🗞🏵 *യുക്രൈന്‍ ആയുധം താഴെവെക്കുകയും റഷ്യ മുന്നോട്ടുവെച്ച എല്ലാ അവശ്യങ്ങളും അംഗീകരിക്കുകയും ചെയ്യുംവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് റഷ്യന്‍ വ്‌ളാഡിമിര്‍ പുട്ടിന്‍*

🗞🏵 *സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വലിയ കുറവ്: ടിപിആർ 5.55% ആയി;  രോഗം സ്ഥിരീകരിച്ചത് 1408 പേര്‍ക്ക്* കേരളത്തില്‍ 1408 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂര്‍ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72, മലപ്പുറം 69, വയനാട് 61, കണ്ണൂര്‍ 52, പാലക്കാട് 47, കാസര്‍ഗോഡ് 22 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,325 സാമ്പിളുകളാണ് പരിശോധിച്ചത്.

🗞🏵 *യുക്രൈനിലേത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവുംവലിയ അഭയാര്‍ത്ഥി പ്രതിസന്ധി- യുഎന്‍* റഷ്യന്‍- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുള്ള അഭയാര്‍ത്ഥി പ്രവാഹം രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാർഥി പ്രശ്നമാണെന്ന് യു.എന്‍. യുക്രൈനില്‍ നിന്ന് 10 ദിവസത്തിനുള്ളില്‍ 15 ലക്ഷം അഭയാര്‍ത്ഥികള്‍ അയല്‍രാജ്യങ്ങളിലേക്ക് കടന്നുവെന്ന് യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി വ്യക്തമാക്കി.

🗞🏵 *പാണക്കാട് ഹൈദരലി തങ്ങളുടെ മൃതദേഹം കബറടക്കി.* പുലർച്ചെ 2.40 ന് പാണക്കാട് ജുമാ മസ്ജിദിലായിരുന്നു കബറടക്കം. കാൻസർ ബാധിതനായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

🗞🏵 *സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പാർട്ടി
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ* പാർട്ടി അനുഭാവികളെ പോലും ആർഎസ്എസ് വെറുതെ വിടുന്നില്ല. ആർഎസ്എസിൻ്റെ ഉന്നതതല ഗൂഡാലോചന ഇതിന് പിന്നിലുണ്ടെന്നും കോടിയേരി പറഞ്ഞു.  

🗞🏵 *എംജി സർവ്വകലാശാല ജീവനക്കാരി എൽസി 4 പേരിൽ നിന്ന് കൂടി കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ്, 2 മാർക്ക് ലിസ്റ്റുകൾ തിരുത്തി* എൽസിയുടെ ബാങ്ക് ഇടപാടുകളുടെ വിവരങ്ങളിൽ നിന്നാണ് വിജിലൻസിന് നിർണായക തെളിവുകൾ ലഭിച്ചത്. നാല് വിദ്യാർത്ഥികളിൽ നിന്ന് വിവിധ ഘട്ടങ്ങളിലായാണ് എൽസി പണം വാങ്ങിയത്. ഇവർ 2010 – 14 ബാച്ചിലെ വിദ്യാർത്ഥികൾ ആയിരുന്നു. പല തവണ പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവരെ നോട്ടമിട്ടാണ് എൽസി അഴിമതി നടത്തിയിരുന്നത്.

🗞🏵 *കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു.* സംഭവത്തില്‍ എംഡിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

🗞🏵 *സംസ്ഥാന കമ്മറ്റിയിൽ നിന്ന് പി ജയരാജൻ പുറത്താക്കപ്പെട്ടതോടെ സിപിഎമ്മിൽ കടുത്ത വിഭാഗീയത.* കണ്ണൂർ പാർട്ടി ഘടകങ്ങളിലാണ് പിജെയ്ക്ക് വേണ്ടി സഖാക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിരിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് പിജെയെ പുറത്താക്കിയത് എന്ന് അണികൾ ചോദിക്കുന്നു. എന്നാൽ, സംഭവത്തിൽ മുഖ്യനോ പാർട്ടിയ്ക്കോ കൃത്യമായ വിശദീകരണങ്ങൾ നൽകാൻ ഇതുവരേയ്ക്കും കഴിഞ്ഞിട്ടില്ല.

🗞🏵 *നാടിന് ആവശ്യമായ പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* പദ്ധതികൾ നാടിന്റെ ഭാവിക്ക് ആവശ്യമാണെന്നും നാടിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി. 

🗞🏵 *പൂണെ മെട്രോ റെയിൽ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.* 32.2 കിലോമീറ്റർ നീളമുള്ള പുണെ മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ടമായ 12 കിലോമീറ്റർ ദൂരമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. പദ്ധതി, ‘പൂണെയിലെ ജനങ്ങൾക്കു സൗകര്യപ്രദവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുന്നു’വെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്ററിൽ പറഞ്ഞു

🗞🏵 *പശ്ചിമ ബംഗാളില്‍ എട്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍.* ഏഴ് ജില്ലകളിലാണ് സര്‍ക്കാര്‍ നിലവില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും, ഇത്തരം കാര്യങ്ങള്‍ക്ക് തടയിടാനാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയതെന്നുമാണ് സര്‍ക്കാര്‍ നൽകുന്ന വിശദീകരണം.
 
🗞🏵 *ഇന്ത്യയുടെ ഉക്രൈൻ ഒഴിപ്പിക്കൽ വിജയകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.* വലിയ രാജ്യങ്ങൾക്ക് കഴിയാത്ത കാര്യമാണ് ഇന്ത്യ നടത്തുന്നത്. ഇതിനോടകം ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു കഴിഞ്ഞു. കൊവിഡിനെ കൈകാര്യം ചെയ്തതു പോലെ പുതിയ സാഹചര്യത്തെയും രാജ്യം നേരിടുകയാണെന്ന് മോദി പറഞ്ഞു.

🗞🏵 *ഉത്തര്‍ പ്രദേശില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കേണ്ട സമയമാണിതെന്ന് ബിഎസ്പി അധ്യക്ഷ മായാവതി.* സംസ്ഥാനത്തെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയും മായാവതി വിമർശനം ഉന്നയിച്ചു. 

🗞🏵 *കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി.* പ്ലാങ്കമണ്‍ വട്ടമല സ്വദേശി ചെളിക്കുഴിയില്‍ വിപിന്‍ ബിജു(18)വിനെയാണ് ഒഴുക്കില്‍പെട്ട് കാണാതായത്.

🗞🏵 *കോവിഡ് സാഹചര്യത്തിൽ പതിവ് പ്രതിരോധ വാക്‌സിൻ എടുക്കാൻ കഴിയാത്തവർക്ക് ദേശീയ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി മാർച്ച് 7 മുതൽ സംസ്ഥാനത്ത് പ്രത്യേക മിഷൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.* മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ഏഴ് ദിവസം വീതമുള്ള മൂന്ന് റൗണ്ടുകളായാണ് ഇത് നടത്തുന്നത്. കോവിഡ് മഹാമാരിക്കാലത്ത് ഭാഗികമായോ പൂർണമായോ വാക്‌സിനുകൾ എടുക്കാൻ വിട്ടുപോയ കുട്ടികൾക്കും ഗർഭിണികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

🗞🏵 *ഈ സർക്കാർ അധികാലത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 1,71,733 പുതിയ റേഷൻ കാർഡുകൾ നൽകിയതായി ഭക്ഷ്യ – പൊതുവിതരണ – ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ.* ‘ജനുവരി 31 വരെ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് 1,67,032 കാർഡുകൾ മുൻണനാ കാർഡുകളാക്കി മാറ്റി നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി.

