*എഐസിസി നിർദേശം വരാത്തതിനെത്തുടർന്ന് കെപിസിസി അ ധ്യക്ഷ പദവിയിലേക്ക് കെ. സുധാകരൻ തിരിച്ചെത്തിയില്ല.* ശനിയാഴ്‌ച വീണ്ടും ചുമത ലയേൽക്കുമെന്നായിരുന്നു അറിയിപ്പ്.എന്നാൽ എഐസിസി നിർദേശം വന്നില്ല. ഇതുവരെ ആക്ടിംഗ് പ്രസിഡൻ്റായി എം. എം.ഹസൻ തന്നെ തുടരും.
 
*അമിത ജോലിഭാരവും അവധി കി ട്ടാൻ മേലുദ്യോഗസ്ഥൻ്റെ കാലുപിടിക്കേണ്ട അവസ്ഥയും വന്നതോടെ കേരള പോലീ സിലെ 2020 ബാച്ച് മുതലുള്ള സബ് ഇൻസ് പെക്ടർമാർ ജോലി വിട്ടുപോകുന്നു.* 2020 ബാച്ചിലെയും നിലവിൽ എസ്ഐ ട്രെയി നിംഗ് നടക്കുന്ന ബാച്ചിലെയും ഉൾപ്പെടെ 40 ഓളം പേരാണ് ഇതിനകം ജോലി ഉപേ ക്ഷിച്ചത് 2020-ൽ ടെസ്റ്റ് പാസായി 2022-ൽ പാസിംഗ് ഔട്ട് നടത്തിയ 30 സി ബാച്ചിൽനിന്ന് 14 പേ രാണ് എസ്ഐ ജോലി ഉപേക്ഷിച്ചത്.

*സ്വർണം കടത്തുന്നതിനിടെ പിടിയിലായ അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിയുന്നു.* ദുബായിൽ നിന്ന് 25 കിലോ സ്വർണം ഇന്ത്യയിലേക്ക് കടത്താ ൻ ശ്രമിക്കുന്നതിനിടെ പിടിയിലായ മും ബൈയിലെ അഫ്ഗാനിസ്ഥാൻ കോൺസ ൽ ജനറൽ സാകിയ വാർഡകാണ് സ്ഥാനം ഒഴിയുന്നത്.
ഏപ്രിൽ 25 നാണ് സാകിയ ഡിആർഐയു ടെ പിടിയിലായത്

*തെരഞ്ഞെടുപ്പു പ്രചാരണത്തി ന് പാർട്ടി പണം നൽകുന്നില്ലെന്നാരോപിച്ച് ഒഡീഷ പുരിയിലെ കോൺഗ്രസ് സ്ഥാനാർഥി പിന്മാറി.* പുരി മണ്ഡലത്തിലെ കോൺഗ്ര സ് സ്ഥാനാർഥി സുചരിത മൊഹന്തിയാണ് മ ത്സരത്തിൽനിന്നു പിന്മാറിയത്.മുൻ കോൺഗ്രസ് എംപി ബ്രജ്‌മോഹൻ മൊ ഹന്തിയുടെ മകളായ സുചരിത, എഐസി സി സെക്രട്ടറി കെ.സി. വേണുഗോപാലിന് അയച്ച കത്തിലാണ് താൻ മത്സരിക്കാനില്ലെ ന്ന് അറിയിച്ചത്

*രാജ്യത്തെ പൗരന്‍മാര്‍ ഇറാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശത്തില്‍ ഇളവ് വരുത്തി ഇന്ത്യ.* അതേസമയം ഈ രാജ്യങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷ സാഹചര്യം മുന്‍നിര്‍ത്തിയാണ് ഈ രാജ്യങ്ങളിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി കഴിഞ്ഞ ഏപ്രില്‍ 12 ന് സര്‍ക്കാര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്.

*സംസ്ഥാനത്തെ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് നിർദേശങ്ങളിൽ ഇളവുകൾ വരുത്തി ഉത്തരവിറക്കി ഗതാഗതവകുപ്പ്.* ഒരു ദിവസം 30 ടെസ്റ്റെന്ന തീരുമാനം പിൻവലിച്ചു. 40 ടെസ്റ്റുകൾ ഒരു ദിവസം നടത്തും. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ 6 മാസത്തിനുള്ളിൽ മാറ്റണം.  വാഹനങ്ങളില്‍ കാമറ സ്ഥാപിക്കാനും ഇടതും വലതും ബ്രേക്കും ക്ലച്ചുമുള്ള വാഹനം മാറ്റാനും മൂന്ന് മാസത്തെ സാവകാശം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. 
 
*ലൈംഗിക പീഡന കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ അറസ്റ്റില്‍.* പിതാവായ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ ബെംഗളൂരുവിലെ വീട്ടില്‍നിന്നാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി. 

*വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എ.ഷജ്‍നയെ സർക്കാർ സ്ഥലം മാറ്റി.* ആവശ്യമായ ഫീൽഡ് പരിശോധനകൾ നടത്താതെ മരം മുറിക്ക് വഴിവച്ച ഡിഎഫ്ഒയുടെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായി എന്ന വിലയിരുത്തലോടെയാണ് കാസർകോട് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്ററായി സ്ഥലം മാറ്റിയത്.
 
*ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 5 സൈനികര്‍ക്കു പരുക്കേറ്റു.* സുരന്‍കോട്ടില്‍ വച്ചാണ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ വെടിവച്ചത്. പരുക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ സൈനികര്‍ മേഖലയിലെത്തി ഭീകരരെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചു.

*സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും.* ഈ മാസത്തെ ബില്ലില്‍ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് ഈടാക്കാനാണ് പുതിയ തീരുമാനം. നിലവിലുള്ള 9 പൈസയ്ക്ക് പുറമെയാണ് 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുക. മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് 10 പൈസ കൂടി ഈടാക്കുന്നത്.

*കോഴിക്കോട് താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡി മരണ കേസില്‍ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു.* പുലര്‍ച്ചെ വീട്ടിലെത്തിയാണ് പ്രതികളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ജിനേഷ്, ആല്‍ബിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജിനേഷിനെയും വിപിനെയും വള്ളിക്കുന്നിലുള്ള വീട്ടില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്.

*പനമ്പള്ളിനഗറില്‍ നവജാത ശിശുവിൻ്റെ കൊലപാതകത്തില്‍ ആണ്‍സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്.* തൃശൂര്‍ സ്വദേശിയായ ആണ്‍ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി. താന്‍ പീഡനത്തിന് ഇരയായതായും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിര്‍ബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. പിന്നാലെ ആണ്‍ സുഹൃത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു.

*സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.* സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികള്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സ്‌കൂളുകളിലെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
 
*ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍.* യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയതിലുള്ള വിരോധം മൂലമാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം ജില്ലയിലാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശി ദീപാങ്കര്‍ മാജിയെ കഴിഞ്ഞ ഞായറാഴ്ചയാണ് പെരിന്തല്‍മണ്ണയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

*ജെസ്ന കേസില്‍ സിബിഐ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി.*  ജെസ്നയുടെ അച്ഛന്‍ കോടതിയില്‍ ചില തെളിവുകള്‍ നല്‍കിയിരുന്നു. ഈ കാര്യങ്ങള്‍ സിബിഐ അന്വേഷണത്തില്‍ വന്നോ എന്ന് അറിയാന്‍ ആണ് സിബിഐയോട് കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഈ മാസം എട്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും. ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജെയിംസ് സീല്‍ ചെയ്ത കവറില്‍ നല്‍കിയ തെളിവുകള്‍  കോടതി സ്വീകരിക്കുകയായിരുന്നു.
 
*അരളിപ്പൂവിന് പൂജാകാര്യങ്ങളില്‍ തല്‍ക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.* പൂവില്‍ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോര്‍ട്ടും കിട്ടിയിട്ടില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. പൂവിനെതിരായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പക്ഷെ റിപ്പോര്‍ട്ടുകള്‍ കിട്ടിയാലേ നടപടി എടുക്കാനാകൂ എന്നാണ് ബോര്‍ഡ് നിലപാട്.

*സംസ്ഥാനത്ത് പ്രാദേശികമായി ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പ്രയോജനം ചെയ്തില്ല.* പീക്ക് സമയത്തെ ഉപയോഗത്തില്‍ നേരിയ കുറവുണ്ടായെങ്കിലും പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലെത്തി. 115.9 ദശലക്ഷം യൂണിറ്റാണ് വെള്ളിയാഴ്ച ഉപയോഗിച്ചത്. 

*വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാന്‍ ശ്രമിച്ചെന്ന് കുറ്റം ചുമത്തി യുവാക്കള്‍ക്കെതിരെ കള്ളക്കേസ് എടുത്തുവെന്ന് യുവാവിന്റെ മാതാവിന്റെ പരാതി.* പരാതിയില്‍ കട്ടപ്പന എസ്‌ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ എന്‍.ജെ സുനേഖ്, സിപിഒ മനു പി ജോസ് എന്നിവരെയാണ് അന്വേഷണ വിധേയമായി ഇടുക്കി എസ്.പി എആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയത്.

*ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ്.* രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്ന വാദമാണ് പൊലീസ് അന്തിമറിപ്പോർട്ടിലും ആവർത്തിച്ചിരിക്കുന്നത്. വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സർവ്വകലാശാലയിൽ പ്രവേശനം നേടിയത്. ഇത് പുറത്തുവരുമോ എന്ന ഭയം മൂലമാകാം ആത്മഹത്യ എന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 

*കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിപ്രകാരം തിരുവനന്തപുരം സെൻട്രൽ റയിൽവെ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.* ആധുനിക സംവിധാനങ്ങളോടെ റയിൽവെ സ്റ്റേഷൻ നവീകരിക്കാനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത് കെ-റെയിൽ – റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർ.വി.എൻ.എൽ) ആണ്. 439 കോടി രൂപയുടെ പദ്ധതി 42 മാസം കൊണ്ട് പൂർത്തിയാക്കണമെന്നാണ് കരാർ.

*മകൾ പ്രണയിച്ചു വിവാഹിതയായതിൽ രോക്ഷാകുലരായ മാതാപിതാക്കള്‍ മരുമകന്റെ മൂക്ക് മുറിച്ചെടുത്തു.* രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ചേളാരം എന്ന യുവാവിനാണ്‌ ബന്ധുക്കളുടെ ആക്രമണം ഉണ്ടായത്. യുവാവിന്റെ സഹോദരന്റെ പരാതിയില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.മാര്‍ച്ച്‌ മുപ്പതിനാണ് ചേളാരം തന്റെ ഗ്രാമത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്

*മേയർ ആര്യ രാജേന്ദ്രനുമായുള്ള പ്രശ്നത്തിൽ സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറിയപ്പോള്‍ സീറ്റ് നല്‍കികയത് കണ്ടക്ടര്‍ സുബിനാണെന്ന് ഡ്രൈവര്‍ യദു.* കണ്ടക്ടര്‍ ഇരുന്നത് മുന്‍ സീറ്റിലായിരുന്നെന്നും പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞെന്നും ഇയാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും യദു മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യദു. മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയമുണ്ടെന്നും യദു പറഞ്ഞു. 

*ഹോട്ടലില്‍ നിന്നും ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭഷ്യ വിഷബാധ.* എട്ടുവയസ്സുകാരനും മാതാവും ഉള്‍പ്പെടെ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലം ചടയമംഗലത്താണ് സംഭവം. ഹോട്ടല്‍ പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചു.
 
*മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ എൺപത്തിയഞ്ചുകാരിയെ   ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി.* മൂവാറ്റുപുഴ നിരപ്പ് സ്വദേശി കത്രിക്കുട്ടി ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ആറ് മാസത്തിലേറെയായി   കിടപ്പുരോഗിയായ കത്രിക്കുട്ടി  മറ്റുള്ളവരുടെ സഹായത്തോടെയാണ് പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റിയിരുന്നത്. കിടപ്പുരോഗിയായിരുന്ന കത്രിക്കുട്ടിയെ ഭര്‍ത്താവ് തന്നെയായിരുന്നു പരിചരിച്ചിരുന്നത്. പ്രായം കൂടുന്നതോടെ ഭാര്യയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് കരുതുന്നത്.  സംഭവത്തില്‍ ഭര്‍ത്താവ് ജോസഫിനെ(86) പോലീസ് കസ്റ്റഡിയിലെടുത്തു.

*ചങ്ങനാശേരി∙ വീട് പൊളിക്കുന്ന പണിക്കിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതരസംസ്‌ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം.* ബിഹാർ സ്വദേശി ജിതന്ദർ (29) ആണ് മരിച്ചത്. കൂടെ ജോലി ചെയ്‌തിരുന്ന ഇതരസംസ്‌ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിൻ നാഥ് എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. കാക്കാംതോട് പുതുപ്പറമ്പിൽ പി.സി.ജയിംസിന്റെ വീട് പൊളിച്ചു നീക്കുന്നതിനിടെയാ‌ണ് അപകടം. 

*ഇടവക വൈദികരുടെ വിശേഷാല്‍ പ്രാധാന്യം പരാമര്‍ശിച്ച് വൈദികര്‍ക്ക് കത്തുമായി ഫ്രാൻസിസ് മാർപാപ്പ.* ഇടവക വൈദികരെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പ തയാറാക്കിയ കത്ത് വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. മാമ്മോദീസ സ്വീകരിച്ചവരെല്ലാം സുവിശേഷം പ്രഘോഷിക്കുന്ന ദൗത്യത്തിൽ പങ്കുചേരുന്ന ഒരു മിഷ്ണറി ദൗത്യത്തില്‍ പങ്കുചേരണമെന്നും കർത്താവ് പ്രവർത്തിച്ച അത്ഭുതങ്ങൾ പങ്കുവയ്ക്കാൻ കഴിയണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

