🗞🏵 *ഇന്നല്ലെങ്കില്‍ നാളെ കേരളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.* കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വന്ദേഭാരത് ട്രെയിനിന് ലഭിച്ച മികച്ച സ്വീകാര്യത ലഭിച്ചതുവഴി, അതിവേഗ ട്രെയിനിന്റെ ആവശ്യകത ആളുകള്‍ക്ക് മനസിലായെന്നും കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാനുള്ള ശ്രമങ്ങളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

🗞🏵 *പാ​ക്കി​സ്ഥാ​നി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു എ​ട്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 27 പേ​ർ മ​രി​ച്ചു.* വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​ക്കി​സ്ഥാ​നി​ലാ​ണ് ക​ന​ത്ത മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും ഉ​ണ്ടാ​യ​ത്. വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​യും ചു​മ​രു​ക​ളും ത​ക​ർ​ന്ന​തി​നെ​തു​ട​ർ​ന്നു 12 പേ​രെ​ങ്കി​ലും മ​രി​ച്ച​താ​യി പ്ര​വി​ശ്യാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ വ​ക്താ​വ് തൈ​മൂ​ർ അ​ലി ഖാ​ൻ പ​റ​ഞ്ഞു.

🗞🏵 *ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് വ​ഴി തെ​റ്റി പാ​ക്കി​സ്ഥാ​നി​ലൂ​ടെ പ​റ​ന്നു.* അ​മൃ​ത്സ​റി​ൽ​നി​ന്നും അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് പ​റ​ന്ന വി​മാ​ന​മാ​ണ് മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നു വ​ഴി തെ​റ്റി​യ​ത്. പാ​ക്കി​സ്ഥാ​ൻ വ്യോ​മാ​തി​ർ​ത്തി ക​ട​ന്ന വി​മാ​നം ലാ​ഹോ​റി​നു സ​മീ​പ​ത്തു​ടെ​യാ​ണ് പ​റ​ന്ന​ത്.30 മി​നി​റ്റ് പാ​ക്കി​സ്ഥാ​നി​ലൂ​ടെ പ​റ​ന്ന​ശേ​ഷ​മാ​ണ് വി​മാ​നം ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 7.30നാ​ണ് വി​മാ​നം പാ​ക്കി​സ്ഥാ​ൻ വ്യോ​മാ​തി​ർ​ത്തി ക​ട​ന്ന​ത്. 8.01ന് ​വി​മാ​നം മ​ട​ങ്ങി ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ലെ​ത്തി​.

🗞🏵 *ട്രോ​ളിം​ഗ് നി​രോ​ധ​ന​കാ​ല​ത്ത് എ​ല്ലാ സു​ര​ക്ഷാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ഫി​ഷ​റീ​സ്മ​ന്ത്രി സ​ജി ചെ​റി​യാ​ൻ.* എ​ല്ലാ തീ​ര​ദേ​ശ ജി​ല്ല​യി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ മേ​യ് 15 മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

🗞🏵 *എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​റി​നെ​തി​രെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി.* പൂ​നെ സ്വ​ദേ​ശി​യും ഐ​ടി ക​മ്പ​നി ജീ​വ​ന​ക്കാ​ര​നു​മാ​യ സാ​ഗ​ർ ബാ​ർ​വെ ആ​ണ് പി​ടി​യി​ലാ​യ​ത്.പൂ​നെ​യി​ലെ വ​സ​തി​യി​ൽ ഇ​ന്നലെ രാ​വി​ലെ​യാ​ണ് ബാ​ർ​വെ​യെ മും​ബൈ ക്രൈംബ്രാ​ഞ്ച് സം​ഘം പി​ടി​കൂ​ടി​യ​ത്
 
🗞🏵 *ഇറച്ചിക്കോഴി വില കുത്തനെ മുകളിലേക്ക്.* കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു കിലോ കോഴിയിറച്ചിക്ക് 90 രൂപയാണ് വർദ്ധിച്ചത്. നിലവിൽ, ഒരു കിലോ ഇറച്ചി വാങ്ങണമെങ്കിൽ 220 രൂപ മുതൽ 250 രൂപ വരെ ചെലവഴിക്കേണ്ടി വരും. സംസ്ഥാനത്ത് പ്രതിമാസം 2.4 കോടി കിലോ ചിക്കൻ മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്. ഇതിൽ സർക്കാർ ഏജൻസികളുടെ വിഹിതം 2.5 ശതമാനം മാത്രമാണ്. ബാക്കി 60 ശതമാനത്തോളം അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഇറച്ചിക്കോഴി എത്തുന്നത്. കേരളത്തിൽ വലിയ തോതിൽ കോഴികൾ ഇറക്കുമതി ചെയ്യുന്നതിലൂടെ 540 കോടി രൂപയോളമാണ് അയൽ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്.

🗞🏵 *രണ്ട് വർഷം കൊണ്ട് സംസ്ഥാന മന്ത്രിസഭയിലെ 15 മന്ത്രിമാരും പ്രതിപക്ഷ നേതാവുംകൂടി ചികിത്സാച്ചെലവിനത്തിൽ കൈപ്പറ്റിയത് 92.58 ലക്ഷം രൂപ.* ഈ കാലയളവിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്ന 13 പേർ 11.02 ലക്ഷം രൂപയും ചികിത്സാച്ചെലവായി കൈപ്പറ്റിയിട്ടുണ്ട്.

🗞🏵 *ഇടുക്കി ജില്ലയ്ക്ക് ആശ്വാസമായുള്ള ട്രെയിൻ സർവീസ് ഈ മാസം ആരംഭിക്കും.* ചെന്നൈ- ബോഡിനായ്ക്കന്നൂർ ട്രെയിൻ സർവീസാണ് ഈ മാസം 15 മുതൽ ആരംഭിക്കുക. മധുര, തേനി വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ജൂൺ 15ന് ചെന്നൈയിൽ നിന്നും കേന്ദ്രമന്ത്രി എല്‍. മുരുകൻ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.റെയിൽവേ ലൈൻ ഇല്ലാത്ത ഇടുക്കിയുടെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ കൂടിയാണ് ബോഡിനായ്ക്കന്നൂർ.

🗞🏵 *മാർക്ക് ലിസ്റ്റ് വിവാദത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തത് സിപിഐ അനുകൂലിക്കുന്നില്ലെന്ന് മുന്‍ മന്ത്രി സി ദിവാകരന്‍.* റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം ഇടതുമുന്നണിയുടെ പ്രഖ്യാപിത നയമാണെന്നും മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും സി ദിവാകരന്‍ പറഞ്ഞു.

🗞🏵 *മുസ്ലീം സംവരണം ആവശ്യമില്ല എന്നാണ് ബിജെപി നിലപാടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ* മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്ന് മഹാരാഷ്ട്രയിലെ നന്ദേഡിൽ നടന്ന പൊതുയോ​ഗത്തിൽ സംസാരിക്കവേ അമിത് ഷാ ആവശ്യപ്പെട്ടു.
 
🗞🏵 *രാജ്യത്ത് ഒരു വര്‍ഷത്തിലധികമായി മാറ്റമില്ലാതിരിക്കുന്ന ഇന്ധനവില കുറയ്ക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ.* എണ്ണക്കമ്പനികളോട് ഇന്ധനവിലയില്‍ കുറവ് വരുത്താൻ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഓയില്‍ കമ്പനികളായ ഇന്ത്യൻ ഓയില്‍, ബി.പി.സി.എല്‍, എച്ച്‌.പി.സി.എല്‍ എന്നീ കമ്പനികളോടാണ് വില കുറയ്ക്കാൻ ആവശ്യപ്പെട്ടത്. ഇന്ധന കമ്പനികളുടെ നഷ്ടം ഒരു പരിധി വരെ വീണ്ടെടുക്കാൻ സാധിച്ചു എന്ന കണക്കുകൂട്ടലിലാണ് കേന്ദ്രത്തിന്റെ ആവശ്യം.

🗞🏵 *കെ ഫോണ്‍ പദ്ധതിക്കായി കേബിളുകള്‍ വാങ്ങിയതിനെതിരെ വിമര്‍ശനം തുടര്‍ന്ന് കേന്ദ്രം.* കെ ഫോണിനായി ചൈനയില്‍ നിന്ന് കേബിളുകള്‍ വാങ്ങിയതിനെതിരെ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ കുറ്റപ്പെടുത്തലുമായി രംഗത്തെത്തി. ശത്രുരാജ്യത്തോട് ഇടപാട് നടത്താന്‍ കേരള സര്‍ക്കാരിന് എങ്ങനെ  സാധിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ചോദിച്ചു.
 
🗞🏵 *ബിജെപിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍.* ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബിജെപിയുടെ സ്വകാര്യ സ്വത്തല്ലെന്നും അവ എല്ലാവര്‍ക്കുമുള്ളതാണെന്നും ശിവകുമാര്‍ പറഞ്ഞു.‘ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്വത്തല്ല. അവ എല്ലാവര്‍ക്കുമുള്ളതാണ്. ഇത് ബിജെപിയുടെ സ്വകാര്യ സ്വത്തല്ല’ ഡികെ ശിവകുമാര്‍ വ്യക്തമാക്കി. 

🗞🏵 *എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി.* കൊട്ടിയം പറക്കുളം വലിയവിള വീട്ടില്‍ മന്‍സൂര്‍ റഹീം (30), കൊല്ലം കരിക്കോട് നിക്കി വില്ലയില്‍ താമസിക്കുന്ന ശക്തികുളങ്ങര സ്വദേശി നിഖില്‍ സുരേഷ് (30) എന്നിവരാണ് പിടിയിലായത്. 55 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കൊല്ലത്തേക്ക് കൊണ്ടുവന്നത്.

🗞🏵 *ആഭിചാരക്രിയകളുടെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് പതിവാക്കിയ മന്ത്രവാദിയെ നടുറോഡിലിട്ട് കൈകാര്യം ചെയ്ത് സ്ത്രീകൾ പോലീസിൽ ഏൽപ്പിച്ചു.* തെലങ്കാനയിൽ ആണ് സംഭവം. തൊരൂർ സ്വദേശിയായ എടുരുക്തലാ ഏകയ്യ എന്ന ശ്രീനിവാസിനെയാണ് പർസിഗുട്ടയിൽ നിന്നെത്തിയ സ്ത്രീകൾ സംഘം ചേർന്ന് മർദ്ദിച്ചത്. മന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും മറവിൽ സ്ത്രീകളെ ചൂഷണം ചെയ്ത് പണം തട്ടുന്നതായിരുന്നു ശ്രീനിവാസിന്റെ രീതി. 

🗞🏵 *ഉത്തർപ്രദേശിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി.* കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും, കൈപ്പത്തിയിൽ ഇരുമ്പ് ആണികൾ തറച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാവിലെ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

🗞🏵 *പോത്തു കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്ന മദ്ധ്യവയസ്കനെ കൊല്ലം എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, അറസ്റ്റ് ചെയ്തു* കൊല്ലം വടക്കേവിള മണിച്ചിത്തോട് സ്വദേശി സക്കീര്‍ ഹുസൈനാണ് ഷോള്‍ഡര്‍ ബാഗില്‍ വച്ച്‌ സ്കൂട്ടറില്‍ കടത്താൻ ശ്രമിച്ച 6.3 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാള്‍ക്ക് കടപ്പാക്കടയില്‍ ഇറച്ചി വ്യാപാരമായിരുന്നു. ആന്ധ്രാപ്രദേശില്‍ കാലികളെ വാങ്ങാൻ പോകുന്നതിന്റെ മറവില്‍ അവിടെ നിന്നും കിലോയ്ക്ക് 7000 രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് 20000 രൂപയ്ക്കാണ് കൊല്ലത്ത് കൊണ്ടുവന്നു വിറ്റിരുന്നത്. സൈബര്‍