🗞🏵 *ഹോർമോൺ രഹിത കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ‘കേരള ചിക്കൻ’ പദ്ധതിയിൽ 75 കോടി രൂപയുടെ വിറ്റുവരവ് നേടിയെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.*

🗞🏵 *മന്ത്രി മുഹമ്മദ് റിയാസ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയതിൽ പ്രതികരിച്ച് എംവി ജയരാജൻ.* മുഖ്യമന്ത്രിയുടെ ബന്ധു ആയതിനാലല്ല മന്ത്രി മുഹമ്മദ് റിയാസ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയതെന്നും മന്ത്രി എന്ന നിലയിൽ അദ്ദേഹം നടത്തിയ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമാണ് നൽകിയതെന്നും എംവി ജയരാജൻ പറഞ്ഞു 

🗞🏵 *സംസ്ഥാനത്ത് പാമോയിലിന്റെ വില കുതിച്ചുയർന്നതോടെ അടുക്കളയിലും ഹോട്ടലുകളിലും വലിയ പ്രതിസന്ധി.* വെറും മൂന്ന് ദിവസം മുൻപ് 130 രൂ​പ​യാ​യി​രു​ന്ന പാ​മോ​യി​ല്‍ വി​ല ഒ​റ്റ​യ​ടി​ക്ക്​ 35 രൂ​പ​കൂ​ടി 165 ലേക്ക് ഉയർന്നിട്ടുണ്ട്. ഇത് ഹോട്ടൽ വിഭവങ്ങളുടെ വില വർധിക്കാൻ കാരണമാകും.

🗞🏵 *അമ്പലങ്ങളിൽ പുരുഷന്മാർ ഷർട്ട് ഊരരുതെന്ന് ബോർഡ് എഴുതിവെക്കണമെന്ന ആവശ്യവുമായി എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.* പൂണൂലുണ്ടോ എന്നറിയാനാണ് പുരുഷന്മാർ അമ്പലങ്ങളിൽ ഷർട്ട് ഊരുന്നതെന്ന് അദ്ദേഹം പറഞ്ഞു.കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ട് ഊരാറില്ലെന്നും അതുകൊണ്ട് ഒരു ദേവീകോപവും ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി

🗞🏵 *കർണാടകയിലെ ഹിജാബ് നിരോധനത്തിൽ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ.* ഹിജാബിന്റെ പേരും പറഞ്ഞ് കുട്ടികളെ മാറ്റി നിർത്തുന്നത് ശരിയല്ലെന്ന് ശൈലജ വ്യക്തമാക്കി. ഹിജാബിന്റെ മറവിൽ നിഖാബ് പോലെയുള്ള രീതികൾ സ്‌കൂളിൽ വേണമെന്ന് കുട്ടികൾ വാശി പിടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശൈലജ പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.

🗞🏵 *മിഷേൽ ഷാജിയുടെ മരണം: സിബിഐ അന്വേഷണമാവശ്യപ്പെട്ട് നിരാഹാര സമരത്തിനൊരുങ്ങി കുടുംബം* 2017 മാർച്ച് ആറിനാണ് പിറവം സ്വദേശിനിയായ മിഷേലിന്റെ മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തിയത്. കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് വനിതാ ദിനത്തിൽ കല്ലറയ്ക്ക് മുൻപിൽ നിരാഹാര സമരത്തിനൊരുങ്ങുകയാണ് കുടുംബം.

🗞🏵 *എല്ലാ സ്കൂളുകളും സർക്കാർ നിർദേശങ്ങൾ പാലിക്കണം: മന്ത്രി വി ശിവൻകുട്ടി* സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള സർക്കാർ നിർദേശം ചില സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂ‌ളുകൾ പാലിക്കുന്നില്ല എന്ന പരാതികൾ ഉയർന്നിട്ടുണ്ട്.

🗞🏵 *കശ്മീരില്‍ ഭീകരാക്രമണം, സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു : നിരവധി പേര്‍ക്ക് പരിക്ക്* ജമ്മു കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ വന്‍ സ്‌ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. നഗരമദ്ധ്യത്തിലെ ലാല്‍ ചൗക്കിന് സമീപത്തുള്ള അമീറ കാദല്‍ മാര്‍ക്കറ്റിലാണ് ആക്രമണം നടന്നത്

🗞🏵 *ച​ങ്ങ​നാ​ശേ​രി തു​രു​ത്തി​യി​ൽ നി​യ​ന്ത്ര​ണംവി​ട്ട കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് ദ​മ്പ​തി​ക​ൾ മ​രി​ച്ചു.* ച​ങ്ങ​നാ​ശേ​രി തു​രു​ത്തി​യി​ലാ​ണ് സം​ഭ​വം. സൈ​ജു (43), ഭാ​ര്യ വി​ബി (40) എ​ന്നി​വ​രാ​ണ് അപകടത്തിൽ മ​രി​ച്ച​ത്. അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടനാട് വേഴപ്ര സ്വദേശികളാണ്. മക്കൾ അമൽ, പരേതനായ ഏബൽ.

