോളായൂണിവേഴ്‌സിറ്റിയിൽ ഗവേഷണത്തിന് ചേരുകയും 1958 ൽ Education ൽ പി.എച്ച്.ഡി. ബിരുദം സമ്പാദിക്കുകയും ചെയ്തു. Education ൽ എം.എ. ബിരുദത്തിനുവേണ്ടി ട്രീസ സമർപ്പിച്ച തീസിസ് An analysis of the problems of Illiteracy in India എന്ന വിഷയത്തെ പ്പററിയായിരുന്നു. ഡോക്‌ടറേററിനുവേണ്ടി തയ്യാറാക്കിയ തീസിസ് A guide to the teaching of civics in the High Schools of Kerala, India, based on a critical survey of civics currucule in selected school systems in the united statesm
വിഷയത്തിലായിരുന്നു. തന്റെ ജീവിതം ദൈവത്തിനായി സ്വയം സമർപ്പിച്ച് ദൈവജന ത്തിനുവേണ്ടി സേവനം ചെയ്യുവാൻ ആഗ്രഹിച്ച ട്രീസാ തൻ്റെ ആഗ്രഹം സഫലീകരിക്കുന്നത് മരിയ ഹൃദയ പുത്രിമാരുടെ (Daughters of the Heart of Mary) സന്യാസ സഭയിലൂടെയാണ്. ഈ സഹോദരിമാരുടെ ഭവനങ്ങൾ അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നുവെങ്കിലും ട്രീസാ അവരെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും അവരിലൊരാളായി തീരുവാൻ തീരുമാനമെടുക്കുന്നതും അമേരിക്കയിൽ വച്ചാണ്. മാതാപിതാക്കളിൽനിന്നും, മാതൃസഹോദരനും അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്തായുമായിരുന്ന അഭിവന്ദ്യ ജോസഫ് അട്ടിപ്പേട്ടി പിതാവിൽ നിന്നും അനുവാദവും അനുഗ്രഹവും വാങ്ങി ട്രീസാ അമേരിക്കയിൽ നിന്നും തിരിച്ചുവരുന്നവഴി പാരീസ്സിൽ ഈ സന്യാസ സഭയുടെ മദർ ജനറലുമായി നേരിട്ടു ബന്‌ധപ്പെടുകയും തന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു. നാട്ടിൽ വന്ന് മൂന്നുമാസങ്ങൾക്കുശേഷം സഭാധികാരികളുടെ നിശ്ചയപ്രകാരം പാരീസ്സിലേക്ക് തിരിച്ചുപോയി. 1959 ജനുവരി 9-ാം തീയതി 31-ാമത്തെ വയസ്സിൽ പ്രസ്‌തുത സഭയിൽ പ്രവേശിച്ചു. അമേരിക്കപോലുള്ള പരിഷ്കൃതരാജ്യത്ത് ഉന്നതവിദ്യാഭ്യാസം നേടി ഉന്നത ഉദ്യോഗങ്ങൾ സ്വീകരിച്ച് ഉയർന്ന ലൗകീകജീവിതം നയിക്കാൻ എല്ലാ സാഹചര്യവുമുണ്ടായിരുന്നിട്ടും അതെല്ലാം ഉപേക്ഷിച്ച് സന്യസസഭയിൽ ചേരാൻ ട്രീസാ തീരുമാനിച്ചത് അവളിൽ ചെറുപ്പംമുതൽ വളർന്നുവന്ന ആദ്ധ്യാത്മിക ചൈതന്യംകൊണ്ടു മാത്രമായിരുന്നു.
സന്യാസപരിശീലനം പൂർത്തിയാക്കി 1962 ആഗസ്റ്റ് 15-ാം തീയതി പ്രഥമ വാഗ്ദാനം നടത്തിയ സിസ്റ്റർ ട്രീസാ ഇന്ത്യയിലേക്കു തിരിച്ചുവന്ന ശേഷം ഒരുകൊല്ലം ബോംബെയിൽ സോഫിയാകോളേജിൽ പഠിപ്പിച്ചു. തുടർന്ന് 1963 ൽ ഗോവയിലെ പനാജിയിൽ നിർമ്മല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ എന്നപേരിൽ ഒരു ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജ്ആരംഭിക്കുകയും അതിൻ്റെ പ്രഥമ പ്രിൻസിപ്പലായി സേവനം അനുഷ്ഠി ക്കുകയും ചെയ്‌തു. അന്ന് ഗോവ സംസ്ഥാനത്തുണ്ടായിരുന്ന ഏക ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജ് ഇത് മാത്രമായിരുന്നു.
