കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി ഇന്ന്‌ വീണ്ടും ചോദ്യം ചെയ്യും. അടുത്ത മാസം ഒന്നാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി വർഗീസിനോട് ആവശ്യപ്പെട്ടു.

വര്‍ഗീസിനെ ഇന്നലെ ഒന്‍പത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് സിപിഎമ്മിന്‍റെ പാർലമെന്‍ററി കമ്മിറ്റിയുടെ പങ്ക് സംബന്ധിച്ച വിവരങ്ങളാണ് ഇഡി ശേഖരിച്ചത്.