🗞🏵 *നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വി​വി​ധ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ൾ പാ​ലാ ന​ഗ​ര​ത്തി​ൽ റാ​ലി ന​ട​ത്തി. കു​രി​ശു​പ​ള്ളി ക​വ​ല​യി​ൽ നി​ന്നും ബി​ഷ​പ്സ് ഹൗ​സി​ലേ​ക്കാ​യി​രു​ന്നു റാ​ലി.മു​ൻ എം​എ​ൽ​എ പി.​സി. ജോ​ർ​ജ്, ബി​ജെ​പി നേ​താ​വ് എ​ൻ. ഹ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല ജി​മ്മി, ജോ​സ്മോ​ൻ മു​ണ്ട​യ്ക്ക​ൽ തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ബി​ഷ​പ്പി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ലാ കു​രി​ശു​പ​ള്ളി ക​വ​ല​യി​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.ഞാ​യ​റാ​ഴ്ച എ​സ്എം​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലാ​യി​ൽ രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ സ​മാ​ധാ​ന സ​ദ​സും ന​ട​ത്തും.

🗞🏵 *ഐ​ടി ജീ​വ​ന​ക്കാ​രാ​യ മ​ല​യാ​ളി യു​വാ​ക്ക​ൾ കാ​ര​ണം​പ്പാ​ള​യ​ത്ത് കാ​വേ​രി​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങ​വേ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മു​ങ്ങി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി കി​ര​ൺ ബാ​ബു(23), മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി ഏ​തു(24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

🗞🏵 *മും​ബൈ​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ വ​ച്ച് ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി മ​രി​ച്ചു. 34കാ​രി​യാ​യ യു​വ​തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഖൈ​റാ​നി റോ​ഡി​ല്‍ ഒ​രാ​ള്‍ യു​വ​തി​യെ മ​ര്‍​ദി​ക്കു​ന്ന​ത് ക​ണ്ട ആ​ളു​ക​ളാ​ണ് സം​ഭ​വം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ള്‍ ര​ക്ത​ത്തി​ല്‍ കു​ളി​ച്ചു​കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു യു​വ​തി. തു​ട​ര്‍​ന്ന് ഉ​ട​ന്‍​ത​ന്നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

🗞🏵 *കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് ചികിത്സാ സംവിധാനങ്ങൾക്ക് പുറമേ കനിവ് 108 ആംബുലൻസുകൾ കൂടി സജ്ജമാക്കിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിൽ 290 ആംബുലൻസുകളാണ് കോവിഡ് അനുബന്ധ സേവനങ്ങൾ നൽകുന്നതെന്നും മൂന്നാം തരംഗം മുന്നിൽകണ്ട് നിരത്തിലോടുന്ന 316 കനിവ് 108 ആംബുലൻസുകളേയും 1500 ജീവനക്കാരേയും സജ്ജമാക്കിയെന്നും വീണാ ജോർജ് അറിയിച്ചു.
 
🗞🏵 *ഭാഷയുടെയും ദേശത്തിന്റെയും വൈവിധ്യങ്ങളില്ലാതെ സഞ്ചാരിക്കൾക്ക് യാത്ര ചെയ്യാനും ആകർഷകമായ സ്ഥലങ്ങൾ സ്വയം കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈൽ ആപ്പ് പുറത്തിറക്കി. ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ നടൻ മോഹൻലാലാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ഉപഭോക്തകൾക്ക് പുതിയ സാധ്യതകൾ തേടിപോകാനും അവർ കണ്ടെത്തുന്ന പുതിയ ഇടങ്ങൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ഉതകുംവിധമാണ് പുതിയ ആപ്പിന്റെ രൂപകല്പന.

🗞🏵 *വനം-വന്യജീവി സംരക്ഷണത്തോടൊപ്പം വനാശ്രിതസമൂഹത്തിന്റെ പ്രശ്നപരിഹാരത്തിനും വനപാലകർ പ്രാധാന്യം നൽകണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇത്തരത്തിലെത്തുന്നവർക്ക് ആശ്വാസമാകുന്ന വിധത്തിൽ വനം ഓഫീസുകൾ ജനസൗഹാർദ്ദമാകണമെന്നും അദ്ദേഹം പറഞ്ഞു. ഒൻപതാമത് വന രക്തസാക്ഷിദിനാചരണ ചടങ്ങിൽ മുഖ്യാതിഥിയായി വനപാലകരെ ഓൺലൈനിൽ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

🗞🏵 * രോഗിയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറി യുവാവിന് കോവിഡ് ബാധിച്ചു. തൊട്ടില്‍പാലം വിനോദന്‍ എന്ന വിനുവിനാണ് കോവിഡ് ബാധിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നയാളുടെ വീട്ടിലാണ് വിനു മോഷ്ടിക്കാന്‍ കയറിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മോഷണം നടത്തിയത്. വീട്ടില്‍ നിന്ന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പണവും ഇയാള്‍ മോഷ്ടിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൊട്ടില്‍പാലം പൊലീസ് പ്രതിയെ പിടികൂടിയത്

🗞🏵 *ഓൺലൈനായി രണ്ടു ലക്ഷം രൂപ ലോൺ നൽകാമെന്നു പ്രലോഭിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സഹോദരങ്ങളായ ഡൽഹി മലയാളികൾ അറസ്റ്റിൽ. വെസ്റ്റ് ഡൽഹി രഗുബീർ നഗറിൽ താമസിക്കുന്ന വിവേക് പ്രസാദ്(29), സഹോദരൻ വിനയ് പ്രസാദ്(23) എന്നിവരാണ് അറസ്റ്റിലായത്. ട്രാവൻകൂർ ഫിനാൻസിയേഴ്സ്, ലക്ഷ്മി വിലാസം ഫിനാൻസിയേഴ്സ് എന്നീ കമ്പനി പേരുകളിൽ സ്ത്രീകൾക്ക് ഒരു ശതമാനം പലിശ നിരക്കിലും പുരുഷൻമാർക്ക് രണ്ടു ശതമാനം പലിശ നിരക്കിലും ലോൺ നൽകുമെന്നായിരുന്നു വാഗ്ദാനം.

🗞🏵 *കൊച്ചി മെട്രോ പാർക്കിങ് നിരക്കുകൾ കുറച്ചു, ഇരുചക്ര വാഹനങ്ങൾക്കു ഒരു ദിവസത്തേക്കു അഞ്ച് രൂപയും കാറുകൾക്കു പത്ത് രൂപയുമായിരിക്കും നിരക്ക്. പുതിയ നിരക്കുകൾ തിങ്കളാഴ്ച പ്രാബല്യത്തിൽ വരും. പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവ്വേയും മറ്റ് അഭിപ്രായങ്ങളും കണക്കിലെടുത്താണു നിരക്കു കുറയ്ക്കാനുള്ള തീരുമാനം.
 
🗞🏵 *കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 50 കോടിയിൽ നിന്ന്​ 44.64 കോടി ഉപയോ​ഗിച്ച് അത്യാധുനിക ശ്രേണിയിലുള്ള 100 ബസുകളാണ് കെ എസ് ആർ ടി സി വാങ്ങുന്നത്. ലോകോത്തര നിലവാരമുള്ള യാത്രയാണ് പുതിയ ബസുകൾ എത്തുന്നതിലൂടെ കെ എസ് ആർ ടി സി വാ​ഗ്​ദാനം ചെയ്യുന്നത്. 8 സ്ലീപ്പർ , 20 സെമി സ്ലീപ്പർ , 72 എയർ സസ്പെൻഷൻ നോൺ എ.സി ബസുകളാണ് കെ എസ് ആർ ടി സി വാങ്ങുന്നത്

🗞🏵 *നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കെസിബിസി. തീവ്രവാദ-മയക്കുമരുന്ന് മാഫിയകളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുകയാണ് ബിഷപ്പ് ചെയ്തതെന്ന് കെസിബിസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ബിഷപ്പിന്റെ പ്രസ്താവന ഏതെങ്കിലും സമുദായത്തിനെതിരെയോ വര്‍ഗീയ ലക്ഷ്യത്തോടെയോ അല്ലെന്നും കെസിബിസി അറിയിച്ചു.
 
🗞🏵 *സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചതിന് പിന്നാലെ കൂടുതല്‍ ആശ്വാസകരമായ വിവരം. ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച മൃഗങ്ങളുടെ ആദ്യഘട്ട സാമ്പിള്‍ പരിശോധന നെഗറ്റീവായി. ഇവിടെ നിന്ന് ശേഖരിച്ച വവ്വാലുകള്‍, ആടുകള്‍ എന്നിവയുടെ സാമ്പിളുകളാണ് നെഗറ്റീവായത്. കൂടാതെ മരിച്ച പന്ത്രണ്ടു വയസുകാരനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 20 പേരുടെയും പരിശോധാന ഫലവും നെഗറ്റീവായി. എന്‍ഐവി പൂനെയില്‍ രണ്ടെണ്ണവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 18 സാമ്പിളുകളുമാണ് പരിശോധിച്ചത്. 

🗞🏵 *കേരളത്തില്‍ ലൗ ജിഹാദ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയുന്നവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് തുറന്നു പറഞ്ഞത് എസ് എന്‍ ഡി പി യോഗമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.

🗞🏵 *ദുബായിയിൽ നടക്കുന്ന ലോക പോലീസ് ഉച്ചകോടിയിൽ ഇന്റർപോളും യൂറോപോളും പങ്കെടുക്കും. 2022 മാർച്ച് 13 മുതൽ 16 വരെ ദുബായ് എക്‌സിബിഷൻ സെന്ററിലാണ് ലോക പോലീസ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ദുബായ് പോലീസ് ജനറൽ കമാൻഡാണ് ഇക്കാര്യം അറിയിച്ചത്.

🗞🏵 *സിഎൻജി(കമ്പ്രസ്ഡ് നാച്ചുറൽ ഗ്യാസ്) നൽകുന്ന ആദ്യ സ്റ്റേഷൻ തിരുവനന്തപുരത്ത് ഉടൻ പ്രവർത്തനം ആരംഭിക്കുന്നു. അന്തരീക്ഷ മലിനീകരണമില്ലാത്ത ഇന്ധനമാണ് സിഎൻജി. വാഹനങ്ങളുടെ ഇന്ധനമായി വാതകം വരുന്നതിലൂടെ അന്തരീക്ഷ മലിനീകരണം കുറവുണ്ടാകും. വായുവിനെക്കാൾ ഭാരം കുറഞ്ഞതും നിറമില്ലാത്തതും അന്തരീക്ഷ മലിനീകരണം തീരെയില്ലാത്തതുമായ പ്രകൃതി വാതകമാണ് സിഎൻജി. പുറത്തെത്തിയാലുടൻ അന്തരീക്ഷത്തിൽ ഇത് ശിഥിലമായി ഇല്ലാതാകുന്നതുകൊണ്ടാണിത്. ‌

🗞🏵 *പോക്സോ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര പൊലീസ് അന്വേഷിക്കുന്ന വെള്ളിയൂർ സ്വദേശി വേലായുധനെ ആണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.പത്തുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ഇന്നലെ മുതൽ ഇയാൾക്ക് വേണ്ടി തെരച്ചിൽ നടത്തിയിരുന്നു എന്ന് പൊലീസ് അറിയിച്ചു.

🗞🏵 *ആലപ്പുഴ സിപിഎമ്മിൽ അച്ചടക്ക നടപടി. ജില്ലയിലെ മുതിർന്ന നേതാവും മുൻ ദേവസ്വം ബോർഡ് അംഗവുമായിരുന്ന കെ രാഘവനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പാർട്ടി നിയന്ത്രണത്തിലുള്ള പടനിലം സ്കൂളിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ടാണ് നടപടി. ക്രമക്കേട് നടന്ന കാലത്ത് സ്കൂൾ മാനേജരും ചാരുംമൂട് ഏരിയ സെക്രട്ടറിയുമായിരുന്ന മനോഹരനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇവരോടൊപ്പം ഭരണസമിതിയിലുണ്ടായിരുന്ന ഏരിയ സെന്‍റർ അംഗം ജി രഘുവിനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.

🗞🏵 *വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊവിഡ് രോഗി മരിച്ചെന്ന വ്യാജ സന്ദേശം സംബന്ധിച്ച് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുള്‍ സലാം അന്വേഷണം നടത്തും. വീഴ്ച വരുത്തിയ താല്‍ക്കാലിക ജീവനക്കാരനെ ജോലിയില്‍ നിന്ന് ഒഴിവാക്കി.
 
🗞🏵 *സംസ്ഥാനത്ത്  20,487 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂർ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസർഗോഡ് 284 എന്നിങ്ങനെയാണ് ജില്ലകളിൽ  രോഗ ബാധ സ്ഥിരീകരിച്ചത്.

🗞🏵 *ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള മൂ​ന്ന് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. അ​ഞ്ച് വി​മാ​ന​ങ്ങ​ൾ ജ​യ്പു​ർ, അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു.ഇ​ൻ​ഡി​ഗോ​യു​ടെ മൂ​ന്നു സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ലും പ​രി​സ​ര​ത്തും വ​രും മ​ണി​ക്കൂ​റു​ക​ളി​ലും ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പ​റ​യു​ന്ന​ത്.

🗞🏵 *എ​രു​മേ​ലി അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ അ​ജ്ഞാ​ത​ർ അ​റ​വു​മാ​ലി​ന്യം ത​ള്ളി. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. ചാ​ക്കി​ലാ​ക്കി​യാ​ണ് മാ​ലി​ന്യം സെ​മി​ത്തേ​രി​യി​ൽ ത​ള്ളി​യ​ത്. പ​ള്ളി ക​മ്മ​റ്റി​യു​ടെ പ​രാ​തി​യി​ൽ എ​രു​മേ​ലി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.രാ​വി​ലെ സെ​മി​ത്തേ​രി​യി​ൽ എ​ത്തി​യ വി​ശ്വാ​സി​ക​ളാ​ണ് മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത് ക​ണ്ട​ത്. പി​ന്നാ​ലെ ഇ​ട​വ​ക വി​കാ​രി ഫാ.​വ​ർ​ഗീ​സ് പു​തു​പ്പ​റ​മ്പി​ലി​നെ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

🗞🏵 *പ്ര​​ള​​യ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു സ​​ര്‍​ക്കാ​​ര്‍ പ്ര​​ഖ്യാ​​പി​​ച്ച അ​​ടി​​യ​​ന്ത​​ര​​ധ​​നാ​ സ​​ഹാ​​യ​​മാ​​യി പ​​തി​​നാ​​യി​​രം രൂ​​പ വി​​ത​​ര​​ണം ഉ​​ള്‍​പ്പെ​​ടെ വ​​ലി​​യ തോ​​തി​​ല്‍ ഫ​​ണ്ട് തി​​രി​​മ​​റി ന​​ട​​ന്ന​​താ​​യി റി​​പ്പോ​​ര്‍​ട്ട്.രാ​​ഷ്‌​ട്രീ​​യ ക​​ക്ഷി​​ക​​ളു​​ടെ ഇ​​ട​​പെ​​ട​​ല്‍ മൂ​​ലം ഒ​​രേ ആ​​ള്‍​ക്കു ത​​ന്നെ അ​​ക്കൗ​​ണ്ടു​​ക​​ളി​​ലേ​​ക്ക് ഒ​​ന്നി​​ലേ​​റെ പ​​ണം ന​​ല്‍​കി​​യ​​താ​​യും ഒ​​ന്ന​​ര​​കോ​​ടി​​യോ​​ളം രൂ​​പ ഈ ​​രീ​​തി​​യി​​ല്‍ മാ​​ത്രം ന​​ഷ്ട​​പ്പെ​​ട്ട​​താ​​യി ക​​ണ്ടെ​​ത്തി. ഗു​​രു​​ത​​ര ആ​​രോ​​പ​​ണ​​വു​​മു​​ള്ള റി​​പ്പോ​​ര്‍​ട്ട് പ​ക്ഷേ, രാ​ഷ്‌​ട്രീ​​യ ക​​ക്ഷി​​ക​​ളു​​ടെ സ​​മ്മ​​ര്‍​ദം മൂ​​ലം പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല. കോ​​ഴി​​ക്കോ​​ട് ജി​​ല്ലാ ഫി​​നാ​​ന്‍​സ് ഓ​​ഫീ​​സ​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ന്ന വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് ഇ​​ത് ക​​ണ്ടെ​​ത്തി​​യ​​ത്.

🗞🏵 *കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുവെന്നുള്ളത് വാസ്തവമാണെന്നും പാലാ രൂപതാ മെത്രാനായ മാർ. ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകൾ വിവാദമാക്കുകയല്ല, പൊതുസമൂഹത്തിൽ ഉത്തരവാദിത്തത്തോടെ ചർച്ച ചെയ്യുകയാണ് യുക്തമെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി. മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന യാഥാർഥ്യം ഐക്യരാഷ്ട്രസഭയുടെ തന്നെ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഈ പശ്ചാത്തലത്തിൽ, ചില സംഘടനകൾ കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചെയ്തതെന്നും കെ‌സി‌ബി‌സി പ്രസ്താവനയില്‍ വ്യക്തമാക്കി.
 
🗞🏵 *മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ എട്ട് നോമ്പ് തിരുനാള്‍ ദിനത്തിലെ പ്രസംഗം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു ശക്തമായ മറുപടിയുമായി ‘ദീപിക’യുടെ എഡിറ്റോറിയല്‍. “അപ്രിയ സത്യങ്ങള്‍ ആരും പറയരുതെന്നോ!” എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. കേരള സമൂഹം നേരിടുന്ന കൃത്യമായ ചില പ്രശ്‌നങ്ങളിലേക്കാണ് മാര്‍ കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നതെന്നും ഒരു മതേതര ജനാധിപത്യരാജ്യത്തില്‍ ഒരു സഭാമേലധ്യക്ഷനു തന്റെ ആശങ്കകള്‍ വിശ്വാസിസമൂഹവുമായി പങ്കുവയ്ക്കാന്‍ അവകാശമില്ലേയെന്നും അതു പാടില്ലെന്നു ശഠിക്കാന്‍ ഇന്ത്യ ഒരു മതാധിഷ്ഠിതരാജ്യമോ ഏകാധിപത്യരാജ്യമോ ആയിട്ടില്ലായെന്നും എഡിറ്റോറിയല്‍ ഓര്‍മ്മിപ്പിക്കുന്നു.

🗞🏵 *മൂന്നു സഹോദരങ്ങൾ ഒരേ ദിനത്തിൽ ഒരുമിച്ച് പൗരോഹിത്യം സ്വീകരിച്ച അപൂര്‍വ്വ ചടങ്ങിന് വേദിയായി ഫിലിപ്പീന്‍സിലെ സെന്റ് അഗസ്റ്റിൻ കത്തീഡ്രല്‍. കഗായാൻ ഡി ഒറോ അതിരൂപതാംഗങ്ങളായ ഡീക്കന്മാരായ ജെസേ ജെയിംസ് ഒലയ്‌വർ അവനീഡോ, ജെസ്റ്റോണി ഒലയ്‌വർ അവനീഡോ, ജെർസൺ റെയ് ഒലയ്‌വർ അവനീഡോ എന്നിവരാണ് പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാൾ ദിനമായ സെപ്തംബർ എട്ടിന്ഒരുമിച്ച് തിരുപ്പട്ടം സ്വീകരിച്ചത്. ‘കോൺഗ്രിഗേഷൻ ഓഫ് സേക്രട്ട് സ്റ്റിഗ്മാറ്റ’ സന്യാസ സഭയ്ക്കുവേണ്ടിയാണ് എല്ലാവരും പൗരോഹിത്യം സ്വീകരിച്ചത്. തിരുകര്‍മ്മങ്ങള്‍ക്ക് ആർച്ച്ബിഷപ്പ് ജോസ് കബന്തൻ മുഖ്യകാർമികത്വം വഹിച്ചു.

