🗞🏵 *ആ​സാ​മി​ല്‍ വ്യാ​ജ​രേ​ഖ​ക​ളു​മാ​യി 26 മ്യാ​ന്‍​മ​ര്‍ പൗ​ര​ന്മാ​ര്‍ അ​റ​സ്റ്റി​ല്‍.* ഗോ​ഹ​ട്ടി​യി​ലെ റെ​ഹാ​ബ​രി​യി​ലു​ള്ള ലോ​ഡ്ജി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ 10 സ്ത്രി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. ഇ​വ​രി​ല്‍ ഏ​ഴ് പേ​ര്‍ കൗ​മാ​ര​ക്കാ​രാ​ണ്. ബാ​ക്കി​യു​ള്ള​വ​ര്‍ 20നും 28 ​വ​യ​സി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ്.
 
🗞🏵 *റ​ഷ്യ​യി​ലെ ഇ​ര്‍​കു​ത്സ്‌​ക് മേ​ഖ​ല​യി​ലു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ല്‍ നാ​ല് പേ​ര്‍ മ​രി​ച്ചു. അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.* അ​പ​ക​ട സ​മ​യം ര​ണ്ട് ജീ​വ​ന​ക്കാ​രു​ള്‍​പ്പ​ടെ 14 പേ​ര്‍ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.

🗞🏵 *കഥാപ്രസംഗ വേദികളെ സമ്പന്നമാക്കിയ കലാകാരനും നാടകസംവിധായകനുമായ കൊല്ലം ബാബു (80) അന്തരിച്ചു.* സംസ്‌കാരം നടത്തി. 13-ാം വയസില്‍ നാടകവേദിയിലൂടെ ആരംഭിച്ച കലാജീവിതത്തിനാണ് ഇന്ന് അന്ത്യമായിരിക്കുന്നത്. 45 വര്‍ഷത്തോളം കഥാപ്രസംഗ അവതാരകനായി തിളങ്ങിയ കൊല്ലം ബാബു ഒട്ടേറെ നാടകങ്ങളും രചിച്ചിട്ടുണ്ട്.
 
🗞🏵 *നര്‍ക്കോട്ടിക് ജിഹാദ് വിവാദം കത്തുന്നതിനിടെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ബിജെപി കത്ത് അയച്ചു.* സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് കത്തയച്ചത്. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎമ്മും കോണ്‍ഗ്രസും സഹായിക്കുകയാണെന്നും കേന്ദ്രം ഇടപെടണമെന്നും കത്തില്‍ പറയുന്നു.

🗞🏵 *ഹരിത വിവാദത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.* വിഷയത്തില്‍ ഹരിത നേതാക്കള്‍ക്ക് നിഗൂഢമായ ലക്ഷ്യം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് പൊന്നാനി മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പാണക്കാട് കുടുംബത്തിന്റെ തീരുമാനം ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🗞🏵 *നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് പിന്തുണയുമായി കേരള കോൺ​ഗ്രസ് എം നേതാവ് ജോസ് കെ മാണി.* മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തത്. ബിഷപ്പിനെ ആക്ഷേപിക്കുന്നവർ കേരളത്തിൻ്റെ മതസാഹോദര്യവും സമാധാനവും തകർക്കാൻ ശ്രമിക്കുകയാണെന്നും ജോസ് കെ മാണി പ്രസ്താവനയിൽ പറഞ്ഞു.

🗞🏵 *സംസ്ഥാനത്ത്  20,240 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.* എറണാകുളം 2572, തൃശൂർ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂർ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസർഗോഡ് 287 എന്നിങ്ങനെയാണ് ജില്ലകളിൽ  രോഗ ബാധ സ്ഥിരീകരിച്ചത്.

