മേരിക്കയിലെ ഡ്ട്രോയിറ്റ് അതിരൂപത ഇനിമുതൽ ഞായറാഴ്ചകളിൽ യാതൊരുവിധ സ്പോർട്സ് പരിപാടികളും അതിരൂപത, ഇടവക, സ്ഥാപന തലങ്ങളിൽ നടത്തുന്നതല്ല എന്ന് പ്രഖ്യാപിച്ചു. ഞായറാഴ്ച പ്രാർത്ഥനയ്ക്കും കുടുംബത്തിനും വിശ്രമത്തിനുമായി നീക്കിവയ്ക്കേണ്ട ദിവസമായതുകൊണ്ടാണ് ഇത്. ഈ 3 കാര്യങ്ങൾ അതീവപ്രാധാന്യമുള്ളവയാകയാലും തിരുവചനം സാബത്ത് ശ്രമത്തെക്കുറിച്ച് അനുശാസിക്കുന്ന തന്നാലും ഇനിമുതൽ രൂപതയിലെ സ്കൂളുകളിലും കോളേജുകളിലും മറ്റ് സ്ഥാപനങ്ങളിലും യാതൊരുവിധ സ്പോർട്സ് പ്രാക്ടീസ് കളോ മത്സരങ്ങളോ ഉണ്ടായിരിക്കുന്നതല്ല.

ഞായറാഴ്ച ദൈവം മാറ്റി വച്ചിരിക്കുന്ന ദിവസമാണ് അത് പ്രാർത്ഥനയ്ക്കും കുടുംബത്തിനും വിശ്രമത്തിനും കരുണയുടെ പ്രവർത്തികൾക്കും വേണ്ടിയുള്ളതാണ്. മനുഷ്യരുടെ ജീവിത വ്യഗ്രത കളിൽ പെട്ട് ഞായറാഴ്ചയ്ക്ക് അതിനുള്ള പ്രാധാന്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ദിവസത്തെ എത്രമാത്രം ദൈവ കേന്ദ്രീകൃതം ആക്കാമോ അത്രമാത്രം ദൈവ കേന്ദ്രീകൃതം ആകുവാൻ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. ആർച്ച്ബിഷപ്പ് വ്യക്തമാക്കി.