കേരള സഭാപ്രതിഭകൾ -130

പ്രൊഫ. മാത്യു ഉലകംതറ

ക്രിസ്തുഗാഥ എന്ന ഒറ്റകാവ്യംകൊണ്ട് മലയാള സാഹിത്യചരിത്രത്തിലും ക്രൈസ്തവസഭാചരിത ത്തിലും സുചിരപ്രതിഷ്ഠനേടിയ പ്രൊഫസ്സർ മാത്യു ഉലകംതറ ഗദ്യത്തിലും പദ്യത്തിലും ഒരുപോലെ കൈവഴക്കം നേടിയ നിസ്തുലപ്രതിഭാ സമ്പന്നനാണ്. സാഹിത്യവിമർശനം, ജീവചരിത്രം, ബാലസാഹിത്യം, പദ്യനാടകം, വിവർത്തനം, ദൈവശാസ്ത്രം, സമകാലികവിഷയങ്ങൾ എന്നീ വിവിധ ഇനങ്ങളിലായി നാല്‌പതിലധികം ഗ്രന്ഥങ്ങളെഴുതുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്‌ത ശ്രീ ഉലകംതറ ഭാഷാദ്ധ്യാപകനെന്ന നിലയിലും പ്രഭാഷകൻ എന്ന നിലയിലും സുപ്രസക്തനാണ്. സമസ്ത കേരളസാഹിത്യപരിഷത്തിൻ്റെ വൈസ്പ്രസിഡണ്ട്, സെക്രട്ടറി, പരിഷന്മാ സികയുടെ മുഖ്യപത്രാധിപർ, സാഹിത്യഅക്കാദമി അംഗം, കേരളസാഹിത്യ കലാസമിതി പ്രസിഡണ്ട്, ദീപിക ആഴ്‌ചപ്പതിപ്പിൻ്റെ മുഖ്യപത്രാധിപർ, താലന്ത് മാസികയുടെ സഹപത്രാധിപർ എന്നീ നിലകളിലും സാഹിത്യസാംസ്‌കാരിക രംഗങ്ങളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

തേവര സേക്രഡ്ഹാർട്ട് കോളേജിൽ മലയാളം അദ്ധ്യാപകനായും വകുപ്പദ്ധ്യക്ഷനായും 1954 മുതൽ 1986 വരെ മുപ്പത്തിരണ്ടുകൊല്ലം സേവന മനുഷ്ഠിച്ചശേഷം ഔദ്യോഗികജീവിതത്തിൽ നിന്നു വിരമിച്ച പ്രൊഫ. ഉലകം തറ കാലടി ശ്രീ. ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഓണററി പ്രൊഫസ്സറായി തുടർന്നു പ്രവർത്തിച്ചു. ബാംഗ്ലൂർ ഡി.പോൾ (വിൻസെൻ ഷ്യൻ) സെമിനാരി, കോട്ടയം സെൻ്റ് സ്‌തനീസ്ലാവോസ് മൈനർ സെമിനാരി,എറണാകുളം എസ്.എച്ച്. സെമിനാരി എന്നിവിടങ്ങളിൽ സാഹിത്യാദ്ധ്യാപക നായും കോട്ടയം സെൻ്റ് എപ്രേംസ് എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കവിതാമണ്‌ഡലം (കാവ്യപരിശീലനക്കളരി) പ്രിൻസിപ്പലായും തന്റെ അദ്ധ്യാപകവൃത്തിയുടെ ചക്രവാളം വികസ്വരമാക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. അനേകം സംവത്സരങ്ങളായി കേരളത്തിലെ റേഡിയോ നിലയ ങ്ങളിൽ നിന്നു മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുന്ന ശ്രദ്ധേയമായ ഒരു പ്രഭാഷക ശബ്ദമാണദ്ദേഹത്തിന്റേത്.

വൈക്കം കിഴക്കുംഭാഗത്ത് ആറാട്ടുകുളത്തിനുസമീപമുള്ള ഉലകംതറ വർക്കി – അന്ന ദമ്പതികളുടെ പുത്രനായി 1931 – ജൂൺ 6 ന് മാത്യു ഉലകംതറ ജനിച്ചു. അയ്യർകുളങ്ങര ഗവ. മിഡിൽസ്‌കൂൾ, വൈക്കം ഗവ. ഹൈസ്‌കൂൾ, പാലാസെൻ്റ് തോമസ് കോളെജ്, എറണാകുളം മഹാരാജാസ് കോളെജ് ഇവിടങ്ങളിലായി ഔപചാരികവിദ്യഭ്യാസം പൂർത്തിയാക്കി. 1954 08 കേരളസർവ്വകലാശാലയിൽ നിന്നും മലയാളം ഐച്ഛികമായെടുത്ത് ഡബിൾ ഫസ്റ്റു ക്ലാസ്സോടുകൂടി ബി.എ. പാസ്സായി. 1959-ൽ മദ്രാസ് യൂണിവേഴ് സിററിയിൽ പ്രൈവററായിച്ചേർന്ന് ഫസ്റ്റ് ക്ലാസ്സും പ്രഥമറാങ്കും നേടി എം.എ. ബിരുദമെടുത്തു. തേവര എസ്.എച്ച്. കോളെജിൽ 1954 മുതൽ ട്യൂട്ടർ, ലക് ചറർ, പ്രൊഫസ്സർ എന്നീ നിലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കേരള -മഹാത്മാഗാന്ധി സർവ്വകലാശാലകളിൽ യഥാക്രമം ചീഫ് എക്‌സാമിനർ, എക്‌സാമിനേഷൻ ബോർഡ് ചെയർമാൻ, പാഠ്യപുസ്‌തകസമിതിയംഗം, ഓറി യന്റൽഫാക്കൽട്ടിയംഗം, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ എന്നീ പദവി കളിലും നിസ്തുലമായ സേവനം നിർവ്വഹിച്ചിട്ടുണ്ട്. കേരള-മഹാത്മാ ഗാന്‌ധി-കോഴിക്കോടു സർവ്വകലാശാലകളിൽ പ്രൊഫ. ഉലകംതറയുടെ സാഹിത്യ വിമർശനഗ്രന്ഥങ്ങൾ പാഠ്യപുസ്‌തകങ്ങളായും അംഗീകരിച്ചിട്ടുണ്ട്.

1952 ൽ പാലാ കോളേജുവിദ്യാർത്ഥിയായിരിക്കെ കവിതാരചനയ്ക്ക് അഖിലകേരള കത്തോലിക്കാകോൺഗ്രസ്സിൽ നിന്ന് കട്ടക്കയം സ്വർണ്ണ മെഡൽ കരസ്ഥമാക്കി. 1978-ൽ എ.കെ.സി.സി. സാഹിത്യ അവാർഡും, 1994-ൽ സിറിയക് കണ്ടത്തിൽ അവാർഡും കത്തോലിക്കാകോൺഗ്രസ്സിൽ നിന്നുതന്നെ വാങ്ങാനിടവന്നതും സ്‌മരണീയമാണ്. 1959 ൽ ഏ.കെ.സി.സി. പ്രസിദ്ധീകരിച്ച പാഠ്യപുസ്‌തകങ്ങളുടെ തനിനിറം എന്ന ഗ്രന്ഥം ശ്രീ. എം.ഒ.ജോസഫ് നെടുങ്കുന്നവും പ്രൊഫസ്സർ ഉലകംതറയും മുൻകൈ യെടുത്തു തയ്യാറാക്കിയതാണ്.

1960 മെയ് 9-ാം തീയതി വെച്ചൂച്ചിറപുത്തേട്ട് ആഗസ്‌തി അന്ന ദമ്പതി കളുടെ ദ്വീതീയപുത്രി ത്രേസ്യാമ്മ (ബി.എ.ബി.എഡ്.) യെ വിവാഹം ചെയ്തു.

1991 ജൂൺ 5-ാം തീയതി വൈകിട്ട് കേരളത്തിലെ കത്തോലിക്കാ മെത്രാന്മാർ എല്ലാവരുംചേർന്ന് പി.ഒ.സിയിൽവച്ച് പ്രൊഫ. ഉലകംതറയുടെ സഭാസാഹിത്യസേവനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഷഷ്ട‌ിപൂർത്തിമംഗളങ്ങൾ നേർന്നു. 1992 ൽ ക്രിസ്‌തുഗാഥയുടെ രചനപൂർത്തിയാക്കി. കോട്ടയ ത്തുവച്ചു മലയാളമനോരമ പത്രാധിപർ കെ.എം. മാത്യു ക്രിസ്‌ഗാഥയുടെ പ്രഥമപ്രതി മഹാകവി പാലാനാരായണൻ നായർക്കു നൽകിക്കൊണ്ടു പ്രകാ ശനം നിർവ്വഹിച്ചു. 1993 ലെ കെ.സി.ബി.സി. അവാർഡ് ക്രിസ്‌തുഗാഥക്കു ലഭിച്ചു. തുടർന്ന് അവാർഡുകളുടെ ഒരു പരമ്പര പിന്നാലെയുണ്ടായി. കേരള സഭാതാരം, മാർത്തോമ്മാ പുരസ്‌കാരം, മഹാകവി കെ.വി. സൈമൺ അവാർഡ്, സാഹിത്യദർശനാഅവാർഡ്, മാർ അത്തനേഷ്യസ് അവാർഡ്, അൽബേരിയോണെ അവാർഡ്, വാണിശ്ശേരി അവാർഡ് ഇവയ്ക്കെല്ലാംമുപരി 1996 ലെ മഹാകവി ഉള്ളൂർ അവാർഡും ക്രിസ്ഗാഥയ്ക്കുതന്നെ ലഭിച്ചിട്ടു ള്ളതാണ്.

2001 ജൂൺ 4-5 തീയതികളിൽ കോട്ടയം സീരി ആഡിറേറാറിയത്തിൽ ഉലകംതറയുടെ സപ്‌തതിയാഘോഷങ്ങൾ വിപുലമായ തോതിൽ നടത്ത പ്പെട്ടു. പ്രൊഫ. സുകുമാർ അഴീക്കോട്, വൈസ്‌ചാൻസിലർ സിറിയക്ക് തോമസ്, ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ, കവി ബാലചന്ദ്രൻ ചുള്ളിക്കാട്, ചലച്ചത്രഗാനസംവിധായകൻ ജെറി അമൽദേവ് മുതലായ പ്രഗ ത്ഭമതികൾ സംബന്‌ധിച്ച പ്രസ്‌തുത ആഘോഷങ്ങൾക്കു ചുക്കാൻ പിടി ച്ചതു ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടുഡയറക്‌ടർ പാലാ കെ.എം. മാത്യു എം.പി.യാണ്. അതോടനുബന്‌ധിച്ച് “ഉലകംതറ കവിയും നിരൂപകനും” എന്നൊരു സ്മാരകഗ്രന്ഥവും പ്രസിദ്ധീകരിക്കപ്പെട്ടു.

മലയാളത്തിലെ ഗദ്യശൈലീവല്ലഭന്മാരിലൊരാളാണു പ്രൊഫ. മാത്യു ഉലകംതറയെന്നു ആദ്യകാലം മുതൽ പ്രകീർത്തിക്കപ്പെട്ടിരുന്നു. സാഹിത്യം എങ്ങോട്ട് എന്ന ഗ്രന്ഥം (1956) രണ്ടു മൂന്നു ദശാബ്‌ദക്കാലം മലയാള സാഹി ത്യത്തിൽ ഒരു ശക്തിയായി മാറെറാലികളുളവാക്കി. ധാർമ്മികമൂല്യങ്ങൾക്ക് സാഹിത്യത്തിൽ നൽകപ്പെടേണ്ട സ്ഥാനത്തിന് ഊന്നൽനൽകിയിരുന്ന കുട്ടികൃഷ്ണമാരാരുടെ അനുഗാമിയായിട്ടാണ് സി.പി. ശ്രീധരൻ ഉലകം തറയെ വിശേഷിപ്പിച്ചത്. മഹാകവി എം.പി. അപ്പൻ അദ്ദേഹത്തിൻ്റെ ഗദ്യ ശൈലിയെപ്പറ്റി ഇങ്ങനെ പറയുന്നു: “വളരെ മൃദുവോ രൂക്ഷമോ അല്ലാത്ത രീതിയിൽ നർമ്മരസംകലർത്തി അപ്രിയസത്യം പറയാൻ തൻറേടും കാണി ച്ചിട്ടുള്ള ഒരു വീരാത്മാവണ് പ്രൊഫ. മാത്യു ഉലകംതറ. സ്വന്തം വിശ്വാസ പ്രമാണങ്ങൾക്കു വേണ്ടി വിട്ടുവീഴ്‌ചയില്ലാതെ പോരാടുമ്പോഴും വാദഗതികൾ യുക്തിയുക്തമായിരിക്കണമെന്ന നിഷ്കർഷ ഉലകംതറയ്ക്കുണ്ട്. യുക്തി വാദികളെപ്പോലും അസൂയപ്പെടുത്തുന്ന യുക്തിഭദ്രത ഉലകംതറയുടെ രചന യ്ക്കുളള സവിശേഷഗുണമാണ്. ഉത്തമഗദ്യത്തിന്റെ ലക്ഷണങ്ങളായ ആത്മാർത്ഥത ആർജ്ജവം, സാരള്യം, വ്യാകരണ ശുദ്ധി മുതലായവയ്ക്ക് ഉദാഹരണമായി എടുക്കാവുന്നവയാണ് അദ്ദേഹത്തിൻ്റെ ഓരോ രചനയും” “അവക്രവും സരസവുമാണ് ഉലകംതറയുടെ ആഖ്യാനരീതി” എന്ന് പ്രൊഫ. എസ്. ഗുപ്‌തൻ നായർ അഭിപ്രായപ്പെട്ടിരിക്കുന്നു. കേരളസർക്കാർ സാംസ്കാരികവകുപ്പുപ്രസിദ്ധീകരിച്ച ഐ.