*ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ ആറ് സംസ്ഥാനങ്ങളി ലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിൽ 20ന് വോട്ടെടുപ്പ് നടക്കും.* രാഹുൽ ഗാന്ധി, രാജ്‌നാഥ് സിംഗ്, പിയൂഷ് ഗോയൽ, സ്മൃതി ഇറാനി എന്നിവർക്കു പുറ മെ ലാലു പ്രസാദ് യാദവിൻ്റെ മകൾ രോഹി ണി ആചാര്യ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏ ക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷി ൻഡെ തുടങ്ങിയവരുടെ ജനവിധിയാണ് 20ന് കുറിക്കുക.
*കരുവന്നൂർ സഹകരണബാങ്ക് തട്ടി പ്പുകേസിലെ പ്രതികൾ ചെയ്‌തതു രാജ്യത്തി നെതിരായ കുറ്റകൃത്യമെന്ന് എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഹൈക്കോടതിയിൽ*
കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ ഇട പാടുമായി നേരിട്ടും അല്ലാതെയും പ്രതിക ൾക്ക് പങ്കുണ്ടെന്നും ഇഡി ഹൈക്കോടതി യെ അറിയിച്ചു.
*ജനങ്ങളുടെ സ്വൈരജീവി തത്തിനു വിലങ്ങുതടിയായി സംസ്ഥാനമൊ ട്ടാകെ ഗുണ്ടാ ആക്രമണങ്ങൾ വർധിച്ചതിനു പിന്നാലെ കർശന നടപടി സ്വീകരിക്കാൻ പോലീസ് ഉന്നതതല യോഗത്തിൽ തീരുമാനം.* കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഗുണ്ടകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായെന്നു വില യിരുത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരു ടെ യോഗത്തിൽ ഗുണ്ടാപ്പട്ടിക പുതുക്കാനും നിർദേശിച്ചു.
*അതിജീവിതയെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയിൽ ജയിലിൽ ആയി രുന്ന ജെഡിഎസ് എംഎൽഎ എച്ച്.ഡി.രേ വണ്ണ ജയിൽ മോചിതനായി.* കോടതി ഇന്നലെ രേവണ്ണയ്ക്ക് കർശന ഉ പാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണക്കെതി രെ പീഡന പരാതി നൽകിയ സ്ത്രീയുടെ മ കനാണ് അമ്മയെ എച്ച്.ഡി.രേവണ്ണ തട്ടി ക്കൊണ്ടുപോയെന്ന പരാതി നൽകിയത്.
*താനൂർ കസ്റ്റഡി മരണക്കേസിൽ നിർണായക നീക്കവുമായി സിബിഐ.* കൊല്ലപ്പെട്ട താമിർ ജിഫ്രിയെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് ഉപയോഗിച്ച കാർ സിബിഐ കസ്റ്റഡിയിലെടുത്തു.
ഒന്നാം പ്രതിയായ സിപിഒ ജിനേഷിന്റെ ഉട മസ്ഥതയിലുള്ളതാണ് കാർ. കഴിഞ്ഞ ഓഗ സ്റ്റ് ഒന്നിനാണ് താനൂരിൽ പോലീസ് കസ്റ്റ ഡിയിലിരിക്കെ താമിർ ജിഫ്രി കുഴഞ്ഞുവീണു മരിച്ചത്.
*കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലിൽ പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).* കേസിലെ പ്രതികളായ പി.ആർ.അരവിന്ദാക്ഷൻ, പി.സതീഷ്കുമാർ, സി.കെ.ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് ഹൈക്കോടതിയിൽ ഇ.ഡി ഇക്കാര്യം പറഞ്ഞത്.
*ഇന്തോനേഷ്യയിൽ അഗ്നിപർവതത്തിൽ നിന്നും തണുത്ത ലാവാപ്രവാഹത്തെ തുടർന്ന് മിന്നൽപ്രളയം.* ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലുള്ള മറാപ്പി അഗ്നിപർവതത്തിൽ നിന്നാണ് തണുത്ത ലാവാപ്രവാഹമുണ്ടായത്. മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും അമ്പതിലേറെ പേർ മരിച്ചെന്നും നിരവധി പേരെ കാണാതായെന്നുമാണ് റിപ്പോർട്ട്..കാണാതായവർക്കായി ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പ്രവിശ്യാ റെസ്‌ക്യൂ ടീം മേധാവി പറഞ്ഞു.
*സ്വിറ്റ്സർലൻഡിൽ വീണ്ടും കമ്മ്യുണിസ്റ്റ് പാർട്ടി രൂപീകരിച്ചു.* ബേണിലെ ബുർഗ്‌ഡോർഫിൽ നടന്ന പാർട്ടി രൂപീകരണ കൺവെൻഷനിൽ 342 പ്രതിനിധികൾ പങ്കെടുത്തു. മൂന്നു ദിവസം നീണ്ടു നിന്ന സമ്മേളനത്തിനൊടുവിലാണ് റവലൂഷനറി കമ്യുണിസ്റ്റ് പാർട്ടി ഓഫ് സ്വിറ്റ്സർലൻഡിന് (ആർകെപി) രൂപം നൽകിയതായി പ്രഖ്യാപനമുണ്ടായത്. ആദ്യ പാർട്ടി കോൺഗ്രസായാണ് രൂപീകരണ സമ്മേളനത്തെ ആർകെപി വിലയിരുത്തുന്നത്.
*കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി സുഹൃത്തുക്കള്‍ക്ക് നല്‍കിയത് വമ്പന്‍ പാര്‍ട്ടി.* ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇരട്ടക്കൊലക്കേസില്‍ ജയില്‍ മോചിതനായ കുറ്റൂര്‍ സ്വദേശി അനൂപാണ് സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ആവേശം സിനിമയുടെ ഡയലോഗ് ചേര്‍ത്ത് റീല്‍ പോലെ പുറത്തിറക്കിയത്. വിവിധ ക്രിമിനല്‍ കേസിലെ പ്രതികളായിട്ടുള്ളവരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്.
*അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പ എടുത്തെന്ന പരാതിയിൽ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്.* സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രികൾചറിസ്‌റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിൽ സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദൂർ പൊലീസ് കേസെടുത്തു.
*പ്ലസ്ടു പരീക്ഷയില്‍ കോപ്പിയടിച്ച 132 വിദ്യാര്‍ത്ഥികളും എല്ലാ പരീക്ഷയും ഇനി ആദ്യം മുതല്‍ എഴുതണം.* കോപ്പിയടിച്ചതിന് പിടിയിലായ 132 വിദ്യാര്‍ത്ഥികളുടെ എല്ലാ പരീക്ഷയുടെയും ഫലം റദ്ദാക്കിയിട്ടുണ്ട്. അതേസമയം ഇവര്‍ നല്‍കിയ മാപ്പപേക്ഷ പരിഗണിച്ച് അടുത്തമാസം നടക്കുന്ന സേ പരീക്ഷയില്‍ ഇവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാം. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്.
*രാജ്യത്ത് വന്ദേ ഭാരത് മെട്രോ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.* അടുത്തമാസമാണ് വന്ദേ മെട്രോയുടെ രാജ്യത്തെ ആദ്യ പരീക്ഷണയോട്ടം നടക്കുക. പ്രോട്ടോടൈപ്പിന് അംഗീകാരം ലഭിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിപ്പ് ഇന്റര്‍സിറ്റി സര്‍വീസായി വന്ദേ മെട്രോ ട്രാക്കിലിറങ്ങും.
