*സംസ്ഥാനത്ത് അതിശക്തമായ കടലാക്രമണം.* തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ അതിശക്തമായ കടല്‍ക്ഷോഭം ഉണ്ടായി. തിരുവനന്തപുരം പൂവ്വാര്‍ മുതല്‍ പൂന്തുറ വരെയുള്ള ഭാഗത്താണ് ശക്തമായ കടലാക്രമണം ഉണ്ടായത്. പൊഴിയൂരില്‍ കടലാക്രമണത്തില്‍ മത്സ്യബന്ധന ഉപകരണങ്ങളും യാനങ്ങളും നശിച്ചു. റോഡുകള്‍ തകര്‍ന്നു. തീരത്തെ വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. പൂവാര്‍ അടിമലത്തുറ ഭാഗം വരെയാണ് കടല്‍ കേറ്റമുണ്ടായത്.

*കേരളത്തിനും തമിഴ്‌നാടിനും ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം നല്‍കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.*  കടലാക്രമണം രണ്ട് ദിവസം കൂടി തുടരാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

*ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.* മദ്യനയ കേസില്‍ അറസ്റ്റിലിരിക്കെയാണ് കെജ്രിവാളിന്റെ വാഗ്ദാനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പ്രധാനമായും ആറ് വാഗ്ദാനങ്ങളാണ് കെജ്രിവാള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഡല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവിയും രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷയും പ്രധാന ലക്ഷ്യങ്ങളില്‍ ചിലതാണ്.
 
*കനത്ത മഴയിലും കൊടുങ്കാറ്റിലും അസമിലെ ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡൊലോയ് രാജ്യാന്തര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു.* ഞായറാഴ്ച വൈകീട്ടാണ് സംഭവം. മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

*പാരസെറ്റമോളും അസിത്രോമൈസിനും ഉള്‍പ്പെടെ അവശ്യമരുന്നുകളുടെ വില വര്‍ധിക്കുന്നു.* ഏപ്രില്‍ 1 മുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വ്യക്തമാക്കി.
 
*ബംഗാളിൽ ജൽപൈഗുരിയി ലുണ്ടായ ചുഴലിക്കാറ്റിൽ മരംവീണ് നാലു പേർ മരിച്ചു.* നൂറിലധികം പേർക്ക് പരിക്കേ റ്റതായും നിരവധി വീടുകൾക്ക് നാശനഷ്ട ങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.അസമിലുണ്ടായ ശക്തമായ കാറ്റിലും മഴയി ലും ഗുവാഹത്തി വിമാനത്താവളത്തിനും കേടുപാടുകൾ സംഭവിച്ചു. കാറ്റും മഴയും തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളി ൽ വിമാനയാത്ര നിരോധിച്ചു.

*പെൻഷൻ മുടങ്ങിയതിനെ തുടർ ന്ന് റോഡിൽ കസേരയിട്ട് സമരം ചെയ്ത പൊന്നമ്മ(90) അന്തരിച്ചു.* വാർധക്യ സഹ ജമായ അസുഖങ്ങളെ തുടർന്ന് ഞായറാ ഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അന്ത്യം.അഞ്ച് മാസമായി പെൻഷൻ മുടങ്ങിയതി നെ തുടർന്ന് മരുന്നും വീട്ടുസാധനങ്ങളും വാങ്ങാൻ കഴിയാതെ വന്നതോടെയാണ് പൊന്നമ്മ ഇടുക്കി വണ്ടിപ്പെരിയാറിൽ റോ ഡിൽ കസേരയിട്ട് പ്രതിഷേധിച്ചത്.

*റിയാസ് മൗലവി കേസിൽ സർ ക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി.രാജീവ്.* കോടതിയിൽ നിന്നുണ്ടായ വിധി അസാ ധാരണങ്ങളിൽ അസാധാരണമെന്നും കേ സിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നട ന്നുവെന്നും മന്ത്രി പറഞ്ഞു.അതേസമയം റിയാസ് മൗലവി വധക്കേസി ൽ പ്രതിപക്ഷം ആരോപണം കടുപ്പിക്കുന്ന തിനിടെയാണ് തെരഞ്ഞെടുപ്പ് വേളയിൽ വേഗത്തിൽ അപ്പീൽ നൽകാനുള്ള നീക്കം സർക്കാർ നടത്തുന്നത്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിലെ യുഡിഎ ഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയുടെ വി കസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ പേരും ചിത്രങ്ങ ളും മറയ്ക്കാൻ നിർദേശം.
ജില്ലാ വരണാധികാരിയായ കളക്ടറാണ് ഇ തുമായി ബന്ധപ്പെട്ട നിർദേശം തെരഞ്ഞെ ടുപ്പ് സ്ക്വാഡിന് നല്കിയത്.

*ബിജെപി മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അ ദ്വാനിക്ക് രാഷ്ട്രപതി ദ്രൗപതി മുർമു ഭാരത് രത്ന നൽകി.* അദ്വാനിയുടെ ഡൽഹിയി ലെ വസതിയിലെത്തിയാണ് രാഷ്ട്രപതി അ ദ്ദേഹത്തിന് ഇന്ത്യയടെ പരമോന്നത സിവി ലിയൻ ബഹുമതി കൈമാറിയത്.
 
*കർണാടകയിലെ ബിജെ പി സ്ഥാനാർഥിയുടെ പോസ്റ്ററിൽ തന്റെ ഫോട്ടോ വന്നതിന് പിന്നിൽ രാഷ്ട്രീയക്കളി യാണെന്ന് മന്ത്രിയും ജെഡി-എസ് കേരള ഘടകം നേതാവുമായ കെ. കൃഷ്ണൻകുട്ടി.* വ്യാജപോസ്റ്ററിനെതിരേ നിയമനടപടി സ്വീ കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ബംഗളൂരു റൂറൽ സ്ഥാനാർഥിയും എച്ച്.ഡി. ദേവഗൗഡയുടെ മരുമകനുമായ ഡോ. സി. എൻ. മഞ്ജുനാഥിൻ്റെ പോസ്റ്ററിലാണ്

*സെർവർ തകരാറി നെത്തുടർന്നു സംസ്ഥാനത്തു വീണ്ടും റേഷൻ വിതരണം താറുമാറായി.* മാർച്ചിലെ അവ സാന പ്രവൃത്തിദിനത്തിൽ റേഷൻ സാധന ങ്ങൾ വാങ്ങാനെത്തിയ പതിനായിരങ്ങൾ വെറുംകൈയോടെ മടങ്ങി. മാർച്ച് അവസാന ത്തോടെ മാത്രമാണ് അരിയും സാധനങ്ങളും സർക്കാർ റേഷൻകടകളിലത്തിച്ചത്.ഇതിനിടെ ഇ-പോസ് മെഷീനുകൾ കൂട്ട ത്തോടെ പണിമുടക്കിയതിനാൽ അരിയടക്ക മുള്ള റേഷൻ സാധനങ്ങൾ വാങ്ങാനാകാ തെ കുടുംബങ്ങൾ വലയുന്ന സാഹചര്യമാ ണുണ്ടായത്.
 
*പൗരത്വ നിയമ ഭേദഗ തിക്കെതിരേ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്ന സർക്കാർ തീരു മാനത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.* കേസുകൾ പിൻവലിച്ചതു സം ബന്ധിച്ചു വിശദീകരണം നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് നോ ട്ടീസ് നൽകി.കേസ് പിൻവലിക്കാനുള്ള തീരുമാനം തെര ഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പു ക മ്മീഷനു പരാതി നൽകിയിരുന്നു.

*കാളികാവ് രണ്ടര വയസുകാരിയെ മർദിച്ച പിതാവ് അറസ്റ്റിൽ.* പൂങ്ങോട് നാലു സെന്റി ലെ ഫർഷാനയുടെ മകൾ ഷഹാനയ്ക്കാണ് മർദനമേറ്റത്. പിതാവ് ചാഴിയോട് തൊണ്ടി യിൽ ജുനൈദിനെ (34) പോലീസ് അറസ്റ്റ് ചെയ്തു‌.മർദനമേറ്റ പരിക്കുകളോടെ ഷഹാന മഞ്ചേ രി ആശുപത്രിയിൽ ചികിത്സയിലാണ്. അടി ച്ചു പരിക്കേൽപ്പിക്കൽ, ജുവനൈൽ ജസ്റ്റീസ് ആക്ട് എന്നിവ ചുമത്തിയാണ് ജുനൈദിനെ തിരേ കാളികാവ് പോലീസ് കേസെടുത്തിട്ടു ള്ളത്.

*ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഈസ്റ്റർ ആശംസകൾ നേർന്നു. ക്രിസ്‌തുദേവൻ് ഉയിർ ത്തെഴുന്നേൽപ്പിനെ വാഴ്ത്തുന്ന ഈസ്റ്റർ സമസ്യഷ്ടിസ്നേഹവും ക്ഷമാശീലവും കൊണ്ട് ജ നമനസ്‌സുകളെ സമ്പന്നമാക്കട്ടെ എന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഈസ്റ്റർ സന്ദേ ശത്തിൽ പറഞ്ഞു.

*ഇലക്ഷൻ ഡ്യൂട്ടിയിൽ സന്യസ്ഥരെയും വൈദികരെയും ഒഴിവാക്കാതെ ഇലക്ഷൻ കമ്മീഷൻ* ഇപ്രാവശ്യം ലോകസഭ ഇലക്ഷനിൽ ഡ്യൂട്ടി ചെയ്യുന്നതിനായി സർക്കാർ ജീവനക്കാരെ തെരഞ്ഞെടുത്തപ്പോൾ വൈദികരെയും കന്യാസ്ത്രീകളെയും ഒഴിവാക്കിയില്ല.ഡ്യൂട്ടിക്ക് സന്യാസ വസ്ത്രങ്ങൾ അണിഞ്ഞ് ഇലക്ഷൻ നടക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥർ ഇരിക്കുമ്പോൾ അത് വോട്ടർമാരെ സ്വാധീനിക്കുവാൻ സാധ്യതയുണ്ടെന്ന് പരാതി ഉയരുന്നു. മുൻവർഷങ്ങളിൽ കന്യാസ്ത്രീകളെയും വൈദികരെയും ഇക്കാരണത്താൽ ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിരുന്നു ഓർഡർ സൈറ്റ് വഴി ജീവനക്കാരുടെ പേര് വിവരങ്ങൾ ശേഖരിക്കുകയും അത് ക്രോഡീകരിച്ച് ഡ്യൂട്ടി നൽകുകയും ആയിരുന്നു.

*പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസർ മനോജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വകുപ്പുതല റിപ്പോർട്ട് സമർപ്പിച്ചു.* അടൂർ ആർഡിഒ ജില്ലാ കളക്ടർക്കാണ് റിപ്പോർട്ട് കൈമാറിയത്. മനോജിന്റെ ആത്മഹത്യയ്ക്ക് കാരണം രാഷ്ട്രീയ സമ്മർദ്ദമെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. അതേസമയം, സമ്മർദ്ദം ഏത് രാഷ്ട്രീയകക്ഷിയുടെതാണെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. 
 
*പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു പറ്റിച്ചെന്ന ആരോപണവുമായി സിദ്ധാർഥന്റെ അച്ഛൻ.* ‘പ്രതിയായ അക്ഷയ് സിപിഎം നേതാവ് എംഎം മണിയുടെ ചിറകിനടിയിലാണ്. എന്തിനാണ് അക്ഷയിനെ സംരക്ഷിക്കുന്നത്? അവനെ തുറന്നുവിട്ടുകൂടേ?അവനെ വെളിയില്‍ വിട്ട ശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. എല്ലാത്തിനും മുഖ്യമന്ത്രി മറുപടി പറയണം. ഉത്തരം കിട്ടുന്നതിന് വേണ്ടി ക്ലിഫ് ഹൗസിന് മുന്നില്‍ സമരം നടത്തും.

*ശമ്പളത്തിന്റെയും പെൻഷന്റെയും കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.* എല്ലാവർക്കും കൃത്യമായി ഒന്നാം തീയതി തന്നെ ശമ്പളം കൊടുക്കുമെന്നും ധനമന്ത്രി ഉറപ്പ് നൽകി. ക്ഷേമ പെൻഷൻ കൊടുക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തുക ഈ വർഷം ട്രഷറി വഴി നൽകിയെന്ന് മന്ത്രി പറഞ്ഞു.
 
*കാസര്‍ഗോഡ് റിയാസ് മൗലവി കൊലപാതക കേസില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം.* കോടതിയില്‍ പ്രതീക്ഷയുണ്ടായിരുന്നെന്നും, കേസില്‍ തെളിവില്ലെങ്കില്‍ പ്രതികളെ ജയിലിലിട്ടത് എന്തിനെന്നും സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ മാധ്യമങ്ങളോട് ചോദിച്ചു. കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് കാസര്‍ഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചു.