*60 വയസിനു മുകളിലുള്ളവർക്കായി ക്രമീകരിക്കുന്ന സീനിയർ സിറ്റിസൺസ് ധ്യാനം ചങ്ങനാശേരി അതിരൂപതയുടെ കുന്നന്താനം സെഹിയോൻ ധ്യാന കേന്ദ്രത്തിൽ നടത്തപ്പെടുന്നു.* വചനപ്രഘോഷണം, വി.കുർബാന, യാമപ്രാർത്ഥനകൾ, വ്യായാമപരിശീലനം, സൗഖ്യദായക ശുശ്രൂഷകൾ എന്നിവ ഉണ്ടായിരിക്കും. അടുത്ത ധ്യാനം മെയ് 19-22 തീയതികളിൽ നടത്തപ്പെടുന്നു ഫോൺ 8086399023, 9495107045

*ഇന്നത്തെ വചനം*
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്‌തുകാണുന്നതല്ലാതെ പുത്രന്‌ സ്വന്തം ഇഷ്‌ടമനുസരിച്ച്‌ ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നു.
എന്തെന്നാല്‍, പിതാവു പുത്രനെ സ്‌നേഹിക്കുകയും താന്‍ ചെയ്യുന്നതെല്ലാം അവനെ കാണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വിസ്‌മയിക്കത്തക്കവിധം ഇവയെക്കാള്‍ വലിയ പ്രവൃത്തികളും അവിടുന്ന്‌ അവനെ കാണിക്കും.
പിതാവ്‌ മരിച്ചവരെ എഴുന്നേല്‍പിച്ച്‌ അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെതന്നെ പുത്രനും താന്‍ ഇച്‌ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു.
പിതാവ്‌ ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്‍പിച്ചിരിക്കുന്നു.
പിതാവിനെ ആദരിക്കുന്നതുപോലെതന്നെ, എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ്‌ ഇത്‌. പുത്രനെ ആദരിക്കാത്തവരാരും അവനെ അയ ച്ചപിതാവിനെയും ആദരിക്കുന്നില്ല.
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവനു ശിക്‌ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു.
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും.
എന്തെന്നാല്‍, പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരം നല്‍കിയിരിക്കുന്നു.
മനുഷ്യപുത്രനായതുകൊണ്ട്‌ വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു.
ഇതില്‍ നിങ്ങള്‍ വിസ്‌മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു.
അപ്പോള്‍ നന്‍മ ചെയ്‌തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്‌തവര്‍ ശിക്‌ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തു വരും.
യോഹന്നാന്‍ 5 : 19-29

*വചന വിചിന്തനം*
1. താൻ ചെയ്യുന്ന എല്ലാ പ്രവർത്തികളും പിതാവായ ദൈവം ചെയ്യുന്നതിന് സമമാണെന്ന് യേശു വ്യക്തമാക്കുന്നു.

താൻ പിതാവുമായി പുലർത്തുന്ന ബന്ധത്തിൻ്റെ തീക്ഷണതയാണിവിടെ പ്രകടമാകുന്നത്. ഞാൻ ഇന്നുവരെ ചെയ്തതും, ഇപ്പൊൾ ചെയ്യുന്നതും, ഇനി ചെയ്യാൻ പോകുന്നതും എല്ലാം ദൈവത്തിൻ്റെ പദ്ധതികൾ ആയിരുന്നോ?

2. താൻ ചെയ്തതെല്ലാം പിതാവ് തന്നിൽ നിന്ന് ആഗ്രഹിച്ച ജോലികൾ ആയിരുന്നെന്ന് യേശുവിന് ഉറപ്പുണ്ട്.

പുതുതായി എന്തെങ്കിലും ആരംഭിക്കുന്നതിന് മുൻപ് ദൈവം അത് എങ്ങനെയാണ് തന്നിൽ നിന്ന് ആഗ്രഹിക്കുന്നത് എന്ന് പ്രാർഥനാപൂർവ്വം നാം ആലോചിച്ചിട്ടുണ്ടോ? ഞാൻ ചെയ്യുന്നത്, പിതാവ് തൻ്റെ സ്ഥാനത്ത് ആയിരുന്നെങ്കിൽ ചെയ്യുമായിരുന്നതാണ് എന്ന് ഉറപ്പുണ്ടോ?

3. പിതാവില്ലാതെ തനിക്കൊന്നും സാധിക്കില്ലെന്ന് യേശുവിന് അറിയാമായിരുന്നു.

തീരുമാനമെടുക്കേണ്ട എല്ലാ സന്ദർഭങ്ങളിലും ഞാൻ ദൈവത്തിൻ്റെ സഹായം തേടിയിട്ടുണ്ടോ? ദൈവം കൂടെയുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ?
കടപ്പാട്
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*