*ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി കുട്ടിയുടെ അമ്മൂമ്മ.* തങ്ങളെ ഒരു വെള്ള കാർ സ്ഥിരമായി പിന്തുടരുന്നുവെന്നും അതിൽ ചിലർ തങ്ങളെ നോക്കുന്നത് കണ്ട് ഭയമാകുന്നുവെന്നും അഭികേലും സഹോദരും കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിരുന്നുവെന്ന് ഇവർ പറയുന്നു. ഇത് കുട്ടികളുടെ തോന്നലാകാമെന്ന് കരുതി ആശ്വസിപ്പിച്ചുവെന്നും അമ്മൂമ്മ വ്യക്തമാക്കി. കുട്ടിയെ കാറിലെത്തിയവർ തട്ടിക്കൊണ്ട് പോയ ഉടൻ തന്നെ കുട്ടിയുടെ ജ്യേഷ്ഠൻ ഇക്കാര്യം ഉച്ചത്തിൽ വിളിച്ച് പറയുകയും അമ്മൂമ്മ ഓടിച്ചെല്ലുകയും ചെയ്തു.

*ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാ ചിത്രം പുറത്ത്.* പോലീസിന്റെ വിദഗ്ധർ തയ്യാറാക്കിയ രേഖാചിത്രമാണ് നിലവിൽ അധികൃതർ പുറത്തുവിട്ടിരിക്കുന്നത്.

*ഉത്തരകാശിയിലെ സിൽക്യാര ടണ ലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താ നുള്ള പ്രവർത്തനം പുരോഗമിക്കുന്നു.* ഓഗർ ഡ്രില്ലിന്റെ പ്രവർത്തനം നിലച്ചതോടെ ഏഴ് മണിയോടെയാണ് മാനുവൽ ഡ്രില്ലിംഗ് ആരംഭി ക്കുകയായിരുന്നു. റാറ്റ് മൈനേഴ്സിന്റെ നേതൃത്വ ത്തിലാണ് തിരശ്ചീനമായിട്ടുള്ള (ഹൊറിസോണ്ട ൽ) തുരക്കുന്ന ജോലികൾ പുരോഗമിക്കുന്നത്.

*പെരുമ്പാവൂരിൽ രണ്ട് സ്‌കൂൾ വിദ്യാർഥിനികളെ കാണാതായതായി പരാതി.* പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻ പതാം ക്ലാസ് വിദ്യാർഥിനികളായ അലേഖ (14,) നി ഖില ലക്ഷ്മി (14) എന്നിവരെയാണ് കാണാതായത്.ഇന്നലെ ഉച്ചയ്ക്ക് 12 ന് സ്‌കൂൾ വിട്ടത്. എന്നാൽ ഏറെ വൈകിയും കുട്ടികൾ വീട്ടിലെത്തിയില്ല. തുടർന്ന് ര ക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായി രുന്നു.

*പാശ്ചാത്യ ലോകത്തിലെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ബുക്കർ പ്രൈസ് പോ ൾ ലിഞ്ചിന്.* ‘പ്രോഫറ്റ് സോംഗ്’ എന്ന നോവലിനാ ണ് പുരസ്ക‌ാരം. അയർലൻഡിലും യുകെയിലുമാ യി പ്രസിദ്ധീകരിക്കുന്ന ഏറ്റവും മികച്ച ഇംഗ്ലീഷ് നോവലിന് കൊടുക്കുന്ന പുരസ്‌കാരമാണ് ബുക്ക ർ പ്രൈസ്. ഞായറാഴ്ച ലണ്ടനിലെ ഓൾഡ് ബില്ലിംഗ്‌സ് ഗേറ്റി ൽ നടന്ന ചടങ്ങിൽ മുൻ വിജയിയായ ഷേഹൻ ക രുണതിലകയിൽ നിന്ന് പോൾ ലിഞ്ച് പുരസ്‌കാരം ഏറ്റുവാങ്ങി. ട്രോഫിയും 50,000 പൗണ്ടും(ഏകദേ ശം 6 ലക്ഷം രൂപ) അടങ്ങുന്നതാണ് പുരസ്കാരം.
 
*ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.* തട്ടിക്കൊണ്ടുപോയ സംഘം കേരളം വിട്ടിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. കുട്ടിയെ കാണാതായതിന് പിന്നാലെ അമ്മയ്ക്ക് ഫോണ്‍കോള്‍ വന്നിരുന്നു. കുട്ടിയുടെ കൈയ്യില്‍ നിന്നാണ് അമ്മയുടെ നമ്പർ ലഭിച്ചതെന്ന് സംഘം പറഞ്ഞു.

*നവകേരള സദസ്സിന്റെ വേദിയിലും മുഖ്യമന്ത്രിയുൾപ്പെടെ മന്ത്രിമാർ സഞ്ചരിക്കുന്ന ബസ്സിലും ബോംബ് വയ്ക്കുമെന്നു ഭീഷണി.* ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ഓഫിസിലാണു ഭീഷണിക്കത്തു ലഭിച്ചത്. മന്ത്രിയുടെ ഓഫിസ് കത്ത് പൊലീസ് മേധാവിക്കു കൈമാറി.

*ഹമാസ്– ഇസ്രയേൽ വെടിനിർത്തൽ കരാർ രണ്ടുദിവസത്തേക്കു കൂടി നീട്ടി.* ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരിയാണ് വിവരം സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്. വെള്ളിയാഴ്ച ആരംഭിച്ച നാലുദിവസത്തെ വെടിനിർത്തൽ കാലാവധി ​തിങ്കളാഴ്ച അവസാനിക്കും. ഇതിനിടെയാണു രണ്ടു ദിവസത്തേക്ക് കൂടി വെടിനിർത്തൽ കരാർ നീട്ടിയത്.

*സാധനങ്ങള്‍ക്കുള്ള കരാര്‍ എടുക്കാന്‍ ആളില്ലാതെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്.* ടെന്‍ഡറില്‍ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു. പങ്കെടുത്തവരാകട്ടെ ഉയര്‍ന്ന തുക ക്വാട്ട് ചെയ്തതിനാല്‍ ടെന്‍ഡര്‍ സപ്ലൈകോ നിരസിച്ചു.

*കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഓഡിറ്റോറിയത്തിലെ പരിപാടികള്‍ക്ക് മാനദണ്ഡം വരുമെന്ന് മന്ത്രി പി രാജീവ്.* മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഇതിനായി യോഗം ചേര്‍ന്നിരുന്നുവെന്നും ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാവും ഉത്തരവിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
*സംസ്ഥാനത്ത് അടുത്ത മാസവും ഉപഭോക്താക്കളിൽ നിന്ന് വൈദ്യുതിക്ക് സർചാർജ് ഈടാക്കും.* വൈദ്യുതിക്ക് 19 പൈസ നിരക്കിലാണ് ഡിസംബറിലും സർചാർജ് ഈടാക്കാനുള്ള തീരുമാനത്തിലേക്ക് കെഎസ്ഇബി എത്തിയത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കെഎസ്ഇബി സ്വന്തം നിലയ്ക്ക് യൂണിറ്റിന് 10 പൈസ ഈടാക്കാൻ വിജ്ഞാപനമിറക്കിയിട്ടുണ്ട്. അതേസമയം, റെഗുലേറ്ററി കമ്മീഷൻ അനുവദിച്ച 9 പൈസ ഈടാക്കുന്നത് ഇത്തവണയും തുടരുന്നതാണ്.

*കേരളത്തില്‍ മഴ വരും ദിവസങ്ങളില്‍ ശക്തമായേക്കുമെന്ന് സൂചന.*  പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും രണ്ട് ദിവസത്തിനകം ഈ ന്യൂനമര്‍ദ്ദം, തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യമനുസരിച്ച് കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ മഴ സാഹചര്യം വീണ്ടും ശക്തമായേക്കുമെന്നാണ് സൂചന
 
*മധ്യപ്രദേശ്-രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തില്‍ നിന്നും തോക്കും തിരയും നഷ്ടമായ സംഭവത്തിലെ ദുരൂഹത മാറ്റാനായില്ല.* തോക്ക് കാണാതായ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിച്ചേക്കും. ജബല്‍പ്പൂര്‍ പരിസരത്ത് 150 കിലോ മീറ്ററോളം റെയില്‍വെ ട്രാക്കില്‍ പരിശോധിച്ചിട്ടും പൊലീസ് സംഘത്തിന് തോക്കും തിരയും കണ്ടെത്താനായില്ല. നിരവധി ദുരൂഹതകള്‍ നിലനില്‍ക്കെ പൊലീസ് സംഘം  കേരളത്തിലേക്ക് തിരിക്കും.

*മരുമകളോടുള്ള ദേഷ്യത്തെ തുടർന്ന് ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മായി അമ്മ.* കർണാടകയിലെ ഗജേന്ദ്രഗഡ് താലൂക്കിലുള്ള ഗ്രാമത്തിലാണ് സംഭവം. നവംബർ 22 നാണ് സംഭവം നടന്നത്. സരോജ ഗൂലി എന്ന സ്ത്രീയാണ് സ്വന്തം മകന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

*വിനോദസഞ്ചാരം ഇഷ്ടപ്പെടുന്ന ഇന്ത്യക്കാർക്ക് സുവർണാവസരവുമായി മലേഷ്യൻ ഭരണകൂടം.* ഇത്തവണ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിസ രഹിത പ്രവേശനമാണ് മലേഷ്യ അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ സഞ്ചാരികൾക്ക് ഇതോടെ വിസ ഇല്ലാതെ മലേഷ്യയിലേക്ക് പറക്കാനാകും. ഡിസംബർ ഒന്ന് മുതലാണ് ഇന്ത്യക്കാർക്ക് മലേഷ്യ ഇത്തരമൊരു ആനുകൂല്യം നൽകുന്നത്. പരമാവധി 30 ദിവസം വരെ വിസ ഇല്ലാതെ മലേഷ്യയിൽ താമസിക്കാൻ കഴിയുന്നതാണ്.

*ചൈനയിൽ ശ്വാസകോശത്തെ ബാധിക്കുന്ന അജ്ഞാത രോഗം അതിവേഗത്തിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്.* രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ, രാജ്യത്തെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വടക്കൻ ചൈനയിലെ കുട്ടികളിലാണ് അപൂർവ്വയിനം ന്യൂമോണിയ കൂടുതലായും കണ്ടെത്തിയിരിക്കുന്നത്.

*വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ കാശ്മീരിന്റെ താഴ്‌വരയിൽ ആദ്യമായി വൈദ്യുതി ഗ്രിഡുകൾ സ്ഥാപിച്ചു.* ജമ്മു കാശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരെസ് സെക്ടറിലാണ് ഇത്തവണ വൈദ്യുതി എത്തിയത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ് ഗുരെസ് സെക്ടറിലെ താഴ്‌വരകൾ വൈദ്യുതി വിളക്കുകളാൽ പ്രകാശപൂരിതമായി മാറിയത്. നേരത്തെ ഈ പ്രദേശത്ത് വെളിച്ചത്തിനായി ഡീസൽ ജനറേറ്ററുകളെയാണ് ആശ്രയിച്ചിരുന്നത്.
 
*ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി ബിജെപിയിലേക്കെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.* വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ താരം ബിജെപി സ്ഥാനാർത്ഥിയാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിജെപി ദേശീയ നേതാക്കളുമായി താരത്തിനുള്ള അടുപ്പമാണ് ഷമി ബിജെപിയിലേക്കെന്ന വാർത്തകൾക്ക് അടിസ്ഥാനം. അടുത്തിടെ ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ അമിത് ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനുമൊപ്പമുള്ള ചിത്രം ഷമി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.

*കേരളത്തിൽ വീണ്ടും കർഷക ആത്മഹത്യ.* ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ക്ഷീര കർഷകനായ കണ്ണൂർ കൊളക്കാട് സ്വദേശി എം.ആർ. ആൽബർട്ട് ജീവനൊടുക്കിയത്. ആൽബർട്ട് 25 വർഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു . ഇന്നലെ രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഭാര്യ വത്സമ്മ പള്ളിയിൽ പോയ നേരത്താണ് സംഭവം. ജില്ലാ ബാങ്കിൻ്റെ പേരാവൂർ ശാഖയിൽ നിന്ന് 2 ലക്ഷത്തിലധികം രൂപ എടുത്തിരുന്നു. മൂന്ന് പെൺമക്കളാണ് ആൽബർട്ടിന് ഉള്ളത്.

*പൗരത്വ ഭേദഗതി നിയമത്തിന്റെ അന്തിമ കരട് 2024 മാര്‍ച്ച് 30നകം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി അജയ് മിശ്ര.* ബംഗ്ലാദേശില്‍ നിന്ന് അഭയം തേടിയ ആളുകള്‍ അടങ്ങുന്ന പശ്ചിമ ബംഗാളിലെ മറ്റുവ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് മിശ്ര ഇക്കാര്യം അറിയിച്ചത്. മറ്റുവ സമൂഹത്തിലുള്ളവര്‍ക്ക് അവരുടെ പൗരത്വ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും മിശ്ര ഉറപ്പ് നല്‍കി.

*തീവ്ര ഇടിമിന്നലേറ്റ് 20 പേര്‍ക്ക് ദാരുണാന്ത്യം.* ഗുജറാത്തിലാണ് സംഭവം. ദാഹോദില്‍ നാല് പേര്‍, ബറൂച്ചില്‍ മൂന്ന് പേര്‍, താപിയില്‍ രണ്ട് പേര്‍, അഹമ്മദാബാദ്, അമ്രേലി, ബനസ്‌കന്ത, ബോട്ടാഡ്, ഖേദ, മെഹ്സാന, പഞ്ച്മഹല്‍, സബര്‍കാന്ത, സൂറത്ത്, സുരേന്ദ്രനഗര്‍, ദ്വാരക എന്നിവിടങ്ങളില്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് മരിച്ചത്. അപകടത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചിച്ചു.

*കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് ഹാദിയയുടെയും ഷെഫിൻ ജഹാന്റെയും വിവാഹം.* ഇതിന് ശേഷം ഹാദിയയെ കുറിച്ച് വലിയ വാർത്തകൾ ഒന്നും ഇല്ലായിരുന്നു. എന്നാലിപ്പോൾ ഹാദിയയുടെ പുനർ വിവാഹം ഒരു മാസത്തിനു മുമ്പ് തിരുവനന്തപുരം സ്വദേശിയായ ഒരു വ്യക്തിയുമായി പിതാവായ അശോകൻ പോലും അറിയാതെ നടന്നിരിക്കുന്നു . ഹാദിയയുടെ പിതാവ് അശോകൻ തന്നെയാണ് ഈ വിവരങ്ങൾ  അറിയിച്ചത്.

*മരുമകളോടുള്ള ദേഷ്യത്തെ തുടർന്ന് ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മായി അമ്മ.* കർണാടകയിലെ ഗജേന്ദ്രഗഡ് താലൂക്കിലുള്ള ഗ്രാമത്തിലാണ് സംഭവം. നവംബർ 22 നാണ് സംഭവം നടന്നത്. സരോജ ഗൂലി എന്ന സ്ത്രീയാണ് സ്വന്തം മകന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

*വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മധ്യവയസ്കൻ പൊലീസ് പിടിയിൽ.* കന്യാകുമാരി വേദനഗർ ഇരുളപ്പപുരം ബാവാ കാസിമി(49)നെയാണ് അറസ്റ്റ് ചെയ്തത്. റൂറൽ ജില്ല സൈബർ ക്രൈം പൊലീസ് ആണ് അറസ്റ്റ് ചെയതത്. അങ്കമാലി സ്വദേശി ഫെമി, പാലിശേരി സ്വദേശി അഞ്ജു, കൊരട്ടി സ്വദേശി റോഷി ആൻഡ്രോസ്, കോട്ടയം സ്വദേശി രതീഷ് കുമാർ എന്നിവരിൽ നിന്ന് മലേഷ്യയിലേയ്ക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപ വീതം തട്ടിയെടുക്കുകയായിരുന്നു

*ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത പ്രതിയായ മാതാവിന് 40 വർഷവും ആറുമാസവും കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.* തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടുതൽ തടവ് അനുഭവിക്കണം.
2018 മാർച്ച് മുതൽ 2019 സെപ്തംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

*ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുകയാണെന്നും മുസ്ലീം വിഭാഗം അനിയന്ത്രിതമായി അവരുടെ ആൾബലം വര്‍ദ്ധിപ്പിക്കുകയാണെന്നും പി.സി ജോര്‍ജ്ജ് ആരോപിച്ചു.* തിരുവല്ലയില്‍ സംഘടിപ്പിച്ച ഹമാസ് ഭീകരതയ്‌ക്കെതിരെ ജനകീയ കൂട്ടായ്മ എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം. ജോർജ്ജിന്റെ പ്രസംഗം ഇതിനോടകം വിവാദമായിട്ടുണ്ട്. 2060ഓടെ ഇന്ത്യ പിടിച്ചടക്കുമെന്ന അഹങ്കാരത്തിലാണ് മുസ്ലീം ഭീകരവാദികള്‍ പ്രവര്‍ത്തിക്കുന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ച് നില്‍ക്കണം പി സി പറഞ്ഞു.

*തുടര്‍ച്ചയായ നിയമനലംഘനം നടത്തിയതിന് റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള തീരുമാനം ഉടനെയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.* ചില മുന്‍ ന്യായാധിപരും പൊലീസ് ഉദ്യോഗസ്ഥരും റോബിന്‍ ചെയ്യുന്നത് ശരിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. സര്‍ക്കാര്‍ ചെയ്യുന്നതാണ് തെറ്റെന്ന് പരസ്യമായി ജനങ്ങളോട് പറഞ്ഞപ്പോഴാണ് അവര്‍ ആശയക്കുഴപ്പത്തിലായത്. എന്നാല്‍ സര്‍ക്കാര്‍ നിലപാട് ശരിവെച്ചുകൊണ്ടുള്ളതാണ് ഹൈക്കോടതി വിധിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

*കള്ളപ്പണമിടപാട് കേസില്‍ സി.പി.എം നേതൃത്വത്തിനെതിരെ പിടിമുറുക്കി ഇ.ഡി.* അന്വേഷണം സി.പി.എം അക്കൗണ്ടുകളിലേക്കും വ്യാപിപ്പിച്ചു. തൃശൂര്‍ സിപിഎം ജില്ല കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങള്‍ ഡിസംബര്‍ 1ന് നല്‍കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത തൃശൂര്‍ സിപിഎം ജില്ല സെക്രട്ടറി എംഎം വര്‍ഗീസിനെ ഡിസംബര്‍ 1ന് വീണ്ടും ചോദ്യം ചെയ്യും. അതേ ദിവസം തന്നെയാണ് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്

*പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ പോക്‌സോ കേസില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍.* ചെര്‍പ്പുളശ്ശേരി പന്നിയംകുറുശ്ശിയിലെ കെ അഹമ്മദ് കബീര്‍ ആണ് അറസ്റ്റിലായത്. 16കാരിയുടെ പരാതിയിലാണ് അറസ്റ്റ്. നേരത്തെ ഡിവൈഎഫ്‌ഐ ബ്ലോക്ക് നേതാവായിരുന്നു ഇയാള്‍. അഹമ്മദ് കബീറിനെ പുറത്താക്കിയതായി സിപിഎം ലോക്കല്‍ സെക്രട്ടറി പ്രതികരിച്ചു.

*അർജന്റീനയുടെ ദേശീയ ഇലക്ഷനില്‍ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജാവിയർ മിലി, ഫ്രാന്‍സിസ് പാപ്പയുമായി ഫോണില്‍ സംസാരിച്ചു.* അര്‍ജന്റീനിയന്‍ സ്വദേശിയായ ഫ്രാന്‍സിസ് മാർപാപ്പയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അധിക്ഷേപിക്കുന്ന പ്രസ്താവനകൾ നടത്തി വിവാദത്തിലായ വ്യക്തിയാണ് ജാവിയർ. ഫോണ്‍ സംഭാഷണത്തിനിടെ അദ്ദേഹം മാർപാപ്പയെ ജന്മനാട് സന്ദർശിക്കാൻ ക്ഷണിച്ചു. ഇതുവരെ സംസാരിച്ചിട്ടില്ലാത്ത ഇരുവരും തമ്മിലുള്ള ആശയവിനിമയം എട്ട് മിനിറ്റ് നീണ്ടുനിന്നു.

*പാക്കിസ്ഥാനിൽ ആസന്നമായ പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്തുകൊണ്ട് എല്ലാ മതവിശ്വാസങ്ങളിൽപ്പെട്ട ആളുകളുടെയും ആഗ്രഹങ്ങള്‍ രാഷ്ട്രീയ നയരേഖയില്‍ ഉൾക്കൊള്ളിക്കണമെന്നു ഇസ്ലാമാബാദ് റാവല്‍പിണ്ടി ആര്‍ച്ച് ബിഷപ്പ് ജോസഫ് അർഷാദ്.* നിർണായകമായ വോട്ടെടുപ്പിൽ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മത ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. പാക്കിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന പ്രക്രിയയാണ്, എല്ലാ രാഷ്ട്രീയ നേതാക്കളും പാക്കിസ്ഥാന്റെ അഭിവൃദ്ധിക്കും വികസനത്തിനും ഒരുമിച്ച് പ്രവർത്തിക്കണം. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

*ഇന്നത്തെ വചനം*
ഒരിടത്ത്‌ ഏഴു സഹോദരന്‍മാരുണ്ടായിരുന്നു. ഒന്നാമന്‍ ഒരുവളെ വിവാഹം ചെയ്‌തു. അവന്‍ സന്താനമില്ലാതെ മരിച്ചു.
രണ്ടാമന്‍ അവളെ സ്വീകരിച്ചു. അവനും സന്താനമില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ സംഭവിച്ചു. ഇങ്ങനെ ഏഴുപേരും സന്താനമില്ലാതെ മരിച്ചു. അവസാനം ആ സ്‌ത്രീയും മരിച്ചു.പുനരുത്‌ഥാനത്തില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവള്‍ ആരുടെ ഭാര്യയായിരിക്കും? അവള്‍ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ. യേശു അവരോടു പറഞ്ഞു: വിശു ദ്‌ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്‌തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്‌ ? എന്തെന്നാല്‍, മരിച്ചവരില്‍നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്‌തു കൊടുക്കുകയോ ഇല്ല. മറിച്ച്‌, അവര്‍ സ്വര്‍ഗത്തിലെ ദൂതന്‍മാരെപ്പോലെയായിരിക്കും. മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച്‌, ദൈവം മുള്‍പ്പടര്‍പ്പില്‍നിന്നു മോശയോട്‌ അരുളിച്ചെയ്‌തത്‌ എന്താണെന്ന്‌ മോശയുടെ പുസ്‌തകത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്നു പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ്‌. അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്‌. നിങ്ങള്‍ക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു.
മര്‍ക്കോസ്‌ 12 : 20-27

*വചന വിചിന്തനം*
നിത്യതയെക്കുറിച്ചുള്ള പ്രബോധനമാണ് ഈശോ നൽകുന്നത്. സ്വർഗത്തിൽ ജഡിക സുഖങ്ങളല്ല ആത്മീയ ആനന്ദമാണ് ഉള്ളത്. ഭൂമിയിൽ മരണമടഞ്ഞവരും അവിടെ ജീവിക്കുന്നവരാണ്. നമ്മുടെ ദൈവം ജീവിക്കുന്നവരുടെ ദൈവമാണ്, എല്ലാവരും ദൈവസന്നിധിയിൽ ജീവിച്ചിരിക്കുന്നു. സഭയെന്ന രഹസ്യത്തെക്കുറിച്ച് ധ്യാനിക്കുന്ന പള്ളിക്കുദാശാകാലത്തിൽ സഭയുടെ 3 ഘടകങ്ങളായ സമരസഭ, സഹനസഭ, വിജയസഭ എന്നിവയെക്കുറിച്ചും സഭയുടെ എല്ലാ ഘടകത്തിലുമുള്ള അംഗങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രാർത്ഥനയിലുള്ള ഐക്യത്തെക്കുറിച്ചുമാണ് സഭ നമ്മോടു സംസാരിക്കുന്നത്.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*