ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം മുഖ്യമന്ത്രിക്ക് കത്തയച്ചു. വ്യക്തിയുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്ന, ആത്മീയ സൗഖ്യം നല്‍കുന്ന ആരാധനാലയങ്ങള്‍ തുറക്കുവാന്‍ സാധിക്കാത്തത് തികച്ചും സങ്കടകരമായ കാര്യമാണെന്നും കെസിവൈഎം കത്തില്‍ വ്യക്തമാക്കി. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേര്‍ഡ് രാജു, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജോ ഇടയാടില്‍, ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലക്കര, വൈസ് പ്രസിഡന്റുമാരായ റോഷ്‌ന മറിയം ഈപ്പന്‍, അഗസ്റ്റിന്‍ ജോണ്‍, സെക്രട്ടറിമാര്‍ അജോയ് പി. തോമസ്, റോസ് മേരി തേറുകാട്ടില്‍, ഫിലോമിന സിമി, ഡെനിയ സിസി ജയന്‍, ട്രഷറര്‍ എബിന്‍ കുന്പുക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറിന്‍ എസ്ഡി എന്നിവര്‍ അടങ്ങിയ സമിതിയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.