കേരള സഭാപ്രതിഭകൾ -128

സിസ്റ്റർ ഹെലേന എസ്സ്.ഐ.സി.

കേരളക്രൈസ്തവസഭയ്ക്ക് ഒരു മേജർ ആർച്ച് ബിഷപ്പ് കത്തോലിക്കാബാവയടക്കം നിരവധി വൈദിക രെയും കന്യാസ്ത്രീകളെയും അൽമായപ്രമുഖരെയും സംഭാവനചെയ്‌തിട്ടുള്ള കളിക്കൽ മലഞ്ചെരുവിൽ (പകലോമററം കുടുംബശാഖ) കുടുംബത്തിൽ ചെറുപുഷ്പഗിരിവീട്ടിൽ 1931 മാർച്ച് 27-ന് സിസ്റ്റർ ഹെലേനാ ജനിച്ചു. മല ഞ്ചെരുവിൽ മത്തായിസാറും മെഴുവേലിപുരാതനകുടുംബമായ മുള്ളനാക്കു ഴിയിൽ ഏലിയാമ്മയുമാണ് മാതാപിതാക്കൾ. മലങ്കര ഓർത്തഡോക്സ് സഭാ . വിശ്വസികളായിരുന്ന മാതാപിതാക്കൾക്ക് ജനിച്ച പതിനൊന്ന് മക്കളിൽ അഞ്ചാമത്തെ സന്താനമാണ് സി.ഹെലേന. സീറോ -മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പ് സിറിൽ മാർബസേലിയസ് കത്തോലിക്കാബാവയും ജോൺമത്തായി ഐ.എ.എസ്സും സിസ്റ്ററിൻ്റെ ഇളയ സഹോദരങ്ങളാണ്.ഓർത്തഡോക്സ് സഭയ്ക്കുവേണ്ടി അക്ഷീണം യത്നിച്ചിരുന്ന പിതാവ് മത്തായിസാർ 1930 നവംബറിൽ മലങ്കര കത്തോലിക്കാസഭയിൽ അംഗമാ വുകയും പുനരൈക്യശില്‌പിയായ അഭിവന്ദ്യമാർ ഇവാനിയോസ് തിരുമേനി യോട് ചേർന്ന് മലങ്കരകത്തോലിക്കാസഭക്കുവേണ്ടി അക്ഷീണം യത്നിക്കു കയും ചെയ്തു. വീട്ടിൽ നിന്നും അഞ്ചുമൈൽ അകലെയായിരുന്നു ഇടവക പള്ളി. എല്ലാ ശനിയാഴ്ചയും അവിടെ നടന്നിരുന്ന മതപഠനക്ലാസുകളിലും ഞായറാഴ്‌ചത്തെ വി.കുർബ്ബാനയിലും മുടങ്ങാതെ ഹെലേന പങ്കെടു ത്തിരുന്നു. മലങ്കരസഭാപ്രവേശനത്തിനുശേഷം പിതാവിനുണ്ടായ ആദ്യ സന്താനമായിരുന്നു സി. ഹെലേന. പുനരൈക്യ ശില്‌പി മാർ ഇവാനിയോസ് തിരുമേനിയാണ് സി. ഹെലേനയ്ക്ക് ജ്ഞാനസ്‌നാനം നൽകിയത്. തറവാ ട്ടിൽ നിന്നും ഇടവകപള്ളിയ്ക്കടുത്ത് ചെറുഭവനം ഉണ്ടാക്കി. ആ ഭവനത്തിന് ചെറുപുഷ്‌പഗിരി എന്ന് പേരിട്ടു. അവിടേക്കാണ് സി. ഹെലേനയുടെ കുടുംബം താമസം മാറ്റിയത്.

ഗിരിദീപം എൽ.പി. സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യഭ്യാസം. മിഡിൽ സ്‌കൂൾ വിദ്യാഭ്യാസം ഒരു ഈഴവമാനേജ്മെന്റ് സ്‌കൂളിലും. സെന്ററാൻസ് ചെങ്ങന്നൂർ സ്‌കൂൾ, ബഥനിബാലികാമഠം ഗേൾസ് സ്‌കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സന്യാസ സഭയിൽ ചേർന്നതിനുശേഷമാണ് ററി.ററി.സി. പാസ്സായത്.

