തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനി (ലൈബ്രറി) വാക്ക് ഇന്‍ ഇന്റര്‍വ്യൂ 30ന് രാവിലെ 11ന് സി.ഡി.സിയില്‍ നടക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദമാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിനെത്തണം. പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം.