ലാഹോർ അതിരൂപതയുടെ മെത്രാൻ മോൺ. സെബാസ്റ്റ്യന്‍ ഷാ “മതങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ച, സമുഹത്തിന്‍റെ ആവശ്യം” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ ഉദ്‌ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തിലാണ് ഇക്കാര്യം ഊന്നിപ്പറഞ്ഞത്.സംവാദം അക്രമങ്ങളെ നീക്കിക്കളയുന്നുവെന്നും, സഭ നാനാത്വത്തിന്‍റെ മനോഹാരിതയെ ആദരിക്കുന്നുവെന്നും, ഒരാളുടെയും മതം മാറ്റം ഇച്ഛിക്കുന്നില്ല എന്നും തന്‍റെ സന്ദേശത്തിൽ അറിയിച്ചു. സംവാദത്തിന്‍റെ ആത്മീയത അക്രമാസക്തമായ സംഘട്ടനങ്ങളെ നീക്കുമെന്നും, 1980 മുതൽ പാകിസ്ഥാനിലെ സമൂഹം മതത്തിന്‍റെ പേരിലും വിവിധ മതശാഖകൾ തമ്മിലും മുറിക്കപ്പെട്ടിരിക്കുകയാണെന്നും സഭ നാനാത്വത്തെ അംഗീകരിക്കുകയും സഹോദരരുമായി പുതിയ ബന്ധം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നും പ്രസ്താവിച്ചു. 300 ഓളം വൈദീകരും, പ്രൊട്ടസ്റ്റന്‍റ് പാസ്റ്റർമാരും, മുസ്ലിം മത നേതാക്കളും സെമിനാറിൽ പങ്കെടുത്തുവെന്ന് ഏഷ്യ ന്യൂസ് റിപ്പോർട്ട് ചെയ്തു. 2003 ൽ മതാന്തരകമ്മീഷൻ ആരംഭിച്ചശേഷം സഭയുടെ വിദ്യാലയങ്ങൾ സാമൂഹീക സ്ഥാപനങ്ങളായി മാറി. ഏതാണ്ട് 90 ശതമാനം കുട്ടികളും മുസ്ലിം മതസ്ഥരാണ്. സഭ അങ്ങനെ സമൂഹ സേവനം നടത്തിവരുന്നു. കുൽ മസാലക് ഉലേമയുടെ പ്രസിഡന്‍റായ അസിം മാലിക്കിന്‍റെ അഭിപ്രായത്തിൽ സംഘങ്ങളിലെ വ്യക്തികളിൽ നിന്നാണ് യഥാർത്ഥ സംവാദത്തിനെതിരെയുള്ള വെല്ലുവിളിയർന്നു വരുന്നതെന്ന് വ്യക്തമാകുന്നു. ഇങ്ങനെയുള്ളവരിൽ ഭൂരിഭാഗവും പണം ശേഖരിക്കുന്നതിലും, വിദേശയാത്രകളിലും, സ്വലാഭത്തിനും മാത്രമാണ് താല്പര്യം കാട്ടുന്നത്. പലപ്പോഴും സഭ ശ്രമിക്കുന്ന സംവാദത്തിനുള്ള പരിശ്രമങ്ങളെ ഭരണാധികാരികളും, മാധ്യമങ്ങളും അവഗണിക്കുകയാണ് ചെയ്യുക. ഭരണാധികാരികൾ തന്നെയാണ് മുഖ്യ തടസ്സമായി നിൽക്കുന്നതെന്നും മതാന്തര സംവാദത്തിന്‍റെയും, എക്യൂമെനിസത്തിന്‍റെയും ദേശീയ കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് നദീം അഭിപ്രായപ്പെട്ടു.