കേരള സഭാപ്രതിഭകൾ-33

മാർ അബ്രാഹംമറ്റം

നൂറ്റാണ്ടുകളായി നടത്തിയ പരിശ്രമങ്ങൾക്കും കാത്തിരിപ്പിനു ശേഷമാണ് സീറോ – മലബാർ സഭയ്ക്ക് ഉത്തരേന്ത്യയിൽ പ്രേഷിത പ്രവർത്തനത്തിനുള്ള പ്രവേശനം ലഭിച്ചത്. ഇതിന് പ്രധാനമായും നാം കടപ്പെട്ടിരിക്കുന്നത് പൗരസ്ത‌്യതിരുസംഘത്തിന്റെ പ്രീഫക്ട‌് ആയിരുന്ന കാർഡിനൽ ടിസറൻ്റ് തിരുമേനിയോടാണ്. കേരള ത്തിന് പുറത്ത് പ്രേഷിത പ്രവർത്തനം നടത്തുന്നതിന് സുറിയാനിക്കാരെ അനുവദിക്കുന്നതിനെ പലരും ശക്തിയായി എതിർത്തിരുന്നു. 1962 ൽ ഛാന്ദാ യിൽ സ്വയം ഭരണാധികാരമുള്ള സഭാഘടകമായി ഒരു മിഷൻകേന്ദ്രം രൂപീ കരിച്ചതിനുശേഷം അവിടെയുണ്ടായ പുരോഗതി മറ്റുപലഭാഗങ്ങളിലും സീറോ മലബാർ സഭയെ പ്രവർത്തിക്കാൻ അനുവദിക്കുന്നത് ഉചിത മായിരിക്കുമെന്ന് മിക്കവർക്കും തോന്നി. ഇതിന് ആത്മാർത്ഥമായ പിന്തുണ പ്രഖ്യാപിച്ച ഒരു വൈദികമേലദ്ധ്യക്ഷനായിരുന്നു ഭോപാൽ ആർച്ചു ബിഷ പ്പായിരുന്ന എവുജിൻ ഡിസൂസ. അദ്ദേഹവും മറ്റ് നാല് സാമന്ത മെത്രാ ന്മാരും ചേർന്ന് തങ്ങളുടെ കീഴിലുള്ള ചില പ്രദേശങ്ങൾ പ്രേഷിതപ്രവർത്ത നത്തിനുവേണ്ടി സീറോ മലബാർ സഭയെ ഏൽപിക്കാമെന്ന് പരിശുദ്ധ സിംഹാസനത്തെ അറിയിച്ചു. മദ്ധ്യഭാരതത്തിലും ഉത്തരേന്ത്യയിലും ഉള്ള രൂപതകളിൽ വിശാലമായ പ്രദേശങ്ങൾ മിശിഹായുടെ സുവിശേഷ സന്ദേശം ശ്രവിക്കുവാൻ അവസരം ലഭിക്കാതെ കിടക്കുന്നുവെന്നും പ്രേഷിതരുടെ അഭാവം രൂക്ഷമാണെന്നു ഈ സാഹചര്യത്തിൽ പ്രേഷിത ചൈതന്യവും ധാരാളം ദൈവവിളികളുമുള്ള സീറോ – മലബാർ സഭയെ ഈ പ്രദേശ ങ്ങൾ ഏല്പിക്കുന്നത് ഉചിതമാണെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.

അവരുടെ ഈ നിലപാട് സഭാചരിത്രത്തിലെ സുപ്രധാന സംഭവമാ ണ്. 1968 ജൂലൈ 29-ാം തീയതി മദ്ധ്യപ്രദേശത്ത് മൂന്ന് എക്സാർക്കേറ്റു കൾ സ്ഥാപിച്ചുകൊണ്ട് പോൾ ആറാമൻ മാർപാപ്പാ കൽപന പുറപ്പെടുവി ച്ചു. മൂന്ന് എക്സാർക്കേറ്റുകളും കേരളത്തിലെ ഓരോ സന്യാസ സമൂഹ ങ്ങളെയാണ് ഏല്പ‌ിച്ചത്. 1962 ൽ ആരംഭിച്ച ഛാന്ദാ മിഷൻ കേന്ദ്രത്തെ സി.എം.ഐ.സഭയെയാണ് ഏല്പിച്ചിരുന്നത്. ഇപ്പോൾ രൂപീകരിച്ച ഉജ്ജ യിൻ എക്സാർക്കേറ്റിനെ സെന്റ് തോമസ് മിഷനറി സൊസൈറ്റിയേയും സത്നാ എക്സാർക്കേറ്റിനെ വിൻസെൻഷൽ സഭയേയും സാഗർ രൂപതയെ സി.എം.ഐ. സഭയേയുമാണ് ഏല്‌പിച്ചത് സത്നാ എക്സാർക്കേറ്റിന്റെ ചുമതല വിൻസെൻഷ്യൽ സഭാംഗമായ മാർ അബ്രാഹം മറ്റത്തിന് നൽകി. ആരാധനാക്രമങ്ങളെപ്പറ്റിയും സഭയുടെ ചരിത്രത്തെപ്പറ്റിയും അവബോധമുള്ള ഒരാളായിരുന്നു അബ്രാഹം മറ്റം. മാർ അബ്രാഹം മറ്റം നരിയങ്ങാനം ഇടവകയിൽ 1922 നവംബർ 21-ാം

തീയതി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അങ്കമാലിയിലെ വിൻസെൻഷ്യൽ സെമിനാരിയിൽ ചേർന്നു. 1950 മാർച്ച് 15-ാം തീയതി വൈദി കനായി. 1968 ൽ സത്നാ എക്‌സാർക്കേറ്റ് സ്ഥാപിതമായപ്പോൾ അവിടെ പ്രേഷിത പ്രവർത്തനം നടത്താൻ വിൻസെൻഷ്യൻ സഭയെ ആണ് ഏല്പി ച്ചത്. വിൻസെൻഷ്യൻ സഭാംഗമായ പണ്‌ഡിതനും പക്വമതിയുമായ എബ്രാ ഹംമറ്റം എക്സാർക്കായി ചുമതലയേറ്റു. 1977 ൽ സത്നാ എക്സാർക്കേറ്റ് രൂപതാ പദവിയിലേക്ക് ഉയർത്തിയപ്പോൾ മെത്രാനായി അഭിഷിക്തനായി. യാതൊരുവിധ സൗകര്യങ്ങളുമില്ലാതിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. മദ്ധ്യപ്രദേശിലെ ഉൾനാടൻ ഗ്രാമങ്ങളിൽ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കും സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും മാർ മറ്റം നേതൃത്വം നൽകി. മിശിഹായുടെ സുവിശേഷം അറിയിക്കുന്നതോടൊപ്പം ജനങ്ങളെ വിദ്യാഭ്യാ സപരമായി ഉയർത്തുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. വൈദിക പരിശീ ലനത്തിനായി സെന്റ്റ് എഫ്രേം തിയോളജിക്കൽ കോളേജും സന്യാസിനി കൾക്കായി ബേ‌നിയ ദൈവശാസ്ത്രപരിശീലനകേന്ദ്രവും സ്ഥാപിച്ചത് മാർ അബ്രാഹം മറ്റത്തിൻ്റെ അവിസ്‌മരണീയമായ നേട്ടമാണ്. പൗരസ്ത്യസഭാ പൈതൃകവും ഭാരതസംസ്കാരവും കോർത്തിണക്കി രൂപതയെ സമർത്ഥ മായി മുന്നോട്ടു നയിച്ചു.

സതാരൂപതയേയും പ്രാദേശിക പരിതസ്ഥിതികളേയും പറ്റി അബ്രാഹം മറ്റം ചങ്ങനാശ്ശേരിയിൽ മാർത്തോമ്മാ വിദ്യാനികേതനത്തിൽ നിന്നും പുറപ്പെടുന്ന പ്രസിദ്ധീകരണത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. സീറോ മലബാർ സഭയെ അതിൻറെ വ്യക്തിത്വത്തിൽ വളർത്താൻ ഏറ്റവും അധികം യത്നിച്ച ഉജ്ജ്വലസഭാസ്നേഹിയായ മാർ മറ്റത്തിന്റെ വാക്കുകൾ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. “ജബൽപൂർ രൂപതയിൽനിന്ന് ആറു ജില്ലകൾ വേർപെടുത്തി രൂപം നൽകിയ സത്നാ എക്സാർക്കേറ്റിന്റെ വിസ്തീർണ്ണം കേരളത്തിൻ്റെ ഒന്നേകാലിരട്ടി (45,0000 ച.കി.മി.) ആണ്. എന്നാൽ ഇത്ര വിസ്തൃതമായ ഈ പ്രദേശത്ത് ഒരേയൊരു വൈദികനാണ് വൈദികശുശ്രൂഷയ്ക്ക് ഉണ്ടായിരുന്നത്. അതുപോലെ ഒരേയൊരു മിഷൻ സ്റ്റേഷനും – റീവാ ജില്ലാതലസ്ഥാനത്ത് ജില്ലാതലസ്ഥാനപട്ടണങ്ങളിലെല്ലാം കേരളത്തിൽ നിന്നുള്ള ക്രൈസ്‌തവർ വിവിധ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റു കളിൽ ജോലി ചെയ്‌തിരുന്നു. പ്രത്യേകിച്ച് ആശുപത്രികളിൽ കേരളീയ രായ നേഴ്സുമാർ നിയുക്തരായിരുന്നു. എക്സാർക്കേറ്റിൽ അന്നുണ്ടായി രുന്ന ആകെ കത്തോലിക്കരുടെ സംഖ്യ ഏകദേശം 500 (അഞ്ഞൂറുമാത്രം) മറ്റു ക്രൈസ്തവവിഭാഗങ്ങളെല്ലാംകൂടി മാർത്തോമ്മാ, യാക്കോബായ, പ്രൊട്ട സ്റ്റന്റ് എന്നിവ മറ്റൊരു അഞ്ഞൂറോളം വരുമായിരുന്നു.

സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ രംഗങ്ങളിൽഈ പ്രദേശങ്ങൾ വളരെ പിന്നോക്കമായിരുന്നു. ജനസംഖ്യയിൽ വലിയൊരു വിഭാഗം അക്ഷരജ്ഞാനംപോലും ഇല്ലാത്തവർ. പട്ടണപ്രദേശങ്ങൾ ഒഴിച്ചാൽ മറ്റുസ്ഥലങ്ങളിൽ, ഗ്രാമപ്രദേശങ്ങളിൽ വിദ്യാഭ്യാസത്തിനോ ചികിത്സക്കോ വേണ്ട സൗകര്യങ്ങൾ നാമമാത്രമേ ഉണ്ടായിരുന്നുള്ളു. ഗ്രാമവാസികൾ ദാരി ദ്ര്യത്തിലാണ് കഴിഞ്ഞത്. ജനങ്ങളിൽ നല്ലൊരുപങ്കും അധഃകൃതവർഗ്ഗ ത്തിൽപ്പെട്ടവരായിരുന്നു. ഉയർന്നജാതിക്കാരുടെ അടിമകൾക്ക് സമമായിരുന്നു അവരുടെ നില. എക്സാർക്കേറ്റിലുള്ള വിവിധ പട്ടണങ്ങളും കേന്ദ്രങ്ങളും സന്ദർശിക്കന്നത് ദുഷ്‌കരമായി അനുഭവപ്പെട്ടു. കിഴക്കുപടിഞ്ഞാറ് ഒരതിർ ത്തിയിൽനിന്ന് മറ്റേ അതിർത്തിവരെ അഞ്ഞൂറുകിലോമീറ്ററാണ് ദൈർഘ്യം. റോഡകളുടെ സ്ഥിതി വളരെ മോശവും. എങ്കിലും പ്രധാന സ്ഥലങ്ങളിലെ കത്തോലിക്കരെ കണ്ടു പരിചയപ്പെടുവാൻ മാർ മറ്റം ശ്രമിച്ചു. അവർക്കെല്ലാം സ്നേഹപിതാവായിരുന്നു അദ്ദേഹം. സത്നാ രൂപതയുടെ വളർച്ച മാർ അബ്രാഹം മറ്റത്തിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലമാണ്. നിരവധി ഗ്രന്ഥ ങ്ങളും ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതിയി ട്ടുണ്ട്.