കേരള സഭാപ്രതിഭകൾ -126

ആർച്ച് ബിഷപ്പ് മാർ ജേക്കബ്ബ് തൂങ്കുഴി

“ക്രിസ്തു നമ്മിൽ രൂപീകൃതമാകുന്നതുവരെ” എന്ന മുദ്രാവാക്യം സ്വീകരിച്ച് പ്രവർത്തനരംഗത്തേക്കു കടന്നുവന്ന തൂങ്കുഴിപ്പിതാവ്, അടിമക്കച്ചവടത്തിൻ്റെ അവശിഷ്‌ടങ്ങൾ നിലനിന്നിരുന്ന വയനാടൻ മണ്ണിൽ സമൂഹം ഭ്രഷ്ട്‌കല്‌പിച്ച് അകറ്റിനിർത്തിയിരുന്ന ആദിവാസികളുടെയും ദരിദ്രജനവിഭാഗങ്ങളുടെയും ഉദ്ധാരണത്തിലാണ് ആദ്യമായി ശ്രദ്ധപതിപ്പിച്ചത്. 1977 ൽ തിരുനെല്ലിയിൽ പട്ടിണിമരണമുണ്ടായപ്പോൾ അവിടെയോടിയെത്തി പട്ടിണിക്കും രോഗത്തിനും എതിരെ പോരാടാൻ അഭിവന്ദ്യപിതാവ് ജനസഹസ്രങ്ങൾക്ക് നേതൃത്വം നൽകി.” 1991 ജനുവരി 13-ലെ ദീപിക ആഴ്‌ചപ്പതിപ്പിൽ സി.ഫ്രാൻസി എഫ്.സി.സി. എഴുതിയ ലേഖനത്തിലെ ഒരു ഭാഗം ആണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്.

വയനാടിന്റെ ചരിത്രവുമായി ഇഴുകിച്ചേർന്ന് വയനാടൻ ജനതയുടെ സമഗ്രമോചനത്തിനായി കാൽനൂററാണ്ടുകാലം കഠിനാദ്ധ്വാനം ചെയ്ത മാർ ജേക്കബ്ബ് തൂങ്കുഴി പാലാരൂപതയിലെ വിളക്കുമാടം ഗ്രാമത്തിൽ തൂങ്കുഴിയിൽ കുര്യൻ റോസ ദമ്പതികളുടെ ദ്വിതീയ പുത്രനായി 1930 ഡിസംബർ 13 ന് ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം വിളക്കുമാടത്തും ഹൈസ്കൂൾ വിദ്യാ ഭ്യാസം ഭരണങ്ങാനം സെന്റ്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളിലുമായിരുന്നു. ചെറുപ്പം മുതൽ ഒരു വൈദികനാകണമെന്ന ആഗ്രഹത്തിൽ കഴിഞ്ഞുകൂടിയ ചാക്കോച്ചൻ വൈദിക പഠനത്തിനായി ചങ്ങനാശ്ശേരി പാറേൽ പെററി സെമിനാരിയിൽ ചേർന്നു. തുടർന്ന് ആലുവാ സെമിനാരിയിലും. ആ സന്ദർഭത്തിലാണ് തലശ്ശേരിരൂപത ആരംഭിക്കുന്നതും തന്റെ ആത്മീയപിതാവ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി തലശ്ശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനാകുന്നതും. ഈയവസരത്തിൽ ബ്രദർ ജെയ്ക്കബ്ബ് തലശ്ശേരി രൂപതയിൽ ചേരുകയും ചെയ്തു. തലശ്ശേരി രൂപതയ്ക്കുവേണ്ടി പഠനം.തുടർന്ന ബ്രദർ ജേക്കബ്ബിനെ ഉപരിപഠനത്തിനായി റോമിലെ പ്രൊപ്പഗാന്താ ഫിദേ കോളേജിലേക്കയച്ചു. അവിടെനിന്നും വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ബ്രദർ ജേക്കബ്ബ് 1956 ഡിസംബർ 22 ന് പൗരോഹിത്യപദ വിയിലേക്കുയർത്തപ്പെട്ടു. വീണ്ടും റോമിൽ പഠനം തുടർന്നു. റോമിലെ ലാറ്ററൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും കാനൻ സിവിൾ നിയമങ്ങളിൽ പ്രശ സമാംവിധം ഡോക്‌ടറേറ്റ് നേടിയെടുത്തു. നാട്ടിൽ തിരിച്ചെത്തിയ ജേക്കബ്ബ് അച്ചനെ തലശ്ശേരി രൂപതയിലെ സെക്രട്ടറിയായി നിയമിച്ചു. അതോടൊപ്പം ചാൻസലർ ജോലിയും നോക്കുകയുണ്ടായി. തുടർന്ന് രണ്ടുവർഷക്കാലം സെമിനാരി റെക്‌ടർ സ്ഥാനവും വഹിച്ചു. 1968 ൽ അമേരിക്കയിലേക്ക് ഉപ രിപഠനത്തിന് പോവുകയും ന്യൂയോർക്കിലുള്ള ഫോർദാം യൂണിവേഴ്സ‌ിറ്റി യിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദമെടുക്കുകയും ചെയ്‌തു. അമേരിക്കയിൽനിന്നും നാട്ടിൽ തിരിച്ചെത്തിയ ജേക്കബ് അച്ചനെ വീണ്ടും തലശ്ശേരി രൂപതാമൈനർ സെമിനാരിയിൽ റെക്‌ടറായി നിയമിച്ചു. ഇക്കാല ഘട്ടത്തിൽ കുടിയേറ്റ മേഖലകൾ എല്ലാം പുരോഗതിയിലേയ്ക്ക് മുന്നേറി ക്കൊണ്ടിരുന്നു. വള്ളോപ്പിള്ളി പിതാവിൻ്റെ നേതൃത്വം കുടിയേറ്റ മേഖല യിൽ വലിയ ചലനങ്ങൾ സൃഷ്‌ടിച്ചു. വൈദീകരും സന്യാസി സന്യാസിനി കളും രൂപതയിൽ ഒട്ടാകെ പ്രവർത്തിച്ചു. സ്ഥാപനങ്ങളുടെ എണ്ണവും വർദ്ധി ച്ചു. വിശ്വാസികളുടെ എണ്ണവും അഭൂതപൂർവ്വമാംവിധം വർദ്ധിച്ചു. തല ശ്ശേരി രൂപത വിഭജിക്കപ്പെടേണ്ടത് ആവശ്യമാണെന്ന് വള്ളോപ്പിള്ളി പിതാവ് റോമിനെ ധരിപ്പിച്ചു. റോം ആ നിർദ്ദേശം അംഗീകരിക്കുകയും 1973 ൽ മാന ന്തവാടി രൂപത സ്ഥാപിക്കുകയും ചെയ്‌തു. മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി മാർ ജേക്കബ്ബ് തുങ്കുഴിയെ നിയമിച്ചു. 1973 മേയ് ഒന്നിന് അത്യു ന്നത കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിലിൻ്റെ പ്രധാന കാർമ്മികത്വത്തിൽ മെത്രാഭിഷേക ചടങ്ങുകൾ നടന്നു.

വയനാട്ടിലെ ജനങ്ങളുടെ സമഗ്രമോചനത്തിനായി പ്രവർത്തിച്ച തൂങ്കുഴി പിതാവ് തിരുനെല്ലിയിൽ പട്ടിണി മരണമുണ്ടായപ്പോൾ അവിടെ പോരാടാൻ നേതൃത്വം നൽകുകയും ചെയ്‌തു. തിരുമേനിയുടെ നേതൃത്വ ത്തിലും നിർദ്ദേശത്തിലും രൂപംകൊണ്ട് വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ജാതിമതവർണ്ണ വർഗ്ഗവ്യത്യാസമില്ലാതെ സകലജനത്തി ന്റെയും പുരോഗതിക്കുവേണ്ടി നടത്തുന്ന ശ്രമങ്ങൾ ദേശീയതലത്തിൽ അംഗീകാരം നേടുകയുണ്ടായി. ഈ സൊസൈറ്റി പത്തുവർഷംകൊണ്ട് ആയിരത്തിയഞ്ഞൂറിലധികം പേർക്ക് പാർപ്പിടസൗകര്യങ്ങൾ നൽകുകയു ണ്ടായി. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽതന്നെ ശ്രദ്ധ യാകർഷിക്കുകയുണ്ടായി. സൊസൈറ്റി നേതൃത്വം നൽകി നടപ്പിലാക്കിയ സാങ്കേതിക കാർഷിക പരിശീലനസൗകര്യങ്ങൾ, ജോലി സാദ്ധ്യതകൾ, കുടുംബക്ഷേമകേന്ദ്രങ്ങൾ, ചെറുകിടവ്യവസായങ്ങൾ, വായ്‌പാസൗകര്യങ്ങൾ, ഭവനനിർമ്മാണപദ്ധതി, പട്ടുനൂൽപുഴുവളർത്തൽ, വിവാഹ സഹായനിധിതുടങ്ങിയവ അനേകർക്ക് ആശ്വാസവും പ്രതീക്ഷയും നൽകുകയുണ്ടായി. 125 കിണറുകളും 1350 ബയോഗ്യാസ് പ്ലാൻ്റുകളും ഈ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചുനൽകിയിട്ടുണ്ട്. നാനാജാതിമതസ്ഥരായ 1100 കുടുംബങ്ങളെ രൂപത ദത്തെടുത്തു. തൊഴുത്തുനിർമ്മാണം, ആടുവ ളർത്തൽ, കോഴിവളർത്തൽ എന്നിവക്ക് സഹായധനം നൽകി. കൂടാതെ പരസ്‌പരസഹായസംഘങ്ങളുടെ ലഘുനിക്ഷേപപദ്ധതികളും നടപ്പിലാക്കി. ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി രൂപീകൃതമായിരിക്കുന്നതാണ് സ്നേഹനിധി. വിമൻസ് വെൽഫയർ അസോസിയേഷൻ സ്ത്രീകൾക്കു വേണ്ടി ക്രിയാത്മക പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്തു.

വിദ്യാഭ്യാസത്തിലൂടെ വയനാടൻ മേഖലകളിലെ ജനങ്ങളുടെ പുരോ ഗതി കൈവരുത്താനാണ് മാർ തൂങ്കുഴി ശ്രമിച്ചത്. ഒരു ട്രെയിനിംഗ് സ്‌കൂളും, 13 ഹൈസ്‌കൂളകളും 15 യു.പി. സ്‌കൂളുകളും 16 എൽ.പി. സ്‌കൂളുകളും 52 നഴ്‌സറി സ്‌കൂളുകളും ആ ലക്ഷ്യം മുൻനിർത്തി പ്രവർത്തിപ്പിച്ചു. രൂപതവ കയായി മാനന്തവാടിയിൽ ഒരു പാരലൽ കോളേജും സ്ഥാപിക്കുകയുണ്ടാ യി. ബാലികാബാലന്മാർക്കായുള്ള ക്രിസ്റ്റീൻ പരിപാടിയും യുവജനങ്ങൾക്കാ യുള്ള ജീസസ് യൂത്തും കലാലയ വിദ്യാർത്ഥികൾക്കായുള്ള ക്യാമ്പസ് മീറ്റും വിദ്യാർത്ഥികളിൽ സത്സ്വഭാവവും ലക്ഷ്യബോധവും വളർത്തിയെടുക്കാൻ സഹായിക്കുന്നവിധം രൂപതയിൽ പ്രവർത്തിക്കുന്നതിന് തൂങ്കുഴിപ്പിതാവ് നേതൃത്വം നൽകി.

അഗതികൾക്കും അനാഥർക്കും രോഗികൾക്കും അഭയവും ആശ്വാ സവും നൽകിയ യേശുവിൻ്റെ കരുണനിറഞ്ഞ പ്രവർത്തനങ്ങൾ ഇന്നും തുട രേണ്ടതിനായി രൂപതയുടെ വിവിധ ഭാഗങ്ങളിൽ രണ്ടു ഡസനോളം ആശു പത്രികളും പതിനൊന്ന് അനാഥമന്ദിരങ്ങളും മൂന്നു വികലാംഗഭവനങ്ങളും മന്ദബുദ്ധികൾക്കായുള്ള ഒരു കേന്ദ്രവും തൂങ്കുഴിപ്പിതാവ് സ്ഥാപിച്ച് പ്രവർത്തിപ്പിക്കുകയുണ്ടായി. കൂടാതെ രൂപതയിൽ സന്യാസ സന്യാസനീ ഭവനങ്ങൾ സ്ഥാപിക്കുവാൻ പ്രോത്സാഹനം നൽകുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. പുരുഷന്മാർക്കായുള്ള 14 സന്യാസഭവനങ്ങളും സ്ത്രീകൾക്കായുള്ള 19 സന്യാസസമൂഹങ്ങളും രൂപതയിൽ പ്രവർത്തിക്കുവാൻ എല്ലാ സഹകരണ ങ്ങളും തിരുമേനി നൽകുകയുണ്ടായി. ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഈ സന്യാസസമൂഹങ്ങളുടെ സേവനം ഫലപ്രദമാക്കുവാൻ തൂങ്കുഴിപ്പിതാവ് പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി.

തൂങ്കുഴിപ്പിതാവിന്റെ പ്രത്യേക താല്‌പര്യപ്രകാരം രൂപംകൊടുത്ത സന്യാസിനീസമൂഹമാണ് ക്രിസ്‌തുദാസി സമൂഹം (എസ്സ്.കെ.സി.) 1977 മേയ് 11 ന് ആണ് ഈ സഭ സ്ഥാപിതമായത്. കുടിയേറ്റകർഷകരുടെ കഠിനാ ദ്ധ്വാനത്തിന് ജീവിതമാത്യകവഴി മഹത്വം കല്‌പിക്കുക, അവരെപ്പോലെ വിനീ താസവനം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്യാസസമൂഹത്തിന് തിരുമേനി രൂപം നൽകിയത്. തിരുമേനി മാനന്തവാടി രൂപത യിൽനിന്നും സ്ഥലംമാറി പോകുന്ന സമയത്ത് ഈ സന്യാസ സമൂഹത്തിന് 15 ഭവനങ്ങലും 78 സിസ്റ്റേഴ്‌സും 70 അർത്ഥിനികളും ഉണ്ടായിരുന്നു. വിവിധ സന്യാസഭവനങ്ങളിലെ അർത്ഥിനികൾ രൂപതാ പാസ്റ്ററൽ സെന്ററിലെ മേരി മാതാകോളേജിൽനിന്നുമാണ് പരിശീലനം നേടിയിരുന്നത്. തൂങ്കുഴിപ്പിതാവ് ആരംഭിച്ച പ്രാർത്ഥനാകേന്ദ്രമായ സീയോൻ, രൂപതയുടെ വിവിധഭാഗങ്ങ ളിൽ നിന്നുമായി വന്നെത്തുന്ന അനേകായിരങ്ങൾക്ക് ആത്മീയസൗഖ്യവും സന്തോഷവും പ്രദാനം ചെയ്യുന്നതാണ്.

ഈശ്വരവിശ്വാസവും സന്മാർഗ്ഗബോധവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ പര്യാപ്‌തമായ വിവിധപരിപാടികളാണ് തിരുമേനി മാന ന്തവാടി രൂപതയിൽ നടപ്പിലാക്കിയത്. അതിനുവേണ്ടി മതബോധനകേ ന്ദ്രത്തെ സുശക്തമാക്കുവാൻ തിരുമേനി പരിശ്രമിച്ചു. മതബോധനകേന്ദ്ര ത്തിന്റെ വിവിധങ്ങളായ പദ്ധതികളാണ് 15 ദിവസം നീണ്ടുനിൽക്കുന്ന തീവ്ര യത്ന പരിശീലനപരിപാടി, റീജിയണൽ തലത്തിലുള്ള വിവിധ സെമിനാ മുകൾ, കലാസാഹിത്യ മത്സരങ്ങൾ, മാർഗ്ഗനിർദ്ദേശക ക്യാമ്പുകൾ മുതലാ യവ. 1990-ാമാണ്ട് അവസാനം രൂപതയിലെ 1500 ഓളം മതാദ്ധ്യാപകരെ മുഴുവൻ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ മതാദ്ധ്യാപക കൺവെൻഷൻ രൂപ തയിലെ ഒരു ചരിത്രസംഭവമായി മാറുകയുണ്ടായി. മതബോധനകേന്ദ്രത്തിന്റെ പ്രവർത്തനത്തിന് ശക്തമായ പിന്തുണ നൽകിയ തിരുമേനി രൂപതയിൽ വിവിധ സംഘടനകൾ പ്രവർത്തിക്കുന്നതിന നേതൃത്വവും പ്രോത്സാഹനവും നൽകി. ചെറുപുഷ്പമിഷൻലീഗ്, വിൻസെൻ്റ് ഡിപോൾസഖ്യം, കത്തോലി ക്കാകോൺഗ്രസ്സ് തുടങ്ങി രൂപതയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടന കൾ മനുഷ്യൻ്റെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവ യാണ്. കത്തോലിക്കാ കോൺഗ്രസ്സിൻ്റെ പ്രവർത്തനത്തിന് പ്രോത്സാഹനം നൽകിയ തിരുമേനി കേരളത്തിലെ ഏറ്റം മികച്ച രൂപതാഘടകമായി മാന ന്തവാടി എ.കെ.സി.സി. രൂപതാസംഘത്തെ വളർത്തുവാൻ നിർണ്ണായകമായ സംഭാവന നൽകുകയുണ്ടായി.

ഇടവകതലത്തിൽ രൂപംകൊടുത്ത പ്രാർത്ഥനാ ഗ്രൂപ്പുകളും വാർഡ് യോഗങ്ങളും രൂപതയൊട്ടുക്ക് ഒരു ആദ്ധ്യാത്മിക നവോത്ഥാനം ഉണ്ടാകുന്ന തിന് സഹായിക്കുകയുണ്ടായി. മാനന്തവാടി രൂപതയിലെ ഭരണകാലത്ത് വയ നാടൻ മലയിടുക്കുകളിലൂടെ കാറും ജീപ്പും ഓടിച്ച് ജനങ്ങളുമായി ഇഴുകിച്ചേർന്ന് പ്രവർത്തിക്കുന്നതിൽ അസാമാന്യമായ വൈഭവം അദ്ദേഹം പ്രദർശിപ്പിച്ചിരു ന്നു. ഈശ്വരവിശ്വാസിയും, അവിശ്വാസിയും ധനികനും, ദരിദ്രനും വലിയവ നും, ചെറിയവനുമൊക്കെ തൂങ്കുഴിപ്പിതാവിൻ്റെ സ്നേഹവലയത്തിൽ ഉൾപ്പെട്ടി രുന്നു. സി. ഫ്രാൻസിയുടെ ലേഖനത്തിലെ ഒരുഭാഗം കൂടി ഉദ്ധരിക്കാം. “ആത്മ പരിത്യാഗത്തിന്റെയും രക്തസാക്ഷിത്വത്തിൻ്റെയും വളക്കൂറുള്ള മണ്ണിൽ വളർന്നു വന്ന ക്രൈസ്ത‌വസഭക്ക് മനുഷ്യസ്നേഹത്തിൻ്റെയും സേവനത്തിന്റെയും പാഠങ്ങളാണ് എന്നും നൽകാനുള്ളത്. കുടിയേറ്റത്തിൻ്റെ ആദ്യകാലങ്ങളിൽ തന്നെ വയനാടൻ മലമടുക്കുകളിൽ മനുഷ്യമഹത്വത്തിൻ്റെയും സാഹോദര്യത്തിന്റെയും പുതുശബ്ദമുണർത്താൻ ക്രൈസ്‌തവസമൂഹത്തിന് കഴിഞ്ഞു. വീരേതിഹാ സങ്ങൾ വിരചിച്ച ഈ മണ്ണിൻ്റെ ചൈതന്യവും പാരമ്പര്യവും ഉൾക്കൊണ്ട് വയ നാടൻ ജനത സംസ്കാരത്തിൻ്റെ പുത്തൻ മേഖലകൾ കണ്ടെത്തുകയാണ്. ഈ സംസ്‌കാരത്തിന്റെ കണ്ണിയിൽ ചേർക്കപ്പെട്ട വയനാട്ടിലെ ഒരുലക്ഷത്തോളം വരുന്ന കത്തോലിക്കരുടെ അനിഷേദ്ധ്യനായ ആത്മീയപിതാവാണ് മാർ ജേക്കബ്ബ് തൂങ്കുഴി”

