യൗസേപ്പിതാവിൻ്റെ തിരുന്നാളായ മെയ് 1 മുതൽ പന്തക്കുസ്താ തിരുന്നാളായ മെയ് 23 വരെ ചങ്ങനാശേരി അതിരൂപതയിൽ കോവിഡ് മഹാമാരിയിൽ നന്നുള്ള മോചനത്തിനായി പ്രാർത്ഥനായജ്ഞം നടത്തപ്പെടും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3-4 വരെയാണ് പ്രാർത്ഥന നടത്തപ്പെടുന്നത്.  ‘കോവി ഷീൽഡ് പ്രാർത്ഥനായജ്ഞം’ എന്ന ഈ ശുശ്രൂഷയിൽ ഓരോ ദിവസവും ഓരോ ഫൊറോനകളും സംഘടനകളും ഓൺലൈൻ ആയി പങ്കു ചേരും.