കേരള സഭാപ്രതിഭകൾ -127

എൽ. കിഴക്കേടം

സംസ്കാരം, മാനവികത, മാനവികതയുടെ കാത ലായ ആദ്ധ്യാത്മികത ഇവയിലേയ്ക്കുള്ള ക്രമാനുഗത മായ മനുഷ്യജീവിത വികാസത്തിന് തന്റെ സാഹിത്യസൃഷ്ടികൾ പ്രയോജ നപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സാഹിത്യരംഗത്ത് പ്രവർത്തിച്ച് നിര വധി ഗ്രന്ഥങ്ങൾ രചിച്ച എൽ.കിഴക്കേടം കോട്ടയത്തിന് സമീപമുള്ള കുട മാളൂർ ഇടവകയിൽ ആർപ്പൂക്കര ഗ്രാമത്തിൽ കരിമ്പാലിലായ കിഴക്കേടത്ത് കുടുംബത്തിൽ 1931 മാർച്ച് 22-ന് ജനിച്ചു. അഭിഭാഷകരംഗത്തും അദ്ധ്യാപ നരംഗത്തും ദീർഘകാലം പ്രവർത്തിച്ച ശ്രീ. ലൂക്കോസായിരുന്നു പിതാവ്. ചങ്ങനാശ്ശേരി കുട്ടംപേരൂർ ചക്കാലയ്ക്കൽ അന്നമ്മ മാതാവും. എൽ. കിഴ ക്കേടമെന്ന് ഇന്ന് അറിയപ്പെടുന്ന ലൂക്കോസ് ജനിച്ച് ഒരുമാസം കഴിഞ്ഞ പ്പോൾ പിതാവ് നിര്യാതനായി. മാതാവിൻ്റെ സംരക്ഷണയിലാണ് വളർന്ന ത്. കോട്ടയവും മാന്നാനവും കുടമാളൂരും ആണ് ആർപ്പൂക്കരയുടെ സമീപ പ്രദേശങ്ങൾ. കോട്ടയത്തിൻ്റെയും മാന്നാനത്തിൻ്റെയും കുടമാളൂരിന്റെയും വ്യത്യസ്‌തമായ സാംസ്‌കാരിക പൈതൃകങ്ങളുടെ സ്വാധീനത്തിലാണ് കിഴ ക്കേടം വളർന്നുവന്നത്.

വാഴ്ത്തപ്പെട്ട സി.അൽഫോൻസാ പഠിച്ച തൊണ്ണംകുഴി ഗവൺമെന്റ് പ്രൈമറിസ്കൂളിലാണ് കിഴക്കേടം പഠിച്ചത്. കുടമാളൂർ ഗവൺമെന്റ് മല യാളം മിഡിൽ സ്‌കൂൾ, മാന്നാനം സെൻ്റ് എഫ്രേംസ് ഹൈസ്‌കൂൾ, കോട്ടയം സി.എം.എസ്. കോളേജ് എന്നിവിടങ്ങളിൽ തുടർന്ന് പഠിച്ച് ബി. എ.ബിരുദം നേടി. എറണാകുളം സെൻ്റ് ആൽബർട്‌സ് ഹൈസ്‌കൂളിലും തുടർന്ന് കണ്ടനാട് സെൻ്റ് മേരീസ് ഹൈസ്‌കൂളിലും അദ്ധ്യാപകനായി സേവ നമനുഷ്ഠിച്ചു. 1985 ൽ റിട്ടയർ ചെയ്.

ദിവംഗതനായ തന്റെ പിതാവിന് വലിയ ഒരു ഗ്രന്ഥശേഖരമുണ്ടായി രുന്നു. അവയിൽ പലതും ഇംഗ്ലീഷ് പുസ്‌തകങ്ങളായിരുന്നു. അവ വായി ക്കാനറിയില്ലെങ്കിലും ശ്രദ്ധയോടെ എടുത്ത് മറിച്ചു നോക്കി ചിത്രങ്ങൾ കാണുന്ന പതിവുണ്ടായിരുന്നു. പാരായണോത്സുകത വളർത്തുന്നതിന് ഇത് സഹായിച്ചു.

ഹൈസ്‌കൂൾ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ പദ്യങ്ങളും നാടകങ്ങളും കഥകളും കുത്തിക്കുറിക്കുക സാധാരണമായിരുന്നു. സാഹിത്യസമാജയോ ഗങ്ങളിൽ കൂടി നല്ല ഒരു പ്രാസംഗികനാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രസം ഗത്തിന് പല സമ്മാനങ്ങൾ നേടി.

ഹൈസ്‌കൂൾ ക്ലാസ്സുകളിൽ പഠിക്കുന്ന കാലത്തുതന്നെ സാഹിത്യരചനയിൽ ഏർപ്പെട്ടു. 9-ാം സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ ആദ്യകഥയെ ഴുതി സത്യദീപത്തിൽ പ്രസിദ്ധീകരിച്ചു. അന്ന് സത്യദീപം പത്രാധിപർ പിൽക്കാലത്ത് കർദ്ദിനാൾ സ്ഥാനത്തേയ്ക്കുയർത്തപ്പെട്ട പാറേക്കാട്ടിൽ ജോസഫ് അച്ചനായിരുന്നു. സത്യദീപത്തിൻ്റെ പത്രാധിപർ കിഴക്കേടത്തിനെ അഭിനന്ദിച്ചുകൊണ്ട് സ്‌കൂൾ ഹെഡ്‌മാസ്റ്റർ ഫാ.ഔറോലിയസ് വഴി ഒരു കത്തയച്ചത് കിഴക്കേടത്തിന് അഭിമാനമായി. പിന്നീട് കർമ്മലകുസുമം മാസി കയിൽ പ്രസിദ്ധീകരിച്ചപ്പോൾ, അദ്ധ്യാപകരുടെയും മാന്നാനം ആശ്രമത്തിലെ വൈദികരുടെയും കലവറയില്ലാത്ത പ്രോത്സാഹനം കിഴക്കേടത്തിന് ലഭിച്ചു.

മാന്നാനത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന കർമ്മലകുസുമം, കോട്ടയത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന വനിതാരാമം, ജയഭാരതം, ദീപിക ആഴ്ച‌പ്പതിപ്പ്, വാരാന്ത്യപ്പതിപ്പ്, വാർഷികപ്പതിപ്പ്, മനോരമ ആഴ്‌ചപ്പതിപ്പ്, വാരാന്ത്യപ്പതി പ്പ്, കേരളാടൈംസ് വാരാന്ത്യപ്പതിപ്പ്, വാർഷികപ്പതിപ്പ്, കോഴിക്കോട്ടുനിന്നുള്ള പ്രകാശം വാരിക. ചെറുകഥാമാസിക, സത്യദീപം, മേരിവിജയം, അരുണ മാസിക, കോട്ടയം സിനിമ മാസിക, അമ്മ, കുടുംബദീപം തുടങ്ങിയവയിൽ കഥകളും ലേഖനങ്ങളും എഴുതി. സത്യദീപം വാരികയിൽ ഏതാണ്ട് ഇരു പത്തിയഞ്ചു വർഷക്കാലം കുട്ടികൾക്കുവേണ്ടി എഴുതുകയും അവരുടെ രച നകൾ പരിശോധിക്കുകയും ചെയ്‌തു.

സാഹിത്യപരിഷത്തിൻ്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗമായി കുറേ ക്കാലം പ്രവർത്തിച്ചു. എറണാകുളം സെൻ്റ് പോൾ പബ്ലിക്കേഷൻ എഡി റ്റോറിയൽ ബോർഡിലും അദ്ദേഹം അംഗമായിരുന്നു.

കത്തോലിക്കരായ സാഹിത്യകാരന്മാരെ സംഘടിപ്പിക്കുവാനുള്ള ഉദ്യ മത്തിൽ ബ.ഹൊർമീസ് സി.എം.ഐ. അച്ചനുമായി സഹകരിച്ചു പ്രവർത്തി ച്ചു. കത്തോലിക്കാ എഴുത്തുകാരുടെ സമ്മേളനം തേവര കോളേജ് ഹാളിൽ വിളിച്ചുകൂട്ടി. എഴുത്തുകാരുടെ വാർഷികസമ്മേളനങ്ങളിൽ പിന്നീട് തുടർച്ച യായി പങ്കെടുത്തു. എറണാകുളത്ത് പാലാരിവട്ടത്ത് പി.ഒ.സി.യിൽ കത്തോ ലിക്കാ എഴുത്തുകാരെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളിൽ പങ്കെടുക്കുകയും അതിന്റെ നിർവ്വാഹകസമിതിയിൽ അംഗമായി പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് രൂപം കൊടുത്ത ഫോളോഅപ് കമ്മിറ്റിയിലും അദ്ദേഹം അംഗമാ യിരുന്നു.

