*മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഉള്ളതടക്കം എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ ഇന്നലെയും സുപ്രീം കോടതി പരിഗണിച്ചില്ല.* ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥ് എന്നിവരുടെ ബെഞ്ചിൽ കഴിഞ്ഞ 2 ദിവസവും കേസ് എത്തിയെങ്കിലും തിരക്കുമൂലം എടുത്തില്ല. ഇന്നലത്തേതും ചേർത്ത് ഇതുവരെ 40 തവണയാണ് കേസ് സുപ്രീം കോടതി മാറ്റിയത്. 

*ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് നഷ്ടമായത് ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് എത്തുന്നതിനു തൊട്ടു മുൻപ്.* കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ തമ്പാനൂർ പൊലീസിനു നൽകിയ പരാതിയിൽ ഇക്കാര്യം വ്യക്തം. ഏപ്രിൽ 27നു രാത്രി പത്തരയോടെ പാളയത്ത് മേയറും സംഘവും ബസ് തടയുകയും ബസിലെ ബസിലെ ഡ്രൈവറുമായി വാക്കേറ്റമുണ്ടാകുകയും ചെയ്ത സംഭവത്തിലെ നിർണായക തെളിവാണു മെമ്മറി കാർഡ്
 
*കൊടുംചൂടേറ്റ് സംസ്ഥാനത്തു 2 മരണം കൂടി;* കൂടുതൽ സുരക്ഷാ നടപടികളുമായി സർക്കാർ. ഈ മാസം 6 വരെ സംസ്ഥാനത്തെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. പരീക്ഷകൾക്കു മാറ്റമില്ല. 

തൃശൂർ കരുവന്നൂർ സഹകരണബാങ്ക് ബെനാമി വായ്പ തട്ടിപ്പു കേസിൽ പ്രതികളുടെ സ്വത്തു കണ്ടുകെട്ടാനും തട്ടിയെടുത്ത കള്ളപ്പണം ഉപയോഗിച്ചു വാങ്ങിയ കൂടുതൽ സ്വത്തുവകകൾ കണ്ടെത്താനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശ്രമം തുടങ്ങി

*പത്തനംതിട്ട, കോട്ടയം, ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും പ്ലസ് വണിന് മാർജിനൽ സീറ്റ് വർധന അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.* 2022-23 ൽ താൽക്കാലികമായി അനുവദിച്ച 77 ഹയർ സെക്കൻഡറി ബാച്ചുകളും മാറ്റിനൽകിയ 4 ബാച്ചുകളും കഴിഞ്ഞവർഷം താൽക്കാലികമായി അനുവദിച്ച 97 ബാച്ചുകളും തുടരും.

*കൊവിഡ് വാക്സ‌ിനായ കൊ വാക്‌സിൻ സുരക്ഷിതമെന്ന് നിർമാതാക്ക ളായ ഭാരത് ബയോടെക്ക്.* കൊവീഷീൽഡ് വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന വിവര ങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ഭാരത് ബയോടെക്കിൻ്റെ പ്രതികരണം.ഇന്ത്യയിൽ ട്രയൽ നടത്തിയ ഒരേയൊരു കൊവിഡ് വാക്‌സിൻ കൊവാക്സ‌ിൻ ആ ണ്. സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന ന ൽകിയത്. വാക്സസിൻ്റെ സുരക്ഷ കേന്ദ്ര ആ ഭ്യന്തരമന്ത്രാലയം വിലയിരുത്തിയിട്ടുള്ള താണെന്നും ഭാരത് ബയോടെക്ക് പറഞ്ഞു.

