അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രിയെ ഡല്‍ഹിയില്‍ എത്തിക്കും. സിസ്റ്റര്‍ തെരേസ കാബൂള്‍ വിമാനത്താവളത്തിലെത്തിയതായി സഹോദരന്‍ ജോണ്‍ ക്രാസ്ത വ്യക്തമാക്കി.
വിമാനത്താവളത്തില്‍ വന്‍ തിരക്കാണെന്ന് സിസ്റ്റര്‍ തെരേസ പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സിസ്റ്റര്‍ തെരേസയ്ക്ക് ഇതുവരെ വിമാനത്താവളത്തിന് അകത്തുകയറാന്‍ ആയിട്ടില്ലെന്നും സഹോദരന്‍ ജോണ്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.