🗞🏵 *ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റു ചത്തു. പത്തംനംതിട്ടയിൽ നാരങ്ങാനത്താണ് സംഭവം നടന്നത്.* ഞായറാഴ്ച രാവിലെ ട്രാന്‍സ്ഫോമറില്‍ പെരുമ്പാമ്പ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ട്രാൻസ്ഫോർമറിന് ഉള്ളിലേക്ക് കയറിയ നിലയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. തുടർന്ന്, നടത്തിയ പരിശോധനയിൽ ഇതു ചത്തെന്നു വ്യക്തമായി. നാട്ടുകാർ റാന്നി ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി കുഴിച്ചിടുകയായിരുന്നു

🗞🏵 *തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.* തളിക്കുളം സ്വദേശിനി റിൻസി(24)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. തൃശൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

🗞🏵 *ക​ണ്ണൂ​ർ എ​ട​ക്കാ​ട് മു​ഴ​പ്പി​ല​ങ്ങാ​ട്ട് 11 വ​യ​സു​കാ​ര​നെ തെ​രു​വു​നാ​യ ക​ടി​ച്ചു​കൊ​ന്നു.* മു​ഴ​പ്പി​ല​ങ്ങാ​ട് കെ​ട്ടി​ന​കം പ​ള്ളി​ക്കു സ​മീ​പം നൗ​ഷാ​ദി​ന്‍റെ മ​ക​ൻ നി​ഹാ​ലാ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.അ​ര​യ്ക്കു​താ​ഴെ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ബോ​ധ​ര​ഹി​ത​നാ​യ നി​ല​യി​ലാണ് കുട്ടിയെ കണ്ടെത്തിയത്. വീ​ടി​നു 500 മീ​റ്റ​ർ അ​ക​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടു​പ​റ​ന്പി​ലെ ഗേ​റ്റി​നു സ​മീ​പ​മാ​ണ് നി​ഹാ​ലി​നെ നാ​ട്ടു​കാ​രും പോ​ലീ​സും ബ​ന്ധു​ക്ക​ളും ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ക​ണ്ടെ​ത്തു​ന്ന​ത്.
 
🗞🏵 *ദശാബ്ദത്തിലെ ഏറ്റവും രൂക്ഷമായ വൈദ്യുതിക്ഷാമം നേരിടുകയാണ് ബംഗ്ലാദേശ്.* കല്‍ക്കരിക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതിനിലയവും പൂട്ടിയിട്ടതോടെ പ്രതിസന്ധി രൂക്ഷമായി. വൈദ്യുതി ഉത്പാദനത്തില്‍ കുറവ് വന്നതോടെ വിതരണവും വെട്ടിച്ചുരുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിയിരിക്കുകയാണ്. രാജ്യത്തെ ചുട്ടുപൊള്ളിച്ചുകൊണ്ട് ഉഷ്ണതരംഗവും കടുക്കുകയാണ്, ഒപ്പം വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തിയതോടെ അക്ഷരാർത്ഥത്തിൽ ‘വിയര്‍ക്കുകയാണ്’ രാജ്യം.

🗞🏵 *ബ്രസീലിലെ റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ ക്രൈസ്റ്റ് ദി റെഡീമർ രൂപത്തിലെ ഇരുകൈകളും കൊണ്ട് പൂർണ ചന്ദ്രനെ കൈയിലേന്തിയ യേശുവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.* ലിയോനാർഡോ സെൻസ് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ ലോകമെമ്പാടുമുള്ള ലക്ഷകണക്കിനാളുകള്‍ ചിത്രം ഏറ്റെടുക്കുകയായിരിന്നു. ഇൻസ്റ്റഗ്രാമിൽ ചിത്രത്തിന് 12 ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ക്രൈസ്റ്റ് ദി റെഡീമർ ശില്പം തന്‍റെ ഇരുകൈകളിലും ചുമലിലുമായി പൂര്‍ണ്ണ ചന്ദ്രനെ താങ്ങി നിര്‍ത്തുന്ന ചിത്രം പകര്‍ത്താന്‍ നീണ്ട മൂന്ന് വർഷത്തെ പരിശ്രമമാണ് അദ്ദേഹം നടത്തിയത്.