🗞🏵 *ബസില്‍ ഒളിപ്പിച്ച് കടത്തിയ 200 കിലോ കഞ്ചാവുമായി പാലക്കാട് നഗരത്തില്‍ അഞ്ചു പേര്‍ അറസ്റ്റിലായി.* ബസില്‍ നിന്നു കാറിലേക്ക് കഞ്ചാവ് മാറ്റുന്നതിനിടെയാണ് ബസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പിടിയിലായത്. അതിഥി തൊഴ്‌ലാളികളെ കൊണ്ടുവന്ന ബസിലാണ് കഞ്ചാവ് കടത്തിയത്.
 
🗞🏵 *കിറ്റെക്സുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കൈയെടുത്ത് പിണറായി സര്‍ക്കാര്‍.* ഇതിനായി തിങ്കളാഴ്ച്ച എറണാകുളം കളക്ടറുടെ ചേംബറില്‍ എം.എല്‍.എമാരുടെ യോഗം വിളിച്ചുചേര്‍ത്തു. അതേസമയം, കിറ്റെക്‌സ് ഉടമയുമായി വ്യക്തിപരമായ വിദ്വേഷം ഇല്ലെന്ന് കുന്നത്തുനാട് എം.എല്‍.എ പി.വി. ശ്രീനിജന്‍ അറിയിച്ചു. മുന്‍കൂട്ടി അറിയിച്ച ശേഷം പരിശോധന നടത്തുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും എം.എല്‍.എ. വ്യക്തമാക്കി.

🗞🏵 *ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍ തുടരുന്നു.* ആലപ്പുഴ സ്വദേശി ഗൗതം, ചേലക്കര സ്വദേശി മാത്യു എന്നിവരാണ് ഒറ്റപ്പാലത്ത് ഭാരതപ്പുഴയിലെ മായന്നൂര്‍ തടയണയ്ക്ക് സമീപം ഒഴുക്കില്‍പ്പെട്ടത്.
വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്. വാണിയങ്കുളം പികെ ദാസ് മെഡിക്കല്‍ കോളേജില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും.
 
🗞🏵 *ഗവേഷക വിദ്യാര്‍ഥിനിയായിരുന്ന കൃഷ്ണ കുമാരിയുടെ ആത്മഹത്യയില്‍ ഗൈഡ് ഡോക്ടര്‍ എന്‍. രാധികയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം.* പ്രബന്ധത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന ഗൈഡിന്റെ വാദം വസ്തുത വിരുദ്ധമാണെന്ന് കൃഷ്ണ കുമാരിയുടെ സഹോദരി വ്യക്തമാക്കി. കൃഷ്ണ കുമാരിയുടെ ഗവേഷണ പ്രബന്ധം അധ്യാപകർ നിരസിച്ചതായും 20 വർഷം കഴിഞ്ഞാലും ഗവേഷണം തീരില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായും ഇവർ പറയുന്നു.

🗞🏵 *ഹരിതയോടു പാര്‍ട്ടി നേതൃത്വം സ്വീകരിച്ച സമീപനത്തില്‍ കടുത്ത വിയോജിപ്പുണ്ടെന്നും ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്നും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ.* തന്റെ നിലപാട് പാര്‍ട്ടി വേദികളില്‍ ശക്തമായി ഉന്നയിക്കുമെന്നും ഫാത്തിമ തെഹ്‌ലിയ മനോരമ ന്യൂസിൽ വ്യക്തമാക്കി.

🗞🏵 *വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതി തീവ്രമാകുന്നു.* ഈ സാഹചര്യത്തില്‍ കേരളത്തില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

🗞🏵 *ഹരിയാനയിലെ പല്‍വാള്‍ ജില്ലയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ അജ്ഞാത രോഗം ബാധിച്ച് എട്ട് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്.* മരണകാരണം എന്താണെന്ന് ആരോഗ്യവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഡെങ്കിപ്പനി ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് ഗ്രാമവാസികള്‍ കരുതുന്നത്.
രോഗികളുടെ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറവാണെന്ന റിപ്പോര്‍ട്ടാണ് രോഗം ഡെങ്കിപ്പനിയാണെന്ന് സംശയിക്കാന്‍ കാരണം.

