🗞🏵 *കാസർകോട് ചെറുവത്തൂരിൽ ഐ​ഡി​യ​ൽ കൂ​ൾ​ബാ​ർ ആ​ൻ​ഡ് ഫു​ഡ് പോ​യി​ന്‍റ് ൽ നിന്ന് ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർത്ഥിനി മരിച്ചു.* കരിവെള്ളൂരിലെ നാരായണൻ– പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ ആശുപത്രികളിൽ ഇപ്പോഴും ചികിത്സയിലാണ്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ഉച്ചയ്ക്ക് ഈ ​കൂ​ള്‍​ബാ​റി​ല്‍ നി​ന്ന് ഷ​വ​ര്‍​മ ക​ഴി​ച്ച നി​ര​വ​ധി​പ്പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. സ്ഥാ​പ​ന​മു​ട​മ അ​ഹ​മ്മ​ദ് ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കെ​തി​രേ ച​ന്തേ​ര പോ​ലീ​സ് 304, 308, 272 (34) വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു.
 
🗞🏵 *ചെറുവത്തൂർ ഐ​ഡി​യ​ൽ കൂ​ൾ​ബാ​ർ ആ​ൻ​ഡ് ഫു​ഡ് പോ​യി​ന്‍റ് ൽ നിന്ന്  ഐസ്ക്രീം വാങ്ങിക്കഴിച്ച സഹോദരങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റു.* ഇരുവരും ചികിത്സയിലാണ്. കാസർഗോഡ് മാവിലക്കടപ്പുറം സ്വദേശികളായ അനന്ദു, അനുരാഗ് എന്നിവർക്കാണു ഭക്ഷ്യവിഷബാധയേറ്റത്. സ്ഥാ​പ​ന​മു​ട​മ അ​ഹ​മ്മ​ദ് ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കെ​തി​രേ ച​ന്തേ​ര പോ​ലീ​സ് 304, 308, 272 (34) വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു.

🗞🏵 *കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരണമടയുകയും നിരവധിപേര്‍ക്ക് അസുഖം ബാധിച്ചതുമായ സംഭവത്തില്‍, അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.* ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

🗞🏵 *പ്രസംഗം നടത്തിയതിൻ്റെ പേരിൽ അറസ്റ്റിലായ മുൻ എം.എൽ.എ പി.സി ജോർജിന് ജാമ്യം.* സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിവാദപ്രതികരണങ്ങള്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വഞ്ചിയൂരിലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. കോടതി അവധിയായതിനാലാണ് മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. പറഞ്ഞതിൽ നിന്ന് പിന്നോട്ടില്ലെന്നും നിലപാടുകൾ ഉറച്ച് നിൽക്കുന്നുവെന്നും പി.സി ജോർജ് ജാമ്യത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.‘മുസ്ലിം തീവ്രവാദികൾക്കുള്ള പിണറായി വിജയന്റെ റംസാൻ സമ്മാനമാണ് എന്റെ അറസ്റ്റ്.  കോൺഗ്രസും സി.പി.എമ്മും വോട്ട് ബാങ്കിന്റെ പുറകെയാണ്’, പി.സി ജോർജ് പറഞ്ഞു.
 
🗞🏵 *പി.സി ജോർജിനെതിരായ സർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി രംഗത്ത്.* മുസ്‌ലിം ലീഗിനെ ഇടത് മുന്നണിയിലെത്തിക്കുക എന്ന ലക്ഷ്യത്തിന് ആക്കം കൂട്ടാനാണ് പി.സിയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. ഹാഗിയ സോഫിയ വിഷയത്തിൽ ക്രൈസ്‌തവ സമുദായത്തെ കുത്തിനോവിച്ചു കൊണ്ട് ലേഖനമെഴുതിയ സാദിഖലി തങ്ങൾക്കെതിരെ ഇതേ നിലപാട് സ്വീകരിക്കാൻ പിണറായി വിജയൻ തയ്യാറാകുമോ എന്നും, സാദിഖലി തങ്ങളെ അറസ്റ്റ് ചെയ്യാൻ ഇടത് സർക്കാർ തയ്യാറാകുമോയെന്നും സന്ദീപ് വാചസ്പതി ചോദിക്കുന്നു.

