കേരള സഭാപ്രതിഭകൾ-107
മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ സി.എം.ഐ.
സി.എം.ഐ. സഭയുടെ കരപരിലാളനയിൽ വളർന്ന സാഗർ രൂപത യുടെ ദ്വിതീയ ബിഷപ്പായിരുന്ന മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ തൃശൂർ രൂപതയിലെ അരണാട്ടുകര ഇടവകയിൽ കൊട്ടേക്കാട്ട് നീലങ്കാവിൽ ലാസർ കുഞ്ഞന്നം ദമ്പതികളുടെ മകനായി 1930 മാർച്ച് 19-ന് ജനിച്ചു. തൃശ്ശൂർ കാൽഡിയൻ സിറിയൻ ഹൈസ്‌കൂൾ, എൽത്തുരുത്ത് സെൻ്റ് അലോഷ്യസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. തുടർന്ന് സി.എം.ഐ. സഭയിൽ ചേർന്ന ജോസഫ് 1951 ഒക്ടോബർ 15-ന് അമ്പഴ ക്കാട്ട് ആശ്രമത്തിൽ വച്ച് വ്രതവാഗ്‌ദാനം നടത്തി. ആസ്‌പിരൻസി എൽത്തു രുത്ത്, അമ്പഴക്കാട്ട്, മാന്നാനം, ചെത്തിപ്പുഴ ആശ്രമങ്ങളിൽ ആയിരുന്നു. മംഗലാപുരം, പൂന, ധർമ്മാരാം (ബാംഗ്ലൂർ) എന്നീ സെമിനാരികളിൽ ആയി രുന്നു വൈദികവിദ്യാഭ്യാസം. 1960 മെയ് 17-ന് ബാംഗ്ലൂർ ധർമ്മരാമിൽ വച്ച് കാർഡിനൽ പാറേക്കാട്ടിൽ തിരുമേനിയിൽ നിന്നും പൗരോഹിത്യം സ്വീക രിച്ചു. പ്രഥമദിവ്യബലി എൽത്തുരുത്ത് ആശ്രമത്തിൽ വച്ചും. തുടർന്ന് ഉപ രിപഠനത്തിനായി റോമിലേക്കയച്ചു. കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി.
റോമിലെ പഠനം കഴിഞ്ഞ് നാട്ടിലെത്തിയ നീലങ്കാവിൽ അച്ചൻ ചാല ക്കുടിയിലെ ബ്രദേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടർ, ബാംഗ്ലൂർ ധർമ്മാരാം കോളേജ് പ്രൊഫസ്സർ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് മൊണാസ്റ്ററിയിൽ പ്രിയോർ, സാഗർ സി.എം.ഐ. മിഷൻ കേന്ദ്രത്തിൻ്റെ സുപ്പീരിയർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. സി.എം.ഐ. സഭയിലെ ജനറൽ കൗൺസിലർ ആയിരിക്കുന്ന കാലത്താണ് സാഗർ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടത്. 1987 ഫെബ്രുവരി 22-ന് മെത്രാഭിഷേകം നടന്നു. “പത്രോസിനും ജനങ്ങൾക്കു വേണ്ടിയും” എന്നതാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്ന മുദ്രാവാക്യം.താൻ തൻ്റെ പ്രേഷിത ദൗത്യത്തെ സംബന്ധിച്ച ശരിയായ അവബോ ധവും വേണ്ടത്ര വീക്ഷാവിരുതുമുള്ള ഒരു മെത്രാനാണെന്ന് മാർ നീലങ്കാ വിൽ തന്റെ പ്രവർത്തനം കൊണ്ട് തെളിയിച്ചു. അദ്ദേഹം തന്റെ കർമ്മപരി പാടികൾ വേണ്ടത്ര മുൻകൂട്ടി ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയിരുന്നു. അദ്ദേഹം സംവിധാനം ചെയ്‌ത പൊതുവിദ്യാഭ്യാസപരവും മതപരവുമായ സ്ഥാപനങ്ങൾ സാഗർ രൂപതയുടെ നാനാവിധ വികാസത്തിനുതകിയിട്ടു ണ്ടെന്നും ഭാവിയിൽ ഉപരിവികാസങ്ങൾക്ക് ഉതകുമെന്നും തീർച്ചയാണ്. തൻ്റെ രൂപതയെ സാമ്പത്തികമായി സ്വയം പര്യാപ്‌തമാക്കണമെന്ന ലക്ഷ്യം വച്ചുകൊണ്ടാണ് മാർ നീലങ്കാവിൽ ആദ്യം മുതലേ പ്രവർത്തിച്ചത്. ഏതാനും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും ഹിന്ദി മീഡിയം സ്‌കൂളുകളും അദ്ദേഹം ആരംഭിച്ചു. വിദിശയിൽ ഒരു കോളേജും സമാരബ്ധമായി അതിൻ്റെ പിന്നിൽ പ്രധാനമായും പ്രവർത്തിച്ചത് ഫാ. ജോസഫ് ചിറയ്ത്‌ത് ആണ് എന്ന് പ്രത്യേകം പറയേണ്ടതുണ്ട്. ജാംഘട്ട് എന്ന സ്ഥലത്ത് ഒരു സിസ്റ്റർ ഡോക്ട റോടുകൂടി ഒരു ആശുപത്രി സ്ഥാപിതമായി. പാവങ്ങളുടെ ഉദ്ധാരണത്തി നുവേണ്ടി തുളസിപ്പൂർ, മോഹൻപൂർ, പഡ്‌കുയി, ബറാരു, ബറോഡിയ തുട ങ്ങിയ സ്ഥലങ്ങളിൽ ഗ്രാമോദ്ധാരണ കേന്ദ്രങ്ങളും ആരംഭിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഉത്സാഹത്തിൽ ആരംഭിച്ചു പ്രവർത്തിക്കുന്ന ഏതാനും സ്ഥാപനങ്ങളുടെ കാര്യം സവിശേഷം എടുത്തുപറയേണ്ടതുണ്ട്.
രൂപതക്കുവേണ്ടി പുതിയതായി ആരംഭിച്ച മൈനൻ സെമിനാരിയാണ് സാൻജോ ഗുരുകുൽ. സ്വന്തം നാമഹേതുകനും, നമ്മുടെ രക്ഷകന്റെ വളർത്തുപിതാവുമായ മാർ യൗസേപ്പു പിതാവിൻ്റെ നാമമാണ് ഈ സ്ഥാപ നത്തിന് നൽകപ്പെട്ടിരിക്കുന്നത്. ഇതിൻ്റെ സ്ഥാപനത്തിന് മുമ്പ് ഈ രൂപത യിലെ മൈനർ സെമിനാരി വിദ്യാർത്ഥികൾ സമീപരൂപതകളിലെ സെമിനാ രികളിലേയ്ക്കാണ് അയക്കപ്പെട്ടിരുന്നത്. 1991-ൽ ആരംഭിച്ച ഈ സെമി നാരി 1995-ൽ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
വൈദീകരുടെയും കന്യാസ്ത്രീകളുടെയും എന്നപോലെ അൽമായ രുടെയും വിശ്വാസപരമായ പരിശീലനത്തിനും വികാസത്തിനുവേണ്ടിയാണ് പാസ്റ്ററൽ സെന്റ്റർ സ്ഥാപിതമായിട്ടുള്ളത്. ഇടയഭവനം എന്നർത്ഥമുള്ള “ഗഡരിയാലയ’ എന്നാണതിന് പേരു നൽകപ്പെട്ടിരിക്കുന്നത്. വൈദീകർക്കും അവൈദീകർക്കും വേണ്ടിയുള്ള ക്ലാസ്സുകൾ, കോഴ്‌സുകൾ, സെമിനാറുകൾ എല്ലാം ക്രമമായി ഇവിടെവച്ചു നടക്കുന്നു.
1990-ൽ ബിഷപ്പ് നീലങ്കാവിൽ തൻ്റെ രൂപതയിൽ സിസ്റ്റേഴ്‌സ് ഓഫ് ജീസസ്സ് എന്ന സന്യാസിനി സഭ സഥാപിച്ചു. അതിൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അദ്ദേഹത്തിന്റെ ഊറ്റമായ പിന്തുണയുണ്ടായിരുന്നു. അദ്ദേഹ ത്തിന്റെ ഉത്സാഹത്തിൽ ഈ സമൂഹത്തിലെ ചില സഹോദരിമാർ റോമി ലേയ്ക്ക് അയക്കപ്പെട്ടു. അവർ അവിടെ ഉപരിപഠനവും സമീപത്തുള്ള ചില സ്ഥാപനങ്ങളിൽ സേവനവും നടത്തുന്നു. അവരുടെ സമ്പാദ്യം നാട്ടിലെസമൂഹത്തിന് മുതൽക്കൂട്ടാകുന്നു.
കേരളത്തിൽ തൃശ്ശൂരിനടുത്തുള്ള കുറ്റൂരിൽ രൂപതയുടെ ആഭിമുഖ്യത്തിൽ വൊക്കേഷൽ സെൻ്റർ സ്ഥാപിക്കുകയുണ്ടായി. ഇവിടെ രണ്ടു വിഭാഗങ്ങളു ണ്ട്. ഒന്നിൽ സാഗർ രൂപതക്കുവേണ്ടിയുള്ള ഭാവി വൈദികരെയും മറ്റേതിൽ കന്യാസ്ത്രീകളെയും തെരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നു. ഇവിടുത്തെ പരി ശീലനം പൂർത്തിയാക്കിയവർ സാഗറിലേക്കു പോകുകയാണ് ചെയ്യുന്നത്.
ബാൻഡാ എന്ന സ്ഥലത്ത് അവിടുത്തെ നാട്ടുകാരുടെ അഭ്യർത്ഥന യനുസരിച്ച് സ്ഥാപിച്ചതാണ് സെൻ്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഇവിടുത്തെ അദ്ധ്യാപകരായി ഫാ. ജോസ് മലേലുടിയും സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്ന്യാസിനികളും ജോലി ചെയ്യുന്നു.
മാണ്ഡ്‌ഡിദീപ് ഒരു വ്യവസായിക പ്രദേശമാണ്. 1986-ൽ ഇവിടെ ചാവറ വിദ്യാഭവൻ സ്ഥാപിതമായി. 1988-ൽ സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ഈ സ്ഥാപ നത്തിന്റെ ചുമതല ഏറ്റെടുത്തു. ഇന്നത് ഹയർ സെക്കൻഡറി സ്‌കൂളാണ്. ഈ സ്കൂൾ ഭോപാൽ നഗരാതിർത്തിയിൽപ്പെട്ടതാണെങ്കിലും സാഗർ രൂപ തയ്ക്കു കീഴിലാണ്.
ഗൈരത്ത് ഗഞ്ജ്, സാഗറിൽ നിന്ന് 97 കി.മീ. അകലെയുള്ള സ്ഥലമാ
ണ്. ബിഷപ്പിന്റെ താത്പര്യമനുസരിച്ച് ഫാ. ഡേവിഡ് മാത്യുവിന്റെ നേതൃ ത്വത്തിൽ 1995-ൽ ഇവിടെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ തുടങ്ങി. ആദ്യം സ്‌കൂൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു. പിന്നീട് 9 ഏക്കർ സ്ഥലം വാങ്ങി അവിടെ സ്കൂളും കോൺവെൻ്റും നിർമ്മിക്കപ്പെട്ടു.
