കേരള സഭാപ്രതികൾ–63

ഫാ. മാഞ്ഞൂസ് കളപ്പുരയ്ക്കൽ സി.എം.ഐ.

ദീപികബാലസഖ്യത്തിൻ്റെ സാരഥിയായി ഒന്നര വ്യാഴവട്ടക്കാലം പ്രവർത്തിച്ച് കുട്ടികളുടെ ബഹുമുഖമായ കഴിവുകൾ വളർത്തിയെടുക്ക ന്നതിന് നിരവധി പദ്ധതികൾ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കി ലക്ഷ ക്കണക്കിന് ബാലികാബാലന്മാരുടെ ആദരവുകൾ ഏറ്റുവാങ്ങിയ, കുട്ടിക ളുടെ പ്രിയങ്കരനായ കൊച്ചേട്ടനാണ് ഫാ. മാഞ്ഞൂസ് കളപ്പുരയ്ക്കൽ എടത്വായിലെ പ്രസിദ്ധമായ കളപ്പുരയ്ക്കൽ കുടുംബത്തിൽ ജോസഫ് ഏലിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ സന്താനമായി 1926 സെപ്റംബർ 26-ാം തീയതി മാഞ്ഞുസച്ചൻ ഭൂജാതനായി. ജ്ഞാനസ്ന‌ാനപേര് ജോസഫ് എന്നായിരുന്നു. എടത്വാഹൈസ്‌കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 19-ാം വയസ്സിൽ സി.എം.ഐ. സഭയിൽ ചേർന്നു. കൂനമ്മാവ് ചെത്തിപ്പുഴ സെമിനാരികളിൽ വൈദികപഠനം. 1955 ഡിസംബർ 6-ാം തീയതി മാന്നാനത്ത് വച്ച് വൈദികപട്ടം സ്വീകരിച്ചു.

മാഞ്ഞൂസച്ചന്റെ പ്രധാന പ്രവർത്തനരംഗം ദീപിക ബാലസഖ്യ മായിരുന്നു. 18 വർഷക്കാലം ദീപിക ബാലസഖ്യം പ്രസിഡണ്ടായും കൊച്ചേ ട്ടനായും കുട്ടികളുടെ ദീപിക ചീഫ് എഡിറററായും പ്രവർത്തിച്ചു. ഈ സ്ഥാനങ്ങളൊന്നും തന്റെ വ്യക്തിപരമായ പ്രശസ്‌തിക്കുവേണ്ടി ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നതാണ് സത്യം. മാഞ്ഞൂസച്ചൻ കൊച്ചേട്ടൻ സ്ഥാന വഹിച്ചിരുന്ന 18 വർഷത്തിനിടയിൽ 15 വാർഷിക ക്യാമ്പും കുടുംബമേളയും കലോത്സവവും നടത്തുകയുണ്ടായി. ക്യാമ്പിൽ ആയിരത്തോളം കുട്ടികൾ ശരാശരി പങ്കെടുത്തിരുന്നു. മൂന്നും നാലും ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പുകളായിരുന്നു അവ. ഇത്രയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഉള്ള പരിപാടികൾ ആദ്യമായി സംഘടിപ്പിച്ചതും അദ്ദേഹം തന്നെ. ക്യാമ്പിലെവിവിധ മത്സരങ്ങളും ക്ലാസ്സുകളും പുതുമപകരുന്നതായിരുന്നു. ഏതു പ്രശ്ന ത്തെയും സമചിത്തതയോടെയും പ്രാർത്ഥനയിലൂടെയും പരിഹരിക്കുന്ന തിന് മാഞ്ഞൂസച്ചന് അപാരമായ വൈഭവമുണ്ടായിരുന്നു. കുട്ടികൾക്കായി നേതൃത്വപരിശീലനം – പ്രസംഗ പരിശീലനം, വ്യക്തിത്വ വികസനം, ഡാൻസ് പരിശീലനം തുടങ്ങിയവയ്ക്കായി പ്രഗത്ഭരായവരെ നിയോഗിച്ച് നടത്തി യിരുന്നു. കുട്ടികളുടെ മാസികയിൽ കുഞ്ഞുകലാകാരന്മാരെ പ്രോത്സാ ഹിപ്പിക്കാൻ പ്രത്യേക കോളം ഏർപ്പെടുത്തി. സ്കോളർഷിപ്പ് പരീക്ഷകൾ നടത്തുകയും വിദേശ സഹായത്തോടെ സ്കോളർഷിപ്പ് നൽകുകയും

ചെയ്തിരുന്നു. കൂമ്പൻപാറയിൽ 1956 ൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ ബാലസഖ്യാംഗങ്ങൾ ശേഖരിച്ച അരി കപ്പ വസ്ത്രങ്ങൾ എന്നിവയുമായി ആദ്യം അവിടെയെത്തിയത് ബാലസഖ്യ പ്രവർത്തകരും കൊച്ചേട്ടനായ മാഞ്ഞൂസ് അച്ചനുമായിരുന്നു. മാഞ്ഞൂസച്ചന്റെ സാമൂഹ്യ പ്രതിബദ്ധതയാണ് ഇതിൽ തെളിഞ്ഞു കാണുന്നത്. രാഷ്ട്രപതിയായിരുന്ന ശ്രീ. വി.വി. ഗിരിയെ ബാലസഖ്യ ത്തിന്റെ രക്ഷാധികാരിയായി ലഭിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യുകയും അക്കാര്യം വിജയകരമായി തീരുകയും ചെയ്‌തു. രാഷ്ട്രപതികേരളത്തിൽ എത്തുമ്പോഴെല്ലാം കൊച്ചേട്ടനും ബാലസഖ്യഭാരവാഹികളും അദ്ദേഹത്തെ സന്ദർശിക്കുമായിരുന്നു. മാഞ്ഞൂസച്ചൻ്റെ ഭാവനാപൂർണ്ണമായ പ്രവർത്ത നഫലമായിട്ടാണ് ഇത് സാധിച്ചത്. ബാലസഖ്യത്തിന്റെ അംഗസംഖ്യ ലക്ഷമായപ്പോൾ, അതിൻ്റെ ആഘോഷം പാലായിൽ വച്ച് അതിവിപുലമായതോതിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്‌ധിയെ പങ്കെടുപ്പിച്ചുകൊണ്ട്
നടത്തുകയുണ്ടായി. ലക്ഷം പുഷ്‌പമേളയിൽ ഏഴുലക്ഷത്തോളം ആളുകൾപങ്കെടുത്തുവെന്നാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌. ആഴതോറുമുള്ളദീപികയിലെ ബാലപംക്തിയിലൂടെയും കത്തിലൂടെയും ബാലസഖ്യസംബന്ധമായ കാര്യങ്ങൾ അറിയിക്കുകയും സാമൂഹ്യ രാഷ്ട്രീയ കാഴ്‌ചപ്പാടുകൾവിലയിരുത്തുവാൻ ശ്രമിക്കുകയും ചെയ്ിരുന്നു. ഒന്നര വ്യാഴവട്ടക്കാലത്തെമാഞ്ഞൂസച്ചന്റെ നേതൃത്വം ആർക്കും വിസ്മരിക്കാൻ സാധ്യമല്ല. ബാലസഖ്യം കൊച്ചേട്ടൻ സ്ഥാനത്തുനിന്നും പിരിഞ്ഞ മാഞ്ഞൂസച്ചൻ കർമ്മലകുസുമം മാസികയുടെ ചീഫ് എഡിറററായി 11 വർഷം പ്രവർത്തിച്ചു. കാലികങ്ങളായ രാഷ്ട്രീയ – സാമൂഹിക – സഭാബന്ധിയായ പ്രശ്‌നങ്ങളെ ക്കുറിച്ചുള്ള തുറന്ന വിമർശനങ്ങൾ പലപ്പോഴും വിമർശനത്തിന് ഇടനൽകി യിട്ടുണ്ട്.

സി.എം.ഐ. സഭയുടെ മൈനർ സെമിനാരിയിൽ 15 വർഷത്തോളം അദ്ധ്യാപകനായിരുന്നു. മൂന്നുപ്രാവശ്യം റെക്ടർ പദവിയും അലങ്ക രിച്ചിട്ടുണ്ട്. ചെത്തിപ്പുഴ ഇടവകയിൽ മൂന്നുവർഷം ഇടവകജോലിയിൽ വ്യാപൃതനായിരുന്നു. രണ്ടുവർഷം ഉപരിപഠത്തിനായി റോമിലേക്ക് പോയി. അഞ്ചേലിക്കാ യൂണിവേഴ്‌സിറ്റിയിൽ തിയോളജി പഠിച്ചു. അതിനിടയിൽ