സ്വ​ന്തം ര​ച​ന​യും സം​ഗീ​ത​വും ആ​ലാ​പ​ന​ത്തി​ന്‍റെ മാ​ധു​രി​യു​മാ​യി ഒ​രു രൂ​പ​താ​ധ്യ​ക്ഷ​ൻ. മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ ക​വി​ത ’മ​ട​ക്കം’ പ്ര​തീ​ക്ഷ​യും ആ​സ്വാ​ദ്യ​ത​യും പ​ക​രു​ക​യാ​ണ്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ക​വി​ത സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. കോ​വി​ഡ് ദു​രി​ത​ത്തി​ൽ വി​ല​പി​ക്കു​ന്ന ലോ​ക​ത്തി​നു പ്ര​ത്യാ​ശ​യു​ടെ സ​ന്ദേ​ശം പ​ക​രു​ക​യാ​ണ് ഈ ​ക​വി​ത.

’മ​ര​ണം മ​ണ​ക്കു​ന്നു, വൈ​റ​സി​ൻ താ​ണ്ഡ​വം ഉ​യ​രു​ന്നു
ഉൗ​ഴി​ത​ൻ ഉ​ട​ൽ നി​റ​യെ, കാ​ലം ക​റു​ത്തു മ​നു​ഷ്യ​ൻ
വി​തു​ന്പി ഭീ​തി വി​ത​ച്ചീ കോ​വി​ഡി​ൻ തേ​ർ​വാ​ഴ്ച,
ആ​രു തീ​ർ​ത്ത​തീ മ​ഹാ​മാ​രി
ആ​രൊ​ടു​ക്കു​മീ വൈ​റ​സി​ൻ ക്രൂ​ര​ത …. എ​ന്നു തു​ട​ങ്ങു​ന്ന 25 വ​രി ക​വി​ത​യാ​ണ് മാ​ർ പു​ളി​ക്ക​ൽ ര​ചി​ച്ച​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല സ്റ്റു​ഡി​യോ​യി​ൽ ജോ​യി ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ലാ​ണ് റി​ക്കാ​ർ​ഡിം​ഗ് ന​ട​ത്തി​യ​ത്. ജോ​ബ് കു​രു​വി​ള ക​രി​ക്കാ​ട്ടു​പ​റ​ന്പി​ൽ വ​യ​ലി​ൻ വാ​യി​ച്ചു.

കോ​വി​ഡ് കാ​ല​ത്തെ ജ​ന​ങ്ങ​ളു​ടെ ദുഃ​ഖ​ങ്ങ​ളും ദു​രി​ത​ങ്ങ​ളും വേ​ദ​ന​ക​ളും ഭാ​ര​ങ്ങ​ളു​മൊ​ക്കെ വേ​ദ​ന​യു​ള​വാ​ക്കു​ന്ന​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ്വാ​സം തേ​ടി നാ​മെ​ല്ലാം ദൈ​വ​ത്തി​ലേ​ക്കും മ​നു​ഷ്യ​രി​ലേ​ക്കും പ്ര​പ​ഞ്ച​ത്തി​ലേ​ക്കും മ​ട​ങ്ങ​ണം. എ​ല്ലാ മ​ഹാ​മാ​രി​ക​ളും അ​സം​തു​ലി​താ​വ​സ്ഥ​യും പ്ര​കൃ​തി​യു​ടെ​ത​ന്നെ പ്ര​തി​ഫ​ല​ന​ങ്ങ​ളു​മാ​ണ്. ഒ​രി​ക്ക​ലും ദൈ​വ​ശി​ക്ഷ​യാ​യി ക​രു​തേ​ണ്ട​തി​ല്ല. മ​നു​ഷ്യ​രോ​ടും പ്ര​കൃ​തി​യോ​ടും ചെ​യ്യു​ന്ന തെ​റ്റു​ക​ൾ​ക്കു സ്വാ​ഭാ​വി​ക​മാ​യു​ണ്ടാ​കു​ന്ന പ്ര​തി​ഫ​ല​ന​മാ​ണി​തെ​ന്നു തി​രി​ച്ച​റി​യാം. ഒ​പ്പം ദൈ​വ​ത്തി​ലേ​ക്കു​ള്ള മ​ട​ക്ക​ത്തി​നു​ള്ള സ​ന്ദേ​ശ​വും ഇ​തു ന​ൽ​കു​ന്നു. യാ​ത്ര​യി​ൽ പി​ഴ​വു​ക​ൾ വ​ന്നാ​ൽ തി​രി​കെ ന​ട​ക്ക​ണ​മെ​ന്ന് ദൈ​വം മ​ക്ക​ൾ​ക്കു ന​ൽ​കു​ന്ന അ​ട​യാ​ള​ങ്ങ​ളാ​യി ഇ​തി​നെ ഉ​ൾ​ക്കൊ​ള്ള​ണം. ദൈ​വ​ത്തെ​യും പ്ര​പ​ഞ്ച​ത്തെ​യും മ​റ​ക്കാ​തെ ദൈ​വി​ക പ​ദ്ധ​തി​യി​ലേ​ക്കു മ​നു​ഷ്യ​ൻ മ​ട​ങ്ങ​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ക​വി​ത ര​ചി​ക്കാ​ൻ നി​മി​ത്ത​മാ​യ​തെ​ന്ന് മാ​ർ പു​ളി​ക്ക​ൽ പ​റ​യു​ന്നു.