കേരള സഭാപ്രതിഭകൾ-16

ഫാ. സി.എം. ചെറിയാൻ കുരീക്കാട്ട് എസ്.ജെ.

ധ്യാനഗുരു, എഴുത്തുകാരൻ, ആത്മീയോപദേഷ്ടാവ് എന്നീ നിലക ളിലുള്ള പ്രേഷിത പ്രവർത്തനങ്ങളിലൂടെ കേരളത്തിൻ്റെ ആത്മീയരംഗത്ത് ശ്രദ്ധേയനായിതീർന്ന ഫാ. സി.എം. ചെറിയാൻ പാലായിൽ കുരീക്കാട്ടുകൂ ടുംബത്തിൽ അഡ്വ. സി.എം. മാത്യു മറിയം കുടക്കച്ചിറ ദമ്പതികളുടെ രണ്ടാമത്തെ മകനായി 1919 മാർച്ച് 2-ാം തീയതി ജനിച്ചു. സ്‌കൂൾ വിദ്യാ ഭ്യാസം പാലായിലും പ്രീ-യൂണിവേഴ്‌സിറ്റി സെൻ്റ് ബെർക്കുമാൻസ് കോളേജ് ചങ്ങനാശ്ശേരിയിലും ആയിരുന്നു. തുടർന്ന് തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ചേർന്ന് ബി.എ. ബിരുദം 1939-ൽ കരസ്ഥമാക്കി. അക്കാലത്ത് ചെറിയാന്റെ അമ്മാവൻ തോമസ് കുടക്കച്ചിറ മദ്രാസിൽ നിന്നും എം.ബി. ബി.എസ്. പഠനം പൂർത്തിയാക്കി പാലായിൽ പ്രാക്ടീസ് ചെയ്തുകൊണ്ടിരു ന്നു. ഡോ. തോമസ് ക്ലിനിക്കിൽ തനിച്ചായിരുന്നു. ഡോക്ടറുടെ സെക്രട്ട റിയും വീട്ടുകാര്യസ്ഥനുമായി പ്രവർത്തിക്കാൻ ചെറിയാൻ എത്തിച്ചേർന്നു. ഒരിക്കൽ വൈകുന്നേരം മീനച്ചിലാറ്റിൽ കുളിക്കാൻ പോയപ്പോൾ ഡോ. തോമസ് അപ്രതീക്ഷിതമായി ഒരു ചോദ്യം തൊടുത്തുവിട്ടു. ചെറിയാൻ കുഞ്ഞേ നിനക്ക് ഒരു വൈദികനായിക്കൂടെ? അഞ്ചുമിനിട്ട് തികച്ച് പ്രാർത്ഥി ക്കാൻ കഴിയാത്ത ഞാൻ എങ്ങനെ ഒരു വൈദികനാകും. ഇതായിരുന്നു ചെറിയാന്റെ മറുപടി. രണ്ടാഴ്‌ചക്കുശേഷം വൈകിട്ട് പള്ളിയിലെത്തി പ്രാർ ത്ഥിച്ചുകൊണ്ടിരിക്കെ “നീ ഒരു വൈദികനാകണം” എന്ന സന്ദേശം തന്റെ ചെവിയിൽ മാറ്റൊലിക്കൊണ്ടു. തനിക്കു ലഭിച്ച ആ വെളിച്ചം ഏറ്റുവാങ്ങി വൈദികനാകാൻ തന്നെ തീരുമാനിച്ചു. സ്‌കൂൾ ലൈബ്രറിയിൽ ചെന്ന് വായിക്കാനായി ഒരു കൊച്ചുപുസ്‌തകം തിരഞ്ഞെടുത്തു. “വി. ഇഗ്നേഷ്യ സിന്റെ ആദ്ധ്യാത്മികാഭ്യാസങ്ങൾ” എന്ന ഗ്രന്ഥമായിരുന്നു അത്. ക്ലിനിക്കിലെ സ്വന്തം മുറിയിൽ ഇരുന്ന് ആ പുസ്‌തകം വായിച്ചു. അതിലെ തത്ത്വവും അടിസ്ഥാനവും ചെറിയാൻ്റെ ഹൃദയത്തിൽ ആഴമായി പതിച്ചു. വി. ഇഗ്നേഷ്യസ് എന്ന മിസ്റ്റിക്കിൻ്റെ വാക്കുകൾ അദ്ദേഹത്തെ ഒരു പുതിയ അവസ്ഥയിലെത്തിച്ചു.