1959-ൽ ആണ് അദ്ദേഹത്തിന്റെ ആദ്യകൃതി പ്രസിദ്ധീകൃതമായത്. ഇംഗ്ലീഷിൽനിന്നുള്ള വിവർത്തനമായിരുന്നു. വി.പത്താം പീയൂസിന്റെ ജീവ ചരിത്രവിവർത്തനത്തിന് എല്ലാവരുടെയും അഭിനന്ദനം ഏറ്റുവാങ്ങുവാൻ സാധിച്ചു. തുടർന്ന് പാവങ്ങളുടെ പടത്തലവൻ (പോപ്പ് ജോൺ 23-ാമൻ) വെള്ളത്താമര, (വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയുടെ ജീവിതകഥ) ജോവാൻ ഓഫ് ആർക്ക്, പുഞ്ചിരിക്കുന്ന പാപ്പാ, കുടുംബജീവിതകഥകൾ, കരിസ്മാറ്റിക് നവീകരണത്തിൻ്റെ കാതൽ, ഇരുപതു ബാലകഥകൾ, വിജേ താക്കളുടെ കഥ, റോളണ്ടിൻ്റെ കഥ, സ്നേഹപാനീയം തുടങ്ങിയ പുസ്തകങ്ങൾ പുറത്തുവന്നു. കരിസ്‌മാറ്റിക് നവീകരണത്തെപ്പറ്റിയുള്ള ഒരു ആധി കാരിക ഗ്രന്ഥത്തിൻ്റെ പരിഭാഷയാണ് കരിസ്‌മാറ്റിക് നവീകരണത്തിൻ്റെ കാതൽ എന്ന പുസ്‌തകം. മൂല്യാധിഷ്‌ഠിതമായ സാഹിത്യസാംസ്‌കാരി പ്രവർത്തകനുള്ള 1998-ലെ എ.കെ.സി.സി.യുടെ സാഹിത്യ പുരസ്‌കാരം എൽ. കിഴക്കേടത്തിനാണ് ലഭിച്ചത്.

വിദ്യാഭ്യാസകാലത്തുതന്നെ ഇടവകയിലെ ഭക്തസംഘടനകളിലും മതാദ്ധ്യാപനരംഗത്തും സജീവമായി പ്രവർത്തിച്ചു. വിൻസെൻ്റ് ഡി പോൾ സഖ്യത്തിൻ്റെ സജീവപ്രവർത്തകനുമായിരുന്നു. കോളേജ് വിദ്യാഭ്യാസകാ ലത്ത് ഒരു വർഷം കോളേജ് യൂണിയൻ സ്‌പീക്കറായിരുന്നു. കോളേജിലെ കത്തോലിക്കാവിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. അദ്ധ്യാപകസംഘടനയായ പി.എസ്.ടി.എ.യുടെ എറണാകുളം ജില്ലാ സെക്ര ട്ടറിയെന്ന നിലയിലും മെച്ചപ്പെട്ട പ്രവർത്തനം കാഴ്‌ചവച്ചു.

പാസ്റ്ററൽ കൗൺസിൽ, പാരീഷ് കൗൺസിൽ, കുടുംബയൂണിറ്റ് എന്നി ങ്ങനെ വിവിധ നിലകളിൽ പ്രവർത്തിക്കുന്ന കിഴക്കേടം ക്രൈസ്തവകൂട്ടായ്മ മുന്നിൽ കണ്ടുകൊണ്ടാണ് പ്രവർത്തിക്കുന്നത്. ആമ്പല്ലൂർ ഇടവകയിൽപ്പെ ട്ട കുരിശിങ്കൽ മത്തായിയുടെ മകൾ അന്നമ്മയാണ് സഹധർമ്മിണി. ലളി ത ജീവിതം ഉയർന്ന ചിന്ത എന്നതാണ് കിഴക്കേടത്തിൻ്റെ പ്രത്യേകത.