കേരള സഭാപ്രതിഭകൾ-ഡോ. ഇ.പി. ആന്റണി

ബഹുമുഖപ്രതിഭയായ ഇ.പി. ആന്റണി 1927 ഏപ്രിൽ 27-ാം തീയതി എട്ടുരുത്തിൽ ലോനൻപൈലിയു ടെയും എലസബത്തിൻ്റെയും നാലാമത്തെ സന്താനമായി എറണാകുളത്തു ജനിച്ചു.

സെന്റ് ആൽബർട്‌സ് ഹൈസ്‌കൂളിൽ 8-ാം ക്ലാസിൽ പഠിക്കുമ്പോൾ 1942 ലെ ക്വിറ്റ് ഇൻഡ്യ മൂവ്‌മെൻ്റിൽ പങ്കെടുത്ത് ക്ലാസ്സ് ബഹിഷ്‌കരിച്ച് പ്രക ടനം നടത്തി. 1942 ആഗസ്റ്റ് 9-ാം തീയതി ആസാദു മൈതാനത്തു നടന്ന പ്രതിഷേധയോഗത്തെതുടർന്ന് കൊച്ചിസംസ്ഥാനത്തെ ആദ്യത്തെ ലാത്തി ചാർജ്ജിനു വിധേയനായി. നേതാക്കളായ പനമ്പിള്ളി ഗോവിന്ദമേനോൻ, പി.കെ. ഡീവർ, ചൊവ്വര പരമേശ്വരൻ മുതലായവരെ അറസ്റ്റു ചെയ്തതിനെ തുടർന്നുണ്ടായ കല്ലേറിൽ പങ്കെടുക്കുകയുമുണ്ടായി.

അടുത്തദിവസം പോലീസ് ഇൻസ്പെക്‌ടർ ജോർജ്ജും കൂട്ടരും ഹെഡ്മാസ്റ്ററുമായി നടന്ന സംഭാഷണത്തെത്തുടർന്ന് ജാഥയിൽ പങ്കെടു ത്തവരെയും ആസാദുമൈതാനത്തു സന്നിഹിതരായിരുന്നവരെയും സ്കൂളിൽനിന്നും ഡിസ്‌മിസ് ചെയ്യുകയും, 24 മണിക്കൂറിനുള്ളിൽ കൊച്ചി സംസ്ഥാനം വിട്ടുപോകണമെന്ന് ഉത്തരവിടുകയും ചെയ്തു. മുതിർന്നകു ട്ടികളും നേതാക്കളും പട്ടാളത്തിൽ ചേർന്നു രക്ഷപെട്ടു.

അയൽവാസിയായിരുന്ന ജോർജ്ജ് ഇൻസ്പെക്ടറുടെ കരുണയും, ബന്ധുവായ വക്കൊ ഇൻസ്പെക്ടറുടെ ശുപാർശയും കാരണം 15 വയസ്സു മാത്രം പ്രായമായിരുന്നതിനാൽ പോലീസ് സ്റ്റേഷനിലും ഹെഡ്മാസ്റ്റർക്കും ക്ഷമാപണം എഴുതിക്കൊടുക്കുകയും എസ്.എസ്‌.എൽ.സി. പരീക്ഷ കഴി ഞ്ഞാൽ ഉടനെ സ്ഥലം വിടാമെന്നും വാഗ്ദാനം എഴുതിക്കൊടുക്കുകയുംപതിനഞ്ചുദിവസത്തോളം ക്ലാസിനുപുറത്ത് ശിക്ഷയായി നിൽക്കുകയുമു ണ്ടായി. എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞഉടനെ, 17 വയസ്സിനു മൂന്നു ദിവസംമുമ്പ് ഇൻഡ്യൻ എയർഫോഴ്‌സിൽ ചേർന്നു നാടുവിട്ടു വാക്കുപാലി ക്കുകയും ചെയ്തു‌.

ഒരു ഉന്നത വിദ്യാസമ്പന്നനാകുവാൻ ചെറുപ്പം മുതലേ ഉണ്ടായിരുന്ന

ആഗ്രഹം കാലക്രമേണ പ്രൈവറ്റ് സ്റ്റഡീസിലൂടെ നേടുകയുമുണ്ടായി.

മദിരാശിയൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇൻ്റർമീഡിയറ്റും പഞ്ചാബ് യൂണി വേഴ്‌സിറ്റിയിൽ നിന്ന് ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് ഡബിൾ മെയിനായി ബി.എ. പാസ്സാകുകയുണ്ടായി. 1962 ൽ പൂനായൂണിവേഴ്‌സിറ്റിയിൽനിന്നും ഹിസ്റ്ററി എം.എ. രണ്ടാം ക്ലാസിൽ പാസ്സായി. 1963 ൽ അതേ സർവ്വകലാശാലയിൽനിന്നും പൊളിറ്റി ക്കൽ സയൻസിൽ രണ്ടാംറാങ്കോടെ പാസ്സാവുകയും പബ്ലിക്ക് അഡ്മിനി

സ്ട്രേഷൻ പേപ്പറിൽ ഒന്നാംസ്ഥാനം ലഭിച്ച് സ്വർണ്ണമെഡലിന് അർഹനാ

വുകയും ചെയ്തു‌.

1964 ൽ 20 വർഷത്തെ സേവനത്തിനുശേഷം വൈമാനികസേന യിൽനിന്നും പിരിഞ്ഞുപോന്നു. വൈമാനികനായിരുന്ന ആന്റണി മൂവായിരം ๓.๗, ๓.๒. (Heavy Banker, General Reconnaissance), Maritime Reconnaissance, Target Touring, Transport മുതലായ വിമാനങ്ങൾ പറത്തിയിട്ടു ๓. വളരെ അപായങ്ങളിൽ നിന്നും അത്ഭുതകമായി രക്ഷപെട്ടിട്ടുള്ള ആന്റണി എയർഫോഴ്‌സിൽനിന്നും പിരിഞ്ഞുപോന്നിട്ട് അദ്ധ്യാപകനായി പുതിയ ജീവിതം തുടങ്ങി.

1964 ൽ പൂനാ സെൻ്റ്. വിൻസെൻ്റ്സ് ഹൈസ്‌കൂളിൽ ഇംഗ്ലീഷ്, സാമൂ ഹ്യശാസ്ത്രം പഠിപ്പിച്ച് വിദ്യാഭ്യാസരംഗത്തെ പ്രവർത്തനം ആരംഭിച്ചു. അദ്ധ്യാപകരനായിരിക്കെ 1965 ൽ പൂനാ തിലക് കോളജ് ഓഫ് എഡ്യൂക്കേ ഷനിൽ നിന്നും ബി.എഡ്. പാസ്സായി. 1965 ൽ കളമശ്ശേരി സെൻ്റ് പോൾസ് കോളജിലെ സാമൂഹ്യശാസ്ത്രവകുപ്പുമേലധികാരിയായി കോളദ്ധ്യാപനം ആരംഭിച്ചു.

1968 ൽ ഇന്നത്തെ സഭ എന്ന കേരളറീജിയണൽ സെമിനാറിൽ വിദ്യാഭ്യാസ വർക്ക്‌ഷോപ്പിൻ്റെ ലീഡർ ആയിരുന്നു. മോൺസിഞ്ഞോർമാരായ കാളാശ്ശേരി, കണിയാമ്പുറം, ഷെവലിയർ എൽ.എം. പൈലി, പ്രിൻസിപ്പൽ ഫിലിപ്പ് തയ്യിൽ, സിസ്റ്റർ ഡിഗ്‌ന മുതലായ വിദ്യാഭ്യാസ വിദഗ്ദ്ധരാണ് ഏറ്റം പ്രായംകുറഞ്ഞ ആൻ്റണിയെ ലീഡറായി തിരഞ്ഞെടുത്തത്. സെമിനാറിന്റെ നിർവ്വാഹകസമിതിയുടേയും സ്റ്റീയറിങ്ങ് കമ്മിറ്റിയുടെയും അംഗവും പബ്ലി സിറ്റി കമ്മിറ്റിയുടെ കൺവീനറുമായിരുന്നു. 1969 ൽ ബാംഗ്ലൂരിൽ നടന്ന “ഇന്നത്തെ ഇൻഡ്യയിലെ സഭ” സെമിനാറിൽ അന്ന് പ്രശ്ന‌ം നിറഞ്ഞ കേരളത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചപ്പോൾ കിട്ടിയ ഹർഷാരവം വലിയ ഒരു അംഗീകാരമായി അദ്ദേഹം ഇന്നും കരുതുസെമിനാറിൽ വളരെ സജീവ പങ്കുവഹിച്ച ആൻ്റണിയെ സി.ബി.സി. ഐയുടെ നാഷണൽ അഡ്വൈസറി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെ ടുകയുണ്ടായി. 1976 വരെ ആ സ്ഥാനത്തു തുടർന്നു.

1970 ൽ ജനീവയിലെ വേൾഡ് ഫെഡറേഷൻ ഓഫ് യുണൈറ്റഡ് ๑๓๒ ๑๑ D.U.N.I.U (Diploma in United Nations and In- ternational Understanding) international diploma, സ്പോണ്ടൻസ് കോഴ്സ‌സിലൂടെ ഡിസ്റ്റിങ്ഷനോടെ പാസ്സായി.

1972 ൽ ഭാരതീയ വിദ്യാഭവനിൽ നിന്നും ജേർണലിസത്തിൽ ഗ്രാജു വേറ്റ്സ് ഡിപ്ലോമ നേടുകയുണ്ടായി. 1966-68 ൽ സെൻ്റ് ആൽബർട്സ് കോളേ ജിൽ പാർട്ട് ടൈം അദ്ധ്യാപകനായി. ടെലികമ്മ്യൂണിക്കേഷൻ എൻജിനീയ റിങ്ങും പഠിപ്പിക്കുകയുണ്ടായി.

കേരളയൂണിവേഴ്സിറ്റി എക്സാമിനറും ചീഫ് എക്സാമിനറും ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പൂനായിൽ ഇൻഡ്യൻ വ്യോമസേനയിലായിരു ന്നപ്പോൾ പൂനയിലെ കാത്തലിക് അസോസിയേഷൻ്റെ സ്ഥാപകസെക്രട്ടറി യായിരുന്നു. പിന്നീട് അതിൻ്റെ പ്രസിഡണ്ടും ആയി.

1967 ൽ വരാപ്പുഴ അതിരൂപത കത്തോലിക്ക അസോസിയേഷൻ സ്ഥാപിക്കുന്നതിന് മുൻനിന്നു പ്രവർത്തിച്ചു. 1971 ൽ കാത്തലിക് യൂണി യൻ ഓഫ് ഇൻഡ്യയുടെ ആദ്യത്തെ ഓർഗനൈസിങ് സെക്രട്ടറിയായി നിയ

മിതനായി.

ഓർഗനൈസിഗ് സെക്രട്ടറി എന്ന നിലയിൽ കേരളത്തിലെ വിവിധ രൂപതകളിലും തമിഴ്‌നാട്, കർണ്ണാടക മുതലായ സംസ്ഥാനങ്ങളിലും കാത്ത ലിക് അസോസിയേഷനുകൾ സ്ഥാപിച്ചു. 1972 ൽ കേരളലാറ്റിൻ കാത്ത ലിക് അസോസിയേഷൻ സ്ഥാപിക്കുകയും സ്ഥാപക ജനറൽ സെക്രട്ടറി യായി പ്രവർത്തിക്കുകയും ചെയ്തു.

1972 ൽ കേരളസർക്കാർ, കേരളത്തിലെ ന്യൂനപക്ഷ കോളേജുകളെ

ദേശസാൽക്കരിക്കാൻ ശ്രമം ആരംഭിച്ചപ്പോൾ എ.കെ.സി.സി. പ്രസിഡണ്ട് അഡ്വ. ഇ.എം. ജോസഫുമായി ചർച്ച ചെയ്‌ത്‌ സമരപരിപാടികൾ ആസൂ ത്രണം ചെയ്യുകയും ഒരുവലിയ സമരം ആരംഭിക്കുകയുമുണ്ടായി. അഭിവ ന്ദ്യപിതാക്കന്മാരും കേരളക്രൈസ്‌തവസമൂഹം മുഴുവനും ഒന്നിച്ച് ന്യൂനപ ക്ഷാവകാശ സംരക്ഷണത്തിനിറങ്ങി. എൻ.എസ്.എസും. ക്രൈസ്തവരുടെ കൂടെ യോജിച്ചു. സമരം വളരെ ശക്തമായി. സ്വകാര്യ കോളജുകളെല്ലാം മൂന്നു മാസത്തേക്ക് അടഞ്ഞുകിടന്നു. ജാഥകളും പ്രതിഷേധയോഗങ്ങളും കേരളരാഷ്ട്രീയത്തെ കുലുക്കി.

