ഐഐടികൾ, ഐഐഎമ്മു കൾ, ഐഐഎസ്‌സി എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്ഡിക്ക് എന്നിവയ്ക്ക് പഠിക്കുന്ന ക്രിസ്ത്യൻ, പാഴ്സി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി/ബിഇ/ ബിടെക്) 55 ശതമാനാം മാർക്ക് നേടിയിരിക്കണം.

ഐഐടികളിലും ഐഐഎമ്മുകളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒന്നാം/ രണ്ടാം/ മൂന്നാം/ നാലാം/ അഞ്ചാം വർഷ ഐഎംഎസ്സി വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുണ്ട്.ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മുൻഗണന നൽകും. ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുള്ള എപിഎൽ വിഭാഗക്കാരെയും പരിഗണിക്കും. 50 ശതമാനം സ്കോളർഷിപ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഡിസംബർ 5 നകം പൂർണമായ അപേക്ഷ ലഭ്യമാക്കണം. വിവര ങ്ങൾക്ക്: www.minoritywe Ifare.kerala.gov.in, ഫോൺ: 0471 2300524, 04712302090.