🗞🏵 *വൻ പാൻമസാല വേട്ട : നാലു ചാക്ക് പാൻ മസാല ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ* കോഴിക്കോട് മുക്കം ഇരുൾകുന്ന് കല്ലുരുട്ടി സ്വദേശികളായ ടി.എ. മുഹമ്മദ് ഷാഫി (32), ഐ.കെ. സക്കീർ ഹുസൈൻ (44) എന്നിവരെയാണ് ഹൊസ്ദുർഗ് എസ്.ഐ. സതീഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്

🗞🏵 *ജയ്പൂരിൽ യുവതിയുടെ ശരീരത്തില്‍ നിന്നും ആറ് കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ കണ്ടെത്തി.* 88 ക്യാപ്സ്യൂളുകളാക്കിയാണ് പെണ്‍കുട്ടി ഹെറോയിന്‍ ശരീരത്തില്‍ സൂക്ഷിച്ചത്. ഓരോ ക്യാപ്സ്യൂളിലും 862 ഗ്രാം ഹെറോയിന്‍ ആണ് പെണ്‍കുട്ടി ഒളിപ്പിച്ചത്. എല്ലാ ഗുളികകളും വേര്‍തിരിച്ചെടുക്കാന്‍ ഡോക്ടര്‍മാര്‍ 12 ദിവസമെടുത്തുവെന്ന് പോലീസ് പറയുന്നു. അവയില്‍ ചിലത് വിഴുങ്ങിയതായും മറ്റുള്ളവര്‍ സ്വകാര്യ ഭാഗങ്ങളില്‍ ഒളിപ്പിച്ചതായും പോലീസ് പറഞ്ഞു.

🗞🏵 *ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.* കാട്ടാക്കട സ്വദേശി ഗായത്രി ദേവിയെയാണ് ഇന്ന് തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ മരിച്ചതായി കണ്ടെത്തിയത്. കൂടെ മുറിയെടുത്ത പ്രവീണ്‍ ഉച്ചയോടെ കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ പരവൂരില്‍ നിന്ന് തിരുവനനന്തപുരത്തേക്ക് കൊണ്ടുപോയി.

🗞🏵 *മലപ്പുറം വേങ്ങരയില്‍ വന്‍ കുഴല്‍പ്പണ വേട്ട.* സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരു കിലോ സ്വര്‍ണവും അമ്പതു ലക്ഷം രൂപയും ആണ് വേങ്ങരയിൽ പിടിച്ചെടുത്തത്.അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ മുനീര്‍ എന്നിവരാണ് പിടിയിലായത്.