🗞🏵 *നിരോധിത മയക്കുമരുന്നായ ഹെറോയിന്‍ രാജ്യത്ത് വിതരണം നടത്തിയ മൂന്നുപേര്‍ പിടിയില്‍.* ഡൽഹി ക്രൈംബ്രാഞ്ചാണ് ഇവരെ ഞായറാഴ്ച പിടികൂടിയത്. ഇവരില്‍ നിന്നും 1.1 കിലോ ഹെറോയിന്‍ കണ്ടെത്തി. ഇത് അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് 2 കോടി രൂപ വിലവരും എന്നാണ് പൊലീസ് പറയുന്നത്.സുല്‍ത്താന്‍പുരി സ്വദേശിയായ ഹുക്കം ചന്ദ് (42), രോഹിത്ത് എന്നിവരെയും, ഉത്തര്‍പ്രദേശ് ബറേലി സ്വദേശിയായ ഷാഹീദ് ഖാന്‍ (58) എന്നിവരെയാണ് പിടികൂടിയത് എന്നാണ് ഡൽഹി പൊലീസ് അറിയിക്കുന്നത്.
 
🗞🏵 *ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പശ്ചിമ ബംഗാളിലെ ദക്ഷിണ്‍ ദിനാജ്പൂര്‍ ജില്ലയില്‍ നിന്ന് 57 കോടി രൂപയുടെ പാമ്പിന്‍ വിഷം അതിര്‍ത്തി സുരക്ഷാ സേന പിടിച്ചെടുത്തു.* മൂന്ന് സ്ഫടിക പാത്രങ്ങളിലായി പൗഡര്‍, ഖര-ദ്രാവക രൂപത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഏകദേശം 12 പൗണ്ട് തൂക്കം വരുന്ന പാമ്പിന്‍ വിഷത്തിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏകദേശം 57 കോടി രൂപ വിലവരുമെന്ന് ബിഎസ്എഫ് വ്യക്തമാക്കി. പാമ്പിന്‍ വിഷം സൂക്ഷിച്ചിരുന്ന ജാറുകളില്‍ ഫ്രാന്‍സില്‍ ഉണ്ടാക്കിവയാണെന്ന് രേഖപ്പെടുത്തിയിരുന്നതായും ബി.എസ്.എഫ് അറിയിച്ചു.

🗞🏵 *ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയിൽ മേഘവിസ്‌ഫോടനം.* ആടുകളെ മേയ്‌ക്കുന്ന ബകർവാൾ വർഗത്തിൽപ്പെട്ട നാല് പേർ മരിച്ചു.ബരാമുള്ള ജില്ലയിലെ റാഫിയാബാദ് പ്രദേശത്തെ കഫർനാർ പുൽമേടുകളിലാണ് മേഘവിസ്‌ഫോടനം നടന്നത്. ആറു പേർ അടങ്ങിയ കുടുംബത്തിലെ നാല് പേർ മരിച്ചു. ഒരാളെ ജീവനോടെ കണ്ടെത്തിയിട്ടുണ്ട്. ആറാമത്തെ ആൾക്കായി തിരച്ചിൽ തുടരുന്നു എന്നും പോലീസ് അറിയിച്ചു.
 
🗞🏵 *24-കാരിയായ മുന്‍ ദേശീയ ഖോ-ഖോ താരത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.* ബിജ്നോറിലെ റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ സ്ലീപ്പറുകളുടെ നടുവിലാണ് കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അതേസമയം, കൊലപാതകത്തിന് മുമ്പ് യുവതി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് കുടുംബം ആരോപിച്ചു. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലാണ് സംഭവം.