*1970 കളിലെ തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുനൽകാനുള്ള കോൺഗ്രസിൻ്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി.* രാജ്യത്തിൻ്റെ അഖണ്ഡതയും താൽപ്പര്യങ്ങളും പാർട്ടി ദുർബലപ്പെടുത്തുകയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. 1974-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയന്നാണ് പ്രധാനമന്ത്രി മോദിയുടെ പ്രതികരണം.

*ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി.* യാതൊരു അന്വേഷണവും കൂടാതെ കേന്ദ്രസർക്കാർ ജനങ്ങളെ ജയിലിലിടുകയാണെന്നും ഇത് കലിയു​ഗത്തിലെ അമൃതകാലമാണെന്നും അവർ വിമർശിച്ചു. താനടക്കമുള്ള ജമ്മു കശ്മീരിലെ മുതിർന്ന നേതാക്കൾ വീട്ടുതടങ്കലിലാണെന്നും മെഹ്ബൂബ പറഞ്ഞു. രാം ലീല മൈതാനത്തു നടക്കുന്ന ഇൻഡ്യ മഹാറാലിയിൽ സംസാരിക്കവെയാണ് അവരുടെ വിമർശനം.

*കൊച്ചിയിൽ വയോധികയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ.* വയോധികയുടെ നിർണായക മൊഴി അടിസ്ഥാനപ്പെടുത്തിയാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചേന്ദമംഗലം കിഴക്കുംപുറം കൊറ്റട്ടാല്‍ ഭാഗത്ത് മാതിരപള്ളി വീട്ടില്‍ ഷാജഹാനെ (28) ആണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊറ്റട്ടാല്‍ ക്ഷേത്രത്തിന് സമീപത്തുള്ള റോഡിലൂടെ നടന്നു പോകുമ്പോഴാണ് 80 വയസുകാരിയായ സുഭദ്രയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിച്ചത്.

*കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.* മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ ലക്ഷ്യം വെച്ച് കൊണ്ട് സ്വര്‍ണക്കടത്ത് കേസില്‍ ഒരു പ്രത്യേക ഓഫീസിനു ബന്ധമുണ്ടെന്ന് ആരോപിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഉന്നത കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിലെ ബൂത്തുതല കാര്യകര്‍തൃക്കളുമായി നമോ ആപ് വഴിയുള്ള ഓണ്‍ലൈന്‍ സംവാദത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
 
*മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു.* മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീര്‍ ആണ് കൊല്ലപ്പെട്ടത്. സിംനയുടെ കഴുത്തിലും പുറത്തുമാണ് കുത്തേറ്റിരിക്കുന്നത്. സംഭവത്തില്‍ പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി. പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് സിംനയുടെ കഴുത്തിലും പുറത്തും പ്രതി കുത്തിയത്.

*കോട്ടയം ജില്ലയിലെ തിരുവാതുക്കലിലെ വീട്ടുമുറ്റത്ത് നിന്ന് പിടികൂടിയത് 47 മൂർഖൻ കുഞ്ഞുങ്ങളെ.* വനം വകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ ടീമാണ് മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്. ഇവയോടൊപ്പം ഒരു വലിയ മൂർഖനെയും പിടികൂടിയിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കിടയിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന റെക്കോർഡ് പാമ്പ് പിടുത്തമാണ് ഇന്ന് കോട്ടയത്ത് നടന്നത്. വേളൂർ സ്വദേശി രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്ത് ഇന്നലെ രാവിലെയാണ് പാമ്പിന്റെ മുട്ടകൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വനം വകുപ്പിന്റെ റെസ്ക്യൂ ടീമിനെ വിവരം അറിയിക്കുകയായിരുന്നു.
 
*പട്ടാഴിമുക്കിൽ അനുജയും ഹാഷിമും മരണപ്പെട്ട കാർ അപകടത്തിൽ നിർണ്ണായക കണ്ടെത്തലുമായി മോട്ടോർ വാഹനവകുപ്പ്.* അപകടത്തിന് കാരണം ലോറിയിലേക്ക് കാർ മനപ്പൂർവം ഇടിച്ചുകയറ്റിയതാണെന്ന് മോട്ടോർ വാഹനവകുപ്പിന്‍റെ കണ്ടെത്തൽ. കൂടാതെ കാർ അമിത വേഗതയിലായിരുന്നുവെന്നും അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി. എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറും. 

*കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടിത്തം.* യുണൈറ്റഡ് ബിൽഡിംഗിലെ 20ലേറെ കടകളുള്ള ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപിടിത്തം ഉണ്ടായത്. കോംപ്ലക്സിലെ ഒരു കട പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ചെരുപ്പ്, സ്റ്റേഷനറി എന്നീ സാധനങ്ങൾ വിൽക്കുന്ന കടയാണ് പൂർണ്ണമായും അഗ്നിക്കിരയായത്.

*വടക്കൻ സിറിയയിലെ തിരക്കേറിയ ചന്തയിൽ വൻ സ്ഫോടനം.* കാർ ബോംബ് സ്ഫോടനമാണ് നടന്നിട്ടുള്ളത്. അപകടത്തിൽ 7 പേർ കൊല്ലപ്പെട്ടു. തുർക്കിയുടെ അതിർത്തി പ്രദേശത്തുള്ള ആലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തിന് സമീപമാണ് സ്ഫോടനം നടന്നത്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസാദിനെതിരെ പോരാടുന്ന തുർക്കി അനുകൂല റിബലുകൾ നയിക്കുന്ന അസാസിൽ നടന്ന ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

*നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന മാതാവ് 18 വര്‍ഷത്തിന് ശേഷം പിടിയിൽ.* ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോളെന്ന് വിളിക്കുന്ന ഓമന (57) യാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

*അമ്പലപ്പുഴ കഞ്ഞിപ്പാടം തുരുത്തിച്ചിറ പൂക്കൈത കായലിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു* കരുമാടി ഇരുപതിൽചിറ വീട്ടിൽ ജോജി അലക്സസ് (30) ആണ് മരിച്ചത്.ഞായറാഴ്‌ച ഉച്ചയ്ക്കായിരുന്നു അപകടം. മാതൃ സഹോദരിയുടെ കഞ്ഞിപ്പാടത്തുള്ള വീട്ടിലെത്തി യതായിരുന്നു.നീന്തുന്നതിനിടെ യുവാവിന് അപസ്‌മാരമുണ്ടാ യെന്നാണ് കരുതുന്നത്.

*കൽപ്പറ്റ സ്വകാര്യമെഡിക്കൽ കോളജ് ആശുപത്രി യിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ട ത്തി* മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ കെ.ഇ.ഫെലിസ് നസീ ർ (31) ആണ് മരിച്ചത്. ആശുപത്രി കാമ്പസിലെ വീട്ടിലാണ് മൃതദേഹം ക ണ്ടെത്തിയത്. ജനറൽ സർജറി വിഭാഗം അസിസ്റ്റ ന്റ് പ്രൊഫസർ ആയിരുന്നു ഡോ. ഇ.കെ. ഫെലി സ് നസീർ. ഡോക്ടർമാർക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനുമായി പ്രവർ ത്തിക്കുന്ന അസോസിയേഷനിലെ കൗൺസിലർ കൂടിയായിരുന്നു ഡോ. ഫെലിസ് നസീർ.

*ലോകമെമ്പാടും കര്‍ത്താവിന്റെ ഉത്ഥാന തിരുനാള്‍ ആഘോഷിക്കുന്ന വേളയില്‍ ഈസ്റ്റർ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും.* ഈസ്റ്റർ ദിനം നവീകരണത്തിൻ്റെയും ശുഭാപ്തിവിശ്വാസത്തിൻ്റെയും സന്ദേശം എല്ലായിടത്തും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഐക്യവും സമാധാനവും ഊട്ടിയുറപ്പിച്ചുകൊണ്ട് ഒരുമിച്ചുകൂടാൻ ഈ ദിനം നമുക്കെല്ലാവർക്കും പ്രചോദനമാകട്ടെയെന്നും നരേന്ദ്ര മോദി ‘എക്സി’ല്‍ കുറിച്ചു. എല്ലാവർക്കും സന്തോഷകരമായ ഈസ്റ്റർ ആശംസ നേരുകയാണെന്ന വാക്കുകളോടെയാണ് പ്രധാനമന്ത്രിയുടെ സന്ദേശം അവസാനിക്കുന്നത്.