🗞🏵 *മധ്യപ്രദേശിനെതിരേ സമനില പിടിച്ചിട്ടും കേരളം പുറത്ത്; വിനയായത് റണ്‍സ്-വിക്കറ്റ് അനുപാതം* നോക്കൗട്ടില്‍ കടക്കണമെങ്കില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് അനിവാര്യമായിരുന്ന കേരളത്തിനായി ഓപ്പണര്‍ പൊന്നം രാഹുലും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സെഞ്ചുറികളുമായി പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല
🍍🍍🍍🍍🍍🍍🍍🍍🍍🍍🍍
*ഇന്നത്തെ വചനം*
ഒരു ധനവാന്‍ ഉണ്ടായിരുന്നു. അവന്‍ ചെമന്ന പട്ടും മൃദുലവസ്‌ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്‌ഷമായി ഭക്‌ഷിച്ച്‌ ആനന്‌ദിക്കുകയും ചെയ്‌തിരുന്നു.
അവന്റെ പടിവാതില്‍ക്കല്‍ ലാസര്‍ എന്നൊരു ദരിദ്രന്‍ കിടന്നിരുന്നു. അവന്റെ ശരീരം വ്രണങ്ങള്‍കൊണ്ടു നിറഞ്ഞിരുന്നു.
ധനവാന്റെ മേശയില്‍നിന്നു വീണിരുന്നവകൊണ്ടു വിശപ്പടക്കാന്‍ അവന്‍ ആഗ്രഹിച്ചു. നായ്‌ക്കള്‍വന്ന്‌ അവന്റെ വ്രണങ്ങള്‍ നക്കിയിരുന്നു.
ആദരിദ്രന്‍മരിച്ചു. ദൈവദൂതന്‍മാര്‍ അവനെ അബ്രാഹത്തിന്റെ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ച്‌ അടക്കപ്പെട്ടു.
അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്റെ മടിയില്‍ ലാസറിനെയും കണ്ടു.
അവന്‍ വിളിച്ചു പറഞ്ഞു: പിതാവായ അബ്രാഹമേ, എന്നില്‍ കനിയേണമേ! തന്റെ വിരല്‍ത്തുമ്പു വെള്ളത്തില്‍ മുക്കി എന്റെ നാവു തണുപ്പിക്കാനായി ലാസറിനെ അയയ്‌ക്കണമേ! ഞാന്‍ ഈ അഗ്‌നിജ്വാലയില്‍ക്കിടന്ന്‌യാതനയനുഭവിക്കുന്നു.
അബ്രാഹം പറഞ്ഞു: മകനേ, നീ ഓര്‍മിക്കുക: നിനക്കു ജീവിതകാലത്ത്‌ എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്‌ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്‌ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു.
കൂടാതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തവും സ്‌ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കുകയില്ല.
അപ്പോള്‍ അവന്‍ പറഞ്ഞു: പിതാവേ, അങ്ങനെയെങ്കില്‍, ലാസറിനെ എന്റെ പിതൃഭവനത്തിലേക്ക്‌ അയയ്‌ക്കണമേ എന്നു ഞാന്‍ അപേക്‌ഷിക്കുന്നു.
എനിക്ക്‌ അഞ്ചു സഹോദരന്‍മാരുണ്ട്‌. അവരും പീഡകളുടെ ഈ സ്‌ഥലത്തു വരാതിരിക്കേണ്ടതിന്‌ അവന്‍ അവര്‍ക്കു സാക്‌ഷ്യം നല്‍കട്ടെ.
അബ്രാഹം പറഞ്ഞു: അവര്‍ക്കു മോശയും പ്രവാചകന്‍മാരും ഉണ്ടല്ലോ. അവരുടെ വാക്കു കേള്‍ക്കട്ടെ.
ധനവാന്‍ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല, മരിച്ചവരില്‍ ഒരുവന്‍ ചെന്നു പറഞ്ഞാല്‍ അവര്‍ അനുതപിക്കും.
അബ്രാഹം അവനോടു പറഞ്ഞു: മോശയും പ്രവാചകന്‍മാരും പറയുന്നത്‌ അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍നിന്ന്‌ ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്കു ബോധ്യമാവുകയില്ല.
ലൂക്കാ 16 : 29-31
🍍🍍🍍🍍🍍🍍🍍🍍🍍🍍🍍
*വചന വിചിന്തനം*
സമ്പത്ത് എപ്രകാരം നിത്യജീവന് തടസ്സമാകുന്നു എന്ന് ഇന്നത്തെ വചനം ചൂണ്ടിക്കാട്ടുന്നു. ദൈവം തന്നിരിക്കുന്ന സാഹചര്യങ്ങൾ മറ്റുള്ളവരുമായിക്കൂടി പങ്കു വയ്ക്കുകയാണെങ്കിൽ മാത്രമേ നമുക്ക് സ്വർഗ്ഗരാജ്യത്തിന് അർഹതയുള്ളൂ. ദാനദർമ്മം നോമ്പിൻ്റെ ഒരു പ്രസക്തഭാഗമാണ്. നമുക്കു ഉള്ളതിൻ്റെ ഭാഗം പങ്കുവയ്ക്കാൻ തയ്യാറാകുമ്പോൾ, മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ഒരു കരുതൽ ഉണ്ടാകുമ്പോൾ നമ്മുടെ നോമ്പ് കൂടുതൽ ഫലപ്രദമായിത്തീരും.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*