റേഹ്ലിക്കടുത്തുള്ള ജാംഘട്ട് എന്ന സ്ഥലത്താണിത്. ഫാ. മൈക്കിൾ പാലംപറമ്പിലിന്റെ ഉത്സാഹത്തിൽ ഇവിടെയൊരു ഡിസ്പെൻസറി ആരം ഭിച്ചു. 1996-ൽ സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ഇവിടെ താമസിച്ചു പ്രവർത്തനം തുടങ്ങി. ഇപ്പോൾ ഒരു സിസ്റ്റർ ഡോക്ടറും ഉണ്ട്.
മാക്റോണിയ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഒരു മിഡിൽ സ്‌കൂളാ ണ് സെന്റ്റ് മേരീസ് വിദ്യാഭവൻ. 1996-ൽ ആരംഭിച്ച സ്‌കൂളിൻ്റെ പ്രവർത്തനം 2005-ൽ സിസ്റ്റേഴ്‌സ് ഓഫ് ജീസസ്സ് ഏറ്റെടുത്തു.
സമീപസ്ഥമായ നാഷനൽ ഫൈട്ടിലൈസേഴ്‌സ് ലിമിറ്റഡ്, ഗ്യാസ് അതോറിറ്റി ഓഫ് ഇൻഡ്യ എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ക്രൈസ്തവരുടെ ആവശ്യത്തിനായി സ്ഥാപിക്കപ്പെട്ടതാണ് ദൗരാനായിലെ ദയാമയി മതാപള്ളി. ആദ്യകാലങ്ങളിൽ സാഗറിൽ നിന്നും വൈദികർ വന്ന് വിശ്വാസികളുടെ ഭവനങ്ങളിൽ വച്ച് കുർബാന ചൊല്ലിയിരുന്നു. 1988-ൽ വാങ്ങിയ സ്ഥലത്ത് 1989-ൽ ചെറിയപള്ളി പണിയപ്പെട്ടു. ഇപ്പോൾ പള്ളി യോടനുബന്ധിച്ച് മിഡിൽ സ്‌കൂളും സെൻ്റ് മാർത്താസ് സഹോദരിമാരുടെ കോൺവെന്റും ഉണ്ട്.
മോഹൻപുർ എന്ന സ്ഥലത്ത് 1999-ൽ ആരംഭിച്ചതാണ് ചുറ്റുപാടു മുള്ള ഗ്രാമങ്ങളിലെ സേവനം ലക്ഷ്യമാക്കിയുള്ള സത്യമാർഗസദൻ എന്നസ്ഥാപനം. ഒരു വിമുക്തഭടനായ മി. ഗബ്രീയേൽ ആണ് ഇതിന്റെ ഉപജ്ഞാ
താവ്. രൂപത ഇത് അംഗീകരിച്ചപ്പോൾ രണ്ടു കന്യാസ്ത്രീകളും പ്രവർത്ത
നത്തിൽ ചേർന്നു. അനൗപചാരിക വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാ സം, തൊഴിൽ പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നു. നയിസരായ് എന്ന സ്ഥലത്ത് ഫാ. പോൾ തെക്കന്റെ നേതൃത്വത്തിൽ
ആരംഭിച്ചതാണ് ക്രിസ്‌തുനിവാസ് എന്ന ഈ സ്ഥാപനം. 1991-ൽ അദ്ദേഹ ത്തിനു സ്ഥലം മാറ്റമുണ്ടായതിനെത്തുടർന്ന് ഫാ. ഷെപ്പേഡിന്റെയും ജീസസ്സ് സഹോദരിമാരുടെയും ചുമതലയിൽ ഈ ഇംഗ്ലീഷ്‌മീഡിയം സ്കൂൾ നടക്കുന്നു.
സാഗറിൽ നിന്ന് 39 കി.മീ. അകലെയുള്ള രോഹ്ലി എന്ന സ്ഥലത്തു സ്ഥാപിതമാണ് ജോസുഭവൻ. ഇവിടെ കുറെ കത്തോലിക്കാ കുടുംബങ്ങൾ ഉണ്ട്. മുമ്പ് സാഗറിൽ നിന്നു വൈദികർ ഞായറാഴ്‌ചകളിൽ ഇവിടെയെത്തി കുർബാനയർപ്പണവും മറ്റും നടത്തിയിരുന്നു. ഭവനങ്ങളിൽ വച്ചായിരുന്നു കർമ്മങ്ങൾ. 1991-ൽ ഇവിടെ ജേസുഭവൻ എന്ന പേരിൽ ഇടവകപ്പള്ളിയും വൈദികമന്ദിരവും സ്ഥാപിക്കപ്പെട്ടു.
സാഞ്ചിയിലെ സെൻ്റ് സേവ്യേഴ്‌സ് സ്‌കൂൾ, അതിനോടുചേർന്നു ണ്ടായ ഇടവകപ്പള്ളികൾ 2002-ൽ ഷാംപുരായിൽ സ്ഥാപിതമായ “റോസറി പാരിഷ് ചർച്ച്”, സ്‌കൂൾ വിദ്യാർത്ഥികളായ ഗിരിവർഗ്ഗ ബാലന്മാരുടെ വാസ സ്ഥാനമായി 2002-ൽ ആരബ്ധമായ ലിവോർനോ ഹോം, 1930-ൽ പ്രൈമറി സ്കൂളായി ആരംഭിച്ച് ഇപ്പോൾ ഹയർസെക്കണ്ടറിയിൽ എത്തി നിൽക്കുന്ന ഹിന്ദി മീഡിയം സ്‌കൂൾ, ആദിവാസിപെൺകുട്ടികളുടെ ഹോസ്റ്റലായ അമ ലഭവൻ എന്നിവയെല്ലാം ഷാപുരയിലുള്ള സ്ഥാപനങ്ങളാണ്. സാഗറിലെ ഗാർഡൻ ചർച്ച്
ക്രിസ്തുമസ് ആഘോഷങ്ങൾ, മിഷനറിമാരുടെ സമ്മേളനങ്ങൾ, രൂപതാ ദിനാഘോഷം വൈദികാഭിഷേക ചടങ്ങുകൾ മുതലായവയക്കു വേണ്ടിയാണ് ഉദ്യാനാലംകൃതമായ സാഗറിലെ ഗാർഡൻ ചർച്ച് ബിഷപ്പ് നീലങ്കാവിൽ രൂപ പ്പെടുത്തിയത്. ബിഷപ്പ്സ് ഹൗസ്, പാസ്റ്ററൽ സെന്റർ, പള്ളി ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന നല്ല റോഡുകളുണ്ട്. നടപ്പാതകളും അവയ്ക്കു സമീപം ഇരുന്നു വിശ്രമിക്കാൻ ബഞ്ചുകളും. ചിലെടങ്ങളിൽ വിശുദ്ധന്മാരുടെ ദീപാല കൃതങ്ങളായ പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നു. പലതരം അലങ്കാരച്ചെടികളും വൃക്ഷങ്ങളും കൊണ്ട് ആ പ്രദേശമാകെ മനോഹരമാണ്.
മുപ്പത്തൊമ്പതിനായിരം ചതുരശ്ര കി.മീ. വിസ്തൃതിയും 42 ലക്ഷം ജനസംഖ്യയുമുണ്ട് സാഗർ രൂപതാപരിധിയിൽ, കത്തോലിക്കർ 6,600.
2006 മാർച്ചിൽ ജോസഫ് പാസ്റ്റർ നീലങ്കാവിൽ മെത്രാൻ സ്ഥാന
ത്തുനിന്ന് വിരമിക്കുകയും മാർ ആൻ്റണി ചിറയത്ത് മെത്രാനായി വാഴിക്കപ്പെടുകയും ചെയ്തു.