കേരള സഭാപ്രതിഭകൾ-77

ഗീവർഗീസ് മാർ തിമോത്തിയോസ്

“മെത്രാൻ സ്ഥാനം ഒരു ഭാരമേറിയ ദൗത്യമാണ്. ഈ കുരിശ് ചുമക്കലിൽ എൻ്റെ പ്രിയ ജനമായ നിങ്ങൾ ശിമയോനെപ്പോലെ സഹായിക്കുകയും വെറോനിക്കയെപ്പോലെ ആശ്വസി പ്പിക്കുകയും ചെയ്യുമ്പോൾ ഈ ഭാരം ചുമക്കുക എളുപ്പമാണ്.” ഗീവർഗീസ് മാർ തിമോത്തിയോസ് പിതാവ് തൻ്റെ മെത്രാഭിഷേക വേളയിൽ നടത്തിയ മറുപടി പ്രസംഗത്തിൽ പറഞ്ഞ വാക്കുകളാണ് മുകളിൽ ചേർത്തിരിക്കുന്ന ത്. പിതാവ് ആഗ്രഹിച്ചതുപോലെയും പ്രാർത്ഥിച്ചതുപോലെയും തിമോത്തി യോസ് തിരുമേനിയുടെ കുരിശു ചുമക്കലിൽ രൂപതയിലെ എല്ലാ ജനങ്ങളും സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌തുവെന്നത് ഒരു വസ്തുത യാണ്.

IN Verbo two, Laxalo rete)

നിൻ്റെ വചനത്തിൽ ഞാൻ വലയിറക്കാം ( എന്ന മുദ്രാവാക്യം സ്വീകരിച്ചുകൊണ്ട് തിരുവല്ലാ രൂപതയുടെ അഞ്ചാമത്തെ അദ്ധ്യക്ഷൻ ആയി അധികാരമേറ്റെടുത്ത ഗീവർഗീസ് മാർ തിമോത്തിയോസ് കോട്ടയം ജില്ലയിൽ അയർക്കുന്നം പഞ്ചായത്തിൽ അയർക്കുന്നം ഗ്രാമത്തിൽ ചുണ്ടവാലിയിൽ കുടുംബത്തിൽ ബഹു. ജേക്കബ്ബ് അച്ചന്റെയും ശ്രീമതി അന്നമ്മയുടേയും പ്രഥമ സന്താനമായി 1928 ഫെബ്രുവരി 2-ാം തിയതി ഭൂജാ തനായി. പിതാവ് ചൂണ്ടവാലിൽ ജേക്കബ്ബ് അച്ചൻ 1928-ൽ വൈദിക പട്ടം സ്വീകരിച്ചതിനുശേഷം യാക്കോബായ പത്രിയാർക്കീസ് വിഭാഗം നടത്തിയി രുന്ന വെട്ടൂർ പള്ളിയിൽ വികാരിയായി. യാക്കോബായ സഭയിലെ കക്ഷി വഴക്കുകളും കേസുകളും സഭയെ കുറിച്ച് ചിന്തിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മാർ സെവറിയോസ് തിരുമേനിയുമായി വളരെ സ്നേഹബന്ധ ത്തിലായിരുന്ന ജേക്കബ്ബ് അച്ചൻ, തിരുമേനിയുമായി ആലോചിച്ച് കത്തോ ലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുവാൻ തീരുമാനിച്ചു. 1940 ജൂൺ 14-ന് തിരുവല്ലാ ചെറുപുഷ്‌പഗിരി അരമനയിൽ വെച്ച് ജേക്കബ്ബ് അച്ഛൻ കത്തോ ലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടു. സ്വഭവനത്തിൽ വെച്ച് അച്ചന്റെ കുടും ബാംഗങ്ങളും കത്തോലിക്കാ സഭയുമായി പുരരൈക്യപ്പെട്ടു. അങ്ങനെ പന്ത്രണ്ടാം വയസ്സിൽ തിമോത്തിയോസ് തിരുമേനിയും കത്തോലിക്കാ സഭ യിൽ അംഗമായി. വീട്ടുകാരും നാട്ടുകാരും സണ്ണി എന്ന ഓമന പേരിലായി രുന്നു തിരുമേനിയെ വിളിച്ചിരുന്നത്. പിതാവായ ജേക്കബ്ബ് അച്ചനേക്കാൾ കൂടുതൽ സണ്ണിയിൽ ശ്രദ്ധചെലുത്തിയിരുന്നത് വല്ല്യപ്പൻ വർക്കി ആയിരു ന്നു. ബാലന്റെ അദ്ധ്യാത്മിക വളർച്ചയിൽ നിർണ്ണായകമായ പങ്ക് വഹിച്ചിരു ന്നത് വല്ല്യപ്പനായിരുന്നു.സണ്ണിച്ചന്റെ പ്രാഥമിക വിദ്യഭ്യാസം അമയന്നൂർ ഗവ. എൽ. പി സ്കൂ‌ളിലും മിഡിൽ സ്‌കൂൾ വിദ്യാഭ്യാസം മണർകാട് ഇട്ടി മെമ്മോറിയൽ സ്‌കൂളിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം കിടങ്ങൂർ സെൻ്റ് മേരീസ് സ്കൂ‌ളിലും നടത്തി. അക്കാലത്ത് തൻ്റെ താമസസ്ഥലത്തിന് സമീപത്തുണ്ടായിരുന്ന യാക്കോബായക്കാരുടെ ഹൈസ്‌കൂളിൽ പഠിക്കാതെ കിടങ്ങൂർ സ്‌കൂളിൽ പഠിക്കാൻ സണ്ണിയെ മാതാപിതാക്കൾ അയച്ചത് ഒരു കത്തോലിക്കാ സ്‌കൂളിൽ പഠിപ്പിക്കണമെന്ന ആഗ്രഹം കൊണ്ടു മാത്രമായിരുന്നു. മീനച്ചിൽ ഭാഗത്ത് പന്നഗം തോടും കടന്ന് എട്ടു കിലോമീറ്റർ നടന്നാണ് കിടങ്ങൂർ സ്‌കൂളിൽ എത്തിയിരുന്നത്. രാത്രി 7 മണിയോടെയാണ് വീട്ടിൽ തിരിച്ചെ ത്തുക. ഒരിക്കൽ മീനച്ചിൽ ആറ് വള്ളത്തിൽ കടക്കവേ വെള്ളത്തിൽ വീഴു കയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്‌തു. ഇങ്ങനെ അലഞ്ഞും കഷ്‌ടപ്പെട്ടും സ്‌കൂൾ വിദ്യാഭ്യാസം നടത്തേണ്ടി വന്നതിനാൽ മറ്റു കുട്ടി കളെപ്പോലെ കളികളിലും മറ്റും പങ്കെടുക്കാനോ ഉല്ലസിക്കുവാനോ സാധി ച്ചിരുന്നില്ല. ഒഴിവുകാലം മാത്രമായിരുന്നു സന്തോഷപ്രദമായ നാളുകൾ.