തൃശ്ശിനാപ്പള്ളി സെൻ്റ് ജോസഫ് കോളേജിൽ ചേർന്ന് പഠനം ആരം ഭിച്ചു. വൈദികനാകാനുള്ള താല്‌പര്യം തൻ്റെ സ്നേഹിതനോടു പറഞ്ഞ പ്പോൾ അങ്ങനെയെങ്കിൽ ഈശോസഭയിൽ ചേരരുതോ എന്ന് സ്നേഹി തൻ ചോദിച്ചു. അയാളിൽനിന്നും ലഭിച്ച വിലാസത്തിൽ വൈസ് പ്രൊവിൻഷ്യാൾക്ക് ചെറിയാൻ ഒരു കത്തയച്ചു. വി. ഇഗ്നേഷ്യസിന്റെ കൃതി യുടെ ശ്രദ്ധാപൂർവ്വമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് താൻ സന്യാ സജീവിതം തിരഞ്ഞെടുത്തതെന്ന് ചെറിയാൻ ആ കത്തിൽ സൂചിപ്പിച്ചിരു ന്നു. വൈസ് പ്രൊവിൻഷ്യാൽ ഫാ. ആൻഡ്രൂ. എയ്‌റോയുടെ മറുപടി മടക്കത്തപാലിൽ വന്നു. ചെറിയാനെ സഭയിലേക്ക് സ്വീകരിക്കാൻ തയ്യാറാ ണെന്നായിരുന്നു ചുരുക്കം.

ഈശോ സഭയിൽ ചേരുന്നതിനായി കൊടൈക്കനാൽ ഷമ്പഗന്നൂരി ലേക്ക് പോയി. പാലായിൽ ക്ലിനിക് നടത്തിക്കൊണ്ടിരുന്ന അമ്മാവൻ ഡോ. തോമസ് പ്രാക്ടീസ് ഉപേക്ഷിച്ച് കർമ്മലീത്താ സഭയിൽ ചേരുകയും ഫാ. റാഫേൽ എന്നപേര് സ്വീകരിക്കുകയും ചെയ്‌തു. അദ്ദേഹം അടുത്ത നാളി ലാണ് ദിവംഗതനായത്.

1939 ൽ ചെറിയാൻകുഞ്ഞ് ഈശോസഭയിൽ ചേർന്നു. സന്യാസജീ വിതകാലഘട്ടത്തിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദത്തിനായി മദ്രാസ് പ്രസിഡൻസി കോളേജിൽ ചേർന്നു. ഫസ്റ്റ് റാങ്കോടെ അദ്ദേഹം പ്രശസ്തവിജയം കരസ്ഥമാക്കി. ഈ വൻവിജയം അന്ന് എല്ലാവരുടെയും ഇടയിൽ വലിയ വാർത്തയായിരുന്നു. പിന്നീട് ദൈവശാസ്ത്രം പഠിക്കാൻ വെസ്റ്റ്ബംഗാളിലുള്ള കേഴ്‌സിയോങ്ങിൽ ചേർന്നു. 1952 ൽ വൈദികപദവി യിലേക്കുയർത്തപ്പെട്ടു. ബൈബിൾ പഠനത്തിലെ ചെറിയാൻ താല്‌പര്യവും ശ്രദ്ധയും നിരീക്ഷിച്ച പ്രമുഖ ബൈബിൾ പണ്‌ഡിതനും ചെറിയാൻ ബൈബിൾ പ്രൊഫസറുമായിരുന്ന ഫാ. വോൾക്കാട്ട് ഈ കോളേജിൽ വി. ലിഖിതം പഠിപ്പിച്ച് എന്ന സഹായിക്കുമോയെന്ന് ഫാ. ചെറിയാനോട് ചോദി ച്ചു. അത് അദ്ദേഹത്തിന് ഏറ്റം സന്തോഷകരമായിരുന്നു. 1954 03. വോൾക്കാട്ട് ഫാ. ചെറിയാനെ റോമിലേയ്ക്ക് കുട്ടിക്കൊണ്ട് പോയി. ബിബ്ളി ക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർത്തു. അവിടെ രണ്ടുവർഷം പഠനം നടത്തി. എന്നു വച്ചാൽ ബൈബിളിൻ്റെ മൂലഭാഷകളായ ഹീബ്രു, ഗ്രീക്ക്, അറാമായ എന്നിവ പഠിക്കാൻ ഏറെ സമയം ചിലവഴിച്ചു. ഈ പഠനത്തിന് ഉപോൽബലക മായി പ്രധാന യൂറോപ്യൻ ഭാഷാ പഠനവും നടത്തി. ബിബ്ളിക്കോ പരിശീ ലനം ലക്ഷ്യമാക്കുന്നത് ബൈബിളിൻ്റെ മൂലങ്ങൾ പഠിക്കാനുള്ള ശരിയായ രീതി വികസിപ്പിച്ചെടുക്കുകയും ആധുനിക പാണ്‌ഡിത്യം ഉപയോഗപ്പെടുത്തിദൈവശാസ്ത്രപരമായ സമ്പന്നത അന്വേഷിക്കുകയുമത്രെ.

77

ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ പലസ്തീനായിൽ ഏതാണ്ട് അഞ്ചുമാസം താമസിക്കുന്നതിനുള്ള ഭാഗ്യം ഫാ. ചെറിയാനു ലഭിച്ചു. യേശു വിന്റെയും ബൈബിളിലെ വിശുദ്ധരുടെയും സാന്നിദ്ധ്യത്താലും പ്രവർത്ത നങ്ങളാലും പവിത്രീകൃതമായ സ്ഥലങ്ങളിലേയ്ക്ക് തീർത്ഥയാത്ര ചെയ്യു ക, അവയോട് ബന്ധപ്പെട്ട സംഭവങ്ങൾ പഠിക്കുക, ധ്യാനിക്കുക ഇവയെല്ലാം ബൈബിൾ ലോകത്തിലെ അന്തേവാസിയാകാൻ ഒരാളെ സഹായിക്കുന്ന താണ്. 1957 ൽ കഴ്‌സിയോങ്ങിലേക്ക് മടങ്ങി. അദ്ധ്യാപനജോലി തുടങ്ങി. ബൈബിൾ ഭാഗങ്ങൾ പഠനവിഷയമാക്കിയാൽ മാത്രംപോരാ എന്ന ബോദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാ വിശുദ്ധ ഗ്രന്ഥകാരന്മാരിലൂടെയും നമ്മോട് സംസാരിക്കുന്നത് യേശുവാണ്. യേശു ആശയങ്ങളും ആദർശ ങ്ങളും നമുക്ക് തരിക മാത്രമല്ല ചെയ്യുന്നത്, എപ്പോഴും നമ്മെ മാനസാന്തര ത്തിലേക്ക് ക്ഷണിക്കുന്നുമുണ്ട് എന്നാണ് ഫാ. ചെറിയാന്റെ അഭിപ്രായം.

വേദപുസ്‌തകവും വ്യക്തിപരമായ മാനസാന്തരവും രൂപാന്തരപ്പെടലും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ ഫാ. ചെറിയാനെ സഹായിച്ചത് പൗര സ്ത്യകത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരുമായി പരിചയപ്പെട്ടതാണ്. വാഗമണ്ണിലെ കുരിശുമല ആശ്രമത്തിൽ പരേതനായ ഫ്രാൻസീസ് ആചാ ര്യയുടെ സ്നേഹപൂർവ്വമായ ആതിഥ്യത്തിലൂടെ കുരിശുമല ആശ്രമത്തിൽ മദ്ധ്യവേനൽ അവധിക്കാലത്ത് ചിലവഴിച്ചത്, ബൈബിളിനെ ധ്യാനാത്മക മായി സമീപിക്കുക എന്ന രീതി വികസിപ്പിച്ചെടുക്കാൻ ഫാ. ചെറിയാന് സഹാ യകമായി. ആശ്രമത്തിലെ അന്തരീക്ഷം അതിന് സഹായകരമായിരുന്നു. “ബൈബിൾ അടിസ്ഥാനപരമായി ദൈവവചനമാണ്. നമ്മെ പശ്ചാത്താപി പ്പിക്കാനും ജീവിതം നവീകരിക്കാനും പുതിയ ഒരു ആളായിത്തീരാനും ആഹ്വാനം ചെയ്യുന്നതാണ് ദൈവത്തിൻ്റെ വാക്കുകൾ. ബൈബിളിൽ യേശു തന്നെയാണ് നമ്മുടെ ഗുരു. ഇതുപോലെ വേറൊരു ഗുരു ഇല്ല. പഴയനിയ മവും പുതിയനിയമവും നമുക്ക് തന്നത് അവിടുന്നു തന്നെയാണ്. ആ ഗ്രന്ഥ ങ്ങളുടെ രചയിതാക്കൾ യേശുവിൻ്റെ അജ്ഞാനുവർത്തികൾ മാത്രം. പഴ യനിയമത്തിലും പുതിയനിയമത്തിലും ഒട്ടേറെ പുണ്യചരിതർ ഉണ്ട്. അവ രിലൂടെ യേശു നമ്മെ പഠിപ്പിക്കുന്നു.” ബൈബിൾ പണ്‌ഡിതനായ ഫാ.

ചെറിയാന്റെ വാക്കുകളാണിവ. പ്രമുഖ ദൈവശാസ്ത്രജ്ഞനായ ഫാ. അടപ്പൂർ എസ്.ജെ. ഇപ്രകാരം എഴുതിയിരിക്കുന്നു.

ഈശോസഭയിൽ ചേർന്ന ശേഷം അഞ്ചുപതിറ്റാണ്ടുകാലം അദ്ദേഹം കേരളത്തിനു വെളിയിലായിരുന്നു. വായനയും എഴുത്തും സംഭാഷണവു മെല്ലാം മലയാളേതര ഭാഷകളിലും, ഫലമോ? ദീർഘകാലം ഉപയോഗിക്കാ തിരുന്നാൽ മാതൃഭാഷ പോലും തുരുമ്പുപിടിച്ചു പോകുമെന്നു അനുഭവ ത്തിൽ നിന്നും അദ്ദേഹം പഠിച്ചു.72-00 വയസ്സിൽ കേരളത്തിലേയ്ക്കു മടങ്ങിവന്ന് എറണാകുളത്തെ ജസ്വിട്ട് സമൂഹത്തിൽ ചേർന്നു. ഒരു സ്‌കൂൾ വിദ്യാർത്ഥിയുടെ ഉത്സാഹ വായ്പോടെ ലൂമൻ ലൈബ്രറിയിലെ മലയാള പുസ്‌തകങ്ങളെല്ലാം അദ്ദേഹം വായിച്ചു പഠിച്ചു. അതോടെ വിദഗ്ദ്ധമായും അവസരോചിതമായും ഭാഷ കൈകാര്യം ചെയ്യാനുള്ള വൈഭവം സ്വന്തമായി. ധ്യാനഗുരു, എഴുത്തുകാ രൻ, പ്രഭാഷകൻ, ആത്മീയോപദേഷ്‌ടാവ് എന്നീ നിലകളിലുള്ള പ്രേഷിത പ്രവർത്തനങ്ങളുടെ രണ്ടാം തഴപ്പ് (Second Spring) ആയിരുന്നു അത്. തുടർന്നു ള്ള വർഷങ്ങൾ, അക്ഷരാർത്ഥത്തിൽതന്നെ. വിശ്രമരഹിതങ്ങളായിരുന്നു.

വചനപ്രഘോഷണംവഴി സമൂഹത്തെ നവീകരിക്കുക – ഇതായിരുന്നു ചെറിയാനച്ചന്റെ പ്രവർത്തനങ്ങളുടെയെല്ലാം ലക്ഷ്യം. അത് മുൻനിർത്തി അദ്ദേഹം ധ്യാനപ്രസംഗങ്ങൾ നടത്തി. ലഘുലേഖകൾ എഴുതി. ബൈബിൾ ക്ലാസ്സുകൾ പലേടത്തും സംഘടിപ്പിച്ചു. എറണാകുളത്തെ ഭിന്ന പ്രാർത്ഥനാഗ്രൂപ്പിൽപ്പെട്ട അനേകമാളുകൾ അദ്ദേഹത്തെ ശ്രവിക്കാൻ ആഴ്ച തോറും “ലൂമനി” ൽ വരാറുണ്ടായിരുന്നു. ആലുവായിലെ ജസ്വിട്ട് നോവീ ഷേറ്റിലേക്ക് സ്ഥലംമാറിപ്പോയശേഷവും ശിഷ്യഗണം ചെറിയാനച്ചനെത്തേടി എത്തുക പതിവായിരുന്നു.

