യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിന്റെ തീവ്രതയും വേദനയും ദൃശ്യഭാഷയില്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നോവായി പടര്‍ത്തിയ ‘പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗം വരുന്നു. പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് 2: റിസറക്ഷന്‍ എന്നു പേരിട്ട രണ്ടാം ഭാഗത്തില്‍ യേശുവിന്റെ ഉത്ഥാനവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് പ്രമേയമാകുന്നത്.

യേശുവിന്റെ ജീവിതത്തിലെ അവസാന 12 മണിക്കൂറുകള്‍ ചിത്രീകരിച്ച ആദ്യചിത്രം പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് പുതിയ ചിത്രം വരുന്നത്. 2004-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സിനിമാ ചരിത്രത്തില്‍തന്നെ നാഴികക്കല്ലായി മാറിയിരുന്നു. ലോക ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും വലിയ സിനിമയായിരിക്കും രണ്ടാം ഭാഗമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. അതേസമയം ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട ഒരു ടീസര്‍ മാത്രമാണ് പുറത്തിറങ്ങിയത്.