ഈ കോളേജ് സ്ഥാപനത്തിൻ്റെ പിന്നിൽ നേരിടേണ്ടിവന്ന പ്രതിസ ന്‌ധികളും അവ തരണം ചെയ്യുവാൻവേണ്ടിവന്ന കഠിനാദ്ധ്വാനവും പ്രത്യേ കം എടുത്തുപറയേണ്ടതാണ്. പോർട്ടുഗീസുകാരുടെ ഭരണത്തിൽനിന്ന് ഗോവ സ്വതന്ത്രമാകുന്നത് 1961ലാണ്. 1983 ലാണ് കോളേജിൻ്റെ ആരംഭം. വെറും മൂന്നുമുറികളും ഒരു വരാന്തയുമടങ്ങുന്ന ഒരു ചെറിയ കെട്ടിട ത്തിലായിരുന്നു കോളേജ് തുടങ്ങിയത്. പിന്നീട് കോളേജിനുവേണ്ട പുതിയ കെട്ടിടങ്ങൾ പണിയുവാൻ കുറച്ചകലെ ALTINHO കുന്നിൽ ഗോവാ അതിരൂപതയിൽ നിന്നും കുറച്ചുസ്ഥലം നൽകി. പക്ഷെ ആയിടയ്ക്ക് സമീപ ത്തുള്ള പോലീസ് ക്വാർട്ടേഴ്‌സിലെ കുട്ടികൾ ആ സ്ഥലം കളിസ്ഥലമായി ഉപയോഗിച്ചുതുടങ്ങുകയും അത് ഒരു പൊതുകളിസ്ഥലമായി മാറ്റിക്കി ട്ടുവാൻ പോലീസ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ശക്തമായ നീക്കങ്ങൾ ആരംഭിക്കു കയും ചെയ്തു. അന്നത്തെ ഗോവാ ചീഫ് സെക്രട്ടറി ഒരു കത്തോലിക്ക നായിരുന്നുവെങ്കിലും അദ്ദേഹം പോലീസ് ഡിപ്പാർട്ടുമെൻ്റിനെ പ്രിതി പ്പെടുത്തിക്കൊണ്ടുള്ള സമീപനമാണ് സ്വീകരിച്ചത്. എന്നാൽ സി.ട്രീസായും സഹപ്രവർത്തകരും ഗവർണ്ണറെ സമീപിച്ച് അപേക്ഷ സമർപ്പിക്കുകയും നിയമപരമായ ശക്തമായ നീക്കങ്ങൾ നടത്തുകയും ചെയ്‌തു. തന്മൂലം കോളേജിന് സ്ഥലം തിരിച്ചെടുക്കുവാൻ സാധിച്ചു. അടുത്ത പ്രശ്‌നം കെട്ടിട നിർമ്മാണമായിരുന്നു. അതിൻ്റെ ചിലവിലേക്ക് സഹായം ലഭിക്കുന്നതിനായി ജർമ്മനിയിലെ മിസരിയോർ എന്ന സംഘടനക്ക് അപേക്ഷ സമർപ്പിച്ചു. അവർ നടത്തിയ രഹസ്യാന്വേഷണത്തിൽ തുടർച്ചയായി 100 ശതമാനം പരീക്ഷാവിജയം നേടിക്കൊണ്ട് എല്ലാ നിലയിലും നല്ല നിലവാരം പുലർത്തി യിരുന്ന കോളേജാണിതെന്ന് ബോദ്ധ്യമായി. നാട്ടുകാർ കോളേജിനെപ്പറ്റി നല്ല അഭിപ്രായമാണ് നൽകിയത്. അതിൻ്റെയടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണ ചെലവ് മുഴുവൻ അവർ ഏറെറടുക്കാൻ സമ്മതിച്ചു. അങ്ങനെ ഒരു കോളേജ് കെട്ടിടം, രണ്ട് ഹോസ്റ്റൽ കെട്ടിടങ്ങൾ, ഒരു കാന്റീൻ, അദ്ധ്യാപകർക്കും ജോലിക്കാർക്കും പ്രത്യേക താമസസൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങൾ ഇവയെല്ലാം ഉൾക്കൊള്ളുന്ന ഒരു കെട്ടിട സമുച്ചയം നിർമ്മിതമായി. ഇന്ന് ALTINHO കുന്നിൻമുകളിൽ കാണുന്ന മനോഹരമായ കെട്ടിടങ്ങളുടെ പണിപൂർത്തീകരിക്കപ്പെട്ട് കോളേജിൻ്റെ പ്രവർത്തനം പുതിയ സ്ഥലത്തേക്ക് 1970 ൽ മാററുകയുണ്ടായി.