🗞🏵 *നൈജീരിയയിലെ ബെനിൻ അതിരൂപതയിലെ യുവ വൈദികന്‍ ഫാ. ചാൾസ് ഇഗീച്ചി പൗരോഹിത്യ സ്വീകരണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനിരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ടു.* ജൂൺ ഏഴാം തീയതി അതിരൂപതയിലെ അജപാലന ചുമതലകൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. എടോ സംസ്ഥാനത്തെ ഇക്ക്പോബ മലയില്‍ നിന്നു അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരിന്നു. കഴിഞ്ഞവർഷം ഓഗസ്റ്റ് പതിമൂന്നാം തീയതിയാണ് ഫാ. ചാൾസ് ഇഗീച്ചി പൗരോഹിത്യം സ്വീകരിച്ചത്.
🍋🍋🍋🍋🍋🍋🍋🍋🍋🍋
*ഇന്നത്തെ വചനം*
അപ്പോള്‍ അവര്‍ ചോദിച്ചു: ഞങ്ങള്‍ കണ്ട്‌ നിന്നെ വിശ്വസിക്കേണ്ടതിന്‌ എന്തടയാളമാണു നീ ചെയ്യുക? എന്താണു നീ പ്രവര്‍ത്തിക്കുക?
അവിടുന്ന്‌ അവര്‍ക്കു ഭക്‌ഷിക്കുവാന്‍ സ്വര്‍ഗത്തില്‍നിന്ന്‌ അപ്പം കൊടുത്തു എന്നെഴുതപ്പെട്ടിരിക്കുന്നതുപോലെ, ഞങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്‌ഷിച്ചു.
യേശു മറുപടി പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങള്‍ക്ക്‌ സ്വര്‍ഗത്തില്‍നിന്ന്‌ അപ്പം തന്നത്‌; എന്റെ പിതാവാണ്‌ സ്വര്‍ഗത്തില്‍നിന്ന്‌ നിങ്ങള്‍ക്കുയഥാര്‍ഥമായ അപ്പം തരുന്നത്‌.
എന്തെന്നാല്‍, ദൈവത്തിന്റെ അപ്പം സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന്‌ ലോകത്തിനു ജീവന്‍ നല്‍കുന്നതത്ര.
അപ്പോള്‍ അവര്‍ അവനോട്‌ അപേക്‌ഷിച്ചു: കര്‍ത്താവേ, ഈ അപ്പം ഞങ്ങള്‍ക്ക്‌ എപ്പോഴും നല്‍കണമേ.
യേശു അവരോടു പറഞ്ഞു: ഞാനാണ്‌ ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന്‌ ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന്‌ ദാഹിക്കുകയുമില്ല.
എന്നാല്‍, നിങ്ങള്‍ എന്നെക്കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.
യോഹന്നാന്‍ 6 : 30-36
🍋🍋🍋🍋🍋🍋🍋🍋🍋🍋
*വചന വിചിന്തനം*
കർത്താവേ ഈ അപ്പം ഞങ്ങൾക്ക് എപ്പോഴും നൽകേണമേ.. വി. കുർബാനയ്ക്കായി തീവ്രമായി ആഗ്രഹിക്കാം. വി.കുർബാനയിൽ പങ്കെടുക്കാനും സ്വീകരിക്കാനുമുള്ള ഒരു അവസരവും നഷ്ടപ്പെടുത്തികളയാതിരിക്കാം. വി.കുർബാനയ്ക്കായി ആഗ്രഹിച്ചിട്ട് ലഭിക്കാത്ത എത്രയോ ആളുകളുണ്ട്. പല സാഹചര്യങ്ങൾക്കൊണ്ടും സാധിക്കാത്തവരുണ്ട്. എന്നാൽ നമുക്ക് ലഭിക്കുന്ന അവസരങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തേണ്ടതാണെന്ന് ചിന്തിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*