പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ കരാര്‍/ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. റ്റി.ജി.റ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍, റ്റി.ജി.റ്റി മലയാളം തസ്തികകളിലാണ് ഒഴിവ്. റ്റി.ജി.റ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ തസ്തികകയ്ക്ക് ബി.പി.എഡ് അല്ലെങ്കില്‍ എംപിഎഡ് ആണ് വിദ്യാഭ്യാസ യോഗ്യത. റ്റി.ജി.റ്റി മലയാളം തസ്തികയ്ക്ക് ബി.എ മലയാളം, ബി.എഡ്, കെ-റ്റെറ്റ് അല്ലെങ്കില്‍ സി-റ്റെറ്റ് യോഗ്യത വേണം.
പ്രയാപരിധി 39 വയസ്.
താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ, യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഡിസംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ ഹാജരാകണമെന്ന് മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472-2846633 എന്ന നമ്പറിൽ വിളിക്കുക.
സി.ബി.എസ്.ഇ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു