പുനലൂര്‍ : പിറവന്തൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ‘കമ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റരെ നിയമിക്കുന്നു .സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. എം.എസ്.ഡബ്ല്യു.വാണ് യോഗ്യത. വിമന്‍ സ്റ്റഡീസ്/സൈക്കോളജി/സോഷ്യോളജി എന്നീ വിഷയങ്ങള്‍ റഗുലറായി പഠിച്ച്‌ ബിരുദാനന്തരബിരുദം നേടിയവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.പ്രായം 35-ല്‍ താഴെയായിരിക്കണം. അപേക്ഷ ശനിയാഴ്ച വൈകീട്ട് അഞ്ചിനുമുന്‍പ് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.