ഐ.ടി.ഐ ലിമിറ്റഡിൽ 41 ഒഴിവുകൾ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 29 ആണ്.
ഹൈലൈറ്റ്:
ആകെ 41 ഒഴിവുകൾ
അപേക്ഷിക്കാനായി itiltd.in സന്ദർശിക്കുക
അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 25
ഇന്ത്യൻ ടെലിഫോൺ ഇന്റസ്ട്രീസ് (ഐ.ടി.ഐ) ലിമിറ്റഡിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് മാനേജർ ഉൾപ്പടെയുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ചീഫ് മാനേജർ, ഡെപ്യൂട്ടി മാനേജർ- ഡാറ്റ സെന്റർ, ഡെപ്യൂട്ടി മാനേജർ- നെറ്റ്വർക്ക്, ഡെപ്യൂട്ടി മാനേജർ- സെക്യൂരിറ്റി, ചീഫ് മാനേജർ- ഡാറ്റാ സെന്റർ ആൻഡ് സെയിൽസ് മാർക്കറ്റിംഗ് തുടങ്ങിയ തസ്തികകളിൽ ഒഴിവ്
നിശ്ചിത യോഗ്യതയുള്ളവർക്ക് ഐ.ടി.ഐ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ itiltd.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. നവംബർ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ചീഫ് മാനേജർ/ മാനേജർ- 20 ഒഴിവുകൾ
ഡെപ്യൂട്ടി മാനേജർ- ഡാറ്റ സെന്റർ- 1 ഒഴിവ്
ഡെപ്യൂട്ടി മാനേജർ- നെറ്റ്വർക്ക്- 1 ഒഴിവ്
ഡെപ്യൂട്ടി മാനേജർ- സെക്യൂരിറ്റി- 1 ഒഴിവ്
ചീഫ് മാനേജർ- ഡാറ്റാ സെന്റർ ആൻഡ് സെയിൽസ് മാർക്കറ്റിംഗ്- 1 ഒഴിവ്
ഡെപ്യൂട്ടി മാനേജർ- ആർ ആൻഡ് ഡി- 3 ഒഴിവുകൾ
മാനേജർ/ചീഫ് മാനേജർ- ആർ ആൻഡ് ഡി (എം.എം)- 1 ഒഴിവ്
എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവ വിജ്ഞാപനം നോക്കി മനസ്സിലാക്കാം. ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ കോപ്പിയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും General Manager-HR ITI Limited, Regd & Corporate Office Iti Bhavan, Dooravani Nagar, Bengaluru – 560016 എന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 29 ആണ്.
എസ്.എസ്.സി കോൺസ്റ്റബിൾ ജി.ഡി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
ഹൈലൈറ്റ്:
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ ssc.nic.in സന്ദർശിക്കുക
പരീക്ഷ നവംബർ 16 മുതൽ ഡിസംബർ 15 വരെ
പരീക്ഷ ഇംഗ്ലീഷ്, ഹിന്ദി മീഡിയങ്ങളിൽ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന എസ്.എസ്.സി ജി.ഡി കോൺസ്റ്റബിൾ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
അഡ്മിറ്റ് കാർഡുകൾ പോസ്റ്റലായി അയച്ചു നൽകില്ല.
നവംബർ 16 മുതൽ ഡിസംബർ 15 വരെയാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കമ്മീഷണന്റെ വെബ്സൈറ്റിന് പുറമെ സി.ആർ.പി.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.crpf.gov.in സന്ദർശിച്ചും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
കംപ്യൂട്ടർ അധിഷ്ഠിതമായി നടക്കുന്ന പരീക്ഷ ഇംഗ്ലീഷ്, ഹിന്ദി മീഡിയങ്ങളിലായിരിക്കും. 100 മാർക്കിന്റെ ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളായിരിക്കുമുണ്ടാവുക. ആകെ 100 ചോദ്യങ്ങൾ കാണും. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്, ജനറൽ നോളജ് ആൻഡ് ജനറൽ അവെയർനസ്, എലിമെന്ററി മാത്തമാറ്റിക്സ്, ഇംഗ്ലീഷ്/ ഹിന്ദി എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കിംഗുണ്ടായിരിക്കും. ഒരു തെറ്റുത്തരത്തിന് 0.25 മാർക്ക് കുറയും.
ഡി.ആർ.ഡി.ഒയിൽ ജൂനിയർ റിസർച്ച് ഫെല്ലോ: വാക്ക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു
ഹൈലൈറ്റ്:
വിവിധ വിഷയങ്ങളിൽ ഒഴിവ്
പ്രതിമാസം 31,000 രൂപ ശമ്പളം
അഭിമുഖം ഡിസംബർ 6 മുതൽ ഡിസംബർ 8 വരെ
കേന്ദ്ര സർക്കാർ സ്ഥാപനമായ ഡി.ആർ.ഡി.ഒയിലെ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഇതിനായി വാക്ക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഡി.ആർ.ഡി.ഒ പ്രോജക്ട് ഡിഫൻസ് ലബോറട്ടിയിലേക്കാണ് നിയമനം നടത്തുന്നത്. ഡിസംബറിലായിരിക്കും അഭിമുഖം.
വിവിധ വിഷയങ്ങളിൽ ഒഴിവ്
പ്രതിമാസം 31,000 രൂപ ശമ്പളം
അഭിമുഖം ഡിസംബർ 6 മുതൽ ഡിസംബർ 8 വരെ.
ആകെ 11 ഒഴിവുകളാണുള്ളത്. ഫിസിക്സ്- 4 ഒഴിവുകൾ, കെമിസ്ട്രി- 3 ഒഴിവുകൾ, ഇലക്ട്രോണിക്സ് -3 ഒഴിവുകൾ, മെക്കാനിക്കൽ – 1 ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകൾ.
ഫിസിക്സ്- ഡിസംബർ 6, കെമിസ്ട്രി- ഡിസംബർ 7, ഇലക്ട്രോണിക്സ്- നവംബർ 8, മെക്കാനിക്കൽ- നവംബർ 9 എന്നിങ്ങനെയാണ് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്ന തീയതികൾ. വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതത് തീയതികളിൽ Defence Laboratory, Ratanada Palace, Jodhpur-342011(Rajasthan) എന്ന വിലാസത്തിൽ എത്തിച്ചേരുക. രാവിലെ 10 മണിക്കാണ് അഭുഖം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,000 രൂപ ലഭിക്കും. ഇതിന് പുറമെ എച്ച്.ആർ.എ, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.