സമരപരിപാടികൾക്ക് ഒമ്പതംഗകമ്മിറ്റിയായിരുന്നു നേതൃത്വം നൽകിയിരുന്നത്. ആൻ്റണി കമ്മിറ്റി അംഗമായിരുന്നു. കേരളത്തിൽ വിദ്യാ ഭ്യാസരംഗം സ്തംഭിക്കുമെന്നായി. കേരള മന്ത്രിസഭയുമായി ആഴ്ചകൾ നീണ്ടുനിന്ന സംഭാഷണം പരാജയപ്പെട്ടു. ന്യൂനപക്ഷങ്ങളെലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളുടെ ഗൗരവം മനസ്സിലാക്കിയ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്‌ധി സമരനേതാക്കളെ ഡൽഹിയിലേക്കു ക്ഷണിച്ചു. എൻ.എസ്.എസിനെ പ്രതിനിധീകരിച്ച് കളത്തിൽ വേലായുധൻനായർ, സ്വകാര്യകോളജ് മാനേജർമാരുടെ സംഘടനയുടെ സെക്രട്ടറി ഫാദർ. വള്ളമറ്റം, ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിച്ച് ഈ.പി. ആൻറണിയും

ഡൽഹിക്കു പുറപ്പെട്ടു. മൂന്നുദിവസം ബന്ധപ്പെട്ട മന്ത്രിമാരുമായി ചർച്ചനടന്നു. നാലാം ദിവസം പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം വമ്പിച്ച വിജയത്തോടെ തിരികെ പോന്നു. 1972 ൽ കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 1973 കാത്തലിക് യൂണിയൻ ഓഫ് ഇൻഡ്യയുടെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനായും തുടർന്ന് വിജിലൻസ് കമ്മീഷൻ ചെയർമാനായും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

1974 ൽ കേരളപിന്നോക്കസമുദായ ഫെഡറേഷൻ രൂപീകരിച്ചു.

അതിൻ്റെ സ്ഥാപക ജനറൽ സെക്രട്ടറിയായി ആൻ്റണിയെ തിരഞ്ഞെടുത്തു.

എസ്.എൻ.ഡി.പി., മുസ്ലീം ലീഗ് മുതലായ 33 സംഘടനകളുടെ ഫെഡറേ

ഷനായിരുന്നു അത്. 1975 ൽ കൽക്കട്ടാ സമ്മേളനത്തിൽവച്ച് കാത്തലിക് യൂണിയൻ ഓഫ് ഇൻഡ്യയുടെ വൈസ്പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 1975 ജൂണിൽ കേരളപബ്ലിക് സർവ്വീസ് കമ്മീഷൻ മെമ്പറായി നിയമിക്കപ്പെട്ടു. അതോടെ തൽക്കാലത്തേക്ക് എല്ലാ പ്രവർത്തനങ്ങളും അവസാനിച്ചു. എല്ലാ സ്ഥാനങ്ങളും രാജിവച്ചു.

പബ്ലിക് സർവ്വീസ് കമ്മീഷനിൽ നിന്നും റിട്ടയർ ചെയ്‌തശേഷം 1984 മുതൽ 1987 വരെ നാഗാലാൻഡ് ബിഷപ്പിൻ്റെ ക്ഷണപ്രകാരം നോർത്ത് ഈസ്റ്റ് റിസോഴ്‌സ് സെൻ്റർ സ്ഥാപിക്കാൻ സേവനം അനുഷ്‌ഠിച്ചു. നാഗന്മാരുടെ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവും മതപരവുമായ വളർച്ചയെക്കുറിച്ച് ആഴത്തിൽ പഠനം നടത്തി. 3000 കുടുംബങ്ങളെ സന്ദർശിച്ചാണ് പഠനം നടത്തിയത്.

1995 ൽ സുപ്രീംകോടതി, കേരളത്തിൽ അടിയാൻ (Bonded labour) സമ്പ്രദായം നിലവിലുണ്ടോ എന്നു അന്വേഷിക്കാൻ ആൻ്റണിയെ ഏകാംഗ കമ്മീഷനായി നിയമിക്കുകയുണ്ടായി. ഒമ്പതുമാസത്തെ പഠനത്തിനുശേഷം സമർപ്പിച്ച റിപ്പോർട്ട് സുപ്രീംകോടതി സ്വീകരിക്കുകയുണ്ടായി.

കേരളഹിസ്റ്ററി അസോസിയേഷൻ്റെ സെക്രട്ടറി, സിററി ഇംപ്രൂവ്മെന്റ് ഫോറത്തിന്റെ വർക്കിംഗ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ആന്റണി, പാടിവട്ടം റസിഡൻ്റ്സ് അസോസിയേഷൻ്റെയും എറണാകുള്ള ജില്ലാ എയർഫോഴ്‌സ് അസോസിയേഷന്റെയും സീനിയർ സിറ്റിസൺ യൂണിയന്റെയും സ്ഥാപക പ്രസിഡണ്ടു കൂടിയായി സേവനം അനുഷ്ഠി ക്കുകയാണ്.[16:25, 24/4/2024] Ashik K. George: 273 സിററിസൺസ് കമ്മീഷൻ ഓൺ ബോൺഡഡ് ആൻഡ് പൈൽഡ് ലേബർ – കമ്മീഷനിൽ മുൻ രാഷ്ട്രപതി ഗ്യാനിസെയിൽസിംഗ്, മുൻപ്രധാന് മന്ത്രി വി.പി. സിംഗ്, സ്വാമി അഗ്നിവേഷ്, ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ എന്നിവരോടൊപ്പം ആന്ററണിയും അംഗമായി പ്രവർത്തിക്കുകയുണ്ടായി. ബോൺഡഡ് ലിബറേഷൻ ട്രസ്റ്റ് ഓഫ് ഇന്ത്യാ, ചർച്ച് ഹിസ്റ്ററി അസോസി യേഷൻ ഓഫ് ഇന്ത്യാ, ഹിസ്റ്ററി കോൺഗ്രസ്സ് ഓഫ് ഇന്ത്യ, പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയിൽ അദ്ദേഹം മെമ്പറായിരുന്നിട്ടുണ്ട്.

ശ്രീ. ആന്റണി ഇംഗ്ലീഷിലും മലയാളത്തിലും പല ഗ്രന്ഥങ്ങൾ രചിക്കു കയും നിരവധി ലേഖനങ്ങൾ എഴുതുകയും ചെയ്‌തിട്ടുണ്ട്. A Hand book of Civics, Marital Heritge of Latin Catholics, ഗ്രാൻ്റ് ഷെവ.എൽ.എം. പൈലി, കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ചരിത്രം, കേരളത്തിലെ ലത്തീൻ കത്തോലിക്കർ എന്നിവയാണ് ആൻ്റണി രചിച്ച ഗ്രന്ഥങ്ങൾ. കേരളാഹിസ്റ്ററി അസോസിയേഷൻ പ്രസിദ്ധീകരിച്ച ലത്തീൻ കത്തോലിക്കർ എന്ന ഗ്രന്ഥത്തിലും, ക്രിസ്റ്റ്യൻ ഹെറിറേറജ് ഓഫ് കേരള എന്ന ഗ്രന്ഥത്തിലും

