എല്‍.ഐ.സി(ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ)യില്‍ തൊഴിലവസരം. അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍, ഇലക്‌ട്രിക്കല്‍, ആര്‍ക്കിടെക്‌ട്, സ്ട്രക്ചറല്‍, എം.ഇ.പി. എന്‍ജിനിയര്‍), അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ആക്ച്വരിയല്‍, ലീഗല്‍, രാജ്ഭാഷ, ഐ.ടി.) എന്നീ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 218 ഒഴിവുകളുണ്ട്, ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം/ബിരുദാനന്തരബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്,
വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ ഡിക്ലറേഷന്‍ എന്നിവ അപ്‌ലോഡ് ചെയ്യണം.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദര്‍ശിക്കുക : https://licindia.in/
അവസാന തീയതി : മാര്‍ച്ച്‌ 15