*ഇന്നത്തെ വചനം*
മറിയം കല്ലറയ്‌ക്കു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്നു. അവള്‍ കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കുനിഞ്ഞു കല്ലറയിലേക്കു നോക്കി.
വെള്ളവസ്‌ത്രം ധരി ച്ചരണ്ടു ദൂതന്‍മാര്‍ യേശുവിന്റെ ശരീരം വച്ചിരുന്നിടത്ത്‌, ഒരുവന്‍ തലയ്‌ക്കലും ഇതരന്‍ കാല്‍ക്കലുമായി ഇരിക്കുന്നത്‌ അവള്‍ കണ്ടു. അവര്‍ അവളോടു ചോദിച്ചു: സ്‌ത്രീയേ, എന്തിനാണു നീ കരയുന്നത്‌? അവള്‍ പറഞ്ഞു: എന്റെ കര്‍ത്താവിനെ അവര്‍ എടുത്തുകൊണ്ടുപോയി; അവര്‍ അവനെ എവിടെയാണു വച്ചിരിക്കുന്നത്‌ എന്ന്‌ എനിക്കറിഞ്ഞുകൂടാ.
ഇതു പറഞ്ഞിട്ട്‌ പുറകോട്ടു തിരിഞ്ഞപ്പോള്‍ യേശു നില്‍ക്കുന്നത്‌ അവള്‍ കണ്ടു. എന്നാല്‍, അത്‌ യേശുവാണെന്ന്‌ അവള്‍ക്കു മനസ്‌സിലായില്ല.
യേശു അവളോടു ചോദിച്ചു: സ്‌ത്രീയേ, എന്തിനാണ്‌ നീ കരയുന്നത്‌? നീ ആരെയാണ്‌ അന്വേഷിക്കുന്നത്‌? അതു തോട്ടക്കാരനാണെന്നു വിചാരിച്ച്‌ അവള്‍ പറഞ്ഞു: പ്രഭോ, അങ്ങ്‌ അവനെ എടുത്തുകൊണ്ടു പോയെങ്കില്‍ എവിടെ വച്ചു എന്ന്‌ എന്നോടു പറയുക. ഞാന്‍ അവനെ എടുത്തുകൊണ്ടുപൊയ്‌ക്കൊള്ളാം. യേശു അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞ്‌ റബ്‌ബോനി എന്ന്‌ ഹെബ്രായ ഭാഷയില്‍ വിളിച്ചു – ഗുരു എന്നര്‍ഥം.
യേശു പറഞ്ഞു: നീ എന്നെതടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക്‌ ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരന്‍മാരുടെ അടുത്തുചെന്ന്‌ അവരോട്‌ ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെദൈവത്തിന്റെയും അടുത്തേക്ക്‌ ആരോഹണം ചെയ്യുന്നു എന്നു പറയുക.
മഗ്‌ദലേനമറിയം ചെന്ന്‌ ഞാന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന്‍ ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞു എന്നും ശിഷ്യന്‍മാരെ അറിയിച്ചു.
യോഹന്നാന്‍ 20 : 11-18

*വചന വിചിന്തനം*
കരയുന്നവർക്കു സമാശ്വാസം ലഭിക്കുന്നു. പ്രതീക്ഷ നഷ്ടപ്പെട്ടവർക്കു പ്രത്യാശ ലഭിക്കുന്നു. സ്നേഹിക്കുന്നവർക്കു സാമിപ്യം ലഭിക്കുന്നു. കാത്തിരിക്കുന്നവർക്കു കാണാൻ സാധിക്കുന്നു. ഉത്ഥാനമെന്ന വലിയ യാഥാർത്ഥ്യത്തിലേക്കു മഗ്ദലന മറിയം കടന്നു വരുന്നതാണ് നമുക്കു കാണാൻ സാധിക്കുന്നതത്. മഗ്ദലനയെപ്പോലെ കർത്താവിനെ ആഴമായി സ്നേഹിക്കുന്നവർക്കാണ് ഉത്ഥാനാഭവം ഉണ്ടാകുന്നത്. നമുക്കും നമ്മുടെ കർത്താവിനെ ആഴമായി സ്നേഹിക്കാം. ഉത്ഥാനാനുഭവത്തിൽ പങ്കുചേരാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*