ഐ.സി.എസ്.ഇ, ഐ.എസ്.സി. പത്ത്, പന്ത്രണ്ടാം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ഫല പ്രഖ്യാപനം. കൊവിഡ് സാഹചര്യത്തില്‍ ഐ.സി.എസ്‌.സി, ഐ.എസ്സി. പൊതു പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം.

ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഫലം ആണ് നാളെ പ്രഖ്യാപിക്കുക. കൗണ്‍സിലിന്റെ വെബ്‌സൈറ്റ്, cisce.org, results.cisce.org എന്നിവയില്‍ ഫലങ്ങള്‍ ലഭ്യമാക്കും, കൂടാതെ കൗണ്‍സിലിന്റെ കരിയര്‍സ് പോര്‍ട്ടളിലും ഫലങ്ങള്‍ ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്. വഴിയും പരീക്ഷാഫലം അറിയാന്‍ കഴിയും.
എസ്.എം.എസ്. ആയി ഫലങ്ങള്‍ ലഭിക്കുന്നതിന്, വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രത്യേക ഐഡി 09248082883 എന്ന നമ്ബറിലേക്ക് ഇനി പറയുന്ന ഫോര്‍മാറ്റില്‍ അയയ്‌ക്കേണ്ടതുണ്ട്: ‘ICSE / ISC (Unique ID)’. സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 31 ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി പരീക്ഷാഫലം അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയ പരിധി സി.ബി.എസ്.ഇ. നീട്ടിയിരുന്നു.

25 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ സമയം വേണമെന്ന സ്കൂളുകളുടെ ആവശ്യം പരിഗണിച്ചായിരുന്നു സി.ബി.എസ്.ഇ. ഇളവ് അനുവദിച്ചത്.