സഭയില്‍നിന്നും കുടുംബത്തില്‍ നിന്നുംപുറപ്പെട്ടുപോകുന്ന പെണ്‍കുട്ടികളെക്കുറിച്ചാണ്ഇന്ന്പരക്കെയുള്ള ആവലാതി. സമുദായത്തെ നിലനിര്‍ത്തേണ്ട സന്താനങ്ങളെ സമ്മാനിക്കേണ്ട സന്തതികള്‍ സഭാവിശ്വാസത്തെ തിരസ്‌കരിച്ച് പുറജാതികളിലേക്ക്പുറപ്പെട്ടു പോകുന്നത് സഭാ മാതാവിന്റെ വേദനയാണ്.സമുദായത്തെ ശിഥിലമാക്കാനുള്ള ക്ഷുദ്രശക്തികളുടെ രഹസ്യ അജണ്ടകളെ വിശ്വാസികള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടുവാന്‍ സഭാ സംരക്ഷകരും പ്രബോധകരുംശ്രമിക്കുന്നുണ്ട്.
ലൗ ജിഹാദിന്റെ പൈശാചികമായപ്രവര്‍ത്തനങ്ങളെ നിയമവും ഭരണാധികാരികളും തിരിച്ചറിയുന്നതിനു വേണ്ടി ആവുന്നതെല്ലാം ചെയ്യാന്‍ വിശ്വാസ സംരക്ഷകര്‍ ശ്രമിക്കുന്നുണ്ട്.മറുഭാഗത്ത്കുടുംബ സംവിധാനത്തിന്റെ ശൈഥില്യങ്ങളെ തിരിച്ചറിഞ്ഞ് കുടുംബജീവിതത്തിന്റെ പരിശുദ്ധിയും ദൃഢതയും പുനസ്ഥാപിക്കാനും മാറുന്ന പെണ്‍മനസ്സിന്റെ ദൗര്‍ബല്യങ്ങളെ വിശ്വാസ ബോധ്യം കൊണ്ട് ശക്തമാക്കാന്‍ അജപാലകരും കുടുംബ പ്രേഷിതരും ശ്രമിക്കുന്നു. വഴിതെറ്റുന്ന പെണ്‍കുട്ടികളാണോ വലവിരിക്കുന്ന സഭാ വൈരികളാണോ സഭാമാതാവിന്റെസന്താന ഭംഗത്തിന് കാരണം എന്നുള്ളത് ചര്‍ച്ചാവിഷയമാണ്.പെണ്ണിന്റെ ദൗര്‍ബല്യങ്ങളെ ആവര്‍ത്തിച്ചുപറഞ്ഞ് അവളെ അടിച്ചമര്‍ത്തുന്ന രീതി ഏറെ പുരാതനമാണ്. സ്ത്രീ അബലയാണ്, പ്രതികരിക്കുവാന്‍ അവള്‍ക്ക് ശക്തിയില്ല എന്നൊക്കെ പെണ്‍കുട്ടികളെ ബാല്യത്തിലെ പഠിപ്പിച്ച കുടുംബത്തിലും സമൂഹത്തിലും, യുവതികള്‍ സംരക്ഷണം ആവശ്യമുള്ളവരായിത്തീരുന്നതില്‍ അതിശയോക്തിയൊന്നുമില്ല.കലമാനിന്റെ ഇണയുള്ള പെണ്ണ് ഇളക്കമുള്ളവളാണെന്നും അവളെ വളയ്ക്കാന്‍ എളുപ്പമാണെന്നുംതലമുറകളെ പറഞ്ഞുപഠിപ്പിച്ചപ്പോള്‍ ഇളക്കത്തെതിളക്കമായി ആയി പെണ്ണും, വളയ്ക്കലിനെ വൈദഗ്ധ്യമായി ആണും കണ്ട് തുടങ്ങി. പതനത്തിനുകാരണം പെണ്ണാണെന്ന പഴിചാരല്‍ പണ്ട് തൊട്ടേയുണ്ട് പ്രണയം കണ്ട്‌പിടിച്ചാല്‍ പെണ്ണിനെ കുടുംബം പോലും വിളിക്കുന്നത് പിഴച്ചവള്‍ എന്നാണ്.വെടക്കാക്കി തനിക്കാക്കുക എന്നൊരു ഒരുപഴമൊഴിയുണ്ട്.വില കളഞ്ഞു വലയിലാക്കുന്ന രീതി. അടുത്തയിടെ ഇറങ്ങിയ ഒരു മലയാള സിനിമയില്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന പെണ്ണും കത്തിച്ചുവിടുന്ന റോക്കറ്റും ഒരുപോലെയാണെന്ന് ഒരു സ്ത്രീകഥാപാത്രം പറയുന്നുണ്ട്.കേരളത്തിന് പുറത്ത് പഠിക്കുന്ന എല്ലാ പെണ്‍കുട്ടികളും വഴിപിഴച്ച ജീവിതമാണ് നയിക്കുന്നതെന്നത് ഒരു പൊതു തത്വമായി ഇവിടെ പ്രഖ്യാപിക്കുന്നു. ഈ പൊതു തത്വങ്ങള്‍’വിവാഹ കമ്പോളത്തില്‍’ പെണ്ണിന്റെ വില കുറയ്ക്കുന്നു. ദാമ്പത്യ ജീവിതത്തിലെ വിശ്വസ്തതയുംവിശുദ്ധിയും പുരുഷനോട് അവകാശപ്പെടുവാന്‍അര്‍ഹതയില്ലാത്തവളായി പെണ്ണ് മാറുന്നു. മാത്രമല്ല, പുരുഷന്റെ അവിശ്വസ്തതകളെ പോലും ഈപൊതുതത്വത്തില്‍ പെണ്ണ് ഉള്‍ക്കൊള്ളുവാന്‍ വിധിക്കപ്പെട്ടവള്‍ ആകുന്നു.വില കളയുന്ന ഈ പൊതുതത്വങ്ങള്‍ പെണ്‍മനസ്സിനെയും ഏറെ സ്വാധീനിക്കുന്നുണ്ട്.
വിലകുറഞ്ഞവരായി തങ്ങളെ കാണുന്ന സമൂഹത്തില്‍ വിശ്വസ്തരായി ജീവിക്കുന്നത് എന്തിന് എന്ന ചോദ്യംപെണ്‍മനസ്സുകളില്‍ ഉയരുന്നുണ്ട്.പെണ്ണിന്റെ ചാരിത്ര്യ ശുദ്ധിയിലും വിശുദ്ധിയിലും വിശ്വസിക്കുകയോ പ്രതീക്ഷയര്‍പ്പിക്കുകയോ ചെയ്യാത്ത ആധുനിക പുരുഷ സമൂഹത്തില്‍ വിശുദ്ധി പെണ്ണിന് വിലയില്ലാത്ത നാണയമാകുന്നു. കുടുംബവും ദാമ്പത്യവുംപെണ്ണിന് കല്‍പ്പിച്ച സ്ത്രീത്വത്തിന്റെയും കന്യാത്വത്തിന്റെയും മാതൃത്വത്തിന്റെയും വില ആധുനികമാധ്യമങ്ങള്‍ എടുത്തുകാട്ടാത്തതിന് കാരണം വിലകുറഞ്ഞാലേ പെണ്ണിനെ വളയ്ക്കാനും വില്‍പനചരക്കാക്കാനും കഴിയൂ എന്നതിനാലാണ്.സമുദായ ശിഥിലീകരണത്തിനും സഭാ വൈരികള്‍ഇതേ തന്ത്രമാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. മദ്യപിക്കുന്നവരും മദിച്ചു നടക്കുന്നവരുമായി കത്തോലിക്കാ പെണ്‍കുട്ടികളെ ആധുനിക സിനിമകളില്‍ആവര്‍ത്തിച്ച് അവതരിപ്പിക്കുന്നത് വഴി ചില പൊതുതത്വങ്ങള്‍ അവര്‍ തന്ത്രപൂര്‍വ്വം മെനഞ്ഞെടുക്കുന്നു.അച്ചായത്തിമാര്‍ എന്ന ഓമനപ്പേരു നല്‍കി കത്തോലിക്കാ പെണ്‍കുട്ടികളെ മുഴുവന്‍ തേപ്പുകാരികളും തന്റേടികളുമായി ചിത്രീകരിക്കുന്നത് വിലകളയലിന്റെ ഭാഗംതന്നെയാണ്. കത്തോലിക്കാ നാമധാരികളായ ചിലരുടെ കുറ്റകൃത്യങ്ങളെ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയതും അത്തരം ചര്‍ച്ചകളില്‍ വിശ്വാസത്തെയും ആത്മീയതയേയുംസമുദായത്തേയും അടച്ചാക്ഷേപിക്കുവാന്‍ പലരുംഅവസരം കണ്ടെത്തിയതും അതുകൊണ്ട് തന്നെ.പ്രണയകെണികളില്‍ വീഴാന്‍ മാത്രം ദുര്‍ബലകളാണ് കത്തോലിക്കാ പെണ്‍കുട്ടികള്‍ എന്ന ദുരാരോപണം കത്തോലിക്കാ സ്ത്രീത്വത്തിന് അപമാനകരം തന്നെ. സ്വന്തം നെഞ്ചില്‍ 14 കുത്തുകള്‍ഏറ്റിട്ടും ശരീരവിശുദ്ധിയെ അഭംഗുരം പാലിച്ച മരിയ ഗൊരേത്തിയുടെയും വിശ്വാസത്തിനും വിശുദ്ധിക്കും ജീവന്റെ വില കൊടുത്ത അനേകം പുണ്യവതിമാരുടെയും പിന്തുടര്‍ച്ചക്കാരാണ് കത്തോലിക്കാപെണ്‍കുട്ടികള്‍ എന്ന സത്യം കാലം വിസ്മരിക്കാന്‍ഇടയാവരുത്.
ലൗ ജിഹാദിനെതിരെ പ്രതിഷേധങ്ങള്‍ ഇരമ്പുമ്പോഴും ആത്മവിമര്‍ശനത്തോടെ കത്തോലിക്കാ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വിലയിരുത്തുമ്പോഴും ആത്മവിശുദ്ധിയുടെ സൗന്ദര്യത്തോടും സൗരഭ്യത്തോടും കൂടി ലോകത്തില്‍ ജീവിക്കു ന്നഉത്തമ കത്തോലിക്കാ പെണ്‍കുട്ടികളെ നാം മറന്നുപോകരുത്. വീട്ടില്‍നിന്നും അകന്ന് മറുനാടുകളില്‍കഴിയുമ്പോഴും സഭയില്‍നിന്നും കുടുംബത്തില്‍നിന്നും കിട്ടിയ നന്മയുടെ ഓര്‍മ്മ പുസ്തകങ്ങള്‍ കൈവിടാതെ നെഞ്ചോടുചേര്‍ത്തുപിടിക്കുന്ന അനേകംപെണ്‍കുട്ടികള്‍ ഇന്നും സഭയിലുണ്ട്.കര്‍ത്താവിന്റെ മുമ്പില്‍ ശിരോവസ്ത്രം ധരിക്കാനുംലോകത്തിന് മുമ്പില്‍ ശിരസ്സുയര്‍ത്തി നില്‍ക്കാനുമാണ് ഈ സഭ പെണ്‍മക്കളെ പഠിപ്പിച്ചിട്ടുള്ളത്.സ്വാതന്ത്ര്യത്തോടെ പഠിക്കാനും പുറത്തിറങ്ങാനും,ചെന്നു കയറുന്ന വീട്ടില്‍ ഉത്തമ കുടുംബിനിയാകുവാനും ഏറെ മക്കളുടെ ആഢ്യത്തമുള്ള അമ്മച്ചിയാകുവാനും മഠത്തിന്റെ മതിലുകള്‍ക്കു ള്ളില്‍ മാതൃത്വത്തിന്റെ അതിരുകള്‍ വിശാലമാക്കി ലോകത്തിന് മുഴുവന്‍ അമ്മയാകുവാനുമുള്ള വിലയുള്ളജീവിതമാണ് സഭയില്‍ പെണ്ണിന്റേത്. ഈ വില നഷ്ടമാക്കാതിരുന്നാല്‍ അവളെ വലയില്‍ വീഴ്ത്താന്‍ ഒരു വേടനുമാവില്ല. ശത്രുവിന്റെ തല തകര്‍ത്ത പരി. മറിയത്തിന്റെ നീല മേലങ്കിയുടെ തണലില്‍ നമ്മുടെ പെണ്‍മക്കളെ നമ്മുക്ക് ചേര്‍ത്തുനിര്‍ത്താം.
ഫാ. ജോണ്‍സണ്‍ ചാലയ്ക്കല്‍