*മ്യാൻമറിൽ നിന്ന് മണിപ്പൂരിലേ ക്ക് എത്തിയ 38 അനധികൃത കുടിയേറ്റക്കാ രെ വ്യാഴാഴ്‌ച തെങ്നൗപാൽ ജില്ലയിലെ മോറെ പട്ടണത്തിലൂടെ മടക്കി അയച്ചു.* മു ഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഇക്കാര്യം അ റിയിച്ചത്.
കൈമാറ്റ ചടങ്ങിനിടെ മ്യാൻമറിൽ നിന്ന് ഒ രു ഇന്ത്യൻ പൗരനെയും തിരികെ നൽകി
 
*പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസിനെതിരെ പീഡന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്* .രാജ്ഭവനിലെ ഒരു ജീവനക്കാരി ഗവർണർ ക്കെതിരെ ഹെയർ സ്ട്രീറ്റ് പോലീസിന് പ രാതി നൽകിയെന്നാണ് ആരോപണം.
എന്നാൽ ആരോപണം അടിസ്ഥാന രഹിത മാണെന്നും സത്യം വിജയിക്കുമെന്നും സി. വി.ആനന്ദബോസ് പറഞ്ഞു.

*അതിഥി തൊഴിലാളിയെ സിമന്റ്റ് മിക്സർ മെഷീനിൽ ഇട്ട് കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു.* അസം സ്വദേശി ലേമാൻ കിസ്ക് (19) നെ കൊലപ്പെടുത്തിയ കേസിൽ കോട്ടയം വാകത്താനത്തെ കോൺക്രീറ്റ് കമ്പനിയിലെ പ്ലാൻ്റ് ഓപ്പ റേറ്റർ പാണ്ടിദുരൈയാണ് അറസ്റ്റിലായത്.
ഏപ്രിൽ 26ന് ലേമാനെ സിമൻ്റ മിക്സർ മെ ഷീനിൽ ഇട്ട് പാണ്ടിദുരൈ സ്വിച്ച് ഓണാ ക്കുകയായിരുന്നു. മൃതദേഹം മണ്ണുമാന്തി യ ന്ത്രം ഉപയോഗിച്ച് വേസ്റ്റ് കുഴിയിൽ ഇടുക യായിരുന്നു വെന്ന് പോലീസ് പറഞ്ഞു

*ചരിത്രം കുറിച്ച്, ഭാരതസഭയ്ക്ക് അ ഭിമാനമായി കേൾവി-സംസാര പരിമിതിയു ള്ള ഇന്ത്യയിലെ ആദ്യ വൈദികനായി ഫാ. ജോസഫ് തേർമഠം.* തൃശൂർ വ്യാകുലമാതാ വിൻ ബസിലിക്കയിൽ അതിരൂപത ആർ ച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ കൈവയ്പ് ശുശ്രൂഷയിലൂടെയാണു തിരുപ്പ ട്ടം സ്വീകരിച്ചത്. തുടർന്ന് ഫാ. ജോസഫ് തേ ർമഠം ആംഗ്യഭാഷയിൽ ദിവ്യബലി അർപ്പിച്ചു.

*കൊല്ലം  ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വർണവും മൊബൈല്‍ ഫോണും കവർന്ന സംഭവത്തില്‍ യുവതി അടക്കം നാലുപേർ പിടിയില്‍.* ചവറ പയ്യലവക്കാവ് ത്രിവേണിയില്‍ ജോസഫിൻ ( മാളു, 28), ചവറ ഇടത്തുരുത്ത് നഹാബ് മൻസിലില്‍ നഹാബ് (30), അരുണ്‍ (28),  അരുണ്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

*തൃശൂർ  വരവൂർ പൂങ്ങോട് വനത്തിൽ വൻ അഗ്നിബാധ.* കാഞ്ഞിരശേരി ഗ്രാമാതിർത്തിയോട് ചേർന്ന വനത്തിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സിന്റെ വലിയ വാഹനങ്ങൾ സ്ഥലത്ത് എത്താൻ പ്രയാസം നേരിടുന്നതിനാൽ ചെറിയ വാഹനങ്ങളിൽ വെള്ളം എത്തിച്ച് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വനമേഖലയിൽ കൂടുതൽ സ്ഥലത്തേക്ക് തീ ആളിപ്പടരുന്നുണ്ട്.
 