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
*ഇന്നത്തെ വചനം*
മറ്റൊരുപമ അവന്‍ അവരോടു പറഞ്ഞു: ഒരുവന്‍ വയലില്‍ നല്ല വിത്തു വിതയ്‌ക്കുന്നതിനോട്‌ സ്വര്‍ഗരാജ്യത്തെ ഉപമിക്കാം.
ആളുകള്‍ ഉറക്കമായപ്പോള്‍ അവന്റെ ശത്രുവന്ന്‌, ഗോതമ്പിനിടയില്‍ കള വിതച്ചിട്ടു കടന്നുകളഞ്ഞു.
ചെടികള്‍ വളര്‍ന്ന്‌ കതിരായപ്പോള്‍ കളകളും പ്രത്യക്‌ഷപ്പെട്ടു.
വേലക്കാര്‍ ചെന്ന്‌ വീട്ടുടമസ്‌ഥനോടു ചോദിച്ചു:യജമാനനേ, നീ വയലില്‍, നല്ല വിത്തല്ലേ വിതച്ചത്‌? പിന്നെ കളകളുണ്ടായത്‌ എവിടെ നിന്ന്‌?
അവന്‍ പറഞ്ഞു: ശത്രുവാണ്‌ ഇതുചെയ്‌തത്‌. വേലക്കാര്‍ ചോദിച്ചു: ഞങ്ങള്‍പോയി കളകള്‍ പറിച്ചുകൂട്ടട്ടേ?
അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും.
കൊയ്‌ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്‌ത്തുകാലത്തു ഞാന്‍ കൊയ്‌ത്തുകാരോടു പറയും: ആദ്യമേ കളകള്‍ ശേഖരിച്ച്‌, തീയില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കിവയ്‌ക്കുവിന്‍; ഗോതമ്പ്‌ എന്റെ ധാന്യപ്പുരയില്‍ സംഭരിക്കുവിന്‍.
മത്തായി 13 : 24-30
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
*വചന വിചിന്തനം*
വേലക്കാരുടെ ജാഗ്രത കുറവിനെയാണ് വചനം ഓർമ്മിപ്പിക്കുന്നത്. ശത്രു വന്നതും കളവിതച്ചതും കടന്നുകളഞ്ഞതും എപ്പോഴാണ്? വേലക്കാർ ഉറക്കമായപ്പോഴാണ്. ലോകത്തിൽ തിൻമ വളരുന്നുണ്ടെങ്കിൽ അതിൻ്റെ ഒരുകാരണം വിശ്വാസ സമൂഹത്തിൻ്റെ ജാഗ്രതക്കുറവാണ്. നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും നമ്മുക്ക് നഷ്ടപ്പെട്ടു പോകുന്നുണ്ടെങ്കിൽ, അവർ പ്രണയ തീവ്രവാദത്തിനും ലഹരി ഭീകരതയ്ക്കും മറ്റും അടിമപ്പെടുന്നുണ്ടെങ്കിൽ അതിനു ഒരുകാരണം വിശ്വാസ സത്യങ്ങളെയും സഭാത്മക ജീവിതത്തെയും, ധാർമ്മിക ബോധത്തെയും കുറിച്ച് അവർക്ക് ശരിയായബോധ്യങ്ങൾ ലഭിക്കുന്നില്ല, അല്ലെങ്കിൽ ലഭിക്കുന്ന പാഠങ്ങൾ ജീവിത സ്പർശിയാകുന്നില്ല എന്നതാണ്. അതിന് മാതാപിതാക്കൾക്കു മാത്രമല്ല സഭാ സമൂഹത്തിന് മുഴുവൻ ഉത്തരവാദിത്തമുണ്ട്. കർത്താവിൻ്റെ വചനത്തെയും സഭയെയും കാത്തുസൂക്ഷിക്കുന്നതിലും കൈമാറുന്നതിലും നമുക്ക് ജാഗ്രതക്കുറവ് വന്നിട്ടുണ്ടോ എന്ന് ആത്മശോധന ചെയ്യാം. എൻ്റെ ശ്രദ്ധക്കുറവ് മൂലം ശത്രു വന്ന് കളവിതയ്ക്കില്ല എന്ന ദൃഡമായ തീരുമാനം നമുക്കൊരോരുത്തർക്കുമെടുക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*