കേരള സഭാപ്രതിഭകൾ -124
ഫാ. സിപ്രിയൻ ഇല്ലിക്കമുറി O.F.M. Cap.
ഭാരതത്തിലെ ദൈവശാസത്രജ്ഞന്മാരിൽ പ്രമുഖനായ ഫാ. സിപ്രി യാൻ ഇല്ലിക്കമുറി കാഞ്ഞിരപ്പള്ളിയിലെ പുരാതനമായ ഇല്ലിക്കമുറി കുടും ബത്തിൽ ഡൊമനിക്ക് ഏലിയാമ്മ ദമ്പതികളുടെ ഏഴാമത്തെ സന്താനമായി 1930 നവംബർ 27-ാം തീയതി ഭൂജാതനായി. കാഞ്ഞിരപ്പള്ളിയിൽ മലയാളം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഗോവയിൽ ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാഭ്യാസം നടത്തുകയും ഉന്നതവിജയം കരസ്ഥമാക്കുയും ചെയ്തു. അതിനുശേഷം കപ്പൂച്ചിൻ സഭയിൽ ചേർന്നു. 1952 ൽ പ്രഥമവ തവാഗ്ദാനവും 1955 ൽ നിത്യവ്രതവാഗ്ദാനവും നടത്തി. കൊല്ലത്ത് ഫിലോ സഫി പഠനവും കോട്ടഗിരിയിൽ (നീലഗിരി) തിയോളജി പഠനവും പൂർത്തി യാക്കി. 1958 മാർച്ച് 22 ന് വൈദീകപട്ടം സ്വീകരിച്ചു.
ഭരണങ്ങാനത്തുള്ള കപ്പൂച്ചിൻ മൈനർ സെമിനാരിയിൽ അദ്ധ്യാപ കനും അസിസ്റ്റൻ്റ് റെക്‌ടറുമായി 1960 മുതൽ 1963 വരെ സേവനമനുഷ്ഠി ا 1963 മുതൽ 1967 വരെ പ്രൊവിൻഷ്യൽ സെക്രട്ടറിയായി സേവനം അനുഷ്‌ഠിച്ചു. 1966 ൽ ഇതിനിടെ ബി.എ. ഡിഗ്രി നേടി. കോട്ടഗിരിയിലെ കപ്പൂച്ചിൻ മേജർ സെമിനാരിയിൽ അദ്ധ്യാപകനായിട്ടായിരുന്നു അടുത്തനി യമനം (1967-1968). 1969 ൽ ജർമ്മിയിലെ മ്യാൻസ്റ്റർ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രപഠനം നടത്തി. കാൾറാനർ, വാർട്ടർ കാസ്പെർ, ജോൺ ബാപ്റ്റിസ്റ്റ് മെറ്റ്സ്, ജോവാക്കിംഗ് നിൽക്ക തുടങ്ങിയ ലോകപ്രശസ്‌തരായ ദൈവശാസ്ത്രജ്ഞന്മാരുടെ കീഴിലാണ് ദൈവശാസ്ത്രപഠനം നടത്തിയത്. ദൈവശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി. 1977 മുതൽ കോട്ടഗിരിയിലും തുടർന്ന് തൃശൂരിലെ കപ്പൂച്ചിൻ മേജർസെമി നാരിയിലും 1980 മുതൽ കോട്ടയത്ത് കപ്പൂച്ചിൻ വിദ്യാഭവനിലും പ്രൊഫസ റായി സേവനം അനുഷ്ഠിച്ചു. കൂടാതെ കൊല്ലത്തുള്ള ബോധി ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് തിയോളജിയിലും ആന്ധ്രപ്രദേശത്തുള്ള വിജ്ഞാനനിലയംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആൻ്റ് റെലിജിയനിലും വിസിറ്റിംഗ് പ്രൊഫ സറുമാണ് ഫാ.സിപ്രിയൻ. ഇതിനിടയിൽ രണ്ടുപ്രാവശ്യം കേരളാ സെന്റ്റ് ജോസഫ് കപ്പൂച്ചിൻ പ്രൊവിൻസിൻ്റെ കൗൺസിലറായും ഒരു പ്രാവശ്യം അസിസ്റ്റന്റ് പ്രൊവിൻഷ്യലായും രണ്ടുപ്രാവശ്യം കപ്പൂച്ചിൻ വിദ്യാഭവൻ സെമിനാരിയുടെ റെക്ടറായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. റോമിൽ വച്ചു നടന്ന മൂന്ന് കപ്പുച്ചിൻ അന്താരാഷ്ട്രസമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടു ത്തിട്ടുണ്ട്. ഒരു പ്രാവശ്യം ഇന്ത്യൻ കപ്പൂച്ചിൻസിൻറെ പ്രതിനിധിയായും മറ്റൊ രുപ്രാവശ്യം കേരളാസെൻ്റ് ജോസഫ് കപ്പൂച്ചിൻ പ്രൊവിൻസിൻ്റെ പ്രതിനി ധിയായിട്ടുമാണ് അദ്ദേഹം അന്താരാഷ്ട്രസമ്മേളനങ്ങളിൽ പങ്കെടുത്തത്. സാംസ്കാരികാനുരൂപണത്തെപ്പറ്റി ക്ലാസ്സുകൾ എടുക്കുന്നതിൽ പ്രത്യേക ക്ഷണിതാവായും ഫാ.സിപ്രിയൻ റോമിൽ നടന്ന അന്താരാഷ്ട്രസമ്മേളന ത്തിൽ പോവുകയുണ്ടായി.