*യുവ സംഗീത സംവിധായകൻ പ്രവീണ്‍ കുമാർ അന്തരിച്ചു.* ചെന്നൈയില്‍ വച്ചാണ് അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു ഇരുപത്തിയെട്ടുകാരനായ പ്രവീണ്‍ കുമാർ.

*കഠിനമായ ചൂടും ഉഷ്ണതരംഗവും വയോജനങ്ങൾ ഏറെയുള്ള കേരളത്തിന് വലിയ വെല്ലുവിളിയാകുന്നു.* കത്തുന്ന വെയിലത്ത് ഇറങ്ങുന്നത് സൂര്യാഘാതത്തിന് ഇടയാക്കാം. കൂടാതെ, മുറിയിൽ ഒതുങ്ങിക്കൂടുന്ന ആരോഗ്യപ്രശ്നങ്ങളുള്ള വയോജനങ്ങൾക്കും സൂര്യാഘാതസാധ്യതയുണ്ട്

*ചൈനയിൽ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം തകര്‍ന്ന് വന്‍ ദുരന്തം.* മണ്ണിടിഞ്ഞ് താഴ്ന്ന് കാറുകള്‍ തകര്‍ന്ന് 36 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തെക്കേ ചൈനയിലെ ഗുആങ്‌ഡോങ് പ്രവിശ്യയിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈവേയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്.

*സംസ്ഥാനത്ത് ചുട്ടുപൊള്ളുന്ന ചൂടിലെ തുടര്‍ന്ന് വൈദ്യുതി ഉപഭോഗം കൂടിയെങ്കിലും തല്‍ക്കാലം ലോഡ്‌ഷെഡ്ഡിങ് ഇല്ല.* വൈദ്യുതി നിയന്ത്രണം കൂടിയേ തീരുവെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടെങ്കിലും തല്‍ക്കാലം ലോഡ്‌ഷെഡ്ഡിങ് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. മറ്റ് വഴികള്‍ നിര്‍ദ്ദേശിക്കാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

*തൃശൂരിൽ സ്വകാര്യ ബസില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.* സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികള്‍ രംഗത്ത് എത്തി.കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആണ് ഇന്നലെ രാവിലെ ചികിത്സയിലിരിക്കെ മരിച്ചത്. ഏപ്രില്‍ 2 ന് ഉച്ചയ്ക്ക് 12 ഓടെ തൃശൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബസിന്റെ കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപറമ്പില്‍ രതീഷിന്റെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ തുടരുകയായിരുന്നു. 3 രൂപ കുറഞ്ഞതിനാണ് വയോധികനെ കണ്ടക്ടര്‍ ബസ്സില്‍ നിന്ന് തള്ളിയിട്ടതെന്നും പൊലീസ് കണ്ടെത്തി.

*കൊടും ചൂടിൽ സംസ്ഥാനത്തെ കോളജുകള്‍ അടച്ചിടാൻ നിർദേശം നൽകി.* അവധിക്കാല ക്ലാസുകൾക്കും കര്‍ശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. ഇതോടെ മെയ് ആറ് വരെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും.

*മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു.* കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്.
 
*തൃശൂർ ലോക്സഭ മണ്ഡലത്തിലെ ഗുരുവായൂരിലും നാട്ടികയിലും സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചിട്ടുണ്ടെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരൻ.* ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

*ചരക്ക് സേവന നികുതി വരുമാനത്തില്‍ റെക്കോഡ് വര്‍ധന.* ഏപ്രില്‍ മാസത്തില്‍ 2.10 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരമത്യം ചെയ്യുമ്പോള്‍ 12.4 ശതമാനമാണ് വര്‍ധന. മാര്‍ച്ചില്‍ 1.78 ലക്ഷം കോടിയായിരുന്നു വരുമാനം. ഇതിനുമുമ്പ് കൂടുതല്‍ തുക ലഭിച്ചത് 2023 ഏപ്രിലിലായിരുന്നു. 1.87 ലക്ഷം കോടിയാണ് ലഭിച്ചത്.
 
