ഫോക്സ്‌വാഗന്റെ വൈദ്യുത കാർ 2025ൽ ഇന്ത്യൻ വിപണിയിലെത്തുമെന്നു സൂചന. വൈദ്യുത കാറുകൾക്കായി ഫോക്സ്‌വാഗൻ ഗ്രൂപ്പ് ഒരുക്കിയിട്ടുള്ള ആഗോള പ്ലാറ്റ്ഫോം ആയ എംഇബി ഇന്ത്യയ്ക്കും അനുയോജ്യമാണെന്ന് ഫോക്‌സ്‌വാഗൻ പാസഞ്ചർ കാർസ് ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ്ഗുപ്ത പറഞ്ഞു.

വിജയകരമായി ഇലക്ട്രിക് കാർ ബിസിനസ് നടത്താനാകുന്നത്ര വലുപ്പം, 2025 ആകുമ്പോഴേക്കു രാജ്യത്തെ ഇലക്ട്രിക് കാർ വിപണിക്ക് ഉണ്ടാകുമെന്നാണു പ്രതീക്ഷ. എംഇബി പ്ലാറ്റ്ഫോം ഉപയോഗിക്കാൻ മഹീന്ദ്ര ഗ്രൂപ്പുമായി സഹകരിക്കുന്നതുസംബന്ധിച്ച പഠനം തുടങ്ങിക്കഴിഞ്ഞു. ഇതു സംബന്ധിച്ച കരാർ ഇക്കൊല്ലം അവസാനം രൂപപ്പെടും. ഫോക്സ്‌വാഗൻ ഗ്രൂപ്പിലെ ഔഡി, പോഷ തുടങ്ങിയ ആഡംബര ബ്രാൻഡുകളുടെ വൈദ്യുത കാറുകൾ മറ്റൊരു പ്ലാറ്റ്ഫോമിലാണ്. എന്നാൽ, എംഇബി പ്ലാറ്റ്ഫോം ‘മാസ് മാർക്കറ്റ്’ കാറുകൾക്ക് അനുയോജ്യമാണ്.