മുഴുവന്‍ പൊതു വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഒന്‍പതാം ബാച്ച്‌ പാസ്സിംങ്ങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ലഹരിവിരുദ്ധ പ്രചാരണത്തിന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ മുന്‍കൈയെടുക്കണം. കലാലയങ്ങള്‍ 100 ശതമാനം ലഹരിവിരുദ്ധമായിരിക്കണം. അച്ചടക്കത്തിന് കാര്യത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.