കിടങ്ങൂർ സ്‌കൂളിലെ പഠനവും ബഹു. വൈദികരുടേയും സിസ്റ്റേ ഴ്സിന്റേയും ജീവിത രീതികളും പെരുമാറ്റങ്ങളും നോക്കികണ്ട ജോർജ് അവ രോട് കൂടുതൽ ഭയഭക്തിയോടു കൂടി പെരുമാറി. പത്താം ക്ലാസ്സിലെ പരീക്ഷ എഴുതി കഴിഞ്ഞ് ഒരിക്കൽ പിതാവുമൊത്ത് അരമനയിൽ എത്തിയപ്പോൾ മാർ സെവരിയോസ് തിരുമേനിയെ സന്ദർശിച്ചു. തിരുമേനി ജോർജിനെ വാത്സല്യ പൂർവ്വം വിളിച്ച് ഇനി നീ ഒന്നിനും പോകണ്ട. ഇങ്ങോട്ടു പോന്നാൽ മതി എന്നു പറഞ്ഞു. പിതാവിൻ്റെ ആജ്ഞാശക്തി ജോർജുകുട്ടിയുടെ ഹൃദ യത്തെ പ്രകമ്പനം കൊള്ളിച്ചു.

ഹൈസ്‌കൂൾ വിദ്യാഭ്യാസം നല്ല മാർക്കോടെ പാസ്സായ ഉടനെ വൈദിക പഠനത്തിന് പോകാൻ തീരുമാനിച്ചു. എല്ലാവരുടേയും അനുഗ്രഹം വാങ്ങി 1943-ൽ ഇൻഫൻ്റ് മേരീസ് മൈനർ സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയായി ചേർന്നു. എല്ലാവരുടേയും പ്രീതിഭാജനമായി ജോർജ് വളർന്നു. വി. കുർബ്ബാനക്കുശേഷം ദേവമാതാവിനോടുള്ള ഭക്തിയിലും ജപ മാല പ്രാർത്ഥനയിലും വളരെ സമയം ചിലവഴിച്ചുകൊണ്ടിരുന്നു. ജോർജ് ശെമ്മാച്ചൻ സഹപാഠികൾക്ക് ഒരു മാതൃകയായിരുന്നു. രണ്ടു വർഷത്തെ മൈനർ സെമിനാരി ജീവിത്തിനുശേഷം കാൻഡി പേപ്പൽ സെമിനാരിയി ലേക്ക് ഉപരിപഠനത്തിന് ബ്രദർ ജോർജിനെ അയച്ചു. രണ്ടാം ലോക മഹാ യുദ്ധത്തെ തുടർന്ന് ലോകം കഷ്ടപാടിൻ്റെ കെടുതിയിൽ നട്ടംതിരിയുന്ന കാലമായിരുന്നു അത്. ഭക്ഷണത്തിനും വസ്ത്രത്തിനുമെല്ലാം ജനങ്ങൾ പ്രയാ സപ്പെട്ടു. സെമിനാരിയിലും ഇതേ പ്രയാസങ്ങൾ നേരിട്ടിരുന്നു. ഭക്ഷണ ത്തിനും വസ്ത്രത്തിനും ചികിൽസക്കുമെല്ലാം സെമിനാരിയിലെ അന്തേവാ സികളും വിഷമിച്ചു. ഇവയെല്ലാം ത്യാഗ ബുദ്ധിയോടെ സഹിച്ച് സംതൃപ്തത രായി അവർ കഴിഞ്ഞു പോന്നു. ഭാവിയിൽ വൈദിക ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ത്യാഗത്തിൻറേയും കഷ്‌ടപാടിന്റേയും പരസ്പര സഹക രണത്തിന്റേയും അനുഭവ പാഠങ്ങൾ ഈ പരിശീലന കാലത്ത് അനുഭവിച്ച റിഞ്ഞു. എല്ലാ കാര്യങ്ങളിലും മറ്റുള്ളവരെ സഹായിക്കാൻ ബ്രദർ ജോർജ് മുൻപന്തിയിൽ നിന്നു.