*ഇറാനിലെ തന്ത്രപ്രധാനമായ ചബഹാര്‍ ഷാഹിദ് ബെഹെഷ്തി തുറമുഖം ഇനി പത്തുവര്‍ഷത്തേക്ക് ഇന്ത്യയുടെ നിയന്ത്രണത്തില്‍.* ഇതു സംബന്ധിച്ച കരാറില്‍ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. ഇറാനിലെ സിസ്താന്‍ ബലൂചിസ്ഥാന്‍ മേഖലയിലുള്ള ആഴക്കടല്‍ തുറമുഖമാണ് ചബഹാര്‍ ഷാഹിദ് ബെഹെഷ്തി. ഇതാദ്യമായാണ് ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്.
*പോക്‌സോ കേസിലെ അതിജീവിതയായ 17കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.* ഇടുക്കി ഇരട്ടയാറിലാണ് ഇന്ന് രാവിലെയോടെ ആണ് പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ ആണ് മൃതദേഹം കണ്ടത്.
*സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.* നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളില്‍ ക്ലോറിനേഷന്‍ നടത്താനും ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാനും നിര്‍ദേശമുണ്ട്.
*രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന സീറ്റ് മുസ്‌ലിം ലീഗിന് തന്നെയെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.* സീറ്റിൽ ആരെന്ന കാര്യം സമയമാകുമ്പോൾ തങ്ങൾ പറയുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.അതേസമയം പ്ലസ് വൺ സീറ്റ് വർധനയിൽ കണ്ണടച്ച് ഇരുട്ടാക്കുകയാണ് വിദ്യാഭ്യാസ മന്ത്രിയെന്നും പഠിക്കുകയെന്നത് വിദ്യാർത്ഥികളുടെ അവകാശമാണെന്നും ആരുടെയും ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
*കണ്ണൂര്‍ വിസ്മയ പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പെരിയയിലെ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ റിമാന്‍ഡില്‍.* പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദിനെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്പൂളില്‍ വച്ചാണ് മോശമായി പെരുമാറിയത്. ഇതോടെ യുവതി ബഹളം വച്ചു.
*ദില്ലി മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടിയെ കൂടി പ്രതി ചേര്‍ക്കുമെന്ന് ഇഡി കോടതിയില്‍.* അധിക കുറ്റപത്രമനുസരിച്ച് എഎപിയെ പ്രതിചേര്‍ക്കുമെന്ന് ദില്ലി ഹൈക്കോടതിയിലാണ് ഇഡി നിലപാട് അറിയിച്ചത്. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് ഇഡിയുടെ നിലപാട്. കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.
*എല്‍ടിടിഇയെ നിരോധിച്ചത് കേന്ദ്ര സര്‍ക്കാര്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടി.* എല്‍ടിടിഇയെ നിരോധിച്ച നടപടി പുനപരിശോധിക്കണമെന്നും തീരുമാനം പിന്‍വലിക്കണമെന്നുമുള്ള എംഡിഎംകെ പാര്‍ട്ടി ഉള്‍പ്പെടെ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് നിരോധനം നീട്ടികൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
*പ്രമുഖ മാധ്യമപ്രവർത്തക സുപ്രിയ ഭരദ്വാജിനെ നാഷനല്‍ മീഡിയ കോഓർഡിനേറ്ററായി നിയമിച്ച് കോണ്‍ഗ്രസ്.* എ.ഐ.സി.സി മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപാർട്മെന്റ് ചെയർപേഴ്സണ്‍ പവൻ ഖേഡ ഇത് സംബന്ധിച്ച വാർത്താക്കുറിപ്പിറക്കി. കോണ്‍ഗ്രസിന്റെ നാഷനല്‍ മീഡിയ കോഓർഡിനേറ്റർ ആയിരുന്ന രാധിക ഖേഡ രാജിവച്ച ഒഴിവിലേക്കാണ് സുപ്രിയ എത്തുന്നത്.
*പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വന്തമായി സ്ഥലമോ വീടോ വാഹനമോ ഇല്ല. 3.02 കോടിയുടെ സ്വത്തുക്കള്‍ ഉണ്ടെന്നും കൈവശമുള്ളത് 52,920 രൂപ* തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിൽ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍ നിന്നാണ് മോദി മത്സരിക്കുന്നത്. ആസ്തിയില്‍ ഭൂരിഭാഗവും ബാങ്ക് നിക്ഷേപമാണ്.
*എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത പണിമുടക്കിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ അമൃതയ്ക്ക് ഭര്‍ത്താവിനെ അവസാനമായി കാണാനായില്ല.* മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ ഒമാനില്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലായിരുന്ന ഭര്‍ത്താവിനെ കാണാന്‍ പോകാന്‍ അമൃതയ്ക്ക് കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ചയാണ് നമ്പി രാജേഷ് മരിച്ചത്. മസ്‌കറ്റില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്.
*മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു.* തിരുവനന്തപുരം മലയിൻകീഴ് പൊറ്റയിൽ സ്വദേശി രാജേന്ദ്രനാണ് (63) മരിച്ചത്. മേയ് നാലിനാണ് രാജേന്ദ്രന് മർദനമേറ്റത്. മകൻ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
*എടത്വ തലവടിയിൽ നദിയിൽ കുളിക്കുന്നതിനിടെ വിദ്യാർഥിക്ക് നീർനാ യുടെ കടിയേറ്റു.* തലവടി പഞ്ചായത്ത് 11-ാം വാർഡ് കൊത്ത പ്പള്ളി പ്രമോദ്-രേഷ്‌മ ദമ്പതികളുടെ മകൻ വിനായകനാണ് (9) നീർനായുടെ കടിയേറ്റത്.
*പന്തീരാങ്കാവിൽ നവവ ധുവിനെ ഭർതൃഗൃഹത്തിൽ മർദിച്ച സംഭവ ത്തിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.* സംഭവത്തിൽ പരാതിപ്പെട്ടിട്ടും യഥാസമയം കേസെടുക്കാ ത്ത പന്തീരാങ്കാവ് പോലീസിനെതിരെയാ ണ് കേസെടുത്തത്.നവവധുവിന്റെ പരാതിയിലാണ് നടപടി.
*കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു.* വൈകിട്ട് 5.30നു കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലായിരുന്നു അപകടം. കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്സ്പ്രസാണ് ഇടിച്ചത്. റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു.
*ക്ലാസ് മുറിയിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു.* കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. അധ്യാപകർക്കുള്ള ക്ലാസ് നടക്കുന്നതിനിടയിലാണ് സംഭവം.ഹ്യൂമാനിറ്റീസ് ക്ലാസ് മുറിയിലെ ടൈലുകളാണ് പൊട്ടിത്തെറിച്ചത്.
*വീടുകള്‍ കുത്തിത്തുറന്ന് മോഷണം.* ചങ്ങനാശേരി പാറേല്‍ പള്ളിക്കു സമീപം കടമാന്‍ചിറ ക്രൈസ്റ്റ് നഗറില്‍ പുലര്‍ച്ചെ ഒരുമണിക്കും നാലുമണിക്കും ഇടയിലാണ് വീടുകളില്‍ മോഷണം നടന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് 2 പേര്‍ വീടുകള്‍ക്ക് സമീപത്തുകൂടെ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫൊറന്‍സിക്, പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
*ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയ്ക്കിടെ കുരിശ് വരച്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇല്ലിനോയിസിലെ സ്പ്രിംഗ്ഫീൽഡ് രൂപത ബിഷപ്പ് തോമസ് പാപ്രോക്കി.* രണ്ടാഴ്ച മുമ്പ് ഫ്ലോറിഡയിലെ ടാമ്പയിൽ നടന്ന ഭ്രൂണഹത്യ റാലിയ്ക്കിടെയുള്ള പ്രസംഗത്തിനിടെ ബൈഡന്‍ കുരിശ് വരച്ചത് ഏറെ വിവാദമായിരിന്നു. ബൈഡന്‍ കത്തോലിക്കാ വിശ്വാസത്തെ പരിഹസിക്കുകയാണ് ചെയ്തതെന്ന് ബിഷപ്പ് പറഞ്ഞു.