*ഡല്‍ഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ അടിയന്തര പ്രാബല്യത്തില്‍ പിരിച്ചുവിട്ടു.* വനിതാ ശിശു വികസന വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 2017ല്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന നടപടിക്ക് അംഗീകാരം നല്‍കുകയായിരുന്നു.

*കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ ഹൈദരാബാദിൽ നിന്ന് ഡൽഹിപോലീസ് അറസ്റ്റുചെയ്തു.* വ്യാജ അജണ്ടകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തെറ്റായ വീഡിയോ നിര്‍മിച്ചുവെന്ന ബി.ജെ.പി നേതൃത്വത്തിന്റെ പരാതിയില്‍ സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു.

*ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡീപ്ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയിലായി.* നോയിഡയിലെ ബരോള നിവാസി ശ്യാം കിഷോര്‍ ഗുപ്തയാണ് ഉത്തര്‍പ്രദേശ് പൊലീസ് സ്പെഷ്യല്‍ ടാസക് ഫോഴ്സിന്റെ പിടിയിലായത്. ജനങ്ങളില്‍ വിദ്വേഷം നിറയ്ക്കുന്നതും, ദേശവിരുദ്ധത ശക്തിപ്പെടുത്തുന്നതുമായ ഉള്ളടക്കമായിരുന്നു വീഡിയോയിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

*വിഷദ്രാവകം കുത്തിവെച്ച് പൊലീസുകാരനെ മോഷ്ടാക്കള്‍ കൊലപ്പെടുത്തി.* മുംബൈയിലെ വര്‍ളി സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ വിശാല്‍ പവാറാണ് മോഷ്ടാക്കളുടെ ആക്രമണത്തിനിരയായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മരണത്തിനു കീഴടങ്ങിയത്. ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് താനെ സ്വദേശിയായ വിശാലിന് നേരെ മോഷണശ്രമം ഉണ്ടാകുന്നത്. ഇത് ചെറുക്കുന്നതിനിടെ മോഷ്ടാക്കളുടെ സംഘം ആക്രമിക്കുകയായിരുന്നു.

*പാമ്പ് കടിയേറ്റ് മരിച്ച ഇരുപതുകാരന്റെ രണ്ടുദിവസത്തോളം ഗംഗാനദിയില്‍ കെട്ടിയിട്ട് ഒഴുക്കി ബന്ധുക്കൾ.* മൃതദേഹം ഉയിര്‍ത്തേഴുനേല്‍ക്കുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്. എന്നാൽ, ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാകില്ലെന്നറിഞ്ഞതോടെ ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യകൾ മീഡിയയിൽ വൈറൽ

*ജമ്മു കശ്മീരില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.* കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പിപി സഫ്വാന്‍ (23) ആണ് മരിച്ചത്. അപകടത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
 
*അടൂര്‍ കടമ്പനാട് എട്ട് വയസുകാരി അവന്തികയുടെ മരണം ഷിഗല്ല ബാധിച്ചാണെന്നു സംശയം.* ചൊവ്വാഴ്ച രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ അവന്തിക മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റില്‍ മരണ കാരണം ഷിഗല്ലയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിന് പരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു.

*കെഎസ്ആർടിസി വിജിലൻസ് പരിശോധന ഭയന്ന് മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് സ്ഥലംവിട്ട കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി.* ഗതാഗത മന്ത്രിയുടെ മണ്ഡലമായ പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർക്കെതിരെയാണ് നടപടി. കൂട്ട അവധിയെടുത്തതിന് 10 സ്ഥിരം ഡ്രൈവർമാർക്ക് സ്ഥലം മാറ്റം നല്‍കി. 4 ബദലി വിഭാഗം ഡ്രൈവർമാരെ സർവീസിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു.
 
*പന്നിയങ്കരയില്‍ ജോലിസ്ഥലത്ത് നിന്ന് സൂര്യഘാതമേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.* പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് വിജേഷിന് സൂര്യാഘാതമേറ്റത്. പെയിന്റ് പണിക്കാരനായ വിജേഷിന് ജോലി സ്ഥലത്ത് വച്ചാണ് സൂര്യാഘാതമേല്‍ക്കുന്നത്. ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സൂര്യാഘാതമാണെന്ന് അപ്പോള്‍ മനസിലായിരുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ആണ് മരണം സംഭവിച്ചത്.

*ടയർ മാറ്റാനായി റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറില്‍ ലോറിയിടിച്ച്‌ രണ്ട് വയസുകാരന് ദാരുണാന്ത്യം.* വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ് മരിച്ചത്. അപകടത്തില്‍ എട്ട് പേർക്ക് സാരമായി പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

*സഹകരണബാങ്കിലെ നിക്ഷേപത്തുക തിരികെ കിട്ടാത്തതിൽ മനംനൊന്ത് വിഷംകഴിച്ച ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു.* നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരം (55) ആണ് മരിച്ചത്. അടുത്തയാഴ്‌ച തോമസിന്റെ മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. വിവാഹ ആവശ്യങ്ങൾക്കായി ആയിരുന്നു പണം ആവശ്യപ്പെട്ടത്.

*ഇന്നത്തെ വചനം*
മറ്റൊരുപമ അവന്‍ അവരോടു പറഞ്ഞു: ഒരുവന്‍ വയലില്‍ നല്ല വിത്തു വിതയ്‌ക്കുന്നതിനോട്‌ സ്വര്‍ഗരാജ്യത്തെ ഉപമിക്കാം.
ആളുകള്‍ ഉറക്കമായപ്പോള്‍ അവന്റെ ശത്രുവന്ന്‌, ഗോതമ്പിനിടയില്‍ കള വിതച്ചിട്ടു കടന്നുകളഞ്ഞു.
ചെടികള്‍ വളര്‍ന്ന്‌ കതിരായപ്പോള്‍ കളകളും പ്രത്യക്‌ഷപ്പെട്ടു.
വേലക്കാര്‍ ചെന്ന്‌ വീട്ടുടമസ്‌ഥനോടു ചോദിച്ചു:യജമാനനേ, നീ വയലില്‍, നല്ല വിത്തല്ലേ വിതച്ചത്‌? പിന്നെ കളകളുണ്ടായത്‌ എവിടെ നിന്ന്‌?
അവന്‍ പറഞ്ഞു: ശത്രുവാണ്‌ ഇതുചെയ്‌തത്‌. വേലക്കാര്‍ ചോദിച്ചു: ഞങ്ങള്‍പോയി കളകള്‍ പറിച്ചുകൂട്ടട്ടേ?
അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും.
കൊയ്‌ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്‌ത്തുകാലത്തു ഞാന്‍ കൊയ്‌ത്തുകാരോടു പറയും: ആദ്യമേ കളകള്‍ ശേഖരിച്ച്‌, തീയില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കിവയ്‌ക്കുവിന്‍; ഗോതമ്പ്‌ എന്റെ ധാന്യപ്പുരയില്‍ സംഭരിക്കുവിന്‍.
മത്തായി 13 : 24-30

*വചന വിചിന്തനം*
ഈശോയുടെ വയലിലെ വേലക്കാർക്ക് ഉണ്ടാവേണ്ട നിതാന്ത ജാഗ്രതയെക്കുറിച്ചാണ് ഈശോ പറയുന്നത്. ശത്രുവന്ന് കള വിതച്ചത് വേലക്കാര ഉറങ്ങിപ്പോയതുകൊണ്ടാണ്. കളവിതച്ചു കഴിഞ്ഞാൽ പിന്നെ അതു പറിച്ചെടുക്കുക പ്രയാസകരമാണ്. അതിനാൽ ശത്രു കള വിതയ്ക്കാതെ ശ്രദ്ധിക്കുക എന്നതാണ് വേലക്കാർ ചെയ്യേണ്ട ദൗത്യം. ഈ ദൗത്യം വ്യക്തി ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും സഭയിലും നിർവഹിക്കാൻ നമുക്കു സാധിക്കുന്നുണ്ടോ?
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*