ഇതിനെല്ലാം പുറമേ ഫാദർ ചെറിയാൻ കേരളസഭയിലെ സംഭവ വികാസങ്ങൾ സശ്രദ്ധം നിരീക്ഷിക്കുകയും അപ്പപ്പോൾ പ്രതികരിക്കുകയും ചെയ്തിരുന്നു. സീറോ മലബാർ സഭയിലെ ആരാധനാക്രമ വിവാദം കത്തിപ്പടർന്ന കാലത്ത് ക്രൈസ്‌തവ കൂട്ടായ്‌മയുടേതായ സ്നേഹത്തിലും തുറവിയിലും ഇരുകൂട്ടരെയും അനുരഞ്ജിപ്പിക്കാൻ വേണ്ടി അദ്ദേഹം ആരം ഭിച്ച കത്തെഴുത്ത് യജ്ഞം വമ്പിച്ച വിജയമായിരുന്നു. മെത്രാന്മാരുടെ മാത്രം വിഷയമായി കരുതപ്പെട്ടിരുന്ന ആരാധനാക്രമനവീകരണത്തിൻ്റെ പ്രാധാന്യ ത്തെപ്പറ്റിയുള്ള അവബോധം സഭാസമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളിലും വളർത്തിയെടുക്കാൻ ചെറിയാനച്ചൻ്റെ കത്തുകൾ ഉപകരിച്ചു. കൗദാശിക ജീവിതം, ബൈബിൾ ധ്യാനം, പ്രാർത്ഥനാരീതി തുടങ്ങിയവയെപ്പറ്റി കത്തോ ലിക്കാ പ്രസിദ്ധീകരണങ്ങളിലൂടെ അദ്ദേഹം പ്രകാശിപ്പിച്ചു വരുന്ന അഭി പ്രായങ്ങളും വിലപ്പെട്ടവയാണ്.
ബൈബിൾ പഠനം പൂർണ്ണമാകുന്നത് തുറന്ന ഹൃദയത്തോടെ വചനം ശ്രവിക്കുമ്പോൾ മാത്രമാണെന്നാണ് ഫാ. ചെറിയാൻ്റെ അഭിപ്രായം. വിശ്വാ സികൾ എല്ലാവരും ബൈബിൾ ധ്യാനത്തിലൂടെ നവീകരിക്കപ്പെടണം എന്ന ബോദ്ധ്യമാണ് വർഷങ്ങൾ നീണ്ടുനിന്ന ബൈബിൾ ശുശ്രൂഷയിൽ ഫാ. ചെറിയാനെ നയിച്ചത്. അമൃത്‌സർ തുടങ്ങി കൊൽക്കത്ത വരെയും, സിംല തുടങ്ങി കന്യാകുമാരി വരെയും ഉള്ള പ്രദേശങ്ങളിൽ വ്യക്തികളെയും ഗ്രൂപ്പു കളെയും ബൈബിൾ പഠനത്തിലൂടെയും ധ്യാനത്തിലൂടെയും നവീകരിക്കു ന്നതിലേക്ക് നയിക്കുന്നതിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. “Meet jesus in the Bible” pondering Gods word ഗ്രന്ഥങ്ങൾ അദ്ദേഹം കണ്ടെത്തിയ തിരുവചന പഠനങ്ങൾ ആണ്. The Word of God call to personal Transformation എന്ന മറ്റൊരു ഗ്രന്ഥം 2004 ലും പ്രസിദ്ധീ കരിക്കുകയുണ്ടായി.

വിശുദ്ധ ഗ്രന്ഥത്തെ അറിയുക, ആഴത്തിൽ പഠിക്കുക, ഹൃദിസ്ഥമാ ക്കുക, ചെറിയാനച്ചൻ്റെ വാക്കുകളുടെ പൂർണ്ണരൂപം ഇതുതന്നെ.

മെലിഞ്ഞുണങ്ങിയ ശരീരം. വെളുത്ത താടിമീശ, നെഞ്ചിന് താഴെ യെത്തി നിൽക്കുന്നു. കാഴ്ചയിൽ ഭാരതീയ മഹർഷിമാരെ അനുസ്മരിപ്പി ക്കുന്ന പ്രകൃതം