ഹൈസ്ക്‌കൂൾ വിദ്യാഭ്യാസാനന്തരം ഒരു സന്യാസഭവനത്തിൽ ചേരാ നാണാഗ്രഹിച്ചത്. ചങ്ങനാശ്ശേരി വാഴപ്പള്ളി മഠത്തിൽ ചേരാനായിരുന്നു സി. ഹെലേനായുടെ താല്‌പര്യം. അപ്പോൾ പിതാവ് ഹെലേനായെ വിളിച്ചു പറഞ്ഞു. “മലങ്കര കത്തോലിക്കാസഭയിൽ നമ്മുടെ പിതാവുണ്ടാക്കിയ ആദ്യമഠമാണ് ബഥനിമഠം. അവിടെ കുറച്ചു സിസ്റ്റേഴ്‌സ് മാത്രമേയുള്ളു. നമ്മുടെ കൊച്ചുസഭയ്ക്കുവേണ്ടി ജോലി ചെയ്യാനാണ് ബഥനിസ്ഥാപി ക്കപ്പെട്ടത്. മകൾ മഠത്തിൽ ചേരാനാണാഗ്രഹിക്കുന്നതെങ്കിൽ ബഥനിയി ലൂടെയായിരിക്കണം” പിതാവിൻ്റെ വാക്കുകൾ പാലിച്ചു 1949 ജൂണിൽ തിരുവനന്തപുരത്ത് നാലാഞ്ചിറയിൽ മഠത്തിൽ ചേർന്നു. നാലാഞ്ചിറയിൽ ആയിരുന്നു സന്യാസ പരിശീലനം. 1951 സെപ്റ്റംബർ 8 ന് മാർ ഇവാനി യോസ് തിരുമേനിയുടെ മുമ്പാകെ വ്രതവാഗ്ദാനം ചെയ്‌തു. ഹെലേനാ എന്ന നാമം തിരഞ്ഞെടുത്തുകൊടുത്തത് മാർ ഇവാനിയോസ് തിരുമേനി യായിരുന്നു. രക്ഷയുടെ അടയാളമായിത്തീർന്ന നമ്മുടെ കർത്താവിന്റെ കുരിശ് ഗോഗുൽത്താമലയടിവാരത്തിൽ നിന്നും കണ്ടെടുത്ത വിശുദ്ധഹെ ലേനാ രാജ്ഞിയുടെ പരിപാവനനാമം തിരഞ്ഞെടുത്തു നൽകിയതിന്റെ അർത്ഥം പിന്നീട് മാർഇവാനിയോസ് സി. ഹെലേനായ്ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.

മഠത്തിൽ പ്രവേശിച്ച ആദ്യവർഷംതന്നെ അദ്ധ്യപികയായി നിയമിച്ചു. സന്യാസവ്രതവാഗ്ദാനശേഷവും അദ്ധ്യാപികയായി തുടർന്നു. 1970 മുതലുള്ള രണ്ടുവർഷം ഗോവയിൽ മാത്തർദേയിതിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂ ട്ടിൽ ചേർന്ന് ദൈവശാസ്ത്രപഠനം നടത്തി. തിരിച്ചെത്തിയ സി. ഹെലേന വീണ്ടും അദ്ധ്യാപകജോലിയിൽ പ്രവേശിച്ചു. അക്കാലത്താണ് മലങ്കരസഭയ്ക്ക് ബത്തേരിയിൽ ഒരു രൂപത സ്ഥാപിക്കപ്പെട്ടത്. ആ രൂപതയിൽ ജോലി ചെയ്യാൻ ഹെലേനാ നിയുക്തയായി കുടിയേറ്റ പ്രദേശമായി കണ്ണൂർ ജില്ലയിലെ നടുവിൽ എന്ന സ്ഥലത്ത് താമസിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ചു. നവോദയാസോഷ്യൽസെൻ്റർ എന്ന പേരിൽ ഒരു പദ്ധിതിക്കു രൂപംകൊടുത്തു. കമ്മ്യൂണിററി ഡവലപ്മെൻ്റ് പ്രോഗ്രാമായിരുന്നു പദ്ധതി. ജാതിമതഭേദമെന്യേ അവിടുത്തെ എല്ലാവീടുകളും സന്ദർശിച്ച് പുരുഷ ന്മാർക്കും സ്ത്രീകൾക്കും യുവജനങ്ങൽക്കും ബാലവിഭാഗത്തിനും പ്രത്യേക സംഘടനകൾ ഉണ്ടാക്കി അവരുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി പ്രവർ ത്തിച്ചു. നടുവിൽ പ്രദേശം ഒരു കുടിയേറ്റ പ്രദേശമായിരുന്നു. അവിടെ ജന്മി കളുടെയും കുടിയേറ്റക്കാരുടെയും ഇടയിൽ ചൂഷണവിധേയമായി കഴിഞ്ഞു കൂടിയ ആദിവാസികുടുംബങ്ങളെ മോചിപ്പിക്കുവാനുള്ള ശ്രമത്തിൽ വിജയം الدامه

