അമ്മയുടെ കാമുകന്റെ മര്‍ദ്ദനത്തിനിരയായി ഗുരുതരാവസ്തയില്‍ ആശുപത്രിയില്‍ കഴിയുന്ന ഏഴുവയസുകാരനെ തേടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍ എത്തും. ഇപ്പോള്‍ നടക്കുന്നചികിത്സയടെയുടെയും ടുടര്‍ ചികിത്സയുടെയും വിശദാംശങ്ങള്‍ വിലയിരുത്തും. അതേസമയം കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിറുത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച നിലയിലാണ്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം മാത്രമാണ് വെന്റിലേറ്റര്‍ മാറ്റുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളു. ഇന്ന് ട്യൂബിലൂടെ കുട്ടിക്ക് ദ്രവാക രൂപത്തിലുള്ള ഭക്ഷണം നല്‍കും. മസ്തിഷ്‌കമരണം സ്ഥിതീകരിക്കാറായിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു.
അമ്മയുടെ കാമുകന്റെ മര്‍ദ്ദനത്തിനിരയായ കുട്ടിയെ കാണാന്‍ ഇന്ന് മുഖ്യമന്ത്രിയെത്തും
