എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളില്‍ 3000 ഒഴിവ്. അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ്, സ്റ്റെനോഗ്രാഫര്‍ എന്നീ തസ്തികളിലാണ് ഒഴിവുകളുള്ളത്. ഓണ്‍ലൈനായി ഫെബ്രുവരി 15 വരെ അപേക്ഷ നല്‍കാം.അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. സ്റ്റെനോഗ്രാഫര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് പ്ലസ്ടു, 10 മിനിറ്റില്‍ 80 വാക്കുകള്‍ ടെപ്പിംഗ് സ്പീഡ് ആവശ്യമാണ്. ഇംഗ്ലീഷില്‍ 50 മിനിറ്റ് ട്രാന്‍സ്‌ക്രിപ്ഷന്‍ വേഗതയും ഹിന്ദിയില്‍ 65 മിനിറ്റ് ട്രാന്‍സ്‌ക്രിപ്ഷന്‍ വേഗതയും ആവശ്യമാണ്. പത്താം ക്ലാസാണ് മള്‍ട്ടിടാസ്‌കിംഗ് സ്റ്റാഫ് പോസ്റ്റിന് ആവശ്യമായ യോഗ്യത.

അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്കുള്ള പ്രായപരിധി 18 മുതല്‍ 27 വയസ് വരെയാണ്. മള്‍ട്ടിടാസ്‌കിംഗ് തസ്തികയില്‍ 25 വയസാണ് പ്രായപരിധി. വിശദവിവരങ്ങള്‍ക്ക് https://www.esic.nic.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം.