അമ്യൂസ്‌മെന്റ് റൈഡ് തകരാര്‍ മൂലം അരമണിക്കൂറോളം തലകീഴായി കുടുങ്ങിയത് യാത്രക്കാര്‍ക്ക് പേടിസ്വപ്നമായി മാറി. ഹൈദരാബാദിലെ നുമൈഷ് എക്‌സിബിഷനിലാണ് സംഭവം ഉണ്ടായത്. റൈഡിലെ യാത്രക്കാര്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോയില്‍ അമ്യൂസ്‌മെന്റ് റൈഡിന്റെ ബാറ്ററി മാറ്റാന്‍ എടുത്ത അത്രയും സമയം ആളുകള്‍ റൈഡിനുള്ളില്‍ തലകീഴായി കിടക്കുന്നത് കാണാം.ബാറ്ററി മാറ്റി റൈഡിന്റെ പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് ആളുകള്‍ പൂര്‍വ്വസ്ഥിതിയിലായത്. സൈറ്റിലെ സാങ്കേതിക വിദഗ്ധര്‍ ബാറ്ററി പെട്ടെന്ന് തന്നെ മാറ്റി, റൈഡിന്റെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെങ്കിലും റൈഡിലെ യാത്രക്കാര്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
അമ്യൂസ്‌മെന്റ് റൈഡ് തകരാര്‍ മൂലം തലകീഴായി കുടുങ്ങി യാത്രക്കാര്‍