അഞ്ചുവർഷത്തിനുശേഷം 1980 ൽ രൂപംകൊണ്ട് ബഥനിയുടെ ബത്തേരി വൈസ് പ്രൊവിൻസിൻ്റെ വൈസ് പ്രൊവിൻഷ്യലായി സി.ഹെലേന തിരഞ്ഞെടുക്കപ്പെട്ടു. അതോടെ നവോദയാ പ്രവർത്തനത്തിൽ നിന്നും പിന്മാറി. സ്ത്രീജനോദ്ധാരണപ്രവർത്തനം സിസ്റ്ററിന്റെ പ്രത്യേക താല്പ‌ര്യമുള്ള വിഷയമായിരുന്നു. പുതിയസ്ഥലത്തും കുടുംബനവീകരണ ബോധവൽക്കരണപരിപാടികൾ നടത്താൻ സിസ്റ്റർ ശ്രമിച്ചു. 19868 ബത്തേരി വൈസ് പ്രൊവിൻസ് ഒരു പൂർണ്ണ പ്രൊവിൻസായി ഉയർത്ത പ്പെട്ടപ്പോൾ പ്രൊവിൻഷ്യൽ സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ടതും സിസ്റ്റർ ഹെലേനയായിരുന്നു. മൂന്നുവർഷത്തെ പ്രൊവിൻഷ്യൽ – ശുശ്രൂഷക്കു ശേഷം പി.ഒ.സി.യിൽ താലത്തു മാസികയുടെ ഓഫീസിൽ നിയമനം ലഭിച്ചു. രണ്ടുവർഷം അവിടെ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിച്ചു. ബഥനി യുടെ കോട്ടയം ജനറലേറ്റിൽ വച്ചു നടന്ന ജനറൽ സിനാക്സിസിൽവച്ച് ജനറൽ കൗൺസിലറായും സെക്രട്ടറിജനറലായും തിരഞ്ഞെടുക്കപ്പെട്ടു. 12 വർഷം അവിടെയും സമൂഹസേവനം നിർവഹിച്ചു. സമീപമുള്ള സ്ത്രീകളെ സംഘടിപ്പിച്ച് വനിതാസമാജം ബഹുമുഖപദ്ധതികൾക്ക് രൂപംകൊടുത്തു.

കോട്ടയത്തെ സിസ്റ്ററിൻ്റെ ഔദ്യോഗികജീവിതത്തിനിടയിൽ കോൺ ഗ്രിഗേഷന്റെ 75 വർഷത്തെ ചരിത്രവസ്‌തുതകൾ ശേഖരിച്ച് ബഥനി എന്ന പേരിൽ ഒരു പുസ്‌തകവും 2004 വരെയുള്ള കാലയളവിൽ ബഥനിയിൽ ദിവംഗതരായ 67 സഹോദരികളുടെ ജീവചരിത്രം ഫോട്ടോസഹിതം വാടാമല രുകൾ എന്ന പേരിൽ മറെറാരു പുസ്‌തകവും രചിച്ച് പ്രസിദ്ധീകരിക്കുന്നതിന് സിസ്റ്ററിന് സാധിച്ചു. സിസ്റ്റർ ഏതെല്ലാം പ്രവർത്തനമേഖലകളിൽ പ്രവർത്തച്ചാലും ഒരു അദ്ധ്യാപികയായി എന്നും നിലകൊണ്ടു.ഇന്നും ബഥനിയുടെ ബദരിപ്രൊവിൻസിൻ്റെ ഫോർമേഷൻ ഫൗ സിൽ സിസ്റ്റർ ഹെലേനാ ഒരു അദ്ധ്യാപികയാണ്. സ്ത്രീജനോദ്ധാ രണാർത്ഥം സംഘടിപ്പിക്കപ്പെടുന്ന കൂട്ടായ്‌മകളിൽ, ഇടവകതലങ്ങളിലുള്ള മാത്യസംഘങ്ങളിൽ ഒക്കെയും ക്ലാസുകൾ എടുക്കുന്നതിനുള്ള അവ രങ്ങൾ സി. ഹെലേനാ ഉപയോഗിക്കുന്നുണ്ട്. ബഥനിയുടെ ചരിത്രത്തിൽ വയനാടിന്റെ ചരിത്രത്തിൽ മായാത്തവ്യക്തിമുദ്രപതിപ്പിച്ച സിസ്റ്റർ ഹെലേനാ ഇന്നും താനേറ്റം സ്നേഹിക്കുന്ന വിശുദ്ധകുരിശിൻ ചുവട്ടിൽ നിന്ന് ആർജ്ജിച്ച ജ്ഞാനം മററുള്ളവർക്ക് നൽകുവാൻ തയ്യാറായി നിൽക്കുന്നു.