ബ്രദർ ജോർജ് സെമിനാരിയിലെ ലത്തീൻ അക്കാഡമിയുടെ പ്രസി ഡണ്ടായിരുന്നു. ലത്തീനിലും മലയാളത്തിലുമുള്ള നാടകങ്ങളിൽ അഭിന യിക്കുകയും ചെയ്തിരുന്നു. അന്നത്തെ പുണ്യാത്മാക്കളായ പ്രൊഫസ്സേ ഴ്‌സിന്റെ ജീവിത മാതൃക ബ്രദറെ വളരെയധികം സ്വാധീനിക്കുകയും ചെയ്തു. എട്ടു വർഷത്തെ സെമിനാരി വിദ്യഭ്യാസത്തിനുശേഷം 1953 ഓഗസ്റ്റ 24-ന് കാൻഡിയിൽ വെച്ച് ബിഷപ്പ് ഗ്ളെനിയിൽ നിന്നും ബ്രദർ ജോർജ് വൈദിക പട്ടം സ്വീകരിച്ചു. പിറ്റേന്ന് കാൻഡിയിൽ വെച്ച് തന്നെ പ്രഥമ ദിവ്യ ബലി അർപ്പിച്ചു. ആറു മാസത്തിനകം നാട്ടിൽ തിരിച്ചെത്തിയ ജോർജച്ചൻ കോതമംഗലം നെല്ലിമറ്റം ഇടവകകളുടെ വികാരിയായി നിയമിതനായി. പിന്നീട് സ്വന്തം ഇടവകയിൽ പിതാവ് ജേക്കബ്ബച്ചനെ സഹായിച്ചുകൊണ്ട് അസി. വികാരിയായി സേവനം തുടർന്നു. 1956 ജൂണിൽ ബ. ജോർജച്ചനെ രൂപതാ ഫിനാൻസ് ഓഫീസറായി അഭിവന്ദ്യ സഖറിയാസ് മാർ അത്താനി യോസ് പിതാവ് നിയമിച്ചു. രണ്ടു വർഷത്തിനു ശേഷം ചൂണ്ടവാലിൽ അച്ചനെ മൈനർ സെമിനാരിയുടെ റെക്‌ടറായി നിയമിച്ചു. 1963 വരെ ആ സ്ഥാനത്ത് തുടർന്നു. അതിനു ശേഷം റോമിലെ ഗ്രിഗോറിയൻ യൂണിവേ ഴ്സിറ്റിയിലേക്ക് ഉപരിപഠനത്തിനയച്ചു. അദ്ധാത്മിക ശാസ്ത്രത്തിൽ ബിരുദം സമ്പാദിച്ച് 1967-ൽ തിരുവല്ലായിൽ തിരിച്ചെത്തി. റോമിലെ പഠനകാലത്ത് ആറാം പോൾ മാർപാപ്പായെ സന്ദർശിക്കാനും അവസരം ലഭിച്ചു.

1967-ൽ വീണ്ടും മൈനർ സെമിനാരി റെക്‌ടറായി നിയമിതനായി. 1980 വരെ ആ ശുശ്രൂഷ തുടർന്നു. തിരുവല്ലാ രൂപതയിലെയും ബത്തേരി രൂപതയിലെയും വൈദികരിൽ ഒരു നല്ല പങ്കും ചൂണ്ടേവാലിൽ അച്ചന്റെ ശിഷ്യൻമാരാണ്. ഈ കാലയളവിൽ അഞ്ചേരി, നെടുമ്പുറം, കല്ലിശേരി, കാഞ്ഞീറ്റുകര, പായിപ്പാട് തുടങ്ങിയ ഇടവകകളിൽ വികാരിയായും സേവനം അനുഷ്ഠിച്ചു. നെടുമ്പുറം, പായിപ്പാട് പള്ളികളും നെടുമ്പുറത്തെ പള്ളി ക്കെട്ടിടവും പായിപ്പാട്ടെ കുരിശടിയും അച്ചൻ പണി കഴിപ്പിച്ചതാണ്. തിരുവ ല്ലായിലെ പല സാമൂഹ്യ പ്രവർത്തനങ്ങളിലും എക്യുമിനിക്കൽ പ്രസ്ഥാന ത്തിലും സംയുക്ത ക്രിസ്‌തുമസ് ആഘോഷ പരിപാടികളിലും ജോർജ് അച്ചൻ നേതൃത്വം വഹിക്കുകയുണ്ടായി. തിരുവല്ലായിലെ വൈ. എം. സി. എയുടെ വൈസ് പ്രസിഡണ്ട് സ്ഥാനം ദീർഘകാലം വഹിച്ചിരിന്നതുകൊണ്ട് വിപുലമായ ഒരു സൃഹൃദ് വലയം കെട്ടിപ്പെടുക്കാനും അദ്ദേഹത്തിന് സാധിച്ചു.

1980-ൽ തിരുവല്ലാ സെൻ്റ് ജോൺസ് കത്തീഡ്രൽ വികാരിയായി നിയ മിതനായി. എട്ടു വർഷക്കാലം ആ സ്ഥാനത്ത് തുടർന്നു. വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്‌ത്‌ കത്തീഡ്രൽ ഇടവകയെ മനോഹരവുംസമ്പന്നവുമാക്കാൻ ഫാ. ജോർജ് ചൂണ്ടവാലിക്ക് സാധിച്ചു. മനോഹരവും പ്രൗഡവുമായ സെൻ്റ് ജോൺസ് ഓഡിറ്റോറിയം, പള്ളിയുടെ പടിഞ്ഞാറ് വശത്ത് സ്ഥാപിച്ച മനോഹരമായ കൽക്കുരിശ്, സിമിത്തേരിയിൽ നിർമ്മിച്ച 40 അറകളുള്ള കോൺക്രീറ്റ് കല്ലറ, പള്ളിയുടെ പടിഞ്ഞാറ് വശം റോഡരു കിൽ സ്ഥിതി ചെയ്യുന്ന കുരിശടി, വൈദിക മന്ദിരം തുടങ്ങിയവ ജോർജ ച്ചന്റെ പരിശ്രമ ഫലമായി രൂപം കൊണ്ടതാണ്. സാധു ജനങ്ങളോട് പരമാ വധി സഹാനുഭൂതി പ്രദർശിപ്പിച്ചിരുന്ന അച്ചൻ കത്തീഡ്രൽ വികാരിയായി രുന്ന കാലത്ത് നൂറുകണക്കിന് വീടുകൾ പാവപ്പെട്ടവർക്ക് പണിയിച്ച് കൊടു ത്തു. പാവപ്പെട്ടവർക്ക് വേണ്ടി വിവാഹ സഹായനിധി ഏർപ്പെടുത്തി. ചികിൽസയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടി തന്നെ സമീപിച്ച വരെയെല്ലാം കഴിയുന്നത്ര സഹായിച്ചു. നല്ലൊരു സുവിശേഷ പ്രസംഗകൻ, ധ്യാന ഗുരു എന്നീ നിലകളിലും സംസ്ഥാനത്തൊട്ടാകെ അറിയപ്പെട്ടിരുന്നു. ഏതു വിഷയമായാലും അതേപ്പറ്റി ശരിക്ക് പഠിച്ച് പ്രസംഗ കുറിപ്പുകൾ തയ്യാ റാക്കിയേ അദ്ദേഹം പ്രസംഗിക്കാനും ക്ലാസ്സുകൾ എടുക്കാനും പോയിരുന്നു ള്ളു. മാർ തിമോത്തിയോസിൻ്റെ സപ്തതിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച വചന വലയുമേന്തി എന്ന ഗ്രന്ഥത്തിൽ പീറ്റർ കയ്യാലിൽ ഇപ്രകാരം എഴു തിയിരിക്കുന്നു. “ജീവിതത്തിലെ ചെറിയ ചെറിയ സംഭവങ്ങളും അനുഭവ ങ്ങളും കഥകളും കോർത്തിണക്കികൊണ്ട് ധ്യാനിപ്പിക്കുമ്പോഴും പ്രസംഗി ക്കുമ്പോഴും ശ്രോതാക്കളുടെ ഹൃദയത്തെയാണ് അദ്ദേഹത്തിൻ്റെ വചനം സ്‌പർശിക്കുക. വിലകുറഞ്ഞ വാചാലതയും, ഗർവും, വീമ്പും, വമ്പിച്ച വിജ്ഞാനവും അതിലുണ്ടാവില്ല. പക്ഷേ അവയിൽ ഒന്നുണ്ട് ഹൃദയത്തിന്റെ ഭാഷ. ശാന്തവും സ്നേഹമയവുമായ വാക്കുകൾ, വിനയാന്വിതമായ സമി പനങ്ങൾ, പക്വതയും അതേ സമയം ദൃഡതയുമുള്ള നിശബ്ദ പ്രവർത്തന ങ്ങൾ തുടങ്ങിയവ പതിനായിരങ്ങളുടെ ഹൃദയത്തിൽ അദ്ദേഹത്തിന് ചിര പ്രതിഷ്ഠ നേടിക്കൊടുത്തു. വെണ്മയുള്ള മനസ്സിൻ്റെ ഉടമ, ഹൃദയ വിശാല തയുള്ളവൻ, പാവങ്ങളുടെ ബന്ധു, കായിക സൗന്ദര്യത്തോടൊപ്പം അത്മീയ ചൈതന്യവും പ്രസരിപ്പുമുള്ളദ്ദേഹം, പ്രാർത്ഥനാ മനുഷ്യൻ, സംസ്‌കാര ത്തിൻറെ മാധുര്യം അനുഭവിച്ച യോഗീ വര്യൻ, മറ്റുള്ളവരെ സ്നേഹിക്കു കയും അവരാൽ ആദരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ഒരാൾ, സഭാ പ്രവർത്തനത്തോടൊപ്പം സഹജീവികൾക്കു വേണ്ടിയും സ്വജീവിതം കാഴ്‌ചവെച്ച ഒരു വന്ദ്യ പുരോഹിതൻ എന്നൊക്കെ, പരിചയ പ്പെട്ട എല്ലാവരാലും മുക്തകണ്ഠം പ്രശംസിക്കപ്പെടുന്ന, ശാന്തോദാരശബ്ദ ളിമയാൽ നിറഞ്ഞിരിക്കുന്ന ഒരു വ്യക്തിത്വത്തിൻ്റെ ഉടമയാണ് അദ്ദേഹം.”

18 വർഷക്കാലം സെമിനാരി റെക്ടറായും ഒരു ദശവർഷക്കാലം കത്തീഡ്രൽ പള്ളി വികാരിയായും ആയി സ്‌തുത്യർഹമായ സേവനം അനു ഷ്‌ഠിച്ച ചൂണ്ടവാലിൽ ജോർജച്ചനെ ഐസക്ക് മാർ യൂഹന്നോൻ തിരുമേനി രൂപതയുടെ വികാരി ജനറലായി നിയമിച്ചു. എല്ലാവർക്കും എല്ലാമായിചൂണ്ടവാലിൽ അച്ചൻ പ്രവർത്തിക്കുകയും എല്ലാവരുടെയും അഭിനന്ദന ങ്ങൾ ഏറ്റു വാങ്ങുകയും ചെയ്‌തു.

1987 ഏപ്രിൽ 28-ന് ഐസക്ക് മാർ യൂഹന്നോൻ തിരുമേനി കാലം ചെയ്ത‌തിനെ തുടർന്ന് രൂപതാ വൈദിക കൗൺസിൽ ചേർന്ന് വികാർ ജന റൽ മോൺ. ചൂണ്ടവാലിയച്ചനെ രൂപതയുടെ അഡ്‌മിനിസ്ട്രേറ്ററായി തിര ഞ്ഞെടുത്തു. അഭിവന്ദ്യ യൂഹന്നോൻ തിരുമേനിയുടെ കബറടക്കം, 40-50 ചരമദിനാചരണം, പൗരസ്‌ത്യ തിരുസംഘാദ്ധ്യക്ഷൻ അത്യുന്നത കർദ്ദിനാൾ സൈമൺ ഡി. ലൂർദ്ദ് സ്വാമിക്ക് നൽകിയ പ്രൗഢോജ്വലമായ സ്വീകരണം, നിരണത്ത് വെച്ച് നടന്ന മലങ്കര പുനരൈക്യ വാർഷികാഘോഷം, തുടങ്ങി യവയിലൂടെ മോൺ ചൂണ്ടവാലിൽ പ്രമുഖനായ സംഘാടകൻ എന്ന നില യിൽ അറിയപ്പെട്ടു.

1988 മെയ് 19-ന് തിരുവല്ലാ കത്തീഡ്രൽ ദേവാലയത്തിൽ വച്ച് മോൺ ജോർജ് ചൂണ്ടവാലേലിനെ തിരുവല്ലാ രൂപതയുടെ നിയുക്ത മെത്രാനായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടന്നു. ദീർഘകാലത്തെ തിരുവല്ലായിലെ സാന്നിദ്ധ്യം കൊണ്ട് എല്ലാവരാലും അംഗീകാരം നേടിയ മോൺസിഞ്ഞോ രച്ചന് എല്ലാ വിഭാഗം ആളുകളും ആശംസകളർപ്പിച്ചു.

1988 ജൂൺ 26-ന് സ്വന്തം ഇടവകയായ അമയന്നൂരിലെ മലങ്കര കത്തോ ലിക്കാ പള്ളിയിൽ വെച്ച് ഭക്തി നിർഭരമായ ചടങ്ങുകളോടെ മലങ്കര ആർച്ച് ബിഷപ്പ് അഭിവന്ദ്യ ബനഡിക്‌ട് മാർ ഗ്രിഗറിയോസ് മെത്രാപ്പോലീത്തിയിൽ നിന്ന് റമ്പാൻ സ്ഥാനം സ്വീകരിച്ചു. 1988 ആഗസ്റ്റ് 6-ന് ശനിയാഴ്‌ച തിരുവല്ല സെന്റ് ജോൺസ് അങ്കണത്തിൽ സജ്ജമാക്കിയിരുന്ന പന്തലിൽ വെച്ച് ബന ഡിക്ട് മാർ ഗ്രിഗറിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മിക ത്വത്തിൽ മെത്രാഭിഷേക കർമ്മം നടന്നു. ഗീവർഗീസ് (ജോർജ്) അദ്ദേഹ ത്തിന്റെ ജ്ഞാനസ്‌നാനപ്പേരാണ്. മെത്രാഭിഷേകാവസരത്തിലാണ് തിമോ ത്തിയോസ് എന്ന പേര് സ്വീകരിച്ചത്. വിശുദ്ധ പൗലോസ് ശ്ലീഹായുടെ അരു മശിഷ്യനായ തിമോത്തിയോസിനെയാണ് നാമഹേതുകനും സ്വർഗ്ഗീയ മദ്ധ്യ സ്ഥനുമായി അദ്ദേഹം സ്വീകരിച്ചത്. തിമേ, തെയോസ് എന്നീ ഗ്രീക്കു പദ ങ്ങൾ ചേർന്നതാണ് തിമോത്തിയോസ് എന്ന നാമം.

1989 മേയ് 9-ാം തിയതി വത്തിക്കാൻ സന്ദർശിക്കുകയും പ: ജോൺ പോൾ രണ്ടാമൻ തിരുമേനിയെ തൻ്റെ വിധേയത്വവും കൃതജ്ഞതയും അറി യിക്കുകയും ചെയ്തു.

1993-96 കാലഘട്ടത്തിൽ കെ. സി. ബി. സി യുടെ സെക്രട്ടറിയായും 1994 മുതൽ 98 വരെ കാത്തലിക്ക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ യുടെ വൈസ് പ്രസിഡണ്ടായും സേവനം അനുഷ്‌ഠിച്ചു. കാരിത്താസ് ഓഫ് ഇന്ത്യയുടെ ചെയർമാൻ, മലങ്കര സഭാ ലിറ്റർജിക്കൽ കമ്മീഷൻ ചെയർമാൻ, കെ. സി. ബി. സി യുടെ കീഴിലുള്ള ഫാമിലി അപ്പോസ്തോലേറ്റിന്റെ ചെയർമാൻ എന്നിങ്ങനെ വിവിധ നിലകളിലും തിരുമേനി പ്രവർത്തിച്ചിട്ടുണ്ട്.റോം, ജർമ്മനി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ്, കാനഡ, ഓസ്ട്രിയ, സ്വിറ്റ്സർലണ്ട്, ബൽജിയം, ഹോളണ്ട്, ഇംഗ്ലണ്ട്, തായ്ലണ്ട്, ഫിലിപ്പൈൻസ്, ഖത്തർ തുടങ്ങിയ സ്ഥലങ്ങൾ ഇതിനോടകം പലതവണ പിതാവ് സന്ദർശി ച്ചിട്ടുണ്ട്. ഭാരതത്തിൻ്റെ രാഷ്ട്രപതിമാരേയും പ്രധാനമന്ത്രിമാരേയും സന്ദർശി ക്കാനും തിരുമേനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. 1997 ൽ ദളിത് ക്രൈസ്‌തവ സമരത്തിന്റെ ഭാഗമായി പാർലമെൻ്റ് മന്ദിരത്തിന്റെ മുമ്പിൽ ധർണ നടത്തി അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുണ്ട്.

