പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ വിശപ്പകറ്റാന്‍ ദലിത് കുട്ടികള്‍ പുല്ലുതിന്നുന്നുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന് നോട്ടീസ്. വാരാണസിയിലെ ബാരോഗാവ് ബ്ലോക്കിലെ കൊയിരിപുര്‍ ഗ്രാമത്തില്‍ ദലിത് കുട്ടികള്‍ വിശപ്പ് സഹിക്കാതെ പുല്ലു തിന്നെന്ന വാര്‍ത്തയാണ് വിജയ് വിനീതും മനീഷ് മിശ്രയും റിപ്പോര്‍ട്ട് ചെയ്തത്. ചിത്രം സഹിതമായിരുന്നു റിപ്പോര്‍ട്ട്. വാര്‍ത്തയും ചിത്രവും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളും സംഭവം വാര്‍ത്തയാക്കി. ഭക്ഷ്യയോഗ്യമല്ലാത്ത,അമിതമായി കഴിച്ചാല്‍ പശുക്കള്‍ക്ക് പോലും രോഗമുണ്ടാകുന്ന പുല്ലാണ് കുട്ടികൾ കഴിച്ചതെന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ തെറ്റായ വിവരം പ്രചരിപ്പിച്ചെന്ന് കാണിച്ച് ജന്‍സന്ദേശ് ടൈംസ് ന്യൂസ് എഡിറ്റര്‍ വിജയ് വിനീതിന് ജില്ല ഭരണകൂടം നോട്ടീസ് നല്‍കുകയായിരുന്നു