ഇന്ത്യൻ ക്രിസ്റ്റ്യൻ ഡയറക്‌ടറിയിലും’ ഓരോ അദ്ധ്യായം എഴുതിയിരി ക്കുന്നതും ശ്രീ. ആന്റണിയാണ്. പല സമ്മേളനങ്ങളിലും അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള പ്രബന്ധങ്ങൾ പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പെടുക്കുന്ന തിൽ വൈദികരുടെയും സന്യസ്‌തരുടെയും പങ്കിനെപ്പറ്റി ബാംഗ്ളൂർ ധർമ്മാരം കോളേജിൽ 1996 ലും, ഇൻ്റർനാഷണൽ കാത്തലിക് ജേർണ ലിസ്റ്റുകളുടെ എറണാകുളത്തുചേർന്ന സെമിനാറിൽ ക്രിസ്റ്റ്യാനിറ്റി ഇൻ ഇന്ത്യാ എന്ന വിഷയത്തെപ്പററിയും പ്രബന്ധം അവതരിപ്പിച്ചു. സിനഡ്

ഓഫ് ഹിസ്റ്ററി ഓഫ് ക്വയിലോൺ, ജുഡീഷറി ആൻ്റ് ഹ്യൂമൻ റൈററ്സ്,

നാഗാലാൻഡ് ഹണ്ടേഴ്‌സ് ആൻഡ് ലിവർ കുക്കീസ് എന്നീ

വിഷയങ്ങളെപ്പറ്റിയുള്ള പ്രബന്‌ധങ്ങൾ കേരളാഹിസ്റ്ററി അസോസി

യേഷന്റെ വിവിധ സമ്മേളനങ്ങളിൽ ആൻറണി അവതരിപ്പിച്ചിട്ടുണ്ട്.

1991 ൽ റോയൽ ഏഷ്യാററിക് സൊസൈറ്റി ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആൻഡ് അയർലണ്ടിലെ ഫെലോ ആയി ആൻ്റണിയെ തിരഞ്ഞെടുക്ക പ്പെടുകയുണ്ടായി. 1997 ൽ മനുഷ്യകുലശാസ്ത്രജ്ഞന്മാരുടെ ലോകത്തിലെ പ്രഥമസംഘടനയായ റോയൽ ആന്ത്രോപ്പോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രെയിററ് ബ്രിട്ടൺ ആൻഡ് അയർലണ്ടിന്റെ ഫെലോ ആയും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. നാഗാലാന്റിലെ ‘ആദാ’ എന്ന വർഗ്ഗത്തെക്കുറിച്ചുള്ള ഡോ. ആന്റണിയുടെ പ്രബന്ധം കൂടുതൽ ഗവേഷകർക്ക് ഉപകാരപ്പെടു വാനായി കേംബ്രിഡ്‌ജ് സർവ്വകലാശാലക്ക് കൈമാറുകയുണ്ടായി. ഇങ്ങനെ കൈമാറ്റം ചെയ്യുമ്പോൾ രണ്ടു ഫെലോസിൻ്റെ ശുപാർശവേണമെന്ന നിയമത്തിൽനിന്നും ഡോ.ആൻ്റണിയെ ഒഴിവാക്കുകയുണ്ടായിയുടെ പ്രബന്ധം കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റി പ്രൊഫ. ആലൻമാക് ഹെർലെയിൻ സൂക്ഷിച്ചിരിക്കുകയാണ്. വിരലിൽ എണ്ണാവുന്ന ഭാരതീ യർ മാത്രമേ ഡ്യൂക്ക് ഓഫ് ഗ്ളസ്റ്റർ രക്ഷാധികാരിയായിട്ടുള്ള ഈ സംഘട നയിൽ ഫെലോ ആയിട്ടുള്ളു.

മഹാരാഷ്ട്രാഇലവൻസ് ഫുട്‌ബോൾ ടീമിൽ 1952-1956 വർഷങ്ങളിൽ അംഗമായിരുന്ന ആൻ്റണി, ഇന്ത്യൻ എയർഫോഴ്‌സ് പൂനാഡിവിഷന്റെ ക്യാപ്ററനായും പ്രവർത്തിച്ചു. ഹ്രസ്വദൂരകായികമത്സരങ്ങളിൽ വളരെ യധികം കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ആൻ്റണി. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ഫിലാറ്റലിക് അസോസിയേഷനിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമായ ആൻ്റണി, കൊച്ചിൻ ഫിലാറ്റലിക് സൊസൈറ്റിയുടെ സെക്രട്ടറിയായും പ്രവർത്തച്ചു