സി. ചാക്കോ എന്ന ജീവചരിത്രത്തിന്റെ രചനയിൽ ഉലകംതറ സ്വീകരിച്ചിട്ടുള്ള ശൈലിയെക്കുറിച്ചാണു ഗുപ്‌തൻ നായർ ഇങ്ങനെ പറഞ്ഞത്. ഡോ. കല്പ‌റ്റ ബാലകൃഷ്‌ണൻ ക്രിസ്‌തു ഗാഥയുടെ പദ്യശൈലിയെ പ്രശംസിച്ചുവരുന്നകൂട്ടത്തിൽ ഇങ്ങനെ എഴുതി. “ഉലകംതറ അറിയപ്പെടുന്നത് തൻ്റെ പ്രബന്‌ധങ്ങളിലൂടെയാണ്. എന്തൊരു മൂർച്ചയുള്ള ഗദ്യമാണത്. മലയാളനിരൂപണത്തിൽ ഏററവും മൂർച്ചയുള്ള വാക്കുകൾ ഉപയോഗിക്കുന്ന ഒരാളാണ് ഉലകംതറ.” ആ മൂർച്ചയുള്ളശൈലി ക്രിസ്തു‌ഗാഥയിലേക്കു പകർന്നതിൻ്റെ ഫലമായി ചെറുശ്ശേരിയുടെ മൃദുവും വിലാസലോലവുമായ ശൈലിയിൽ നിന്ന് എഴുത്തച്ഛൻ്റെ പ്രൗഢശൈലി യിലേക്കു മഞ്ജരിവൃത്തത്തെ പറിച്ചുനടാൻ ഉലകംതറയ്ക്കു കഴിഞ്ഞു വെന്നും എഴുത്തച്ഛൻ്റെ കാവ്യഭാഷ മഞ്ജരി വൃത്തത്തിൽ പുനരവതരിച്ച താണ് ഉലകംതറയുടെ ക്രിസ്‌തുഗാഥ എന്നും ഡോ. ബാലകൃഷ്ണൻ തുടരുന്നു.

നാലുസുവിശേഷങ്ങളുടെ ഉള്ളടക്കം ഒന്നും വിട്ടുകളയാതെയും ആവർത്തിക്കാതെയും ക്രോഡീകരിച്ച് ഭാവനാത്മകമായ വർണ്ണനകൾ കൊണ്ടു നിറംപിടിപ്പിച്ച് ലളിതഭാഷയിൽ എഴുതിയിട്ടുള്ള ഒരു മഹാകാവ്യ മാണ് ക്രിസ്തുഗാഥ. യേശുക്രിസ്തുവിൻ്റെ സ്വർഗ്ഗാരോഹണംവരെയുള്ള സമ്പൂർണ്ണ ജീവചരിത്രമടങ്ങുന്ന ഒരു പഞ്ചമവിശേഷമാണത്. ആർച്ചു ബിഷപ്പ് മാർജോസഫ് പവ്വത്തിൽ ആ കാവ്യത്തിൻ്റെ ആഭ്യന്തര ഗുണങ്ങളെ പ്രകീർത്തിച്ചിട്ടുണ്ട്. ധ്യാനാത്മകത, പ്രബോധനപരത, ക്രിസ്തു വിജ്ഞാനീയഗൗരവം, വികാരതീവ്രത, കത്തോലിക്കാ ദൈവശാസ്ത്ര സമീപനം, യുക്തിഭദ്രത ഇവയെ മതാദ്ധ്യക്ഷന്മാർ അഭിനന്ദിക്കുമ്പോൾ ഭാഷാശുദ്ധി, ഭാവനാവിലാസം, ഭാവരസനിർഭരത, കേരളത്തനിമ, കാവ്യ ശൈലീസൗകുമാര്യം മുതലായവയെക്കുറിച്ചാണ് സാഹിത്യനായകന്മാർ ഊന്നിപ്പറയുന്നത്.

കാളിദാസനെ അനുസ്‌മരിപ്പിക്കുന്ന പ്രകൃതിവർണ്ണനകൾ ക്രിസ്തു‌ ഗാഥയിൽ ഡോ. ലീലാവതി കണ്ടെത്തുന്നു. മലയാളഭാഷയുടെ മഹാഭാഗ്യ മാണു ക്രിസ്തുഗാഥയെന്നു പത്മശ്രീ ശൂരനാട്ടുകുഞ്ഞൻപിള്ള ക്രിസ്ത ഗാഥയെ വിശേഷിപ്പിക്കുന്നു. ക്രിസ്‌തുചരിതവിഷയകമായ ദ്രാവിഡവൃത്ത രചനകളിൽ അഗ്രഗണ്യമാണ് ക്രിസ്‌തുഗാഥയെന്ന് മഹാകവി എം.പി. അപ്പൻ പറയുന്നു. മലയാളഭാഷയ്ക്കും ക്രൈസ്‌തവസഭയ്ക്കും ഒപ്പം ലഭിച്ച നിസ്തു‌ലസംഭാവനയാണു ക്രിസ്‌തുഗാഥയെന്നാണു ഫാദർ വടക്കൻ അഭിപ്രായം. ശൂരനാടൻ പ്രൊഫസ്സർ ഉലകംതറക്കയച്ച ഒരു അഭിനന്ദനക്ക ത്തിൽ മഹാകവി എന്ന് ഉലകംതറയെ സംബോധനചെയ്‌തുകൊണ്ട് കഥാപ്രസംഗരീതിയിൽ ക്രിസ്‌തുഗാഥാഭാഗങ്ങൾ വ്യാഖ്യാനിച്ചുകൊണ്ടുള്ള പ്രഭാഷണപരമ്പര നടത്തപ്പെടുകയാണെങ്കിൽ അതുഭാഷയ്ക്കും സനാത നമൂല്യാധിഷ്ഠിതസംസ്‌കാരത്തിനും വലിയനേട്ടങ്ങളുളവാക്കുമെന്ന് ചൂണ്ടിക്കാണിക്കുകയും, താൻ നിത്യപാരായണത്തിനുപയോഗിക്കുന്ന ഒരു പൂജാദ്രവ്യമായി അതു തൻ്റെ പഠനമേശയിൽത്തന്നെ പ്രതിഷ്‌ഠിച്ചിരിക്കു ന്നതായറിയിക്കയും ചെയ്‌തിട്ടുണ്ട്. പ്രൊഫ.ഉലകംതറ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന വിശ്വാസസംരക്ഷണപ്പോരാട്ടത്തിൻ്റെ മകുടോദാഹരണ മാണ് “വിമർശിക്കപ്പെടുന്ന വിശ്വാസം” എന്നഗ്രന്ഥം. യുക്തിയിൽനിന്നു വിശ്വാസത്തിലേക്ക് എന്ന ഗ്രന്ഥത്തിൻ്റെ കർത്താവായ മോൺ. ജേക്കബ്ബ് നടുവത്തുശ്ശേരിയെപ്പോലുള്ള മഹാഗുരുക്കന്മാരെ തോട്ടകം ഇടവകയിൽ ചെലവഴിച്ച ബാല്യകൗമാരകാലങ്ങളിൽ ലഭിച്ചതാണ്, തന്റെ വിശ്വാസ ദാർഢ്യത്തിനും യുക്തിവാദശൈലിക്കും കാരണമായതെന്ന് പ്രൊഫ. ഉലകംതറ കരുതുന്നു.

