കേരള സഭാപ്രതിഭകൾ -125

സിസ്റ്റർ ഫിലോമിൻ മേരി

മത്സ്യതൊഴിലാളികളെ അവരുടെ അധഃസ്ഥിതാവ സ്ഥയിൽനിന്നും സ്വതന്ത്രരാക്കുകയെന്ന ലക്ഷ്യത്തോടെ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സി.ഫിലോമിൻ മേരി, മീനച്ചിൽ താലൂക്കിൽ തിടനാട് ഗ്രാമത്തിൽ തകടിയേൽ തോമസിൻ്റെയും വേരുങ്കൽമറിയാമ്മയുടെയും ഒൻപതുമക്കളിൽ മൂത്തമകളായി 1930 ഡിസംബർ 11-ാം തീയതി ജനിച്ചു. മറ്റുള്ളവർക്ക് വേണ്ടി സേവനം ചെയ്‌ത്‌ ജീവിക്കണമെന്ന ആഗ്രഹം ചെറുപ്പത്തിൽതന്നെ ഉണ്ടായിരുന്നു. അമ്പാറനിരപ്പേൽ, ഭരണ ങ്ങാനം, അതിരംപുഴ സ്‌കൂളുകളിലായിരുന്നു വിദ്യാഭ്യാസം. ആരാധനമഠം ബോർഡിംഗിൽനിന്നാണ് അതിരംപുഴയിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം നട ത്തിയത്. അവിടുത്തെ താമസം സന്യാസസഭയിൽ ചേരണമെന്ന ആഗ്രഹം വർദ്ധിപ്പിച്ചു. അദ്ധ്യാപക ജോലിയെക്കാൾ രോഗീശുശ്രൂഷ ചെയ്യുന്നതിലാ യിരുന്നു ചെറുപ്പംമുതൽ താല്‌പര്യം. ഹൈസ്‌കൂൾ പഠനാനന്തരം 1948 ജൂലൈ മാസത്തിൽ കോട്ടയത്തുള്ള മെഡിക്കൽ മിഷ്യൻ സിസ്റ്റേഴ്‌സിന്റെ സന്യാസ സഭയിൽ ചേർന്നു. ഈ സന്യാസസമൂഹം ഒരു അന്തർദേശീയ സന്യാസ സമൂഹമാണ്. പാക്കിസ്ഥാനിൽ വൈദ്യസഹായമില്ലാതെ മരിക്കുന്ന അമ്മമാർക്കും കുട്ടികൾക്കും വേണ്ടി അവിടെ ഡോക്‌ടർ മദർ അന്നഡെ ങ്കൾ ആദ്യമായി ഒരു ആശുപത്രി സ്ഥാപിച്ചു. ഈ കാലയളവിൽ മുസ്ലീം സ്ത്രീകൾക്ക് പുരുഷ ഡോക്‌ടർമാരെക്കൊണ്ട് പരിശോധന നടത്താൻ പാടി ല്ലായിരുന്നു. അന്ന് സന്യാസിനികൾക്കോ സന്യാസികൾക്കോ മെഡിക്കൽ പ്രാക്ടീസ് ശസ്ത്രക്രിയയും പ്രസവ ശുശ്രൂഷയും സഭ അനുവദിച്ചിരുന്നില്ല. മദർ അന്നഡെങ്കൾ റോമുമായി നിരന്തരം ബന്ധപ്പെട്ടു. ഇതിനുള്ള അനു മതി നേടിയെടുത്തു.

1948 മാർച്ചിലാണ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി (മേരിഗിരി) ആശു പത്രി ഭരണങ്ങാനത്ത് തുടങ്ങിയത്. ആധുനിക ചികിത്സാ സംവിധാനങ്ങ ളോടെ ആശുപത്രി വികസിപ്പിച്ചെടുക്കുകയെന്നതായിരുന്നു അന്നത്തെ ലക്ഷ്യം. കേരളത്തിൽനിന്നുള്ള പന്ത്രണ്ടോളം വനിതകൾ റാവൽപിണ്ടി യിൽനിന്നും നേഴ്‌സ് മിഡ് വൈഫറി പാസായി വന്നിരുന്നു. വിദേശിയരായ രണ്ടു സിസ്റ്റേഴ്സിൻ്റെ സഹായത്തോടെയാണ് ഭരണങ്ങാനം മേരിഗിരി ആശു പത്രി തുടങ്ങിയത്. ഈ ആശുപത്രിയിൽ ഡോക്ടേഴിസിന്റെയും ഫാർമ സിസ്റ്റിന്റെയും ലാബ് ടെക്ന‌ീഷ്യൻ്റെയും ആവശ്യം ഉണ്ടായിരുന്നു.

നൊവിഷ്യറ്റ് കഴിഞ്ഞയുടനെ ഫിലോമിൻ മേരിയെ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ ഉപരിപഠനത്തിനായി അയച്ചു. ഡോക്ടറാക്കാ നായിരുന്നു അധികാരികളുടെ ശ്രമം. അതിനോട് സിസ്റ്ററിന് ഒട്ടും താല്പ ര്യമില്ലായിരുന്നു. ആ വിവരം സുപ്പീരിയേഴ്‌സിനെ അറിയിക്കുകയും ചെയ്തു. ഇന്റർമീഡിയറ്റും ബി.എസ്സ്. സി.യും പാസ്സായി കഴിഞ്ഞ് അഹമ്മദ്ബാദിൽ ബി.ഫാം. പഠിക്കാൻ അയക്കുകയുണ്ടായി. രണ്ടരവർഷമായിരുന്നു ബി. ഫാം. കോഴ്സിന്റെ കാലാവധി. 1956 ൽ ബി.ഫാം ഡിഗ്രി എടുത്തു. ഒരു വർഷം ബാന്ദ്രയിലെ ഹോളിഫാമിലി ഹോസ്‌പിറ്റലിലും പിന്നീട് ഒരുവർഷം പാറ്റ്നായിലെ ഹോളി ഫാമിലി ഹോസ്‌പിറ്റലിലും ജോലി നോക്കി. 1957 ൽ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്‌പിറ്റലിൽ ചീഫ് ഫാർമസിസ്റ്റായി നിയ മിക്കപ്പെട്ടു. 1965 വരെ അവിടെ ജോലി ചെയ്‌തു. തന്നെ ഏല്പ്‌പിച്ച ജോലികൾ കൃത്യമായും ഭംഗിയായും നിർവ്വഹിച്ചു.

1965 മെഡിക്കൽ ട്രസ്റ്റ് ഹോസ്‌പിറ്റൽ മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ‌് ഏറ്റെടുത്തപ്പോൾ അതിൻ്റെ ആദ്യത്തെ അഡ്‌മിനിസ്‌ട്രേറ്ററായി നിയമിച്ചു. പണിപൂർത്തിയാകാത്തതിനാൽ ഡിസ്പെൻസറി മാത്രം ആരംഭിച്ചു. താമ സിയാതെ 30 കിടക്കകൾ ഒരുക്കി. ഒരു വർഷത്തിനകം ഓപ്പറേഷൻ തീയേ റ്ററും പ്രസവമുറിയും എല്ലാം ആധുനിക സംവിധാനങ്ങളോടെ സജ്ജമാ ക്കി. 1970 ൽ സിസ്റ്റർ അവിടെനിന്നും സ്ഥലംമാറി പോകുമ്പോൾ 150 കിട ക്കകളുള്ള ഒരു മികച്ച ആശുപത്രിയായി വളർന്നു കഴിഞ്ഞിരുന്നു.

1970 ആയപ്പോഴേയ്ക്കും പ്രൈവറ്റ് ആശുപത്രികളിലും ട്രെയ്‌ഡ് യൂണി യനും മറ്റും ആരംഭിക്കുകയും തൊഴിൽപരമായ കാര്യങ്ങളിൽ വിവാദം ഉണ്ടാകുകയും പതിവായി. ഈ സാഹചര്യത്തിൽ ആശുപത്രി ഭരണം വിദ ഗ്ദ്ധമായി കൊണ്ടുപോകണമെങ്കിൽ ശാസ്ത്രീയമായി അഡ്‌മിനിസ്ട്രേഷ നെപ്പറ്റി പഠിക്കേണ്ടത് ആവശ്യമാണെന്ന് ബോദ്ധ്യമായി. 1970 ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഹോസ്‌പിറ്റൽ മാനേജ്‌മെൻ്റ് ഐഛികമായെടുത്ത് എം. ബി.എ. പഠിക്കാൻ സിസ്റ്ററിനെ നിയോഗിച്ചു. മൂന്നുവർഷം ഈവനിംഗ് കോഴ്സ‌സിൽ പഠിച്ച് 1973 ൽ എം.ബി.എ. പാസ്സായി. പഠനത്തോടൊപ്പം മെഡി ക്കൽ മിഷൻ സിസ്റ്റേഴ്‌സിൻ്റെ വക ഡൽഹിയിലെ ഹോളിഫാമിലി ഹോസ്‌പി റ്റലിൽ രണ്ടുവർഷം ചീഫ് ഫാർമസിസ്റ്റ് ആയും ഒരു വർഷം അസിസ്റ്റന്റ്റ് അഡ്‌മിനിസ്ട്രേറ്റർ ആയും ജോലി ചെയ്തു.

1973 ൽ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രിയിൽ അഡ്‌മിനിസ്ട്രേറ്ററായി നിയമിച്ചു. അഞ്ചുവർഷം അവിടെ സേവനം ചെയ്തു. ഈ കാലയളവിൽ മെഡിക്കൽ മിഷൻ സിസ്റ്റേഴ്‌സിൻ്റെ സേവനത്തെയും ആരോഗ്യവീക്ഷണത്തെയുംപറ്റി നടന്ന ചർച്ചകൾ സഭയിൽതന്നെ പുതിയ മാറ്റങ്ങൾ വരുത്തുന്നതിനിടയാക്കി. രണ്ടാം വത്തിക്കാൻ കൗൺസിൽ കഴി ഞ്ഞുള്ള സഭയുടെ പൊതുസമ്മേളനത്തിൽ സൗഖ്യമാക്കൽ ദൗത്യത്തെപ്പറ്റി ആഴമായി പരിചിന്തനം നടത്തി. ആരോഗ്യം ശാരീരികമായി മാത്രം ബന്ധ പ്പെട്ടതല്ലെന്നും മറിച്ച് മനുഷ്യൻ്റെ സമ്പൂർണ്ണസുസ്ഥിതിയാണെന്നും സഭ യുടെ പ്രഥമ പരിഗണന മർദ്ദിതരും ചൂഷിതരും സമൂഹത്തിന്റെ താഴെക്കിട യിൽ കിടക്കുന്നവർക്കും വേണ്ടിയാണെന്നും പ്രഖ്യാപിച്ചു. ആശുപത്രി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അവർ പ്രവർത്തിച്ചുവന്ന ആശു പത്രികളെപ്പറ്റി നല്ല ഒരു വിലയിരുത്തൽ നടത്തി. ആശുപത്രി സേവനം താഴെക്കിടയിൽ ഉള്ളവർക്ക് പ്രയോജനപ്പെടുന്നില്ലെന്നും 85 ശതമാനം രോഗ ങ്ങളും പ്രതിരോധിക്കാവുന്നതാണെന്നും വ്യക്തമായി. അതുപോലെതന്നെ ആശുപത്രികൾ മുതലാളിത്തവ്യവസ്ഥിതിയുടെ മത്സര ഓട്ടത്തിൽ പങ്കാളി കളും ഡോക്ട‌ർമാരുടെയും ഔഷധവ്യവസായികളുടെയും ലാഭേച്ഛയുടെ ബലിയാടുകളും ആണെന്നു കണ്ടു. ഈ സാഹചര്യത്തിൽ മെഡിക്കൽ മിഷൻ സൊസൈറ്റിക്ക് ആരോഗ്യരംഗത്ത് ഇനിയും ഏറെ ചെയ്യാനുണ്ടന്നുള്ള ബോദ്ധ്യം സഭയിലെ അംഗങ്ങളിലും പൊതുസംഘത്തിലും ഉയർന്നു വന്നു. സാമൂഹ്യനീതിയുടെ കാഴ്‌ചപ്പാടിലൂടെ സഭചെയ്യുന്നതായ വിദഗ്ദ്ധ സേവനത്തിന്റെ പാപ്പരത്തം മനസ്സിലാക്കി പുതിയ ചില തീരുമാനങ്ങൾ ഉണ്ടാ യി. സഭയുടെ പ്രഥമഗണന ചൂഷിതരും മർദ്ദിതരും സമൂഹത്തിൻ്റെ അതിർവ രമ്പുകളിൽ കിടക്കുന്നവരുമായ ജനവിഭാഗങ്ങളുടെ ഉന്നതിക്കുവേണ്ടി പ്രവർത്തിക്കുകയാണെന്ന ബോദ്ധ്യം എല്ലാവരിലും രൂഢമൂലമായി. ഇന്നത്തെ രീതിയിലുള്ള ആശുപത്രി സ്ഥാപനങ്ങളിൽകൂടി ദരിദ്രർക്കും ചൂഷി തർക്കും നന്മചെയ്യുവാൻ സാധിക്കുകയില്ലെന്നും ബോദ്ധ്യം വന്നു. നമ്മുടെ സേവനം ദരിദ്രർക്കും ചൂഷിതർക്കുംവേണ്ടിയാകണമെങ്കിൽ അവരുടെ വേദ നകളും യാതനകളും മനസ്സിലാക്കണമെന്നും അവരുടെയിടയിലേയ്ക്ക് ഇറ ങ്ങിച്ചെന്ന് അവരുമായി ഒത്തുചേർന്ന് അവരുടെ മോചനത്തിനായി അവരോ ടൊത്ത് പൊരുതണമെന്നുള്ള പ്രചോദനവും ഉത്തേജനവും സിസ്റ്ററിനുണ്ടാ യത് മെഡിക്കൽ മിഷൻ സമൂഹത്തിൻ്റെ മാർഗ്ഗനിർദ്ദേശങ്ങളും തിരുസഭയുടെ പഠനങ്ങളും വേദപുസ്‌തകപരിചിന്തനവും ആണ്. അതുപോലെതന്നെ മെഡി ക്കൽ മിഷ്യൻ സിസ്റ്റേഴ്‌സിൻ്റെ നിയമാവലിയും രണ്ടാംവത്തിക്കാൻ കൗൺസി ലിന്റെ ഉദ്ബോധനങ്ങളും സി.ബി.സി.ഐ. പ്രഖ്യാപനങ്ങളും ഈ രംഗത്തി റങ്ങി പോരാടുവാൻ ആത്മധൈര്യം നൽകി. അതിലെ പ്രസക്തഭാഗങ്ങൾ താഴെച്ചേർക്കുന്നു. “ഈയധികം വേദനകളുടെ നാരായ വേരുകളായ തിന്മ കളെ തിരയുവാനും, ഈ അവസ്ഥാവിശേഷത്തെ മാറ്റിയെടുക്കുവാനും ജന ങ്ങളുടെ കൂട്ടായ്മ‌യിൽ നമുക്ക് സാധിക്കും” (മെഡിക്കൽ സിസ്റ്റേഴ്‌സ് നിയ മാവലി നമ്പർ

ഇന്നത്തെ മനുഷ്യരുടെ വിശിഷ്യാ പാവങ്ങളുടെയും പീഡിതരുടെയും സങ്കടങ്ങളും ഉൽക്കണ്ഠകളുമെല്ലാം ക്രിസ്‌തുവിൻ്റെ അനുയായികളുടെയും കൂടെയാണെന്നും വിശപ്പിനും അജ്ഞതയ്ക്കും, രോഗത്തിനുമെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് മെച്ചപ്പെട്ട ജീവിതവ്യവസ്ഥിതിക്ക് രൂപം കൊടുക്കു വാനും സമാധാനം സുസ്ഥിതമാക്കാനുംവേണ്ടി പ്രവർത്തിക്കുന്നവരുടെ കൂടെ ക്രൈസ്തവരും പങ്കെടുക്കണമെന്നും “അനീതിപരമായ ഏതു സംരം ഭത്തെയും ഏകാധിപത്യത്തെയും കുത്തകമേധാവിത്വത്തെയും അസഹി ഷ്ണതാ പ്രവർത്തനങ്ങളേയും ചെറുക്കുവാനും സത്യത്തിനും നീതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പങ്കുചേരാനും” രണ്ടാം വത്തിക്കാൻ കൗൺസിൽ ആഹ്വാനം ചെയ്യുകയുണ്ടായി. അതുപോലെതന്നെ 1971 ലെ സി.ബി.സി.ഐ. സമ്മേളനം “ദാരിദ്ര്യത്തിൻ്റെ അടിസ്ഥാനകാരണങ്ങൾ മാറ്റു വാൻ ഉടലെടുത്തുകൊണ്ടിരിക്കുന്ന ജനമുന്നേറ്റത്തോടൊപ്പം സഭയും നില കൊള്ളുന്നു” എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ക്രിസ്തുനാഥൻ പിതാ വിനാൽ അയക്കപ്പെട്ടത് പാവങ്ങളോട് സുവിശേഷം അറിയിക്കുവാനും ബന്ധി തർക്ക് മോചനവും അന്ധർക്ക് കാഴ്‌ചയും മർദ്ദിതർക്ക് സ്വാതന്ത്ര്യവും ലഭ്യ മാക്കുന്നതിനാണ്. (LK 4-18) ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധിയായി ഉണ്ടാകാനുമാണ് (Jn. 10:10) സഹനത്തി ന്റെയും ദാരിദ്ര്യത്തിൻ്റെയും മാർഗ്ഗങ്ങളിൽ കൂടിയാണ് ക്രിസ്തുനാഥൻ രക്ഷാ കർമ്മം പൂർത്തിയാക്കിയത്.

ഇതിന്റെയെല്ലാം വെളിച്ചത്തിൽ ജീവിതം അർത്ഥവത്താക്കാനുള്ള അന്വേഷണത്തിനായി തിരുവനന്തപുരത്ത് പ്രശ്‌നങ്ങളുടെ ഇടയിൽ നട്ടം തിരിയുന്ന മത്സ്യത്തൊഴിലാളികളുടെയിടയിലേക്ക് സിസ്റ്റർ ഇറങ്ങിച്ചെന്നു. അഞ്ചുതെങ്ങ് പ്രദേശത്ത് മെഡിക്കൽ സിസ്റ്റേഴ്‌സിൻ്റെ രണ്ടുഗ്രൂപ്പുകൾ 1975 മുതൽ പ്രവർത്തനം തുടങ്ങിയിരുന്നു. കേരളം വിദ്യാഭ്യാസത്തിലും ആരോ ഗ്യനിലവാരത്തിലും മറ്റുസംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണെങ്കിലും മത്സ്യതൊഴിലാളികളുടെ അവസ്ഥ വിപരീതമാണ്. ഇവിടെ 10 ശതമാനം ആളുകൾക്കു മാത്രമേ എഴുതാനും വായിക്കാനും അറിയൂ. പോഷകാഹാ രക്കുറവും സാംക്രമികരോഗങ്ങളും ഇവരുടെ ആരോഗ്യത്തെ ബാധിക്കുന്നു. കടലിനെയും കാലാവസ്ഥയേയും ആശ്രയിച്ചുകഴിയുന്ന ഇവർ ഒരു നേരത്തെ ഭക്ഷണംപോലും കഴിക്കാൻ നിവൃത്തിയില്ലാതെ അലയുന്നു. 93% ആളുകളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. ഇവരുടെ കഷ്‌ടപ്പാടുകൾ സിസ്റ്ററി നെയും സഹപ്രവർത്തകരെയും വേദനിപ്പിച്ചു. ഈ സാഹചര്യത്തിൽ ബോധ വൽക്കരണവും വിദ്യാഭ്യാസവും, ആരോഗ്യസംരക്ഷണവും ആവശ്യമായി കണ്ട് സിസ്റ്റർ അതിലേക്ക് ശ്രദ്ധ തിരിച്ചു. നഴ്‌സറി സ്‌കൂളുകളും വയോജ നവിദ്യാഭ്യാസകേന്ദ്രങ്ങളും, ബോധവൽക്കരണ പരിപാടികൾക്കും തുടക്കം കുറിച്ചു. രോഗചികിത്സയും പ്രതിരോധപരിപാടികളും ആരോഗ്യ വിദ്യാ ഭ്യാസവും നടത്തി മനുഷ്യൻ്റെ അടിസ്ഥാനാവശ്യങ്ങൾ നേടിയാൽ മാത്രമേ പൂർണ്ണ ആരോഗ്യം ലഭ്യമാകുമെന്നുള്ള ബോദ്ധ്യവും ഇവയുടെ സാദ്ധ്യത രാഷ്ട്രീയ പ്രവർത്തനങ്ങളിൽ കൂടിയേ നേടിയെടുക്കുവാൻ സാധിക്കുകയു ള്ളുവെന്നും അങ്ങനെ ആരോഗ്യം ഒരു രാഷ്ട്രീയ വിഷയമാണെന്നും ജന ങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചു.

മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി അവരോടൊപ്പം സമ രരംഗത്തിറങ്ങുകയും പിക്കറ്റിംഗ്, ജയിൽവാസം, നിരാഹാരസത്യാഗ്രഹം തുട ങ്ങിയ സമരമുറകളിൽക്കൂടി പല ആവശ്യങ്ങളും നേടിയെടുക്കുകയും ചെയ്തു‌. മൺസൂൺകാല ട്രോളിംഗ് നിരോധനം, കുട്ടികൾക്കുപഠനത്തിനായി ലംപ്സംഗ്രാന്റ്റ്, വാർദ്ധക്യകാലപെൻഷൻ, അപകടമരണത്തിൽപ്പെടുന്നവ രുടെ ആശ്രിതർക്കുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, മത്സ്യവിപണനം ചെയ്യുന്ന സ്ത്രീകൾക്ക് യാത്രാസൗകര്യം, മത്സ്യചന്തകളിലെ അഴിമതി നിർത്തലാക്കൽ, മത്സ്യചന്തകളിൽ സ്ത്രീകൾക്ക് കൂടുതൽ സൗകര്യങ്ങൾ എല്ലാം സമരങ്ങളിൽകൂടെ നേടിയെടുത്തതാണ്. സമരങ്ങളിലുള്ള മെഡി ക്കൽ മിഷൻ സിസ്റ്റേഴ്‌സിൻ്റെ ഇടപെടൽ മനുഷ്യത്വത്തിൻ്റെയും വിമോചന ത്തിന്റെയും ഒരനുഭവമായി ആഴത്തിൽ മനസ്സിലാക്കാൻ ആ സിസ്റ്റേഴ്സ‌ിന് സാധിച്ചു. യൂണിയനിലൂടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായി സിസ്റ്റേസിന് ഏറെ ഉണർവും വെളിച്ചവും ദിശാബോധവും ഉണ്ടായി. ആരോഗ്യ പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ പ്രക്രിയയിലും ഏറെ നൂതനാശയങ്ങൾ കൊണ്ടുവരാനും പുത്തൻ ബോധവൽക്കരണ രീതികൾ നടപ്പിലാക്കാനും കഴിഞ്ഞു.

അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ അവരോടൊത്ത് ജീവിച്ച് ലളിതമായ ജീവിതശൈലിയും കഠാനാദ്ധ്വാനവും എല്ലാവർക്കും കയറിവരാവുന്ന തുറ ന്നവീടും എല്ലാം തൊഴിലാളികളുടെ ആത്മവിശ്വാസം വളർത്തുവാൻ സഹാ യിച്ചു. അതുപോലെ അവരുടെ ജീവിതയാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ സിസ്റ്റേഴ്സിനും സാധിച്ചു. 1978 മുതൽ അവരോടൊപ്പം സംഘാടനത്തിലും പോരാട്ടത്തിലും സിസ്റ്റർ മുൻപന്തിയിലുണ്ട്. കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ പേരിലാണ് മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ചത്. സ്ത്രീ പ്രശ്നം, മദ്യ നിരോധനം, എയ്‌ഡ്‌സ്‌ ബോധവൽക്കരണം, പരിസ്ഥിതസംര ക്ഷണം എന്നിവകൾക്കായുള്ള സമരങ്ങളിലും സിസ്റ്റർ സജീവമായി പങ്കെ ടുത്തു. സമൂഹത്തിലും കുടുംബത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ സമാ ധാനപരമായി പരിഹരിക്കാൻ മുൻപന്തിയിൽ സിസ്റ്ററുണ്ട്.

1981 ലെയും 1984 ലെയും ട്രോളിംഗിന് എതിരായുള്ള സമരത്തിൽ മെഡിക്കൽ മിഷൻ സിസ്റ്റേഴ്‌സിൻ്റെ സജീവസാന്നിദ്ധ്യം ഉണ്ടായിരുന്നു. ഈ സമരത്തിൽ വൈദികരും കന്യാസ്ത്രീകളും സജീവമായി പങ്കുചേർന്നു. 1984 ൽ സിസ്റ്റർ ഫിലോമിൻ മേരി നടത്തിയ മരണംവരെയുള്ള ഉപവാസം വള രെയധികം ആശയക്കുഴപ്പത്തിന് കാരണമായി. ആത്മഹത്യയെന്നും അനു സരണക്കേടെന്നും സഭയും രാഷ്ട്രവും സമൂഹവും മുദ്രകുത്തി. എന്നാൽ മറ്റുള്ളവർക്കുവേണ്ടി ജീവിക്കാൻ വ്രതമെടുത്ത ഒരു സന്യാസി അവരുടെ നിലനില്പ്‌പിനുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നത് ഒരു ബലിയർപ്പണമാ ണെന്ന് സിസ്റ്റർ അഭിപ്രായപ്പെട്ടു. സമരപ്പന്തലിൽ എല്ലാദിവസവും വൈകു ന്നേരം കൂട്ടായി വേദപുസ്‌തകത്തിലെ, ഐസിയാ പ്രവാചകൻ്റെയും ജെറ മിയാ പ്രവാചകൻ്റെയും വാക്കുകൾ പരിചിന്തനം ചെയ്ത് ഫിലോമിൻമേ രിക്ക് കൂടുതൽ ഉത്തേജനം നൽകി. ഈ സമരത്തിൽ സിസ്റ്ററിൻ്റെ അമ്മ സമരപന്തലിൽവന്ന് സിസ്റ്ററിന് ആത്മധൈര്യം നൽകി അറസ്റ്റ് ചെയ്‌ത്‌ ജയി ലിലേക്ക് സിസ്റ്ററിനെ കൊണ്ടുപോകുമ്പോൾ ആ വത്സല മാതാവ് അവിടെ യുണ്ടായിരുന്നു. ഇതെല്ലാം സമരാവേശം കൂടുതൽ വളർത്താൻ സഹായി ച്ചു. വാതരോഗിയായ സി.മേഴ്‌സി കൂട്ടിയാനി റെയിൽപിക്കറ്റിംഗിന് അമ്മ മാരും കുട്ടികളുമായി പോയപ്പോൾ പോലീസുകാർ സിസ്റ്ററിനെ പ്ലാറ്റ് ഫോമി ലേയ്ക്ക് വലിച്ചെറിഞ്ഞു. ഒരുമുറിവും പറ്റാതെ സിസ്റ്റർ ചാടിയെഴുന്നേറ്റ സംഭവം എല്ലാവരെയും അത്ഭുതപ്പെടുത്തി. പത്തുവയസ്സിന് താഴെയുള്ള ഇരുപത് കുട്ടികൾ കൂട്ടത്തിലുണ്ടായിരുന്നു. ഇവരെല്ലാം പിക്കറ്റിംഗ് കാണാൻ വന്ന് അറസ്റ്റ് ചെയ്‌തവരാണ്. സിസ്റ്റർ തെറമ്മ പ്രായിക്കണം, സി.പട്രീഷ്യകുരുവിനാക്കുന്നേൽ, സി.ഫിലോമിൻ മേരി തകടിയേൽ എന്നിവർ പത്തു മത്സ്യത്തൊഴിലാളികളോടൊപ്പം അറസ്റ്റ് ചെയ്‌ത്‌ ആറുദിവസം സെൻട്രൽ ജയിലിൽ കിടന്നു.

23 ദിവസത്തെ നിരാഹാരസമരത്തിനുശേഷം ഫെഡറേഷൻ സമരം പിൻവലിച്ചപ്പോൾ പരസഹായം ഇല്ലാതെ ഒന്നും ചെയ്യാൻ വയ്യാത്ത ഒരവ സ്ഥയിലായിരുന്നു സി.ഫിലോമിൻ മേരി. അതുകഴിഞ്ഞ് 22 വർഷം പിന്നിട്ട പ്പോഴും സിസ്റ്റർ പൂർണ്ണ ആരോഗ്യവതിയായി മത്സ്യത്തൊഴിലാളികളോടൊപ്പം നിന്ന് പൊരുതുന്നു.

ദൈവരാജ്യം ഇവിടെതന്നെ സ്ഥാപിതമാകണമെന്ന വിശ്വാസമാണ് സിസ്റ്ററിനെ ഇന്നു നയിക്കുന്നത്. മാമ്മൂദീസാ മുങ്ങിയതുകൊണ്ടല്ല താൻ ക്രിസ്ത്യാനിയായതെന്നും യേശുവിൻ്റെ പ്രവർത്തനങ്ങൾ ചെയ്യുമ്പോഴാണ് യഥാർത്ഥ ക്രിസ്ത്യാനിയായിതീരുന്നതെന്നും സിസ്റ്റർ വിശ്വസിക്കുന്നു. സിസ്റ്ററിന്റെ എല്ലാ പോരാട്ടങ്ങളും മത്സ്യത്തൊഴിലാളികളെ അധഃസ്ഥിതാവ സ്ഥയിൽനിന്ന് സ്വതന്ത്രരാക്കുന്നതിനുവേണ്ടിയാണ്. യേശുവിന്റെ വിമോ ചന ദൗത്യത്തിൽ പങ്കുചേരുകയാണ് സിസ്റ്റർ.

സഭയുടെയും സമൂഹത്തിൻ്റെയും ചടങ്ങുകൾക്കും ആചാരങ്ങൾക്കും എതിരായി പ്രവർത്തിക്കുമ്പോൾ എതിർപ്പുകൾ ധാരാളം ഉണ്ടാകാറുണ്ട്. ധാരാളം ഒറ്റപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ യേശു സിസ്റ്റ റിന് ധൈര്യവും ശക്തിയും പകർന്നു നൽകുന്നു.

സന്യാസ സഭയിലും മറ്റുമേഖലകളിലും ഉത്തവാദിത്വപൂർണ്ണമായ പല ജോലികളും സിസ്റ്റർ നിർവ്വഹിച്ചിട്ടുണ്ട്. സന്യാസ സഭയിൽ ലോക്കൽ, പ്രോവിൻസ്, ഇന്ത്യാലെവലിൽ സഭയുടെ കൗൺസിലർ ആയും 1997-2000 കാലഘട്ടത്തിൽ പ്രോവിൻസിൻ്റെ കോർഡിനേഷൻ ടീം അംഗമായും 1979 ൽ സഭയുടെ അന്താരാഷ്ട്ര ചാപ്റ്ററിൽ ഇന്ത്യൻ സെക്‌ടറിന്റെ പ്രതിനിധി മാരിൽ ഒരാളായും പ്രോവിൻസ് തലത്തിൽ വർക്ക് കോർഡിനേറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്. മിഷൻ ഫെസിലിറ്റേഷൻ ടീം മെമ്പർ, ഹോസ്‌പിറ്റൽസ് ഗവേണിംഗ് ബോർഡ് മെമ്പർ, ഹെൽത്ത് ഇൻ ജസ്റ്റിസ് ഫോറം കൺവീ നർ, തിരുവനന്തപുരം ഏരിയാ കോർഡിനേറ്റർ എന്നീ നിലകളിലും സിസ്റ്റർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. (ആശുപത്രി ലവലിൽ നടത്തിയ സേവനങ്ങൾ ആദ്യം പ്രസ്താവിച്ചിട്ടുണ്ട്) വോളണ്ടിയർ ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയതലത്തി ലെത്തിലെ കമ്മറ്റി മെമ്പർ, വോളണ്ടിയറി ഹെൽത്ത് അസോസിയേഷൻ കേരളഘടകത്തിൻ്റെ സെക്രട്ടറി എന്നീ നില കളിലും പ്രവർത്തിക്കുകയുണ്ടായി.

മത്സ്യതൊഴിലാളി ഫെഡറേഷൻ്റെ തുടക്കംമുതൽ ഗ്രാമതലം മുതൽ സംസ്ഥാനതലംവരെയുള്ള എക്‌സിക്യൂട്ടീവ് കൗൺസിലിൽ അവർ അംഗ മാണ്. 1993 മുതൽ ദേശീയതലത്തിൽ ഓഫീസ് സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ തുടർന്നു പ്രവർത്തിക്കുന്നു. 1986 ൽ തിരുവനന്തപുരം ലൂർദ്ദ്ഫൊറോനാ ചർച്ച് സാമൂഹ്യപ്രവർത്തനത്തിനുള്ള അവാർഡ് നൽകി ആദ രിച്ചു. അടിച്ചമർത്തപ്പെട്ടവ