ദൈവശാസ്ത്രപരമായി പത്തു പുസ്‌തകങ്ങൾ അദ്ദേഹം രചിച്ചിട്ടു ണ്ട്. വിവിധ സമാഹാരങ്ങളിലും ശാസ്ത്രീയ റിവ്യൂകളിലുമായി പല ഗവേ ഷണ ബ്രബന്ധങ്ങളും ആനുകാലികങ്ങളിൽ അനവധി ലേഖനങ്ങളും ഇംഗ്ലീ ഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച ഗ്രന്ഥ ങ്ങൾ താഴെ പറയുന്നവയാണ്. 1. The Lordship of jesus christ 2. യുടെ കാല്പാടുകളിൽ 3.അപകടം പതിയിരിക്കുന്ന പാതകൾ 4. സംശയി ക്കുന്ന തോമ്മാ 5. വി.കുർബ്ബാന ചില ദൈവശാസ്ത്രപഠനങ്ങൾ 6.വെളി ച്ചമേ നയിച്ചാലും 7.പ്രഭാതരശ്‌മികൾ 8. നുറുങ്ങ് വെളിച്ചം 9.തെളിമതേടി 10. വചനം, വിശ്വാസം, ജീവിതം (നാലുവാല്യങ്ങൾ)
വചനം വിശ്വാസം ജീവിതം ഒന്നാം വാല്യത്തെപ്പറ്റി ശ്രേഷ്ഠമെത്രാപ്പോ ലീത്താ കർദ്ദനാൾ മാർ വർക്കി വിതയത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.
“യേശുനാഥൻ ഭൂമിയിൽ അവതീർണ്ണനായിട്ട് രണ്ട് സഹസ്രാബ്ദ ങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ സന്ദർഭത്തിൽത്തന്നെ യേശുവിജ്ഞാ നീയത്തിന് അമൂല്യസംഭാവനയായി സമർപ്പിക്കുവാൻ യോഗ്യമായ ഒരു ഗ്രന്ഥം ഇതാ സജ്ജമായിരിക്കുന്നു. ചിരകാലമായി നടന്നുതെളിഞ്ഞ വഴി കളിൽനിന്നും ഇടയ്ക്കിടെ വ്യതിചലിക്കുമ്പോഴും ലക്ഷ്യബോധത്താൽ നീതനും നിയന്ത്രിതനുമാണ് ഗ്രന്ഥകർത്താവ് എന്നത് അത്യന്തം ശ്രദ്ധേയ മത്രെ.
മനുഷ്യന്റെ ജ്ഞാനം അനുനിമിഷം വികസ്വരമായിക്കൊണ്ടിരിക്കുന്നു. അവന്റെ ഭാവനകൾക്കും സങ്കല്പങ്ങൾക്കും കാലഘട്ടത്തിന്റെ നിറക്കൂട്ടു കൾ മിഴിവേറ്റിക്കൊണ്ടിരിക്കുന്നു. ശാസ്ത്രത്തിൻ്റെ സൂക്ഷ്മനേത്രങ്ങൾ മുമ്പെന്നത്തേതിനേക്കാളുമേറെ ഭൗതികയാഥാർത്ഥ്യങ്ങളുടെ പൊരുൾ തേടി ക്കൊണ്ടിരിക്കുന്നു. പുത്തൻ സാങ്കേതികവിദ്യകളിലൂടെ നേടിയ വിശ്രമവേ ളകൾ ഉപയോഗിച്ച് മനുഷ്യൻ പൂർവ്വാധികം തീവ്രവും തീക്ഷ്ണവുമായി ആത്യന്തികസത്യങ്ങളെ തേടാൻ തുടങ്ങിയിരിക്കുന്നു. ഒപ്പംതന്നെ സംശയങ്ങളുടെ തേരോട്ടം അഭൂതപൂർവ്വമായി വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു.”
ഏശയ്യാപ്രവാചകൻ്റെ ഹൃദയാവർജ്ജകമായ ശൈലിയിൽ വിവരിക്കു ന്നത് ശ്രദ്ധേയം തന്നെ. “അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ജനം മഹത്തായ ഒരു പ്രകാശം കണ്ടു, കൂരിരുട്ടിൻ്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു” (ഏശയ്യാ 9:2; വി. മത്തായി 4:16). മാംസം ധരിച്ച വചന ത്തിന്റെ നേർക്കാണ് പ്രവാചകൻ്റെ വാക്കുകൾ നമ്മെ നയിക്കുന്നത്. അതെ, “എല്ലാ മനുഷ്യരേയും പ്രകാശിപ്പിക്കുന്ന യഥാർത്ഥവെളിച്ചം ലോകത്തി ലേക്കു വരുന്നുണ്ടായിരുന്നു” (യോഹ. 1:9) അതായിരുന്നു ആ പ്രകാശം പ്രവാചകന്റെ വാക്കുകൾ അന്നത്തേപ്പോലെ ഇന്നും പ്രസക്തമാണ്. അവി ശ്വാസത്തിന്റെ നിഴലുകളിൽ വഴിയറിയാതെ പതറുന്ന ജനതകൾക്കിടയി ലേക്ക് എല്ലാ മനുഷ്യരേയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചത്തെ സന്നി വേശിപ്പിക്കാൻ, സംശയങ്ങളുടെ തേരോട്ടങ്ങൾക്ക് തടയിടാൻ, ഇത്തരം പരി ശ്രമങ്ങൾ അത്യന്താപേക്ഷിതങ്ങളാണ്.
ഗ്രന്ഥകാരന്റെ എല്ലാ അഭിപ്രായങ്ങളോടും എല്ലാവർക്കും സർവ്വാ ത്മനാ യോജിക്കാനാവും എന്ന പ്രതീക്ഷ പുലർത്തേണ്ടതില്ല. സാധാരണ ക്കാർക്ക് വായിച്ച് മനസ്സിലാക്കാവുന്ന ശൈലിയിലാണെങ്കിൽത്തന്നെയും ഇത് ദൈവശാസ്ത്രസംബന്ധിയായ ഗ്രന്ഥമാണെന്നതിൽ സംശയമില്ല. നവംന വങ്ങളായ നിഗമനങ്ങൾ സഭയുടെ പഠനങ്ങൾക്ക് വിരുദ്ധമല്ലാത്തപക്ഷം പഠ നാർഹങ്ങൾതന്നെയാണ്. വിജ്ഞാനവിതരണമഹോത്സവങ്ങളുടേതായ ഈ കാലഘട്ടത്തിൽ ഗതകാലസങ്കേതങ്ങളിലൂടെ ആദ്ധ്യാത്മികതത്വങ്ങളെ വെളി പ്പെടുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത് പലപ്പോഴും പരിഹാസ്യവും നിഷ്‌ഫലവുമായിട്ടാണ് പരിണമിക്കുക. ആ നിലയ്ക്കും ഈ ഗ്രന്ഥം തികച്ചും കാലികവും പ്രസക്തവുമാണെന്ന് പറയണം. യേശുവിജ്ഞാനീയത്തിന് മലയാളത്തിലുള്ള മെച്ചപ്പെട്ട ഒരു മുതൽക്കൂട്ടുതന്നെയാണ് ഈ ഗ്രന്ഥം.