*പ്രായമായവരുമായി അടുക്കുന്നതിലൂടെയും കുടുംബത്തിലും സമൂഹത്തിലും സഭയിലും അവർക്കുള്ള പകരം വയ്ക്കാനാവാത്ത പങ്ക് തിരിച്ചറിയുന്നതിലൂടെയും നമുക്ക് കൃപയ്ക്കുമേൽ കൃപ ലഭിക്കുന്നുവെന്നു ഫ്രാന്‍സിസ് പാപ്പ.* ആഗോള വയോജന ദിനത്തിനൊരുക്കമായി പ്രസിദ്ധീകരിച്ച ഫ്രാൻസിസ് പാപ്പയുടെ സന്ദേശത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ദൈവം ഒരിക്കലും തന്റെ മക്കളെ കൈവിടുന്നില്ല എന്ന പ്രത്യാശയുടെ വാക്കുകൾ അടിവരയിട്ടുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ആരംഭിക്കുന്നത്.
*യേശു ക്രിസ്തുവിനെ അനുകരിക്കാൻ ബിരുദധാരികളോട് ആഹ്വാനവുമായി ‘ചോസണ്‍’ താരം ജോനാഥൻ റൂമി.* പ്രമുഖ ടെലിവിഷൻ പരമ്പരയായ “ദി ചോസൻ” ൽ യേശുക്രിസ്തുവിനെ അവതരിപ്പിക്കുന്ന നടൻ ജോനാഥൻ റൂമി, ശനിയാഴ്ച കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ (CUA) ബിരുദധാരണ ചടങ്ങിനിടെയാണ് ക്രിസ്തുവിനെ അനുകരിക്കാനും പ്രാർത്ഥനാ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ആഹ്വാനം ചെയ്തത്.
*ഇന്നത്തെ വചനം*
അവന്‍ ഒരിടത്തു പ്രാര്‍ഥിച്ചുകൊണ്ടി രിക്കുകയായിരുന്നു. പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്‍മാരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുക.
അവന്‍ അരുളിച്ചെയ്‌തു: നിങ്ങള്‍ ഇങ്ങനെ പ്രാര്‍ഥിക്കു വിന്‍. പിതാവേ, അങ്ങയുടെ നാമം പൂജിത മാകണമേ. അങ്ങയുടെ രാജ്യം വരണമേ;
അന്നന്നു വേണ്ട ആഹാരം ഓരോ ദിവസ വും ഞങ്ങള്‍ക്കു നല്‍കണമേ.
ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്‌ഷമിക്കണമേ. എന്തെന്നാല്‍, ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്‌ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ.
ലൂക്കാ 11 : 1-4
*വചന വിചിന്തനം*
പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്ന ശിഷ്യൻമാരുടെ അഭ്യർത്ഥനയാണ് നമ്മൾ വചനത്തിൽ കാണുന്നത്. അവർ അപ്രകാരം ചോദിക്കാൻ കാരണം ഈശോ പ്രാർത്ഥിക്കുന്നത് അവർ കണ്ടതുകൊണ്ടാണ്. ഈശോയുടെ പ്രാർത്ഥനാജീവിതം അവർക്കു മാതൃകയും പ്രചോദനവും ആയി മാറി. ഉദാത്തമായ ക്രിസ്തീയ മാതൃകകൾ നൽകാൻ നമ്മൾ തയാറാക്കുമ്പോഴാണ് മറ്റുള്ളവർ കർത്താവിലേക്ക് ആകൃഷ്ടരാകുന്നത്. നമ്മുടെ ജീവിതത്തെ മാതൃകാപരമായി മാറ്റാൻ നമുക്ക് എപ്രകാരം സാധിക്കുന്നുണ്ട് എന്ന് സ്വയം ചിന്തിക്കാം
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*