മാനന്തവാടി രൂപതയുടെ സ്ഥാപകപിതാവായി ചരിത്രത്തിൽ തിള ങ്ങിനിൽക്കുന്ന തൂങ്കുഴിപിതാവ് സർവാദരണീയമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്. 1973 മേയ് 1 മുതൽ 1995 ജൂലായ് 28 വരെ സുദീർഘമായ 23 വർഷം അദ്ദേഹം മാനന്തവാടി രൂപതയെ നയിച്ചു. തൽഫലമായി ശോഭന മായ നിലയിൽ മാനന്തവാടി രൂപത എത്തിച്ചേർന്നു. മാനന്തവാടി രൂപത യുടെ എല്ലാഭാഗങ്ങളിലും ഇന്നുകാണുന്ന ആത്മീയ ഉണർവും വിവിധങ്ങ ളായ മറ്റുനേട്ടങ്ങളും എല്ലാം പിതാവിൻ്റെ നിരന്തരമായ പ്രാർത്ഥനയുടെയും തപസ്സിന്റെയും ദീർഘവീക്ഷണത്തോടെയുള്ള അദ്ധ്വാനത്തിന്റെയും ഫല മാണ്. മാനന്തവാടി രൂപതയെ കഷ്ട്‌ടപ്പെട്ട് വളർത്തിയെടുത്ത മാർ ജേക്കബ്ബ് തൂങ്കുഴിയെ 1995 ൽ താമരശ്ശേരി രൂപതാദ്ധ്യക്ഷനായി നിയമിച്ചു. അപ്രതീ ക്ഷിതമായിരുന്നു ആ സ്ഥലംമാറ്റം. നിനച്ചിരിക്കാത്ത നേരത്ത് നിനച്ചിരി ക്കാത്ത വിധത്തിലാണ് ആ സ്ഥലംമാറ്റം നടന്നത്. മാനന്തവാടി രൂപത യിലെ ദൈവജനം അതിൽ ദുഃഖിതരായിരുന്നു. മാനന്തവാടി രൂപതയുടെ സ്ഥാപകമെത്രാനും ഏവർക്കും പ്രിയങ്കരനുമായ തൂങ്കുഴിപിതാവിന്റെ സ്ഥല മാറ്റസമയത്ത് വിശ്വാസികൾ ഒന്നാകെ പൊട്ടിക്കരഞ്ഞു. “അങ്ങയുടെ ഹിതം നിറവേറട്ടെ” എന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് താമരശ്ശേരി രൂപതാദ്ധ്യക്ഷ നായി മാർ തൂങ്കുഴി ചാർജെടുത്തു. ഒന്നരവർഷക്കാലം താമരശ്ശേരി രൂപ തയെ ഭരിച്ച മാർ തൂങ്കുഴിയെ നിനിച്ചിരിയ്ക്കാത്ത സമയത്ത് കേരളത്തിലെ ഏറ്റം പ്രശസ്‌തമായ പുരാതനമായ തൃശൂർ അതിരൂപതയുടെ മെത്രാ പ്പോലീത്തയായി 1996 ഡിസംബർ 18 ന് നിയമിച്ചു. 1997 ഫെബ്രുവരി 15-ാം തീയതി അതിരൂപതയുടെ ഭരണഭാരമേറ്റെടുത്തു. തൃശൂർ അതിരൂപതയിലെ വൈദികരുടെയും ജനങ്ങളുടെയും ഹ്യദയം കവരുവാൻ മാർ തൂങ്കുഴിക്ക് അധികംനാൾ വേണ്ടി വന്നില്ല. അതിരൂപതവകയായി ഒരു മേജർ സെമി നാരി സ്ഥാപിച്ചുകൊണ്ടാണ് പ്രവർത്തനങ്ങളിൽ സജീവമായത്. ജീവൻ റ്റി.വി. ചാനലിന്റെ പ്രവർത്തനത്തിൽ മുൻനിന്ന് പ്രവർത്തിച്ചത് മാർ തൂങ്കുഴി പിതാവുതന്നെയാണ്. എയ്‌ഡ്‌സ്‌ രോഗികളെ പുനരധിവസിപ്പിക്കുന്നതിന് ഒരു സെന്റ്ററും അതോടനുബന്ധിച്ച് ഒരു റിസേർച്ച് വിഭാഗവും ആരംഭിക്കു കയും ചെയ്തു. കൂടാതെ തൃശൂർ അതിരൂപതവകയായി ഒരു എൻജിനീയ റിംഗ് കോളേജും മെഡിക്കൽകോളേജും സ്ഥാപിച്ചു. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും സോഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകളും അതിരൂപതയിൽ പടു ത്തുയർത്തുവാനും മാർ തൂങ്കുഴിക്ക് സാധിച്ചു. മാർ തൂങ്കുഴി പിതാവിന്റെ പൗരോഹിത്യ സുവർണ്ണജൂബിലിയോടനുബന്ധിച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ദീപികയിൽ 2005 ഡിസംബർ 22 ന് എഴുതിയ ലേഖനത്തിലെ ഏതാനും ഭാഗം ഉദ്ധരിക്കാം.

“വൈദികപരിശീലനത്തിൽ കാലോചിതമായ മാറ്റങ്ങൾ ഉൾച്ചേർത്ത് അജപാലനരംഗത്ത് പരിശീലനത്തിന് മുൻതൂക്കം നൽകിയിരിക്കുന്ന വൈദിക പരിശീലന കേന്ദ്രമാണ് മുളയം മേരിമാതാ മേജർ സെമിനാരി. എൻ്റെ ഹൃദയത്തിന് അനുയോജ്യമായ ഇടയൻമാരെ ഞാൻ നൽകും എന്ന മുദ്രാവാക്യവുമായി 1998 ജൂൺ ഒന്നിന് മേജർ സെമിനാരി പ്രവർത്തനമാരം ഭിച്ചു. തൃശൂർ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴിയുടെ വലിയ സ്വപ്ന മായിരുന്നു മേരിമാതാ. ആദ്യബാച്ച് ആരംഭിക്കുമ്പോൾ 21 വിദ്യാർത്ഥിക ളും അഞ്ച് വൈദികരുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സെമിനാരി എട്ട് വർഷം പിന്നിടുമ്പോൾ 205 വിദ്യാർത്ഥികളും 16 വൈദികരുമടങ്ങുന്ന വലിയൊരു പരിശീലന കളരിയായി വളർന്നിരിക്കുന്നു.”

2005 ജനുവരി മാസത്തിൽ മേരിമാതാ സെമിനാരിയിൽ നടത്തപ്പെട്ട അഖിലേന്ത്യാ മെത്രാൻ കോൺഫറൻസ് (സി.ബി.സി.ഐ.) സെമിനാരി യുടെ വളർച്ചയുടെ നാഴികക്കല്ലാണ്. ഈ വർഷം മേരിമാതാക്ക് ആനന്ദ നിർവൃതിയുടെ ധന്യദിനങ്ങളാണ് ഇവിടെ പരിശീലനം പൂർത്തിയാക്കി 16 ഡീക്കന്മാർ ഡിസംബർ 26 മുതൽ ജനുവരി രണ്ട് വരെയുള്ള ദിനങ്ങളിലായി പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെടുകയാണ്.

തൃശൂർ അതിരൂപതയുടെ വലിയ പിതാവായ മാർ ജേക്കബ്ബ് തൂങ്കുഴി തന്റെ പൗരോഹിത്യനിറവിൻ്റെ സുവർണ്ണജൂബിലിയ്ക്ക് ആരംഭം കുറിക്കു കയാണ്. പഠിപ്പിച്ചും, വിശുദ്ധീകരിച്ചും, ഭരിച്ചും എല്ലാറ്റിലുമുപരി ദൈവ ത്തിന്റെ ഹിതത്തിനായി പ്രാർത്ഥിക്കുകയും ദൈവഹിതം പ്രവർത്തിക്കു കയും ചെയ്തിരുന്ന പിതാവ് തൃശ്ശൂർ അതിരൂപതയെ പടുത്തുയർത്തുന്ന തിൽ വലിയപങ്ക് വഹിച്ചിട്ടുണ്ട്.

മാർ ജേക്കബ്ബ് തൂങ്കുഴിപിതാവിനെ 1996 ൽ തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഭാഗ്യസ്‌മരണാർഹനായ ജോൺപോൾ മാർപാപ്പ നിയമിച്ചു നൽകുകയാണുണ്ടായത്. മാർ ജേക്കബ് തൂങ്കുഴി കേരള ത്തിന്റെ സാംസ്കാരിക തലസ്ഥാനത്തിലെ – തൃശൂരിലെ വലിയ രൂപതയ്ക്ക് വലിയ ഇടയനായി. ലളിത സുന്ദരമായ ജീവിതം, തികഞ്ഞ ആത്മാർത്ഥത, ത്യാഗമനോഭാവം, സേവനമനസ്ഥിതി, അർപ്പണബോധം, പൗരോഹിത്യാന്തസ്സി നോടുള്ള തീക്ഷ്‌ണമായ പ്രതിബദ്ധത, എല്ലാറ്റിലുമുപരി ദൈവമാതാവിനോ ടുള്ള അചഞ്ചലമായ വിശ്വാസവും, അടിയുറച്ച ആശ്രയബോധവും – ഇതെല്ലം നെഞ്ചിലേറ്റി തൃശൂർ അതിരൂപതയിലെ വിശ്വാസി സമൂഹത്തിലേയ്ക്കും, നാനാ ജാതിമതസ്ഥരുടെ ഹൃദയങ്ങളിലേക്കും അദ്ദേഹം നടന്നടുത്തു.അറിവിന്റെ വിസ്ഫോടനം സൃഷ്ടിക്കുന്ന അവസരത്തിൽ ഒരു ക്രാന്ത ദർശിയായ പ്രവാചകനെപ്പോലെ സാമൂഹിക നവോത്ഥാനത്തിന് തുടക്കംകു റിച്ച ജീവൻ ടി.വിയുടെ ബുദ്ധിയും – ശക്തിയും, ശില്പ‌ിയും – സ്രോതസ്സും തൂങ്കുഴി പിതാവായിരുന്നുവെന്നത് ഭിന്നാഭിപ്രായമില്ലാത്ത ഒരു സത്യമാണ്. കാല ത്തിന്റെ കാവലാളായ – ആദർശങ്ങളുടെ ആൾരൂപമായ, ഒപ്പം ദാർശനികനും കൂടിയായ തൂങ്കുഴി പിതാവിൻ്റെ പ്രൊഫഷണൽ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ചിന്തയും ചലഞ്ചുമാണ് അതിരൂപതയുടെ സ്വന്തമായുള്ള ജ്യോതി എഞ്ചിനീ യറിംഗ് കോളേജും, ജൂബിലി മിഷൻ മെഡിക്കൽ കോളേജും, മുള്ളൂർക്കരയിലെ മെഡിക്കൽ കോളേജും, മുള്ളൂർക്കരയിലെ ബി.എഡ്. കോളേജും. വിദ്യാഭ്യാ സത്തിൻ്റെ അനന്തസാദ്ധ്യതകളെപ്പറ്റി ചിന്തിക്കുന്ന സകലരും ഒന്നിച്ചംഗീകരി ക്കുന്നതാണ് ഈ മേഖലയിലുള്ള സഭയുടെ കടന്നുകയറ്റം. സ്വാശ്രയത്തിന്റെ ബാനറിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ സാമൂഹ്യ പ്രതിബദ്ധ തയും, അതിൻ്റെ ഭാഗമായുള്ള പാവങ്ങളോടുള്ള പക്ഷംചേരലും ചോർന്നുപോകാതെ സൂക്ഷിക്കണമെന്ന് പിതാവിന് നിർബന്ധവും നിശ്ചയ ദാർഢ്യവുമുണ്ട്. ‘വിദ്യാഭ്യാസ പ്രേഷിതത്വം 2000’ എന്ന പേരിൽ അതിരൂപത അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ രേഖ വിദ്യാഭ്യാസമേഖലയിൽ അതിരൂപത യുടെ സമഗ്രനിഗമനങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്നതാണ്. ക്രൈസ്ത വസഭയുടെ വിദ്യാഭ്യാസമേഖലയിലെ വിലപ്പെട്ടസംഭാവനകളെ വിലയിടിച്ചു കാണിക്കുവാനുള്ള ശക്തികളെയും, വെല്ലുവിളികളെയും ആത്മധൈര്യത്തോടെ നേരിടുന്നതിന് സാമൂഹ്യപ്രതിബദ്ധതയിലുള്ള ഉറച്ച നിലപാടിയിരിക്കണം ശക്ത പകരേണ്ടത് എന്നാണ് പിതാവിൻ്റെ ഉറച്ചബോദ്ധ്യം.

2004 ജനുവരി 7 മുതൽ 14 വരെ തൃശൂരിൽ വെച്ചുനടന്ന സി.ബി.സി. ഐ.-യുടെ സമ്മേളനം ചരിത്രത്തിൽതന്നെ ഇത്രയേറെ വിപുലവും വിവര പൂർണ്ണവുമായ അസംബ്ലി സംഘടിപ്പിക്കപ്പെട്ടുകാണുകയില്ല. സി.ബി.സി. ഐ. ജനറൽ അസംബ്ലിക്ക് എത്തിച്ചേർന്ന ഭാരതത്തിലെ മുഴുവൻ മെത്രാ ന്മാർക്കും വേണ്ടി ആതിഥേയ ആസ്ഥാനമായ തൃശൂരിലെ ഹൈന്ദവസഹോ ദരങ്ങൾ ഒത്തുചേർന്ന് ദേവസ്വം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആനയും അമ്പാരിയും കോലവും പട്ടുകുടകളുമായി അരങ്ങേറിയ തൃശൂർപൂരം കേവലം ഒരു കൗതുകകാഴ്ച്‌ചമാത്രമായിരുന്നില്ല. മറിച്ച്, തൂങ്കുഴി പിതാവിന്റെ മതമൈത്രിയും മതസൗഹാർദ്ദവും സാക്ഷ്യപ്രകടനം നടത്തിയ ഒരു പ്രഘോ ഷണാനുഭവമായിരുന്നു. പിതാവിനും അതിരൂപതയ്ക്കും എന്നുമെന്നും ഓർമ്മിക്കാനും അഭിമാനിക്കാനും അവസരമൊരുക്കിയ അസംബ്ലിദിനങ്ങൾ പിതാവിന്റെ നേതൃത്വത്തിൻറേയും ധീരതയുടേയും അഗ്നിചിറകുകളായിരുന്നു.

അതിരൂപതയിലെ സകല ജനവിഭാഗങ്ങളുടെയും പൂർണ്ണപിന്തുണ യോടെ മാർജേക്കബ്ബ് തൂങ്കുഴി വിജയകരമായ പ്രവർത്തനം തുടരുന്നു.