വിമർശസോപാനം, ആലോചനാമൃതം, സാഹിത്യപീഠിക, അപൂർവ്വര ശ്മികൾ, ഭീരുക്കളുടെ സ്വർഗ്ഗം, കയ്‌പുംമധുരവും, ആത്മഭാഷിതങ്ങൾ, ക്രിസ്‌തുബിംബങ്ങൾ മലയാളത്തിൽ, ഹൈന്ദവം ക്രൈസ്തവം, കഥാസു ഭാഷിതങ്ങൾ ഇന്ദിരാഗാന്‌ധി, അർണോസ് പാതിരി, ഐ.സി. ചാക്കോ, ആദ്യത്തെ മരണം, വെളിച്ചത്തിൻ്റെ മകൾ, വിശ്വപ്രകാശം, വർത്തമാനപ്പു സ്‌തകം (ആധുനികഭാഷാന്തരം) വി. അമ്മ ത്രേസ്യാ കുമ്പസാരം (സെന്റഗ സ്റ്റിന്റെ ആത്മകഥ) കുയിലും കൂട്ടുകാരും, വീരബാലകഥകൾ, കൊച്ചു തലവൻ, മുതലായവയാണ് ഉലകംതറയുടെ മററു കൃതികൾ. വൈക്കം മുഹമ്മദ് ബഷീർ, പാലാ നാരായണൻ നായർ, ടി.കെ.സി. വടുതല, സിസ്റ്റർ മേരി ബനീഞ്ഞ മുതലായ സാഹിത്യനായകന്മാരുടെ ഗ്രന്ഥങ്ങൾക്കു പ്രൊഫ. ഉലകംതറ എഴുതിക്കൊടുത്തിട്ടുള്ള അവതാരികകൾ അദ്ദേഹ ത്തിനു സാഹിത്യലോകത്തു ലഭിച്ചിട്ടുള്ള ബഹുമാന്യസ്ഥാനത്തിനെന്ന പോലെ സാഹിത്യവിജ്ഞാനത്തിനും സഹൃദയത്വത്തിനും അപഗ്രഥനപാടവ ത്തിനും ഉത്തോമോദാഹരണങ്ങളാണ്.

ബിഷപ്പ് ജെറോം- കാലത്തിൻ്റെ കർമ്മയോഗി എന്ന ബൃഹത്തായ ജീവചരിത്രത്തിന് പ്രൊഫ. ഉലകംതറ എഴുതിയ സുദീർഘമായ പഠന പ്രബ ന്ധത്തെ മുൻനിർത്തി ഗ്രന്ഥകാരനായ മോൺ.ഡാ.ഫെർഡിനാൻഡു കായാ വിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

“മലയാള സാഹിത്യലോകത്ത് ഏറെ ശ്രദ്ധേയനാണ് പ്രൊഫ. മാത്യു ഉലകംതറ. കലാലയാദ്ധ്യാപകൻ, വാഗ്മി, സാഹിത്യനിരൂപകൻ, മതചിന്ത കൻ, പത്രാധിപർ എന്നിങ്ങനെ വിവിധമേഖലകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് ഉലകംതറ. കേരളത്തിലെ ക്രൈസ്‌തവചിന്തകരിൽ പ്രമുഖനും പ്രഖ്യാതനുമാണദ്ദേഹം. ക്രൈസ്‌തവവിശ്വാസത്തേയും മലയാള ഭാഷ യെയും ബന്ധപ്പെടുത്തി അദ്ദേഹത്തെപ്പോലെ ആധികാരികമായി അഭി പ്രായം പറയുവാൻ ഇന്നു കേരളത്തിൽ മറ്റാരെങ്കിലുമുണ്ടോ എന്നു സംശ യമാണ്. അടിയുറച്ച ക്രൈസ്‌തവവിശ്വാസിയായ ഈ ധിഷണാശാലി കേര ളസഭയുടെ അഭിമാനമാണ്. സഭയുടെ പ്രവർത്തനങ്ങൾ തുറന്നമനസ്സോടെനിഷ്പക്ഷമായി വിലയിരുത്തുന്ന ഈ നിരൂപകൻ പുരോഗമനവാദികൾക്ക് ഊർജ്ജം പകരുമ്പോൾ, ക്രൈസ്‌തവവിശ്വാസപ്രമാണങ്ങളുടെ അടിത്തറ തന്റെ ശക്തമായ തൂലികകൊണ്ട് പ്രബലപ്പെടുത്തുകയും ചെയ്യുന്നു. ഈ ബൗദ്ധിക സന്തുലിതാവസ്ഥയാണ് ഉലകംതറയെ കേരളത്തിലെ വിശ്വാസ യോഗ്യനായ പ്രമുഖക്രൈസ്‌തവചിന്തകനാക്കിത്തീർക്കുന്നത്.”

പ്രൊഫ. ഉലകംതറ എഴുതിയിരിക്കുന്ന അവലോകനം പണ്ഡിതോ ചിതമായ പ്രബന്ധമാണ്. അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ കേരളത്തിലെ സഭാനേതൃത്വവും അല്‌മായ നേതാക്കളും ശ്രദ്ധിച്ചിരുന്നെങ്കിൽ!