വടവാതൂർ: സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ യൂത്ത് ഫ്രണ്ട്സിന്റെ പ്രവർത്തനോദ്ഘാടനം എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജൂബിൻ കൊടിയംകുന്നേൽ നിർവഹിച്ചു. പ്രാർഥനയെ മുറുകെപ്പിടിച്ചു പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന പുരോഹിതരെയാണ് യുവജനങ്ങൾക്കു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സെമിനാരി റെക്ടർ ഫാ. ജോയി ഐനിയാടൻ, യൂത്ത് ഫ്രണ്ട്സ് ഡയറക്ടർ ഫാ. സിറിയക് വലിയകുന്നുംപുറത്ത്, ജീസസ് ഫ്രട്ടേണിറ്റി ഡയറക്ടർ ഫാ. ആന്റോ ചേരാംതുരുത്തി, യുവജന പ്രതിനിധി അമല ട്രീസ് ജെയിംസ് എന്നിവർ പ്രസംഗിച്ചു.
വടവാതൂർ സെമിനാരിയിൽ യൂത്ത് ഫ്രണ്ട്സ് പ്രവർത്തനമാരംഭിച്ചു