പ്രിൻസിപ്പൽ പദവി അലങ്കരിച്ചിരുന്ന സമയത്ത് സി.ട്രീസാ ബോംബെ യൂണിവേഴ്‌സിറ്റിയിലെ അക്കാഡമിക് കൗൺസിൽ അംഗം കൂടിയായിരുന്നു. കോളേജിന്റെ ബാലാരിഷ്ടതകളെല്ലാം അതിജീവിച്ച് Education ൽ ഡിപ്ലോമ (Dip Ed) ബിരുദം (BEd) ബിരുദാനന്തരബിരുദം (MEd) എന്നീ കോഴ്‌സുകൾതുടങ്ങി. നിർമ്മല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ഒരു ഒന്നാംകിട ട്രെയിനിംഗ് കോളേജായി വളർത്തിക്കൊണ്ട് 1963 മുതൽ 1976 വരെ പ്രിൻസി പ്പൽ എന്ന നിലയിൽ പ്രശസ്‌തസേവനം കാഴ്‌ചവച്ചു. സഭാധികാരികളുടെ നിശ്ചയപ്രകാരം 1976 ൽ കോളേജിൽ നിന്നും സി.ട്രീസാ വിരമിച്ചു. സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏല്‌പിക്കുന്നതിനുവേണ്ടിയാണ് കോളേജിൽ നിന്നും റിട്ടയർ ചെയ്യിച്ചത്.
ബോംബെയിൽ 1976 മുതൽ 1977 വരെ ഒരുകൊല്ലം നൊവിസിസ്റ്ററസ് 1978 മുതൽ 1980 വരെ മൂന്നുകൊല്ലം പ്രൊവിൻഷ്യൽ ഹൗസായ ബോബെ യിലെ നിർമ്മല നികേതനിലെ സൂപ്പീരിയർ, 1980 മുതൽ 1982 വരെ മദ്രാസ് കൾച്ചറൽ അക്കാഡമികോൺവെൻ്റിൽ സുപ്പീരിയർ, 1982 മുതൽ 1988 വരെ ആറുകൊല്ലം സഭയുടെ ഇന്ത്യൻ പ്രോവിൻസിൻ്റെ ആദ്യത്തെ ഇന്ത്യാ ക്കാരിയായ പ്രൊവിൻഷ്യൽ എന്നീ നിലകളിൽ സ്‌തുത്യർഹമായ സേവനം അനുഷ്ഠിച്ചു. പിന്നീട് സി.ട്രീസാ കേരളത്തിലേക്കാണ് അയക്കപ്പെട്ടത്.
നാട്ടിൽ തിരിച്ചെത്തിയ സി. ട്രീസ എറണാകുളത്തെ വിമലാലയത്തിൽ 1989 മുതൽ 1997 വരെ പാരൽ കോളേജിൻ്റെ പ്രിൻസിപ്പൽ, 1992 മുതൽ 1997 വരെ അവിടെ സാധുപെൺകുട്ടികൾക്കായി നടത്തുന്ന വിമലാവെൽഫെയർ സെന്ററിന്റെ സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്‌ഠിച്ചു. അനാരോഗ്യംമൂലം 70-ാമത്തെ വയസ്സിൽ ജോലിയിൽ നിന്നും വിരമിച്ചു.ദൈവം തനിക്കു നൽകിയ കഴിവുകളും അവസരങ്ങളും ദൈവ ത്തിനും ദൈവജനത്തിനുംവേണ്ടി നിസ്വാർത്ഥമായി ചെലവഴിച്ച സി.ട്രീസാ യ്ക്ക് ഇന്ന് വലിയ ഒരു ശിഷ്യഗണം തന്നെയുണ്ട്. ഗോവയിലെ മുൻമുഖ്യ മന്ത്രി, നിരവധി സ്‌കൂളുകളിലെയും കോളേജുകളിലെയും പ്രിൻസിപ്പാൾ മാർ, അദ്ധ്യാപകർ എന്നിവരെല്ലാം അവരിൽ ഉൾപ്പെടുന്നു