1988 ൽ രൂപതാദ്ധ്യക്ഷസ്ഥാനമേറ്റ തിരുമേനിക്ക് സുവിശേഷവത്ക്ക രണ ദശകത്തിലൂടെ മഹാജൂബിലിക്കായി രൂപതാ മക്കളെ ഒരുക്കുവാനും 21-ാം നൂറ്റാണ്ടിൽ ആത്മീയമായി സുശക്തമായ ഒരു ദൈവജനത്തെ ദൈവ തിരുമുമ്പാകെ സമർപ്പിക്കുവാനുമുള്ള നിയോഗമാണ് ലഭിച്ചത്. മുൻപ്രസ്താ വിച്ച വചന വലയുമേന്തി എന്ന ഗ്രന്ഥത്തിൽ ഫാ. ഷെബി കോഴിയടിയിൽ എഴുതിയ തിരുവല്ലാ രൂപതയുടെ സുവർണ്ണകാലം എന്ന ഗ്രന്ഥത്തിൽ ഇപ്ര കാരം എഴുതിയിരിക്കുന്നു. “സുവിശേഷവത്ക്കരണ ദശകത്തിലേക്കായി ഒരു സമഗ്രപദ്ധതി അദ്ദേഹം ആവിഷ്ക്കരിച്ചു. ഈ പദ്ധതിയെ ബൈബിൾ പ്രേഷിതപ്രവർത്തനം, മതബോധനം, ആരാധനാക്രമം, സാമൂഹ്യപ്ര വർത്തനം എന്നീ നാലുതലങ്ങളായി തിരിച്ചു. ബൈബിൾ പ്രേഷിത പ്രവർത്തനം വഴിയായി ബൈബിൾ പഠനവും ബൈബിളധിഷ്‌ഠിതമായ ജീവി തവും ലക്ഷ്യമാക്കി. മതബോധനത്തിൽ വിശ്വാസ സത്യപഠനവും സഭാച രിത്രപഠനവും സഭാവിജ്ഞാനീയ പഠനവും പ്രത്യേക ബോധനവിഷയങ്ങ ളായി നിശ്ചയിച്ചു. അനുഷ്‌ഠാനക്രമങ്ങളെക്കുറിച്ചുള്ള പഠനം വഴി ആരാധ നാനുഭവം വർദ്ധിപ്പിക്കാൻ ലക്ഷ്യംവച്ചു. വിദ്യാഭ്യാസ പ്രോത്സാഹനവും പാർപ്പിട നിർമ്മാണവും നിയമനീതിപഠനവും വഴി സാമൂഹ്യ പ്രവർത്തനപ ദ്ധതിയും രൂപീകരിച്ചു. ഈ സമഗ്രപദ്ധിക്കനുബന്ധമായി സുവിശേഷവ ത്ക്കരണ ദശകത്തിലെ ഓരോ വർഷത്തേക്കും പ്രത്യേക ചിന്താവിഷയ ങ്ങൾ സ്വീകരിക്കപ്പെട്ടു. 1990 ബൈബിൾ പ്രേഷിത പ്രവർത്തനം, 1991 ഇട വകകൂട്ടായ്‌മയും പ്രാർത്ഥനായോഗങ്ങളും, 1992 സാമൂഹ്യക്ഷേമതീവ്ര യജ്ഞം, 1993 സാമൂഹ്യക്ഷേമം, 1994 കുടുംബനവീകരണം, 1995 ആരാധനാ ജീവിത നവീകരണം, 1996 വിശ്വാസവളർച്ചാ വർഷം, 1997 യേശുക്രിസ്തുര ക്ഷകൻ, 1998 പരിശുദ്ധാത്മാവ്, 1999 പിതാവായ ദൈവം, 2000 പരിശുദ്ധ കുർബ്ബാന. ഇങ്ങനെ പ്രാർത്ഥനയും പ്രവൃത്തിയും സമജ്ഞസമായി സമ്മേ പന്ഥാവിലൂടെയാണ് തിരുമേനി രൂപതയെ നയിച്ചത്.

ളിച്ച പുഷ്‌പഗിരി ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയതും സെന്റ് ജോൺസ് കത്തീഡ്രൽ മനോഹരമായി പുതുക്കിപണിയുന്നതിനുള്ള ആരംഭം കുറിച്ചതും ഗീവർഗീസ് മാർ തിമോത്തിയോസ് തിരുമേനിയാണ്. എല്ലാം ഭംഗിയായും മനോഹരമായും ആയിരിക്കണമെന്നുള്ള ആഗ്രഹമാണ് തിരുമേനിക്ക് എന്നും ഉളളത്.റോം, ജർമ്മനി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ്, കാനഡ, ഓസ്ട്രിയ, സ്വിറ്റ്സർലണ്ട്, ബൽജിയം, ഹോളണ്ട്, ഇംഗ്ലണ്ട്, തായ്ലണ്ട്, ഫിലിപ്പൈൻസ്, ഖത്തർ തുടങ്ങിയ സ്ഥലങ്ങൾ ഇതിനോടകം പലതവണ പിതാവ് സന്ദർശി ച്ചിട്ടുണ്ട്. ഭാരതത്തിൻ്റെ രാഷ്ട്രപതിമാരേയും പ്രധാനമന്ത്രിമാരേയും സന്ദർശി ക്കാനും തിരുമേനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. 1997 ൽ ദളിത് ക്രൈസ്‌തവ സമരത്തിന്റെ ഭാഗമായി പാർലമെൻ്റ് മന്ദിരത്തിന്റെ മുമ്പിൽ ധർണ നടത്തി അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുണ്ട്.