🗞🏵 *കശ്മീരിൽ പോലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ ഭീകരാക്രണം.* ശ്രീനഗറിൽ നടന്ന ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പഴയ ശ്രീനഗറിലെ ഖന്യാറിലാണ് ആക്രമണം നടന്നത്. കശ്മീർ പോലീസിലെ പ്രൊബേഷണറി എസ്ഐയായ അർഷിദ് അഹമ്മദിനാണ് പരിക്കേറ്റത്. പരിക്കേറ്റ പോലീസ് സബ് ഇന്‍സ്പെക്ടര്‍ മരണത്തിന് കീഴടങ്ങി.

🗞🏵 *ഭൂപേന്ദ്ര പട്ടേലിനെ പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.* നിയമസഭാ കക്ഷി യോഗത്തിലാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാൻ തീരുമാനമായത്. യു.പി ഗവർണർ ആനന്ദി ബെന്നിന്റെ വിശ്വസ്തനാണ് അദ്ദേഹം. വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ നേതൃത്വം നിർബന്ധിതരായത്.

🗞🏵 *വിമര്‍ശനാത്മകമായി ഗോള്‍വാള്‍ക്കറും സവര്‍ക്കറും സിലബസില്‍ ഉള്‍പ്പെടുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ എംപി.* കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സവര്‍ക്കറും ഗോള്‍വാള്‍ക്കറും ജീവിച്ചിരുന്ന കാലത്ത് എന്താണ് സംഭവിച്ചത്. അവര്‍ എപ്പോഴാണ് പുസ്തകം എഴുതിയത് തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് തരൂര്‍ വ്യക്തമാക്കി. എന്താണ് അവരുടെ വിശ്വാസം എന്നത് മനസിലാക്കി വിമര്‍ശനാത്മകമായി പുസ്തകത്തെ കാണാമെന്നും അദ്ദേഹം പറഞ്ഞു.

🗞🏵 *നീറ്റ്​ പരീക്ഷക്ക്​ തയാറെടുത്തിരുന്ന 19-കാരൻ ആത്മഹത്യചെയ്​ത നിലയിൽ.* സേലം മേട്ടൂരിന്​ സമീപം ​കൂഴയ്യൂർ സ്വദേശിയായ എസ്​. ധനുഷാണ്​ മരിച്ചത്​​. നീറ്റ് പരീക്ഷയിൽ വിജയിക്കില്ലെന്ന പേടി ധനുഷിനുണ്ടായിരുന്നതായി കുടുംബം പറയുന്നു.കിടപ്പുമുറിയില്‍ നിന്നാണ് ധനുഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. നേരത്തേ രണ്ടുതവണ നീറ്റ് പരീക്ഷയെഴുതിയിരുന്ന ധനുഷിന് മെഡിക്കൽ പ്രവേശനം ലഭിച്ചിരുന്നില്ല. 

🗞🏵 *ഹോട്ടലിൽ നിന്ന് ബിരിയാണിയും തന്തൂരി ചിക്കനും കഴിച്ച പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ ലക്ഷ്മി നഗര്‍ സ്വദേശി ആനന്ദന്റെ മകള്‍ ലോഷിണിയാണ് മരിച്ചത്.* തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില്‍ ഹോട്ടലിലാണ് സംഭവം. ഇതേ ഹോട്ടലിൽ നിന്ന് തന്നെ ഭക്ഷണം കഴിച്ച നാല്പതോളം പേര്‍ക്ക് ശാരീരികാസ്വസ്ഥതകളുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഹോട്ടലില്‍ നടത്തിയ റെയിഡില്‍ പാചകത്തിനായി സൂക്ഷിച്ചിരുന്ന 15 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു. ഹോട്ടൽ ഉടമയടക്കം തൊഴിലാളികളെയും സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.

🗞🏵 *തിരുവനന്തപുരം- നിസാമുദീന്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ മയക്കിക്കിടത്തി വൻ കവർച്ച നടത്തിയതായി റിപ്പോർട്ട്‌.* ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ നിസാമുദ്ദീന്‍- തിരുവനന്തപുരം എക്സ്പ്രസ്സിലാണ് വൻ കവര്‍ച്ച നടന്നിരിക്കുന്നത്. വനിതാ യാത്രക്കാരായിരുന്ന മൂന്നു പേരെയാണ് അജ്ഞാതസംഘം മയക്കി കിടത്തി കൊള്ളയടിച്ചതെന്നാണ് റിപ്പോർട്ട്‌. ഇവർ മൂന്ന് പേരും കോയമ്പത്തൂരില്‍ നിന്നും ആഹാരം വാങ്ങിയിരുന്നു. ഭക്ഷണം കഴിച്ച ശേഷമാണ് ഇവ‍ര്‍ അബോധാവസ്ഥയിലായതെന്നാണ് പൊലീസിന്റെ നി​ഗമനം.സ്ഥിരം മോഷ്ടാവായ അസ്ഹര്‍ പാഷായാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ എന്നാണ് സൂചന. ആലപ്പുഴയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. മോഷണത്തിന് ഇരയായ അമ്മയും മകളും കൈകഴുകാന്‍ പോയപ്പോള്‍ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരിക്കാം എന്നാണ് നിഗമനം. വെള്ളം കുടിച്ചശേഷമാണ് ബോധം നഷ്ടപ്പെട്ടതെന്നാണ് സ്ത്രീകളുടെ മൊഴി.

🗞🏵 *യുവജനങ്ങള്‍ക്ക് ഭീഷണി സൃഷ്ട്ടിക്കുന്ന നാര്‍ക്കോ ലവ് ജിഹാദ് വിഷയങ്ങളില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവനയോട് യോജിച്ച് ചാനല്‍ സര്‍വ്വേകളില്‍ പ്രേക്ഷകരുടെ പ്രതികരണം.* മാതൃഭൂമി ന്യൂസ്, ന്യൂസ് 18 ചാനലുകളാണ് വിഷയത്തില്‍ യൂട്യൂബ് കമ്മ്യൂണിറ്റി സര്‍വ്വേ നടത്തിയത്. ഇതില്‍ ഭൂരിപക്ഷവും ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുകയായിരിന്നു. കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്നതായിരിന്നു മാതൃഭൂമി ന്യൂസ് നടത്തിയ സര്‍വ്വേയുടെ ചോദ്യം. ഒരു ലക്ഷത്തിലധികം പേര്‍ വോട്ട് ചെയ്ത ഈ സര്‍വ്വേയില്‍ 55%വും മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയോട് യോജിക്കുന്നുവെന്നാണ് പ്രതികരണം നടത്തിയത്. 33% മാത്രമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. 12% അഭിപ്രായമില്ലെന്നും പ്രതികരിച്ചു.

🗞🏵 *നോർത്ത് അമേരിക്കൻ രാജ്യമായ ഹെയ്തിയിൽ വയോധികനായ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു.* 70 വയസ്സുകാരനായ ഫാ. ആന്ധ്രേ സിൽവസ്ട്രിയാണ് കൊല്ലപ്പെട്ടത്. ബാങ്കിൽ നിന്ന് പണവുമായി പുറത്തേക്ക് വരുന്ന സമയത്ത് ആയുധധാരികളായ ഏതാനുംപേർ ആക്രമണം നടത്തുകയായിരുന്നു. എന്നാൽ അവർക്ക് പണമടങ്ങിയ ബാഗ് കൈക്കലാക്കാൻ സാധിച്ചില്ല. നോട്ടർ ഡാം ഡി ലാ മേർസി എന്ന ഇടവകയിലാണ് ഫാ. ആന്ധ്രേ സേവനം ചെയ്തിരുന്നത്. ഏതാനും വർഷങ്ങളായി രാഷ്ട്രീയ അരക്ഷിതാവസ്ഥയും, സാമ്പത്തിക പ്രതിസന്ധിയും മൂലം രാജ്യം നട്ടംതിരിയുകയാണ്. ഏപ്രിൽ 400 മസാവോ എന്ന പേരിൽ അറിയപ്പെടുന്ന ക്രിമിനൽസംഘം 5 വൈദികരും, 2 സന്യാസികളും, ഉൾപ്പെടെ 10 കത്തോലിക്കാ വിശ്വാസികളെ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു.

🗞🏵 *മയക്കുമരുന്നു ജിഹാദിന്റെ ഭാഗമായി പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്കു ധാരാളമായി മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നു പാക്കിസ്ഥാനി കള്ളക്കടത്തുകാരന്റെ കുറ്റസമ്മതം ചര്‍ച്ചയാകുന്നു.* 2016 ജൂണിലാണ് റംസാന്‍ (32) എന്ന പാക്കിസ്ഥാനിയായ മയക്കുമരുന്നു കള്ളക്കടത്തുകാരനെ പഞ്ചാബ് പോലീസും അതിര്‍ത്തി രക്ഷാ സേനയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ റംസാന്‍ നടത്തിയത്.

☔☔☔☔☔☔☔☔☔☔☔
*ഇന്നത്തെ വചനം*
ഒരു ദിവസം യേശുവും ശിഷ്യന്‍മാരും വഞ്ചിയില്‍ കയറി. നമുക്ക്‌ തടാകത്തിന്റെ മറുകരയ്‌ക്കു പോകാം എന്ന്‌ അവന്‍ പറഞ്ഞു. അവര്‍ പുറപ്പെട്ടു.
അവര്‍ തുഴ ഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവന്‍ ഉറങ്ങുകയായിരുന്നു. അപ്പോള്‍ തടാകത്തില്‍ കൊടുങ്കാറ്റുണ്ടായി. വഞ്ചിയില്‍ വെള്ളം കയറി, അവര്‍ അപകടത്തിലായി.
അവര്‍ അടുത്തുവന്ന്‌ ഗുരോ, ഗുരോ, ഞങ്ങള്‍ നശിക്കുന്നു എന്നുപറഞ്ഞ്‌ അവനെ ഉണര്‍ത്തി. അവന്‍ എഴുന്നേറ്റ്‌ കാറ്റിനെയും തിരകളെയും ശാസിച്ചു. അവനിലച്ചു, ശാന്തതയുണ്ടായി.
അവന്‍ അവരോടു ചോദിച്ചു: നിങ്ങളുടെ വിശ്വാസം എവിടെ? അവര്‍ ഭയന്ന്‌ അദ്‌ഭുതത്തോടെ അന്യോന്യം പറഞ്ഞു: ഇവന്‍ ആരാണ്‌? കാറ്റിനോടും വെള്ളത്തോടും ഇവന്‍ കല്‍പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നല്ലോ.
ലൂക്കാ 8 : 22-25
☔☔☔☔☔☔☔☔☔☔☔
*വചന വിചിന്തനം*
കർത്താവ് കാറ്റിനെയും കടലിനെയും നിയന്ത്രിക്കുന്നവനാണ്. അവൻ സകല പ്രതികൂലങ്ങളുടെ നടുവിലും ശാന്തത നൽകുന്നവനാണ്. അവൻ നമ്മോടൊപ്പം ഉണർന്നിരിക്കുമ്പോഴാണ് നമുക്ക് ശാന്തത കൈവരുന്നത്. മറ്റെന്തിനെക്കാളും കർത്താവിൻ്റെ സാന്നിധ്യമാണ് നമുക്ക് ശാന്തതയും സുരക്ഷിതത്വവും നൽകുന്നത് എന്ന ബോധ്യം നമുക്കുണ്ടാകണം. ചുറ്റുപാടുകളിൽ നിന്നും ധാരാളം അസ്വസ്ഥതകൾ നമുക്ക് ഉണ്ടാകാം എന്നാൽ ശാന്തത നൽകുന്നവൻ നമ്മോടു കൂടെയുണ്ട് എന്ന വിശ്വാസം നമ്മിൽ ആഴപ്പെടുത്തണം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*