🗞🏵 *പി.സി ജോർജിനെതിരെ നടപടിയെടുത്ത സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ക്രിസ്ത്യൻ സമുദായ സംഘടനയായ കാസ.* പി.സിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഹിന്ദുസംഘടനകൾ തിരുവനന്തപുരം ആർ ക്യാമ്പിലേക്ക് നടത്തിയ പ്രകടനത്തിൽ കാസയുടെ പ്രവർത്തകരും പങ്കെടുത്തു. കേരളീയ പൊതു സമൂഹത്തിന്റെ ആശങ്കകൾ പച്ചയ്ക്ക് തുറന്നുപറഞ്ഞ പി.സി ജോർജിനെ ഒറ്റപ്പെടുത്തി വായടപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും സംഘടന വ്യക്തമാക്കി. നിയമം ഒരു സമുദായത്തിന് വേണ്ടി മാത്രം ഉള്ളതാണോ എന്ന് സംഘടന ചോദിച്ചു. ക്രിസ്ത്യൻ മതത്തെ അപമാനിച്ചുകൊണ്ട് പ്രസംഗിച്ച വാസിം അൽ ഹിക്കിമിക്കെതിരെ കേസെടുക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു കാസയുടെ ചോദ്യം.

🗞🏵 *കേരളത്തില്‍ ചില പ്രത്യേക വിഭാഗം പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി കടത്തിക്കൊണ്ടു പോകുന്നത് ഐഎസിലേയ്ക്കാണ്. ഇതാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്ന് പി.സി ജോര്‍ജ് പറയുന്നു.* കേരളത്തില്‍ നടക്കുന്നത് ലൗ ജിഹാദ് ആണെന്നും പി.സി ജോര്‍ജ് ആവര്‍ത്തിച്ചു. ‘പെണ്‍കുട്ടികളെ പ്രണയം നടിച്ച് ചതിക്കുകയാണ് ചെയ്യുന്നത്. വിവാഹം ചെയ്യണമെങ്കില്‍ പെണ്‍കുട്ടികളോട് മതം മാറണമെന്ന് പറയും. തുടര്‍ന്ന്, മതം മാറിയതിനു ശേഷം കോഴിക്കോട് ഒരു കേന്ദ്രത്തില്‍ ആക്കും. ഒരു പ്രസവത്തിന് മാത്രമേ ഇവിടെ നിര്‍ത്തൂ. പ്രസവം കഴിഞ്ഞാലുടന്‍ അവരെ നേരെ താലിബാന്‍കാര്‍ക്കും ഐഎസ് ഭീകരര്‍ക്കും വേശ്യാവൃത്തിക്ക് വേണ്ടി അയക്കും. ഇതെല്ലാം സര്‍ക്കാരാണ് തടയേണ്ടത്. എന്നാല്‍, ലൗ ജിഹാദിനെതിരെ നടപടി എടുക്കുന്നതിന് പകരം പറയുന്നവരെ പിടിച്ച് അകത്താക്കാന്‍ നോക്കുന്ന പിണറായിയെ കുറിച്ച് എന്ത് പറയാനാണ്’, പി.സി ജോര്‍ജ് പറയുന്നു.

🗞🏵 *മന്ത്രി ജെ ചിഞ്ചുറാണിയുടെ ഗൺമാനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.* സ്ത്രീയുടെ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയതിനാണ്, ഗൺമാൻ സുജിത്തിനെതിരെ തൃശൂർ വലപ്പാട് പൊലീസ് കേസെടുത്തത്. സിവിൽ പൊലീസ് ഓഫീസറായ സുജിത്തിനെതിരെ ഐപിസി 352 വകുപ്പു ചുമത്തി കേസെടുത്തതിനൊപ്പം മന്ത്രിയുടെ സുരക്ഷാ ചുമതലയിൽനിന്നും ഒഴിവാക്കുകയും ചെയ്തു.
 
🗞🏵 *മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ തട്ടിപ്പുകള്‍ വ്യാപകമായതിനെത്തുടർന്ന്, അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി.* നിയമവരുദ്ധ പണമിടപാട് സംബന്ധിച്ച് ലഭിക്കുന്ന പരാതികളിന്‍മേല്‍, കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നും ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വെച്ച്, മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ തട്ടിപ്പുകള്‍ വ്യാപകമായിട്ടുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പിൽ പറഞ്ഞു

🗞🏵 *ജമ്മു കശ്മീരില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.* തിരച്ചിലിനിടെ, വന്‍ ആയുധ ശേഖരവുമായി ഭീകരനെ പിടികൂടി. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരനായ യാമിന്‍ യൂസഫ് ഭട്ടാണ് പിടിയിലായത്. പോലീസും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
 
🗞🏵 *കു​ന്ദം​കു​ള​ത്ത് പെ​ട്രോ​ള്‍ പ​മ്പി​ല്‍ ക​ത്തി​ക്കു​ത്ത്. ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു.* അ​ന​സ്(19) എന്നയാൾക്കാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇയാൾ സ്ത്രീകളെ  ശല്യം ചെയ്തതാകാം കാരണമെന്ന് നാട്ടുകാർ പറയുന്നു.

🗞🏵 *ബംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും.* കർണാടക തലസ്ഥാനത്തു മൂന്നു ദിവസംകൂടി കനത്ത മഴ ഉണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ബംഗളൂരു നിവാസികൾ  നഗരത്തിൽ പെയ്ത ആലിപ്പഴത്തിന്‍റെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തു. കനത്ത മഴയും അസഹ്യമായ വേനൽച്ചൂടും മാറിമാറി ഏല്പിക്കുന്ന ഇരട്ടപ്രഹരത്തിലാണ് ബെംഗളൂരു നിവാസികൾ.

🗞🏵 *ഹിന്ദു മഹാ സമ്മേളനം സ്‌പോണ്‍സര്‍ ചെയ്തതിന്റെ പേരിൽ ഭീമ ജ്വല്ലേഴ്‌സിനെതിരെ വിമർശനം.*  ഭീമ ജ്വല്ലേഴ്‌സ് സ്‌പോണ്‍സര്‍ഷിപ്പ് നടത്തുന്നത് എന്തിനാണെന്നാണ് വിമർശനം. ഭീമ ജ്വല്ലേഴ്‌സിന് കേരളം കഴിഞ്ഞാല്‍ പിന്നെ വലിയ മാര്‍ക്കറ്റുള്ളത് യുഎഇയിലാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.ബോയ്‌ക്കോട്ട് ഭീമ ജ്വല്ലറി എന്ന ക്യാംപെയ്നും സൈബര്‍ ലോകത്ത് ആരംഭിച്ചിട്ടുണ്ട്.
 
🗞🏵 *കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച.* ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന്, റമദാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഈദ് അല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരാണ് വിശ്വാസികളെ അറിയിച്ചത്.

🗞🏵 *വരുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് വെല്ലുവിളിയുമായി  അരവിന്ദ് കെജ്‌രിവാൾ.* എഎപിയെ ഭയന്ന് ബിജെപി ഗുജറാത്ത് തെരഞ്ഞെടുപ്പ് നേരത്തെ നടത്താനിരിക്കുകയാണെന്ന് അറിഞ്ഞുവെന്നും ഡിസംബര്‍ വരെ സമയം നല്‍കിയാല്‍, ഗുജറാത്ത് എഎപിയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി ഭയക്കുന്നുവെന്നും കെജ്‌രിവാൾ പരിഹസിച്ചു.

🗞🏵 *കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഈ മാസം മൂന്നിന് വയനാട്ടില്‍ എത്തും.* വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയിൽ ആദിവാസികളുടെ ദുരിതം നേരിട്ടറിയാനുള്ള ഔദ്യോഗിക സന്ദര്‍ശനമാണിത്. സുരേഷ് ഗോപിയുടെ ഇടപെടലിനെത്തുടർന്നാണ് സ്മൃതി ഇറാനി വായനാട്ടിലെത്തുന്നത്.കേരളത്തിലെ ആദിവാസികൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച്, സുരേഷ് ഗോപി കഴിഞ്ഞ മാസം രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന്, ഇതുമായി ബന്ധപ്പെട്ട നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹത്തിന് കേന്ദ്രമന്ത്രിയില്‍ നിന്നും ഉറപ്പു ലഭിച്ചത്

🗞🏵 *ഈദ് അല്‍ ഫിത്വറും അക്ഷയ തൃതീയയും മെയ് മൂന്നിന് വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി.* മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഖാര്‍ഗോണില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. യുപിയിലെ മീററ്റില്‍ ഘോഷയാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇതിന് പുറമെ തലസ്ഥാനമായ ലക്‌നൗവില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

🗞🏵 *വിവര സാങ്കേതിക വിദ്യയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന 5ജി സാങ്കേതിക വിദ്യയ്ക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമാകുന്നു.* ജൂണ്‍ മാസത്തോടെ 5ജി സ്പെക്ട്രം ലേലം വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് വിവരം. ഇതോടെ രാജ്യത്ത് 5ജി ഓഗസ്റ്റ്- സെപ്തംബര്‍ മാസത്തോടെ ലഭ്യമാകുമെന്നാണ് കണക്കുകൂട്ടുന്നത്.
 
🗞🏵 *യൂറോപ്പ് സന്ദർശിക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.* അദ്ദേഹം പറയുന്നത് ഇത്തവണത്തെ അദ്ദേഹത്തിന്റെ യൂറോപ്പ് യാത്രയ്ക്ക് ഒരു പ്രത്യേകത ഉണ്ടെന്നാണ്. ഈ ഭൂഖണ്ഡം മുഴുവനുമിപ്പോൾ സംഘർഷഭരിതമായി കിടക്കുകയാണ്. പ്രാദേശികമായ ഒരുപാട് വെല്ലുവിളികൾ യൂറോപ്പ് നേരിടുന്നു’ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

🗞🏵 *ശ്രീലങ്കയെ സഹായിക്കാൻ കേന്ദ്രാനുമതി തേടി തമിഴ്നാട് സർക്കാർ.* സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ശ്രീലങ്കക്ക് അരിയും മരുന്നുമുള്‍പ്പടെ അവശ്യ സാധനങ്ങള്‍ എത്തിയ്ക്കാനാണ്‌ സ്റ്റാലിൻ സംഘത്തിന്റെ നീക്കം. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടി തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയത്തിന് എഐഎഡിഎം കെയും ബിജെപിയും ഉള്‍പ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് അനുമതി നൽകിയത്.
 
🗞🏵 *കശ്മീരി പണ്ഡിറ്റുകളുടെ കുട്ടികൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകുമെന്ന പ്രഖ്യാപനവുമായി കർണാടകയിലെ സ്കൂൾ.* കൃഷ്ണ കന്നഡയിലെ പുട്ടൂർ നഗരത്തിലെ അംബിക മഹാവിദ്യാലയ എന്ന സ്കൂളാണ് സ്വാഗതാർഹമായ ഈ പ്രഖ്യാപനവുമായി രംഗത്തുവന്നിരിക്കുന്നത്. ദാരിദ്ര്യം മൂലം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത് എന്ന നിർബന്ധമാണ് ഇതിനുപിന്നിൽ.

🗞🏵 *ആറു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച നാല്പതുകാരനെ വെടിവച്ചു വീഴ്ത്തി ഡൽഹി പോലീസ്.* രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മുട്ടിനു താഴെ വെടിവച്ചു വീഴ്ത്തി പോലീസ് പിടികൂടുകയായിരുന്നു. സമയ്പുര്‍ ബദ്‌ലി മേഖലയിലാണ് സംഭവം. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച പീഡനക്കേസിലെ പ്രതി ജഹാംഗിര്‍പുരി സ്വദേശി ചിനു (കമല്‍ മല്‍ഹോത്ര) ആണ് അറസ്റ്റിലായത്.

🗞🏵 *ഏകീകൃത സിവിൽ കോഡിനെ ന്യായീകരിച്ച് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.* രാജ്യത്തെമ്പാടും ഒരു നിയമം വരേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.‘യൂണിഫോം സിവിൽ കോഡ് നിലവിൽ വരാൻ എല്ലാവരും ആഗ്രഹിക്കുന്നു. എന്റെ ഭർത്താവ് മൂന്നു ഭാര്യമാരെ കൂടി വീട്ടിലേയ്ക്ക് കൊണ്ടുവരാൻ ഇന്ത്യയിലെ ഒരു മുസ്ലിം സ്ത്രീയും ആഗ്രഹിക്കില്ല. സത്യത്തിൽ, സിവിൽകോഡ് എന്റെ പ്രശ്നമല്ല. അത് എല്ലാ മുസ്ലിം സ്ത്രീകളുടെയും ആവശ്യമാണ്.’ ഹിമന്ത ബിശ്വ ശർമ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

🗞🏵 *കോഴിക്കോട്  ജില്ലയിലെ മുക്കത്തും പരിസര പ്രദേശങ്ങളിലും എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 14 കിലോ കഞ്ചാവുമായി അഞ്ച് പേർ അറസ്റ്റിൽ.* മലപ്പുറം കാളികാവ് സ്വദേശി സുഫൈൽ, ഷറഫുദ്ദീൻ കരുളായി, നസീർ പെരിന്തൽമണ്ണ എന്നിവരെയാണ് മുക്കത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് പിടികൂടിയത്.

🗞🏵 *അടിവസ്ത്രത്തിലും സോക്സിലുമായി ദമ്പതികൾ കടത്തിയത് ഏഴ് കിലോ സ്വർണം.* പെരിന്തൽമണ്ണ അമ്മിണിക്കാട് സ്വദേശി അബ്ദുൾ സമദ്, ഭാര്യ സഫ്ന എന്നിവരാണ് അറസ്റ്റിലായത്. കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് ഇരുവരും എയർപോർട്ടിൽ എത്തിയത്. സഫ്ന അഞ്ച് മാസം ഗർഭിണിയാണ്. ഗർഭിണിയായതുകൊണ്ട് പരിശോധനയിൽ ഇളവുകിട്ടുമെന്നായിരുന്നു ഇവർ കരുതിയിരുന്നത്. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

🗞🏵 *പതിമൂന്നാമത്തെ വയസിൽ വിവാഹം കഴിച്ച് ഇഷ്ടമില്ലാത്ത ജീവിതം തിരഞ്ഞെടുക്കേണ്ടി വന്ന്, വർഷങ്ങൾക്കിപ്പുറം ജീവിതം സ്വന്തം കൈപ്പടിയിൽ എഴുതുന്ന പാലക്കാട് എടത്തനാട്ടുകര സ്വദേശി ജംഷീന പി.യുടെ കഥ വൈറലാകുന്നു.* ശ്രീകണ്ഠൻ നായരുടെ ഷോ ആയ ഫ്ലവേഴ്സ് ഒരുകോടിയിൽ പങ്കെടുക്കാനെത്തിയ ജംഷീനയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. പക്വതയില്ലാത്ത പ്രായത്തിൽ ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കേണ്ടി വന്ന പെൺകുട്ടിയാണ് ജംഷീന. മൂന്ന് മക്കളാണ് ജംഷീനയ്‌ക്കുള്ളത്. 
 
🗞🏵 *കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ നിന്നും ലഹരി മരുന്ന് കിട്ടിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.* പൊലീസിന്റെ പിടിയിലായ യുവതിയെ പ്രണയത്തിലാക്കി ലഹരിസംഘത്തിലേക്ക് എത്തിച്ചതാണെന്നാണ് വിവരം. കോട്ടയം സ്വദേശിനിയായ കാര്‍ത്തിക(26)യാണ് ലഹരി മരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കോട്ടയം വില്ലൂന്നി സ്വദേശിനിയാണ് കാര്‍ത്തിക.
 
🗞🏵 *വിശുദ്ധ നാടിൻറെയും സിയോൺ മലയുടെയും സംരക്ഷണ ചുമതലയ്ക്ക് ഫ്രാൻസിസ്ക്കൻ വൈദികനായ ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.* 2016 മെയ് 20 മുതൽ കഴിഞ്ഞ ആറ് വർഷമായി വിശുദ്ധനാടിൻറെ സംരക്ഷണച്ചുമതല വഹിച്ചുവരവെയാണ് രണ്ടാം വട്ടവും തൽസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫ്രാൻസിസ്ക്കൻ ഫ്രയേഴ്സ് മൈനർ, സമൂഹത്തിൻറെ ഉന്നതാധികാരസമിതിയാണ് അദ്ദേഹത്തെ വീണ്ടും ഉന്നത പദവിയിലേക്ക് തിരഞ്ഞെടുത്തത്. 2025 വരെയാണ് ഫാ. പാറ്റണിനു ചുമതലയുള്ളത്.

🗞🏵 *ദിവ്യകാരുണ്യ ഡോക്യുമെന്ററി ചിത്രം ‘എലൈവ്’ (സ്പാനിഷ് പേര് വിവോ) അമേരിക്കൻ ബോക്സോഫീസിലെ ആദ്യ 10 ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു.* പ്രമുഖമായ മറ്റ് നിരവധി ഹോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കി പ്രദർശനത്തിന്റെ ആദ്യദിവസമായ ഏപ്രിൽ 25 മുതല്‍ തന്നെ എലൈവ് മുന്നേറ്റം നടത്തിയത് വലിയ നേട്ടമായാണ് കരുതപ്പെടുന്നത്. പട്ടികയിൽ ആറാം സ്ഥാനമാണ് എലൈവിനുളളത്. ദിവ്യകാരുണ്യത്തിലുളള വിശ്വാസത്തിലൂടെ ജീവിതത്തിൽ മാറ്റങ്ങൾ അനുഭവിച്ചവരുടെ സാക്ഷ്യമാണ് ഈ സ്പാനിഷ് ഡോക്യുമെന്ററിയിലൂടെ ആളുകളിലേക്ക് എത്തിക്കുന്നത്. ജോർജ്ജ് പരീജ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് ജെയ്മി പിനേഡയാണ്.

🗞🏵 *യു.എ.ഇ, ഒമാൻ, യെമൻ എന്നിവിടങ്ങളുടെ പരിധിയിലുള്ള ദക്ഷിണ അറേബ്യയുടെ അപ്പസ്‌തോലിക് വികാരിയായി ബിഷപ്പ് പൗലോ മാർട്ടിനെല്ലിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.* അന്‍പത്തിയെട്ടുകാരനായ മാർട്ടിനെല്ലി കപ്പൂച്ചിൻ സമൂഹാംഗമാണ്. 2014 മുതൽ അദ്ദേഹം മിലാൻ അതിരൂപതയിൽ സഹായ മെത്രാനായി പ്രവർത്തിച്ചു വരികയായിരിന്നു. നിയമന ഉത്തരവ് ഒരേസമയം, വത്തിക്കാനിലും ദക്ഷിണ അറേബ്യ വികാരിയാത്തിന്റെ ആസ്ഥാനമായ അബുദാബിയിലും വായിച്ചു. 17 വർഷമായി തെക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരിയായി സേവനം ചെയ്യുന്ന ആർച്ച് ബിഷപ്പ് പോൾ ഹിൻഡറിന്റെ പിന്‍ഗാമിയായാണ് ബിഷപ്പ് പൗലോ മാർട്ടിനെല്ലി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പോകുന്നത്.
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
*ഇന്നത്തെ വചനം*
അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടിക്കൂടിയാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്‌.
അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ്‌ എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന്‌ എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന്‌ അങ്ങ്‌ എനിക്കു തന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു.
അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന്‌ ഞാന്‍ അവരിലും അവിടുന്ന്‌ എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ്‌ എന്നെ അയച്ചുവെന്നും അങ്ങ്‌ എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരെയും സ്‌നേഹിച്ചുവെന്നും ലോകം അറിയട്ടെ.
പിതാവേ, ലോകസ്‌ഥാപനത്തിനുമുമ്പ്‌, എന്നോടുള്ള അവിടുത്തെ സ്‌നേഹത്താല്‍ അങ്ങ്‌ എനിക്കു മഹത്വം നല്‍കി. അങ്ങ്‌ എനിക്കു നല്‍കിയവരും അതു കാണാന്‍ ഞാന്‍ ആയിരിക്കുന്നിടത്ത്‌ എന്നോടുകൂടെ അവരും ആയിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാല്‍, ഞാന്‍ അങ്ങയെ അറിഞ്ഞിരിക്കുന്നു. എന്നെ അവിടുന്നാണ്‌ അയച്ചതെന്ന്‌ ഇവരും അറിഞ്ഞിരിക്കുന്നു.
അങ്ങയുടെ നാമം അവരെ ഞാന്‍ അറിയിച്ചു. അവിടുന്ന്‌ എനിക്കു നല്‍കിയ സ്‌നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത്‌ അറിയിക്കും.
യോഹന്നാന്‍ 17 : 20-26
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
*വചന വിചിന്തനം*
ലോകം പിതാവായ ദൈവത്തെ അറിഞ്ഞിട്ടില്ല. ദൈവം സ്നേഹമാണെന്ന് മനസിലാക്കിയിട്ടില്ല. അപ്രകാരം അറിഞ്ഞിരുന്നെങ്കിൽ വിദ്വേഷവും വെറുപ്പുമൊഴിവാകുകയും എല്ലാവരും ഐക്യത്തിലും സ്നേഹത്തിലും ഒന്നാകുകയും ചെയ്യുമായിരുന്നു. പിതാവിനെ അറിയുന്നവർക്ക് സ്നേഹിക്കാതിരിക്കാൻ സാധിക്കില്ല. കാരണം ദൈവം സ്നേഹമാണ്.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*