1988 ൽ രൂപതാദ്ധ്യക്ഷസ്ഥാനമേറ്റ തിരുമേനിക്ക് സുവിശേഷവത്ക്ക രണ ദശകത്തിലൂടെ മഹാജൂബിലിക്കായി രൂപതാ മക്കളെ ഒരുക്കുവാനും 21-ാം നൂറ്റാണ്ടിൽ ആത്മീയമായി സുശക്തമായ ഒരു ദൈവജനത്തെ ദൈവ തിരുമുമ്പാകെ സമർപ്പിക്കുവാനുമുള്ള നിയോഗമാണ് ലഭിച്ചത്. മുൻപ്രസ്താ വിച്ച വചന വലയുമേന്തി എന്ന ഗ്രന്ഥത്തിൽ ഫാ. ഷെബി കോഴിയടിയിൽ എഴുതിയ തിരുവല്ലാ രൂപതയുടെ സുവർണ്ണകാലം എന്ന ഗ്രന്ഥത്തിൽ ഇപ്ര കാരം എഴുതിയിരിക്കുന്നു. “സുവിശേഷവത്ക്കരണ ദശകത്തിലേക്കായി ഒരു സമഗ്രപദ്ധതി അദ്ദേഹം ആവിഷ്ക്കരിച്ചു. ഈ പദ്ധതിയെ ബൈബിൾ പ്രേഷിതപ്രവർത്തനം, മതബോധനം, ആരാധനാക്രമം, സാമൂഹ്യപ്ര വർത്തനം എന്നീ നാലുതലങ്ങളായി തിരിച്ചു. ബൈബിൾ പ്രേഷിത പ്രവർത്തനം വഴിയായി ബൈബിൾ പഠനവും ബൈബിളധിഷ്‌ഠിതമായ ജീവി തവും ലക്ഷ്യമാക്കി. മതബോധനത്തിൽ വിശ്വാസ സത്യപഠനവും സഭാച രിത്രപഠനവും സഭാവിജ്ഞാനീയ പഠനവും പ്രത്യേക ബോധനവിഷയങ്ങ ളായി നിശ്ചയിച്ചു. അനുഷ്‌ഠാനക്രമങ്ങളെക്കുറിച്ചുള്ള പഠനം വഴി ആരാധ നാനുഭവം വർദ്ധിപ്പിക്കാൻ ലക്ഷ്യംവച്ചു. വിദ്യാഭ്യാസ പ്രോത്സാഹനവും പാർപ്പിട നിർമ്മാണവും നിയമനീതിപഠനവും വഴി സാമൂഹ്യ പ്രവർത്തനപ ദ്ധതിയും രൂപീകരിച്ചു. ഈ സമഗ്രപദ്ധിക്കനുബന്ധമായി സുവിശേഷവ ത്ക്കരണ ദശകത്തിലെ ഓരോ വർഷത്തേക്കും പ്രത്യേക ചിന്താവിഷയ ങ്ങൾ സ്വീകരിക്കപ്പെട്ടു. 1990 ബൈബിൾ പ്രേഷിത പ്രവർത്തനം, 1991 ഇട വകകൂട്ടായ്‌മയും പ്രാർത്ഥനായോഗങ്ങളും, 1992 സാമൂഹ്യക്ഷേമതീവ്ര യജ്ഞം, 1993 സാമൂഹ്യക്ഷേമം, 1994 കുടുംബനവീകരണം, 1995 ആരാധനാ ജീവിത നവീകരണം, 1996 വിശ്വാസവളർച്ചാ വർഷം, 1997 യേശുക്രിസ്തുര ക്ഷകൻ, 1998 പരിശുദ്ധാത്മാവ്, 1999 പിതാവായ ദൈവം, 2000 പരിശുദ്ധ കുർബ്ബാന. ഇങ്ങനെ പ്രാർത്ഥനയും പ്രവൃത്തിയും സമജ്ഞസമായി സമ്മേ പന്ഥാവിലൂടെയാണ് തിരുമേനി രൂപതയെ നയിച്ചത്.

ളിച്ച പുഷ്‌പഗിരി ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയതും സെന്റ് ജോൺസ് കത്തീഡ്രൽ മനോഹരമായി പുതുക്കിപണിയുന്നതിനുള്ള ആരംഭം കുറിച്ചതും ഗീവർഗീസ് മാർ തിമോത്തിയോസ് തിരുമേനിയാണ്. എല്ലാം ഭംഗിയായും മനോഹരമായും ആയിരിക്കണമെന്നുള്ള ആഗ്രഹമാണ് തിരുമേനിക്ക് എന്നും ഉളളത്.ഭരണകാര്യങ്ങളിൽ തന്നെ സഹായിക്കുവാനായി തോമസ് മാർ കൂറി ലോസ് തിരുമേനിയെ സഹായമെത്രാനായി 1997 ജൂലൈയിൽ നിയമിച്ചു.

2003 ഒക്ടോബറിൽ മലങ്കര സഭയ്ക്ക് മൂവാറ്റുപുഴ കേന്ദ്രമായി ഒരു രൂപത അനുവദിക്കുകയും ആ രൂപതയുടെ അദ്ധ്യക്ഷനായി തിരുവല്ലായുടെ സഹായമെത്രാനായ മാർ കൂറിലോസിനെ നിയമിക്കുകയും ചെയ്. ഐസക് മാർ ക്ലമിസിനെ തിരുവല്ലാ രൂപതാദ്ധ്യക്ഷനായി നിയമിച്ചു.