നേമം: വെള്ളായണി കായലില്‍ കയങ്ങളില്‍പ്പെട്ട് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. മണലൂറ്റ് കയങ്ങളില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെടുന്നവരാണ് അധികവും. അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നെെങ്കിലും ഇപ്പോള്‍ അവ കാണാനില്ല. സാമൂഹ്യ വിരുദ്ധര്‍ എടുത്തുമാറ്റിയെന്നാണ് നാട്ടുകാര്‍ ആക്ഷേപിക്കുന്നത്.ഒരു വര്‍ഷത്തിനിടെ വെള്ളായണി കായലില്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് 17 പേരാണ്. വെള്ളായണി കായലില്‍ സുരക്ഷ ഒരുക്കണമൊവശ്യപ്പെട്ട് പഞ്ചായത്ത് അംഗങ്ങളും ജനപ്രതിനിധികളും പല തവണ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.കായലിലെ അനധികൃത മീന്‍പിടുത്തത്തെ നിരുത്സാഹപ്പെടുത്താത്തതിനെ പറ്റിയും നാട്ടുകാര്‍ പരാതിപ്പെടുന്നു.