കൊച്ചി രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന കൃപാഭിഷേകം ബൈബിൾ കൺവെൻഷന് ഫെബ്രുവരി 12നു തുടക്കമാകും. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. ഇടക്കൊച്ചി അക്വിനാസ് കോളജ് മൈതാനിയിൽ നടക്കുന്ന കണ്‍വെന്‍ഷന്‍ ഫെബ്രുവരി 16നു സമാപിക്കും. വൈകീട്ട് 4ന് ആരംഭിച്ച് രാത്രി 09:30നു അവസാനിക്കുന്ന രീതിയിലാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. ആയിരങ്ങളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുക.