രാജസ്ഥാൻ: ജയ്പൂർ സിറോ മലബാർ മിഷനിലെ ജോട്ടുവാടാ മാർ തോമാശ്ലീഹാ ഇടവകയുടെ നേതൃത്വത്തിൽ ലോക രക്ഷകന്റെ തിരുപ്പിറവി അറിയച്ചു കൊണ്ടുള്ള സന്ദേശ യാത്ര ആരംഭിച്ചു.
ഇടവക വികാരി ഫാദർ വിൽസൺ പുന്നക്കാലയിലും കൈക്കാരൻമാരായാ ബിന്നി ജെ മാത്യു , മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ സൺഡേ സ്ക്കൂൾ അധ്യാപകരും വിദ്യാർത്ഥികളും യുവജനങ്ങളും മാതാപിതാക്കൻമാരും ഇടവകയിലെ മൂന്ന് വാർഡുകളിലെ ഭവനങ്ങളും തദ്ദേശിയരുടെ ഭവനങ്ങളിലും രക്ഷകന്റെ വരവ് അറിയിച്ച് കടന്നു ചെല്ലുന്നത്. ഈശോയെ അറിയാത്ത ആളുകൾ തിങ്ങിപാർക്കുന്ന ഈ പ്രദേശത്ത് ഈ സന്ദേശയാത്ര ഒരു വലിയ മിഷൻ പ്രവർത്തനം തന്നെയാണ്.